വാളയാറില്‍ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ചുമരണം  

Posted by - Jun 29, 2019, 07:47 pm IST

പാലക്കാട്: വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കൊയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ഷെറിന്‍, റയാന്‍, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാന്‍, ആല്‍ഫ സൂഫിയ എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഓമ്‌നിവാനില്‍ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്‌നിവാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലക്കാട് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട്

രാജ്കുമാറിന്റെ മരണം: കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്; പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടുകള്‍  

Posted by - Jun 29, 2019, 07:45 pm IST

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ വായ്പ തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷന്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കേസില്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക. ഇതിനിടെ, സംഭവത്തില്‍ പൊലീസുകാര്‍ക്കും  കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്കും ഗുരുതരമായ വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കശ്മീരിന്റെ മൂന്നിലൊന്ന് നഷ്ടമാക്കിയത് നെഹ്രു: അമിത് ഷാ  

Posted by - Jun 28, 2019, 06:48 pm IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പം അല്ലാത്തതിനു കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്റു ഏകപക്ഷീയമായി സ്വീകരിച്ചതാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ മൂന്നിലൊന്ന് ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പമില്ല. ആരാണ് അതിന് ഉത്തരവാദി? കശ്മീരിലെ വെടിനിര്‍ത്തല്‍ ആരുടെ തീരുമാനമായിരുന്നു? ജവഹര്‍ലാല്‍ നെഹ്റുവാണ് വെടിനിര്‍ത്താനും ആ ഭാഗം പാകിസ്ഥാനു നല്‍കാനും തീരുമാനിച്ചത്. അന്നത്തെ

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; എല്‍ഡിഎഫ് 22, യുഡിഎഫ് 17, ബിജെപി 4  

Posted by - Jun 28, 2019, 06:47 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. 22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് – 22, യുഡിഎഫ് – 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആറ് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എല്‍ഡിഎഫ് ജയിച്ച എഴ് സീറ്റുകള്‍ യുഡിഎഫും തിരിച്ചു പിടിച്ചു. ഇതോടൊപ്പം കല്ലറ പഞ്ചായത്ത് ഭരണവും അവര്‍ നേടി. തൃശ്ശൂര്‍

നിലപാടില്‍മാറ്റമില്ലാതെ ജയരാജന്‍; ആന്തൂരില്‍ ശ്യാമളയ്ക്ക് തെറ്റുപറ്റി  നസീറിനു പൂര്‍ണപിന്തുണ  

Posted by - Jun 28, 2019, 06:46 pm IST

കണ്ണൂര്‍: ആന്തൂരില്‍ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പാര്‍ട്ടി സംസ്ഥാന നേതൃത്വം ജയരാജനെ തിരുത്താന്‍ ശ്രമിച്ചിട്ടും തന്റെ നിലപാട് മാറ്റമില്ലെന്ന കൃത്യമായ സന്ദേശവുമായി വീണ്ടും കണ്ണുര്‍ മുന്‍ സെക്രട്ടറി പി.ജയരാജന്‍. ആന്തൂരില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്ന് ആവര്‍ത്തിച്ച പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഒരു പ്രവര്‍ത്തകനേയും ഒതുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു. വടകരയിലെ സി.പി.എം വിമതനായിരുന്ന സി.ഒ.ടി നസീറിനെ പിന്തുണച്ച ജയരാജന്‍, നസീറുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്നും പറയുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ പ്രതികരണം.

റിമാന്‍ഡ് പ്രതിയുടെ മരണം ആന്തരികമുറിവുകളെ തുടര്‍ന്ന്; പൊലീസിനു കുരുക്കുമുറുകുന്നു  

Posted by - Jun 27, 2019, 09:13 pm IST

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികമുറിവുകള്‍ മൂലമുണ്ടായ ന്യൂമോണിയയാണ് രാജ്കുമാറിന്റെ മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതി രാജ്കുമാറിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്കുമാറിന്റെ ഇരുകാലുകളിലും സാരമായ മുറിവുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ജൂണ്‍ പന്ത്രണ്ടാം തിയതി രാജ്കുമാറിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയുടെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയാകയിരുന്നുവെന്നാണ് പോലീസിന്റെ എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പായി

