മലയാളികള്‍ക്ക് അഭിമാനമായി ആര്യ; പ്രളയവും റബറിന്റെ വിലയിടിവും ചോദ്യങ്ങളായെത്തി; സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്  

Posted by - May 23, 2019, 11:38 am IST

സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിനി ആര്യ ആര്‍. നായര്‍. ഇന്റര്‍വ്യൂ റൗണ്ടില്‍ 275-ല്‍ 206 മാര്‍ക്ക് നേടിയ ആര്യ 301-ാം റാങ്കുമായാണ് സിവില്‍ സര്‍വീസില്‍ മികച്ച വിജയം സ്വന്തമാക്കിയത്. ഉയര്‍ന്ന റാങ്ക് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ആര്യ. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളേജില്‍ ബി.ടെകില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയായിരുന്നു വിജയം. ബി.ടെക് പഠന വേളയിലാണ് സിവില്‍ സര്‍വീസ് മോഹം

ഡ്രസ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ പഠിക്കാം; 31 കേന്ദ്രങ്ങളില്‍ രണ്ടെണ്ണം കേരളത്തില്‍  

Posted by - May 23, 2019, 11:20 am IST

കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ (ATDC) ഇപ്പോള്‍ പഠിക്കാം. ഫാഷന്‍, വസ്ത്രനിര്‍മാണമേഖലയില്‍ തൊഴില്‍ സാധ്യതയേറിയ ത്രിവത്സര ബി-വോക് (ബാച്ചിലര്‍ ഇന്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍) കോഴ്സുകളാണ് പ്രത്യേകത. ശ്രീപെരുമ്പത്തൂരില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത്‌ െഡവലപ്മെന്റിന്റെ സഹകരണത്തോടെയാണ് കോഴ്സ്. രാജ്യത്തെ 31 കേന്ദ്രങ്ങളില്‍ രണ്ടെണ്ണം കേരളത്തിലാണ്. കോഴ്സുകള്‍ ഇവ ബി-വോക് ഇന്‍ അപ്പാരല്‍ മാനുഫാക്ചറിങ് ആന്‍ഡ് ഓണ്‍ട്ര പ്രണര്‍ഷിപ്പ് ബി-വോക് ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്

ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജി കോഴ്‌സ് കേരളത്തില്‍  

Posted by - May 23, 2019, 11:17 am IST

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൈത്തറി പഠിക്കാന്‍ കേരളത്തിലുള്ള ദേശീയ നിലവാരത്തിലുള്ള സ്ഥാപനമാണ് കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (IIHT). ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ (AICTE) അംഗീകാരമുള്ള ഡിപ്ലോമാകോഴ്സും മറ്റ് ഹ്രസ്വകാല പരിശീലന കോഴ്സുകളുമാണ് ഇവിടുള്ളത്. ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജി മൂന്നുവര്‍ഷ ഡിപ്ലോമാകോഴ്സ്. 40-ല്‍ 30 സീറ്റ് കേരളത്തിലുള്ളവര്‍ക്കാണ്. നെയ്ത്തുവിഭാഗത്തിലുള്ളവര്‍ക്കും തമിഴ്നാട്, കര്‍ണാടകം, പുതുച്ചേരി സംസ്ഥാനങ്ങളിലുള്ളവര്‍ക്കും സീറ്റ് സംവരണമുണ്ട്. പത്താംക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം 15-നും 23-നും ഇടയ്ക്കാകണം.

കേരളത്തില്‍ 20ഇടത്തും യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇഞ്ചോടിഞ്ച് പോരാട്ടം  

Posted by - May 23, 2019, 10:36 am IST

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 20 ഇടത്തും യുഡിഎഫ് മുന്നേറ്റം. പത്തനം തിട്ടയിലും തിരുവനന്തപുരത്തും എല്‍ഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രണ്ടിടത്തും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ രണ്ടായിരത്തില്‍ താഴെ വോട്ടുകളുമായാണ് ലീഡ് ഉയര്‍ത്തുന്നത്. വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നീങ്ങുന്നു. 25000 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. അപ്രതീക്ഷിത മുന്നേറ്റമാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. വി കെ ശ്രീകണ്ഠന്‍ ഇരുപതിനായിരം വോട്ടുകള്‍ക്കാണ്

