ജപ്തി ഭീഷണിയുമായി ബാങ്കേഴ്സ് സമിതി; തിരിച്ചടവു മുടങ്ങിയാല്‍ ജപ്തിക്കു തടസമില്ലെന്നു പരസ്യം  

Posted by - Jun 23, 2019, 10:54 pm IST

തിരുവനന്തപുരം : കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമില്ലെന്ന് ബാങ്കേഴ്സ് സമിതി. പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കുന്നത്. കാര്‍ഷിക വായ്പയ്ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് ബാങ്കേഴ്സ് സമിതിയുടെ പരസ്യം. മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി നിലപാട് അറിയിക്കുന്നത്. കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ തീരുമാനിച്ചത്. കേരളത്തിന് ഒരു തവണ തന്നെ മൊറട്ടോറിയം  ഏര്‍പ്പെടുത്തിയത് അസാധാരണ നടപടിയാണ്. മറ്റൊരു

ബിനോയിയെ തള്ളി കോടിയേരി; കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം താനോ പാര്‍ട്ടിയോ ഏറ്റെടുക്കില്ലെന്ന്  

Posted by - Jun 22, 2019, 06:51 pm IST

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ മകനെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെ സംരക്ഷിക്കില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്കോ പാര്‍ട്ടിക്കോ ആവില്ല. മകനെതിരായ ആരോപണത്തില്‍ നിജസ്ഥിതി നിയമപരമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. തെറ്റുകാരെ സംരക്ഷിക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ല. മാറിനില്‍ക്കണമെന്ന് പറയുന്നവര്‍ക്ക് മറ്റുചില അജണ്ടയുണ്ടെന്നും എകെജി സെന്ററില്‍ മാധ്യമങ്ങളെ കണ്ട കോടിയേരി പറഞ്ഞു. ബിനോയിക്കെതിരായ പീഡനക്കേസ് വാര്‍ത്ത പുറത്തു വന്ന

കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ റെയ്ഡ്; മൊബൈല്‍ ഫോണുകള്‍ പിടിച്ചു; ഷാഫിയില്‍ നിന്ന് പിടിച്ചത് രണ്ടു സ്മാര്‍ട് ഫോണുകള്‍  

Posted by - Jun 22, 2019, 06:49 pm IST

തൃശ്ശൂര്‍: കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ജയില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന. കണ്ണൂരില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മിന്നല്‍ പരിശോധന. കണ്ണൂരിലെ റെയ്ഡില്‍ നിന്ന് മൊബൈല്‍ഫോണ്‍, കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവ കണ്ടെത്തി. റേഞ്ച് ഐജി അശോക് യാദവ്, എസ്പി പ്രതീഷ് കുമാര്‍ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. 150 പൊലീസുകാരുടെ സംഘവുമായാണ് ഇവരെത്തിയത്. തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍

സിവില്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ശുപാര്‍ശ; അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് വേട്ടയാടപ്പെടുകയാണെന്ന് രാജു നാരായണ സ്വാമി  

Posted by - Jun 21, 2019, 07:10 pm IST

തിരുവന്തപുരം: അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനുള്ള പ്രതിഫലമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് രാജു നാരായണ സ്വാമി ഐഎഎസ്. സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കേരളസര്‍ക്കാര്‍ നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ മുതല്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നും പ്രതികാര നടപടിയാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു. മലയാളത്തിലെ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എന്നാല്‍ പുറത്താക്കുന്ന വിവരം താന്‍ ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം  

Posted by - Jun 21, 2019, 07:08 pm IST

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാജന്‍ നല്‍കിയ അപേക്ഷയും നല്‍കിയ മറുപടിയും അടക്കം മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. അടുത്ത മാസം 15നകം കേസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അപേക്ഷകള്‍ സര്‍ക്കാരിന് മുന്നില്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും

ഇറാനെതിരെ സൈനിക നീക്കത്തിന് അനുമതി നല്‍കി; ഉടന്‍ പിന്‍വലിച്ച് ട്രംപ്  

Posted by - Jun 21, 2019, 07:07 pm IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്ത ഇറാനെതിരെ സൈനീക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്.   എന്നാല്‍  നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരവ് ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്കന്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക നയതന്ത്രജ്ഞരുടെ പ്രതീക്ഷ. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും തയ്യാറായിരുന്നു. എന്നാല്‍ മിസൈല്‍ വിടുന്നതിന്  മുമ്പ് ആക്രമണ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് പിന്‍വലിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇറാനിലെ ജനങ്ങള്‍ക്കും സൈന്യത്തിനും ഉണ്ടാകുന്ന അപകടം കുറക്കാനായിരുന്നു ഇത്.

കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാര്‍ ഡ്രൈവറെ പിടികൂടി പൊലീസിലേല്‍പിച്ചു  

Posted by - Jun 20, 2019, 08:36 pm IST

തേഞ്ഞിപ്പലം: കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ച് പോലീസ് ബസ് പിടിച്ചെടുത്തു. രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തു. മണിപ്പാലില്‍ നിന്നും കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ രാത്രി ഒരു മണിയോടെ ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. രാമനാട്ടുകര എത്തിയപ്പോള്‍ യാത്രയ്ക്കിടയില്‍ ഉപദ്രവം ഉണ്ടായതായി യുവതി പരാതിപ്പെട്ടതോടെ

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നാലു നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍  

Posted by - Jun 20, 2019, 08:32 pm IST

തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയടക്കം നാല് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മുന്‍ സെക്രട്ടറി പി.ജയരാജന്‍, മുന്‍ എംപി പികെ ശ്രീമതി എന്നിവര്‍ സാജന്റെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. ചില കുറവുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുന്നതെന്ന് തദ്ദേശ മന്ത്രി എസി മൊയ്ദീന്‍ പറഞ്ഞു. കുറ്റവാളികളെന്ന് കണ്ടെത്തിയാല്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു  

Posted by - Jun 19, 2019, 07:20 pm IST

ബെംഗളൂരു: വിഭാഗീയത രൂക്ഷമായ കോണ്‍ഗ്രസ് കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗുണ്ടു റാവുവുവിനെയും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേയെയും നിലനിര്‍ത്തിയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. കര്‍ണ്ണാടകയില്‍ സഖ്യ സര്‍ക്കാരില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കര്‍ണ്ണാടക പി.സി.സിയെ പിരിച്ച് വിട്ടത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. കെസി വേണുഗോപാലിനെ കോമാളിയെന്ന് വിളിച്ച എംഎല്‍എ റോഷന്‍ ബൈഗിനെ സസ്പന്റ് ചെയ്തതിന് പിന്നാലെയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. റോഷന്റെ

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി: മുംബൈ പൊലീസ് കണ്ണൂരില്‍  

Posted by - Jun 19, 2019, 07:08 pm IST

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ യുവതിയുടെ പീഡനാരോപണ പരാതിയില്‍ തുടര്‍ നടപടികള്‍ക്കായി മുംബൈ പൊലീസ് കണ്ണൂരിലെത്തി. ഓഷിവാര പൊലീസിലെ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നീ രണ്ട് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്. ഇവര്‍ കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തി. കേസന്വേഷിക്കുന്ന ഓഷിവാര പൊലീസ് ബിനോയിയോട് മുന്നുദിവസത്തിനുള്ളില്‍ ഹാജരാകന്‍ ആവശ്യപ്പെട്ടിരുന്നു. ഹാജരായില്ലെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും മുംബൈ പൊലീസ് സൂചിപ്പിക്കുന്നു. അതേസമയം അറസ്റ്റ് ഒഴിവാക്കാനായി

സൗമ്യയെ തീകൊളുത്തി കൊന്ന അജാസ് മരിച്ചു  

Posted by - Jun 19, 2019, 07:04 pm IST

ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്തു വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സിപിഒ എന്‍.എ.അജാസ് മരിച്ചു. വൈകിട്ട് ആറോടെയായിരുന്നു മരണം. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു. ബുധനാഴ്ച രാവിലെ അജാസിനെ പരിശോധിച്ച