വിമതവൈദികര്‍ക്ക് തിരിച്ചടി; മാര്‍ ആലഞ്ചേരി വീണ്ടും അതിരൂപത മെത്രാപ്പോലീത്ത; അഡ്മിനിസ്‌ട്രേറ്റര്‍ മനത്തോടത്ത് ചുമതല ഒഴിയണം  

Posted by - Jun 27, 2019, 09:11 pm IST

കൊച്ചി: വിമത വൈദികര്‍ക്ക് തിരിച്ചടിയായി വത്തിക്കാന്റെ പുതിയ ഉത്തരവ്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയാക്കി വത്തിക്കാന്റെ ഉത്തരവ്. നേരത്തെ ഭൂമിയിടപാടിലെ വിവാദത്തെ തുടര്‍ന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിന്നും നീക്കി. പാലക്കാട്ടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇന്നലെ അര്‍ദ്ധരാത്രിയാണ് വത്തിക്കാനില്‍ നിന്നും നിര്‍ദേശം വന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ഉച്ചകഴിഞ്ഞ് പുറത്തുവരും. ഉത്തരവ്

ആന്തൂര്‍ സംഭവം: കണ്ണൂര്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം; സംസ്ഥാനസമിതിയില്‍ എംവിഗോവിന്ദനെതിരെ പൊട്ടിത്തെറിച്ച് ജയിംസ് മാത്യു      

Posted by - Jun 26, 2019, 09:59 pm IST

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കണ്ണൂര്‍ സി.പി.എമ്മിലെ ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ എം.വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എം.എല്‍.എ പൊട്ടിത്തെറിച്ചു. നേതാക്കളുടെ 'ഈഗോ ക്ലാഷ്' സംഭവത്തിലുണ്ടെന്നു പറഞ്ഞുകൊണ്ടാണ് തിങ്കളാഴ്ച വൈകിട്ട് നടന്ന സെഷനില്‍ സംസാരിച്ചു തുടങ്ങിയത്. ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ താന്‍ അന്നത്തെ തദ്ദേശമന്ത്രി കെ.ടി ജലീലിനെ വിളിച്ചിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി പരിഹാരമുണ്ടാക്കുന്നതിന് മന്ത്രി തദ്ദേശ ഭരണ നഗരകാര്യ സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

തടവുചാടിയ വനിതകള്‍ക്കായി തിരച്ചില്‍ തുടരുന്നു; സഹായിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചു  

Posted by - Jun 26, 2019, 07:31 pm IST

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ ജയില്‍ ചാടി. മോഷണക്കേസിലെ പ്രതി സന്ധ്യ, വഞ്ചനാകേസില്‍ ഉള്‍പ്പെട്ട ശില്‍പ്പ എന്നീ പ്രതികളാണ് ജയില്‍ ചാടിയത്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍, നഗരൂര്‍ പൊലീസ് സ്റ്റേഷനുകളിലെ റിമാന്റ് പ്രതികളാണ് ഇവര്‍. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് ഇവരെ കാണാതാവുന്ന വിവരം അറിയുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീകള്‍ ജയില്‍ ചാടുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈകുന്നേരത്തെ റോള്‍ കോള്‍ സമയത്താണ് ഇവര്‍ ജയില്‍ ചാടിയ വിവരം അറിഞ്ഞത്. സഹതടവുകാര്‍ ഇക്കാര്യം

റിമാന്‍ഡ് പ്രതി മരിച്ച സംഭവം: എസ്‌ഐ ഉള്‍പ്പെടെ നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; സിഐ അടക്കം ആറുപേര്‍ക്ക് സ്ഥലംമാറ്റം  

Posted by - Jun 25, 2019, 11:16 pm IST

ഇടുക്കി: പീരുമേട് പോലീസ് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിക്കാനിടയായ സംഭവത്തില്‍ 10 പോലീസുകാര്‍ക്കെതിരെ നടപടി. നെടുങ്കണ്ടം എസ്.ഐ അടക്കം നാല് പോലീസുകാരെ സസ്പെന്റു ചെയ്തു. സി.ഐ അടക്കം ആറു പേരെ സ്ഥലംമാറ്റി. അന്വേഷണ വിധേയമായാണ് നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡി.ഐ.ജി കാളിരാജ് മഹേജ് കുമാര്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പോലീസുകാര്‍ക്ക് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡി.ഐ.ജി അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡ് ചെയ്തിരുന്ന രാജ്കുമാര്‍ എന്നയാള്‍ ജൂണ്‍ 21നാണ് മരിച്ചത്.

