നാഗമ്പടം പഴയ മേല്‍പ്പാലം മുറിച്ചു നീക്കും; കോണ്‍ക്രീറ്റ് പൊട്ടിക്കല്‍ തുടങ്ങി  

Posted by - May 23, 2019, 09:17 am IST

കോട്ടയം: നാഗമ്പടം റെയി ല്‍വേ പഴയ മേല്‍പ്പാലം മുറിച്ച് കഷണങ്ങളാക്കി ക്രെ യിന്‍ ഉപയോഗിച്ച് നീക്കാന്‍ തീരുമാനമായി. ഇതിന് റെയില്‍വേ ബോര്‍ഡ് അനു മതി കൊടുത്തു. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല. ഇതിന് മുന്നോടി യായ പ്രാഥമിക ജോലികള്‍ തുട ങ്ങി. കോണ്‍ക്രീറ്റ് പൊട്ടി ക്കുന്ന ജോലിയാണ് തിങ്കളാ ഴ്ച തുടങ്ങിയത്. കടുപ്പമേറിയ കോണ്‍ക്രീറ്റ് പാളിയായതിനാല്‍ തള്ളിയി ടുന്നത് പാളത്തിന് ഗുരുതരനാശം ഉണ്ടാക്കുമെന്ന് സാ ങ്കേതിക വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനാല്‍ ആ നീക്കം വേണ്ടെന്ന് വെ ച്ചു.

കല്ല്യോട്ട് സമാധാനം നിലനിര്‍ത്താന്‍ കളക്ടര്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു  

Posted by - May 23, 2019, 09:13 am IST

പെരിയ: കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ സിപിഐ(എം), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ) എന്നീ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളുടെ പ്രത്യേകയോഗം കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. കല്ല്യോട്ട് കൊലപാതകത്തെ തുടര്‍ന്ന്  കളക്ടറേറ്റില്‍ ഫെബ്രുവരി 26ന് ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗത്തിലും അതിനുശേഷം ജില്ലാ പോലീസ് മേധാവി, സബ് കളക്ടര്‍, ഡിവൈഎസ്പി തുടങ്ങിയ തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലും തീരുമാനമാകത്തതിനാലാണ്  ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കളുടെ യോഗം ജില്ലാ

കുരുക്കഴിച്ചിട്ടും കല്‍പറ്റയിലെ ഗതാഗതകുരുക്ക് അഴിഞ്ഞില്ല  

Posted by - May 23, 2019, 09:05 am IST

കല്‍പറ്റ : നഗരത്തില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കരണം പാളിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് പതിവായി. ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈ 1 മുതല്‍ പരിഷ്‌ക്കാരം നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്ന ടാക്‌സി സ്റ്റാന്‍ഡുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. നോ പാര്‍ക്കിങ് ഏരിയകളും പുനര്‍ക്രമീകരിച്ചു. ഗതാഗതക്കുരുക്ക് പതിവായി രൂപപ്പെടുന്ന ആനപ്പാലം റോഡ് വണ്‍വേ ആക്കി മാറ്റുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് ടൗണിലെ ഗതാഗത സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. അധികൃതര്‍ തിരിഞ്ഞു നോക്കാതെ ആയതോടെ

ഇഞ്ചിക്കും നേന്ത്രക്കായ്ക്കും വില ഉയരുന്നു; കര്‍ഷകര്‍ക്ക് തെല്ലും നേട്ടമില്ല  

Posted by - May 23, 2019, 09:00 am IST

കല്‍പറ്റ: ഇഞ്ചിയുടെയും നേന്ത്രക്കായുടെയും വില ഉയരുമ്പോഴും കഷര്‍ഷകര്‍ക്ക് നേട്ടമില്ല. ആവശ്യത്തിന് ഉല്‍പന്നമില്ലാത്ത സമയത്തെ വില വര്‍ധന ഉപഭോക്താവിന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. നീണ്ട ഇടവേളയ്ക്കു  ശേഷം ഇഞ്ചിയുടെയും  രണ്ടാഴ്ചയ്ക്കിടെ നേന്ത്രക്കായുടെയും വില മൂന്നിരട്ടിയോളമായിട്ടും ജില്ലയിലെ കര്‍ഷകരില്‍ ആവശ്യത്തിന് ഉല്‍പന്നമില്ലാത്ത അവസ്ഥയാണ്.ഇഞ്ചി വിളവെടുപ്പും അടുത്ത സീസണിലേക്കുള്ള വിത്ത് നടലും കഴിഞ്ഞ സമയത്താണ് വില വര്‍ധിക്കുന്നത്. 60 കിലോയുടെ ഒരു ചാക്ക് ഇഞ്ചിക്ക് ഇപ്പോള്‍ 6000 രൂപയുണ്ട്. വിളവെടുപ്പ് സമയത്ത് ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്ന് വിലായിരുന്നത്. ഈ സമയത്ത് വില

പന്തിരിക്കര-പടത്തുകടവ് റോഡ് പിരിവെടുത്ത് നാട്ടുകാര്‍ നന്നാക്കുന്നു  

Posted by - May 23, 2019, 08:56 am IST

പേരാമ്പ്ര: തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന പന്തിരിക്കര-പടത്തുകടവ് റോഡ് പണം മുടക്കി നാട്ടുകാര്‍ നന്നാക്കുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മേഖലയില്‍ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. ഇരുചക്രവാഹനത്തില്‍ വരുന്ന പലരും ഗര്‍ത്തത്തില്‍ വീഴുന്നതിനു സാക്ഷിയായ പാതയോരത്തെ താമസക്കാരനായ എന്‍.കെ കൃഷ്ണനാണു റോഡു നന്നാക്കല്‍ ആശയം നാട്ടുകാരുടെ മുന്നില്‍ വെച്ചത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ജലസേചന വകുപ്പ് അനുവാദം നല്‍കി. ഗ്രാമപഞ്ചായത്ത് ക്വാറി വേസ്റ്റ് നല്‍കി.നാട്ടുകാര്‍ കൈയയച്ചു സംഭാവനയും നല്‍കി. ഗര്‍ത്തങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തു അടക്കുന്ന പ്രവര്‍ത്തിയുടെ നേതൃത്വം നിര്‍മ്മാണ തൊഴിലാളി

കേരളത്തില്‍ യുഡിഎഫ് 11ലും എല്‍ഡിഎഫ് 8ലും എന്‍ഡിഎ ഒന്നിലും ലീഡുചെയ്യുന്നു  

Posted by - May 23, 2019, 08:51 am IST

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍, യുഡിഎഫ് 11 ഇടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് എട്ടിടത്താണ് മുന്നിട്ടുനില്‍്ക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഒരിടത്തും ലീഡ് ഉയര്‍ത്തുന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനമാണ് മുന്നിട്ടുനില്‍ക്കുന്നത്. ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, എറണാകുളം, കാസര്‍കോഡ് എന്നി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ഉയര്‍്ത്തുന്നത്. പ്രതീക്ഷതില്‍ നിന്നും വിപരീതമായി എറണാകുളത്ത് എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.

ആദ്യഫലസൂചനകളില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍  

Posted by - May 23, 2019, 08:49 am IST

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 18ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 8.30 ഓടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാന്‍ ആരംഭിക്കും.  ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകീട്ട് ആറോടെയാകും ഔദ്യോഗിക ഫല പ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ്

ആസ്വാദക മനം നിറച്ച് കൂടല്‍മാണിക്യം ചെമ്പട മേളം  

Posted by - May 23, 2019, 07:40 am IST

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവമേളത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പടമേളം. ശീവേലിയ്ക്കും, വിളക്കെഴുന്നള്ളിപ്പിനുമുള്ള മേളങ്ങള്‍ പഞ്ചാരിയില്‍ തുടങ്ങി ചെമ്പടയില്‍ കൊട്ടികലാശിക്കുകയാണ് പതിവ്. മൂന്ന് മണികൂറോളം കിഴക്കെ നടപ്പുരയിലും പടിഞ്ഞാറെ നടപ്പുരയിലും പഞ്ചാരിയുടെ നാദപ്രപഞ്ചം സമ്മാനിച്ചശേഷമാണ് ചെമ്പട മേളം. ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടികലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്ക് കടക്കും. കുലീപിനി തീര്‍ത്ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. അതുകൊണ്ടിതിനെ തീര്‍ത്ഥക്കരമേളം എന്നും പറയപ്പെടുന്നുണ്ട്. ആനപുറത്ത് എഴുന്നള്ളുന്ന ഭഗവാന്റെ സാന്നിധ്യത്തില്‍ വടക്കേ നടയില്‍ ചുറ്റമ്പലത്തിന്റെ