എന്‍ഡിഎ മുന്നേറ്റം; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു  

Posted by - May 23, 2019, 10:34 am IST

ന്യൂഡല്‍ഹി:  എന്‍ഡിഎ മൂന്നൂറു സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ ബിജെപിയുടെ ഗിരിരാജ് സിങ് ലീഡ് ചെയ്യുന്നു.   തമിഴ്നാട്ടില്‍ നാലിടത്ത് ഇടത് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു. തിരുപ്പൂരിലും നാഗപട്ടിണത്തും സിപിഐ ലീഡ് ചെയ്യുന്നു. കോയമ്പത്തൂരിലുംമധുരൈയിലും സിപിഎം ലീഡ് ചെയ്യുന്നു. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി. ലീഡ് ചെയ്യുന്നത് 12 സീറ്റുകളില്‍. 49ഇടത്ത് എന്‍ഡിഎ. ഉത്തര്‍പ്രദേശില്‍ 32 ഇടത്ത് എന്‍ഡിഎ

ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം: സുരക്ഷാ വേലി തകര്‍ത്തതായി പരാതി  

Posted by - May 23, 2019, 10:16 am IST

കൊല്ലം : ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം. സഞ്ചാരികള്‍ അപകടത്തില്‍പ്പെടാതെ കെട്ടിയിരുന്ന സുരക്ഷാവേലി തകര്‍ത്തു. അപായ സൂചന നല്‍കാന്‍ നാട്ടിയിരുന്ന ചുവന്ന കൊടി കവര്‍ന്നു.ഞായര്‍ രാത്രിയിലാണു സംഭവം. ഒരു കിലോ മീറ്റര്‍ നീളത്തില്‍ റോപ്പും കഴയും ഉപയോഗിച്ചു കെട്ടിയിരുന്ന വേലിയാണു പൂര്‍ണമായി തകര്‍ത്തത്. റോപ്പ് അറുത്തു നശിപ്പിച്ചു. കൊച്ചുപിലാംമൂടിനു സമീപം ലിങ്ക് റോഡ് മുതല്‍ ആയിരുന്നു വേലി കെട്ടിയിരുന്നത്. ലിങ്ക് റോഡ് ഭാഗത്ത് ഒട്ടേറെപ്പേര്‍ അപകടത്തില്‍പ്പെടാറുണ്ട്. ഏതാനും ദിവസമായി രാത്രിയില്‍ സുരക്ഷാ വേലി തകര്‍ക്കുന്നുണ്ടായിരുന്നു. ലൈഫ് ഗാര്‍ഡുമാര്‍ രാവിലെ

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥയോടു തട്ടിക്കയറി; റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി  

Posted by - May 23, 2019, 10:13 am IST

കടയ്ക്കല്‍ : റേഷന്‍കട പരിശോധിക്കാനെത്തിയ വനിതാ സിവില്‍ സപ്ലൈസ് ഇന്‍സ്‌പെക്ടറോടു പരുഷമായി സംസാരിച്ചതു കണ്ടു നിന്ന സ്ത്രീയുടെ പരാതിയില്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കടയ്ക്കലിലാണു സംഭവം. ഈ കടയിലെ കാര്‍ഡുടമകളെ മറ്റൊരു കടയിലേക്കു മാറ്റി. വനിതാ ഉദ്യോഗസ്ഥയോടു പരുഷമായി സംസാരിച്ചത് സ്ത്രീ എന്ന നിലയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നു കാണിച്ചാണ് ഒരു വനിത ദക്ഷിണ മേഖലാ റേഷനിംഗ് കണ്‍ട്രോളര്‍ക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രി, സംസ്ഥാന വനിതാ കമ്മിഷന്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ലൈസന്‍സിയുടെ പെരുമാറ്റം സംബന്ധിച്ചു

പഴവങ്ങാടി വ്യാപാരസ്ഥാപനത്തിലെ അഗ്നിബാധ: സുരക്ഷാസംവിധാനത്തിലെ പാളിച്ചയെന്ന് ആദ്യറിപ്പോര്‍ട്ട്  

Posted by - May 23, 2019, 10:08 am IST

തിരുവനന്തപുരം: പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രസാദ്. രാവിലെ മുതല്‍ പടരുന്ന തീ തൊട്ടടുത്ത കടകളിലേക്കും വീടുകളിലേക്കും പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഏറെ നേരത്തെ ശ്രമഫലമായിട്ടാണ് നിയന്ത്രവിധേയമാക്കിയത്. സ്റ്റോക്കുകള്‍ വാരിക്കൂട്ടിയിട്ടിരുന്നത് തീയണക്കാന്‍ പ്രയാസമുണ്ടാക്കിയെന്നും തീപിടിത്തത്തെ കുറിച്ച് അന്വേഷണമുണ്ടാകുമെന്നും പ്രസാദ് വ്യക്തമാക്കി. 2 ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തി പിടിത്തത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍

അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന ടോറസ് വാഹനങ്ങള്‍ പിടിച്ചു  

Posted by - May 23, 2019, 09:55 am IST

നിലമ്പൂര്‍: അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന രണ്ട് ടോറസ് വാഹനങ്ങള്‍ റവന്യൂ അധികൃതര്‍ പിടികൂടി. ചുങ്കത്തറ വരക്കോട് ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നേരത്തെ കരുളായി വില്ലേജിലെ മൈലംപാറയില്‍ നിന്നും മണ്ണ് നീക്കം ചെയ്യാനുള്ള ജിയോളജി വകുപ്പിന്റെ പാസ് മാത്രമാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. മൈലംപാറയില്‍ പുഴയോടു ചേര്‍ന്ന പ്രദേശത്ത് ഖനനം നടത്തുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് റവന്യൂ അധികൃതരെത്തി മണ്ണെടുക്കല്‍ നിറുത്തി വയ്പ്പിക്കുകയും ചെയ്തു. ഈ

വയല്‍ നികത്തലിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍  

Posted by - May 23, 2019, 09:51 am IST

എടപ്പാള്‍: തട്ടാന്‍പടി കണ്ണേങ്കായല്‍ കോള്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ വയല്‍ നികത്തലിനെതിരെ പരിസ്ഥിതി സംരക്ഷണ സേനയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വര്‍ഷങ്ങളായി മേഖലയിലെ വയല്‍ നികത്തലിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ അട്ടിമറിച്ചുകൊണ്ട് ഐഎവൈ ഭവന പദ്ധതി പ്രകാരം വയല്‍ നികത്തി വീടു നിര്‍മിക്കാന്‍ എടപ്പാള്‍ പഞ്ചായത്ത് വ്യക്തിക്ക് അനുമതി നല്‍കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി റദ്ദാക്കിയെങ്കിലും അടുത്തിടെ വീണ്ടും ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കി.  വയല്‍

ചട്ടലംഘനം: പാലക്കാട്ട് ബഹുനിലകെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ    

Posted by - May 23, 2019, 09:48 am IST

പാലക്കാട്: കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നവീകരിക്കുന്ന നഗരത്തിലെ സ്വകാര്യവ്യക്തിയുടെ ബഹുനില കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനം. കോര്‍ട്ട് റോഡില്‍ അര്‍ബന്‍ ബാങ്കിന് മുന്‍വശത്തെ മൂന്നുനില കെട്ടിടത്തിലാണ് നവീകരണമെന്ന വ്യാജേന നഗരസഭയുടെ അനുമതിയില്ലാതെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ചട്ടലംഘനം നടത്തിയുള്ള നിര്‍മ്മാണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. നഗരസഭ എ.ഇ സ്വാമിദാസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ചട്ടലംഘനം ബോധ്യപ്പെട്ടതിന് ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിര്‍മ്മാണ സൈറ്റില്‍ കെട്ടിട ഉടമയോ

തിണ്ടില്ലം വെള്ളച്ചാട്ടം: മിനി ജലവൈദ്യുത പദ്ധതിക്കായി ചെക്ക്ഡാം നിര്‍മാണം തുടങ്ങി  