സമയപരിധി തീരുന്നു; രാഹുല്‍ അധ്യക്ഷപദവി ഒഴിയുമോ; ഉത്കണ്ഠയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  

Posted by - Jun 25, 2019, 11:09 pm IST

ന്യൂഡല്‍ഹി: അധ്യക്ഷപദവിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ, കഴിഞ്ഞ 25നു പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണു സ്ഥാനമൊഴിയാനുള്ള സന്നദ്ധത രാഹുല്‍ അറിയിച്ചത്. പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്നു തുറന്നടിച്ച രാഹുല്‍ ഒരു മാസത്തിനകം പിന്‍ഗാമിയെ കണ്ടെത്താന്‍  നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.ഒരു മാസത്തെ സമയപരിധി അവസാനിച്ചിട്ടും രാഹുലിന്റെ മനസ്സു മാറ്റാനോ പിന്‍ഗാമിയെ കണ്ടെത്താനോ കോണ്‍ഗ്രസ് നേതൃത്വത്തിന് ആയില്ല.. അധ്യക്ഷപദവിയില്‍ തുടരണമെന്ന്

മോദിയെയും അമിത്ഷായെയും കണ്ടു; ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുവെന്ന് അബ്ദുള്ളക്കുട്ടി  

Posted by - Jun 24, 2019, 06:58 pm IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായും  മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അബ്ദുല്ലക്കുട്ടി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തിയത്. ഇന്നു രാവിലെയാണ് പ്രധാനമന്ത്രിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയത്. യോഗ ദിനത്തില്‍ പങ്കെടുത്ത വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും അതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന് എ.പി അബ്ദുള്ളക്കുട്ടി. ഡല്‍ഹിയില്‍ വച്ചു പ്രധാനമന്ത്രിയുമായി

കോണ്‍ഗ്രസില്‍ അഴിച്ചുപണി; യുപിയില്‍ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു; യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്‍തൂക്കം നല്‍കണമെന്ന് പ്രിയങ്ക  

Posted by - Jun 24, 2019, 06:57 pm IST

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വന്‍അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു. നടപടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് പുതിയ നീക്കമെന്നാണ് സൂചന. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ഈ നിര്‍ദേശം നല്‍കിയത്. 11 നിയമസഭാ സീറ്റുകളിലേക്ക് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍

ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്; കെ രാജന്‍ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ്  

Posted by - Jun 24, 2019, 06:55 pm IST

തിരുവനന്തപുരം: ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്‍ കാബിനറ്റ് റാങ്കോടെ നിയമസഭാ ചീഫ് വിപ്പാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇ.പി.ജയരാജനെ  വീണ്ടും  മന്ത്രിയായി തീരുമാനിച്ചതിനു പിന്നാലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കെ.രാജനെ ചീഫ് വിപ്പാക്കാന്‍ സിപിഐയിലും ധാരണയായിരുന്നു. എന്നാല്‍ പെട്ടെന്നെത്തിയ പ്രളയവും ചെലവ് ചുരുക്കലും തീരുമാനം വൈകിപ്പിക്കുകയായിരുന്നു. പ്രളയാനന്തര കാലത്ത് കാബിനറ്റ് റാങ്കോടെ ചിഫ് വിപ്പിനെ നിയമിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സിപിഐ തീരുമാനം വൈകിപ്പിച്ചത്. ആക്ഷേപങ്ങള്‍

പൊലീസുകാര്‍ തമ്മിലടിച്ച സംഭവം: 14പേര്‍ക്കെതിരെ അച്ചടക്കനടപടി; എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തു  

Posted by - Jun 23, 2019, 10:56 pm IST

തിരുവനന്തപുരം: സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ 14 പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. ആദ്യ ഘട്ടമായി എട്ട് പേരെ സസ്പെന്‍ഡ് ചെയ്തു. ബാക്കി ആറ് പേരുടെ സസ്‌പെന്‍ഷന്‍ ഇന്ന് പുറത്തിറക്കും. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് ഉപരോധിച്ചതും മുദ്രാവാക്യം വിളിച്ചതും ഗുരുതര അച്ചടക്കലംഘനമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കുറ്റക്കാരായി കണ്ടെത്തിയ മറ്റ് പൊലീസുകാര്‍ക്കെതിരായ നടപടിക്കായി