ആളൂരില്‍ അവാര്‍ഡ് ജേതാവിന്റെ ജൈവ കൃഷി തോട്ടം കത്തിച്ചു; പതിനായിരങ്ങള്‍ നഷ്ടം  

Posted by - May 23, 2019, 07:36 am IST

കൊടകര: ആളൂര്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ പാട്ടത്തിനെടുത്ത് വിളവിറക്കിയ ജൈവ കൃഷി തോട്ടം സാമൂഹ്യ ദ്രോഹികള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. 2016ല്‍ ആളൂര്‍ പഞ്ചായത്തിന്റെ ഏറ്റവും നല്ല ജൈവകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എടത്താടന്‍ ഉണ്ണിയുടെ കൃഷിതോട്ടമാണ് അഗ്‌നിക്കിരയാക്കിയത്. കാലങ്ങളായി ജൈവകൃഷി ചെയ്തുവരുന്നതിനാല്‍ ജൈവകര്‍ഷകനെന്ന് അറിയപ്പെട്ടിരുന്ന ഉണ്ണി അടുത്ത തവണത്തെ കൃഷിക്കായി ശേഖരിച്ചിരുന്ന വിത്തും വളവും മോട്ടോര്‍ പമ്പ് സെറ്റും പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം അന്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ വൈസ്

അപ്രോച്ച് റോഡില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും മറ്റത്താന്‍കടവ് പാലം നോക്കുകുത്തിയായി  

Posted by - May 23, 2019, 07:33 am IST

തൃപ്പൂണിത്തുറ:കോടികള്‍ മുടക്കിയ പാലം ശാപമോക്ഷം കാത്ത് കിടക്കുന്നു. 5.75 കോടി മുടക്കിയ  മറ്റത്താംകടവ് പാലമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും  അപ്പ്രോച്ച് റോഡുകളുടെ പണിപൂര്‍ത്തീകരിക്കാത്തതിനാല്‍ ശാപമോക്ഷം കാത്ത് കിടക്കുന്നത്.  മുളന്തുരുത്തി, ആമ്പലൂര്‍, ഉദയംപേരൂര്‍ തുടങ്ങി 3  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്  മറ്റത്താംകടവ് പാലം. 3 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം കഴിഞ്ഞിട്ടും  അപ്പ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിരിക്കാത്തതിനാലാണ് പാലം ജനങ്ങള്‍ക്ക് പ്രയോജനം ഇല്ലാതെ കിടക്കുന്നത്.   മുളന്തുരുത്തി – പെരുമ്പിള്ളിയില്‍ നിന്നും  50  മീറ്റര്‍ നീളവും, 10 മീറ്റര്‍ വീതിയുമുള്ള മറ്റത്താംകടവ് പാലം

ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അക്കൗണ്ടില്‍ നിന്നും 25,000 രൂപ തട്ടിയെടുത്തു  

Posted by - May 23, 2019, 07:30 am IST

വൈപ്പിന്‍: ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ നല്‍കി അജ്ഞാത സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുകാരെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തു. ഫോണില്‍ വിളിച്ച് 3000 രൂപയുടെ ഭക്ഷണമാണ് സംഘം ഓര്‍ഡര്‍ നല്‍കിയത്. ചെറായി ബീച്ചിലെ ഒരു റിസോര്‍ട്ടില്‍ എത്തിക്കാനായിരുന്നു ആവശ്യം. തങ്ങള്‍ നേവിയിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംഭാഷണം. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഹോട്ടലുകാര്‍ ജീവനക്കാരന്റെ അക്കൗണ്ട് നമ്പറും ഡെബിറ്റ് കാര്‍ഡ് നമ്പറും നല്‍കി. അല്‍പ്പം കഴിഞ്ഞ് ഫോണ്‍ മെസേജ് നോക്കിയപ്പോള്‍ അക്കൗണ്ടില്‍

ലോകകപ്പ് ക്രിക്കറ്റ് ടീമുകളെ വിറപ്പിച്ച് ഇംഗ്ലണ്ട്  

Posted by - May 23, 2019, 07:19 am IST

ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്നു വിശേഷിപ്പിച്ച ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ പടുകൂറ്റന്‍ വിജയം നേടിയ ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ലോകകപ്പ് ടീമുകള്‍ക്ക് മുന്നറിയിപ്പു തന്നെയാണെന്നു നിസ്സംശയം പറയാം. 350 റണ്‍സൊക്കെ ഇംഗ്ലണ്ടിന്റെ സാധാരണ സ്‌കോര്‍. 400 അനായാസം ഇംഗ്ലണ്ടടിക്കും. എതിരാളികള്‍ എത്ര അടിച്ചുകൂട്ടിയാലും അത് ചെയ്‌സ് ചെയ്യുവാന്‍ ഇംഗ്ലണ്ടിനു അനായാസം കഴിയുന്നത്ര ഫോമിലാണ് ഇംഗ്ലണ്ട് ടീം. ഈ ടീം ഏകദിനത്തില്‍ 500 റണ്‍സ് വേണ്ടിവന്നാല്‍ അടിച്ചുപായിക്കും. ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് വുഡിന്റെയും, ഡേവിഡ് വില്ലിയുടേയും മറ്റും

ദക്ഷിണ കൊറിയയ്‌ക്കെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം  

Posted by - May 23, 2019, 07:16 am IST

ഇഞ്ചിയോണ്‍: ദക്ഷിണകൊറിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ കരുത്തരായ എതിരാളികള്‍ക്കെതിരെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരപരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലെത്തി. ഇന്ത്യയ്ക്കായി സ്ട്രൈക്കര്‍ ലാല്‍റെംസിയാമി(20), നവനീത് കൗര്‍(40) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഷിങ് ഹെജിയോങ്ങിന്റെ(48) വകയായിരുന്നു കൊറിയയുടെ ഗോള്‍. സ്പെയിനിനും മലേഷ്യയ്ക്കും എതിരെ ഈവര്‍ഷം ആദ്യം നടന്ന പരമ്പരയില്‍ മികവാര്‍ന്ന പ്രകടനം നടത്തിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കൊറിയയ്ക്കെതിരെയും കളിക്കാനിറങ്ങിയത്.

സെയ്മിന്‍ലെന്‍ ഡൊംഗല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു  

Posted by - May 23, 2019, 07:12 am IST

ഫത്തോഡ: ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ താരം സെയ്മിന്‍ലെന്‍ ഡൊംഗല്‍ ടീം വിട്ടു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എഫ്സി ഗോവയിലേക്കാണ് താരം ചേക്കേറിയത്. ഗോവയുമായി 2021 വരെയുള്ള കരാറില്‍ ഡൊംഗെല്‍ ഒപ്പുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്വച്ചത്. ഐ ലീഗിലെ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിലൂടെയാണ് ഡൊംഗെല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പൈലാന്‍ ആരോസ്, ഷില്ലോങ് ലജോങ്, ബെംഗളൂരു എഫ്സി എന്നിവര്‍ക്കു വേണ്ടിയും താരം കളിച്ചു. ഐഎസ്എല്ലില്‍

ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവം  

Posted by - May 23, 2019, 07:05 am IST

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാക്കള്‍ നമ്മളല്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ലോകത്തിന്റെ പല കോണുകളില്‍ നിന്ന് കിട്ടിയതാണ്. പക്ഷേ അവയുടെ ഏറ്റവും ഫലപ്രദമായ ഉപയോക്താക്കള്‍ ഇന്ത്യക്കാരാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റിലൈസ് ചെയ്യപ്പെട്ട സമൂഹം ഇന്ത്യയിലാണെന്നത് അതിശയമല്ല. വിവര സാങ്കേതികവിദ്യ പ്രചാരത്തില്‍ വന്നപ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ നിയമവ്യവസ്ഥയുടെ ഭാഗമാക്കി അതിനെ മാറ്റിയത് രണ്ടായിരമാണ്ടിലാണ്. വാജ്പേയി സര്‍ക്കാരില്‍ ഐ.ടിക്ക് പ്രത്യേകമായി ഒരു മന്ത്രിയുണ്ടായി. അകാലത്തില്‍ ദുരന്തമരണം ഏറ്റുവാങ്ങേണ്ടിവന്ന പ്രമോദ് മഹാജനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഐ.ടി മന്ത്രി. മനുഷ്യരാശിയുടെ