Posted by - May 23, 2019, 09:30 am IST

വടക്കഞ്ചേരി: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന മിനി ജലവൈദ്യുത പദ്ധതിക്കായി ചെക്ക്ഡാം നിര്‍മാണം തുടങ്ങി. തിണ്ടില്ലം വെള്ളച്ചാട്ടത്തിനു മുകള്‍ഭാഗത്ത് തോടിന് കുറുകെയാണ് തടയണ കെട്ടുന്നത്. ഡാം നിര്‍മിക്കുന്ന സ്ഥലത്തെ പാറ പൊട്ടിച്ച് നീക്കി ഡാമിന്റെ അടിത്തറ പണിയാനുള്ള കോണ്‍ക്രീറ്റിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. കൊന്നയ്ക്കല്‍കടവില്‍ പവര്‍ ഹൗസിന്റെ ജോലികളും പൈപ്പ് സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. മഴക്കാലം എത്തുന്നതിന് മുന്‍പ് തടയണ നിര്‍മാണം പരമാവധി നടത്തുകയാണ് അധികൃതരുടെ ലക്ഷ്യം. പദ്ധതി നിര്‍മാണോദ്ഘാടനം 2017 ഡിസംബറില്‍ വൈദ്യുത

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു: വൈദ്യുതപ്രതിസന്ധിക്ക് സാധ്യത  

Posted by - May 23, 2019, 09:25 am IST

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നിനാല്‍ വൈദ്യുത പ്രതിസന്ധിക്ക് സാധ്യത. വേനല്‍മഴ കനിയാതെ വന്നതോടെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും താഴുന്നു. അണക്കെട്ടിലെ കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് 2,328.08 അടിയായിരുന്നു. കഴിഞ്ഞ ഈ സീസണിലേ ക്കാള്‍ കുറവാണിത്. ജല നിരപ്പ് ഇത്രമാത്രം കുറഞ്ഞത് വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2017ല്‍ ഇത്രയധികം മഴ ഉണ്ടാകാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2,328 അടി വെള്ളമാണ് ഉണ്ടായി രുന്നത്. 2018ല്‍ സംഭരണ ശേഷിയുടെ പരമാവധി വെ ള്ളം നില

പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലം നിര്‍മാണം അന്തിമഘട്ടത്തില്‍  

Posted by - May 23, 2019, 09:23 am IST

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലെത്തി. ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലായിരുന്നു ചപ്പാത്ത് പാല ത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും തുറന്ന് വിട്ട ജലം പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഏല്‍പ്പിക്കുക യും, കൈവരികള്‍ തകര്‍ക്കു കയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. നിലവില്‍ പാലത്തിന്റെ കൈവരികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി നടപ്പാതയുടെ നിര്‍മ്മാണമാണ് പൂര്‍ത്തീ കരിക്കാനുള്ളത്. കുത്തിയൊലിച്ചെത്തിയ പ്രളയജലം തകര്‍ത്ത തൂണുകളുടെ നിര്‍ മ്മാണവും പൂര്‍ത്തീകരിച്ചി ട്ടുണ്ട്. പൊതുമരാമത്ത്

വാഹന പാര്‍ക്കിംഗിനെചൊല്ലി തര്‍ക്കം: വിദ്യാര്‍ത്ഥി റിമാന്റില്‍; പ്രിന്‍സിപ്പാളിനെ.സസ്‌പെന്‍ഡ്.ചെയ്തു  

Posted by - May 23, 2019, 09:21 am IST

വാഴൂര്‍: വിദ്യാര്‍ത്ഥി റി മാന്റിലായസംഭവം എസ് വി ആര്‍ എന്‍ എസ് എസ് കോളേജ് പ്രിന്‍സിപ്പാള്‍ ജി പ്രമോദിനെ അനിശ്ചിത കാലത്തേക്ക് മാനേജ്‌മെന്റ്.സസ്‌പെന്‍ഡ് ചെയ്തു. സപ്ലിമെന്ററി പരീക്ഷ യെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥി വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് വിദ്യാര്‍ത്ഥി റിമാന്റിലാകുന്നതിനും ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡിലാകുന്നതിനും കാര ണമായത്. പ്രിന്‍സിപ്പ ലിന്റെ പരാതിയുടെ അടി സ്ഥാനത്തില്‍ റിമാന്‍ഡു ചെയ്യപ്പെട്ട.മുന്‍.വിദ്യാര്‍ത്ഥി ആലപ്ര തോപ്പില്‍ സൂര ജിന്റെ മാതാവ് മാനേജ്‌മെന്റിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോമേഴ്‌സ് വിഭാഗം