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം  

Posted by - Jun 18, 2019, 10:14 pm IST

വര്‍ക്കല: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല വടശേരിക്കോണം ചാണയ്ക്കല്‍ ചരുവിള വീട്ടില്‍ സിനു (25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം യുവതിയുമായി പരിചയത്തിലായിരുന്ന സിനു വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും യുവതി വഴങ്ങിയില്ല. ഇതിന് പിന്നാലെയാണ് ഷിനു വീടിന്റെ ഓടിളക്കി യുവതിയുടെ കിടപ്പുമുറിയില്‍ എത്തിയത്. തന്നെ വിവാഹം

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് യുവതിയുടെ മൊഴി; വിനായകനെ അറസ്റ്റ് ചെയ്‌തേക്കും  

Posted by - Jun 18, 2019, 10:07 pm IST

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തേക്കും.  യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി.  വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്. കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ

എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധനേടുമെന്ന മുകുന്ദന്റെ പ്രസ്താവന വിലയിരുത്തുമ്പോള്‍  

Posted by - Jun 17, 2019, 09:54 pm IST

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ ഇത് സാഹിത്യത്തോടുള്ളപ്രതികരണമോ, അതോ പെണ്‍എഴുത്തുകാരോടുള്ളപ്രതികരണമോ? ''എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകംശ്രദ്ധനേടും''ഏതുസാഹചര്യത്തിലാണ് പ്രശസ്തസാഹിത്യകാരന്‍ ശ്രീ മുകുന്ദന്‍ ഇങ്ങനെ പറഞ്ഞതെന്നനുസരിച്ച് ഈ പ്രസ്താവനയെവിലയിരുത്തേണ്ടതുണ്ട്. എഴുത്തുകാരുടെസൗന്ദര്യംനോക്കി പുസ്തകങ്ങള്‍ വാങ്ങിവായിയ്ക്കുന്ന ഒരുസാഹിത്യ ആസ്വാദനംഎന്നനിലവാരത്തില്‍എത്തിനില്‍ക്കുന്നസാഹിത്യലോകത്തെക്കുറിച്ച് ചിന്തിയ്‌ക്കേണ്ടതുണ്ട്. കൗമാരമനസ്സുകളില്‍ കുളിര്‍കോരിയിടുന്ന പുറംചട്ടയോടുകൂടിയുള്ള കൊച്ചുപുസ്തകങ്ങള്‍ വിപണിയില്‍ലഭ്യമാണ്. ഇത്പുസ്തക കച്ചവടമാണ്, കച്ചവടതന്ത്രമാണ്. ഇതിനെസാഹിത്യലോകവുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ എന്ന് തോന്നുന്നില്ല. ഒരുഎഴുത്തുകാരി അവരുടെ പുസ്തകം പ്രിന്റ് ചെയ്തു പ്രകാശനംചെയ്തിട്ടുണ്ടെങ്കില്‍ അത് സമര്‍പ്പിയ്ക്കാന്‍ അവര്‍ ആഗ്രഹിയ്ക്കുന്നത് രചനകള്‍ ആസ്വദിയ്ക്കാന്‍ കഴിവുള്ളവര്‍ക്കായിരിയ്ക്കുമല്ലോ! അല്ലാതെഎഴുത്തുകാരി തന്റെ രൂപഭംഗി പുസ്തകത്തിലൂടെ പ്രദര്‍ശിപ്പിച്ചു വായനക്കാരെആകര്‍ഷിയ്ക്കുന്നതലത്തില്‍വനിതാ എഴുത്തുകാര്‍

കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല; പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ലളിതകലാ അക്കാദമി തള്ളി  

Posted by - Jun 17, 2019, 08:58 pm IST

തൃശ്ശൂര്‍: വിവാദമായ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല. അവാര്‍ഡ് പുനപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അറിയിച്ചു. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ കെ സുഭാഷിന്റെ കാര്‍ട്ടൂണിന് ലളിതകല അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു