ജോസ് കെ മാണിക്കു തിരിച്ചടി; ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കു സ്റ്റേ  

Posted by - Jun 17, 2019, 08:57 pm IST

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനും തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായിരിക്കും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള അധികാരമെന്ന് കോടതി വിലയിരുത്തി. രണ്ട് എംഎല്‍എമാരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഇന്നലെയാണ് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാക്കളുടെ

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിട്ട മുന്‍പ്രതിപക്ഷ നേതാവ് ബിജെപി മന്ത്രിസഭയില്‍  

Posted by - Jun 16, 2019, 09:32 pm IST

മുംബൈ: കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പ്രതിപക്ഷ നേതാവ്  രാധാകൃഷ്ണ വിഖേ പാട്ടീല്‍ ഫട്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് അഷിഷ് ഷെലറും മന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഫട്‌നാവിസ് സര്‍്കകാര്‍ മന്ത്രിസഭ വികസിപ്പിച്ചത്. മുന്‍ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ അടുത്തകാലത്താണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മകന്‍ സുജയ് വിഖേ പാട്ടീല്‍ അഹമദ്നഗറില്‍

സര്‍ക്കാര്‍ നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്കു വിരുദ്ധം; പിണറായിക്ക് വിഎസിന്റെ കത്ത്  

Posted by - Jun 16, 2019, 09:31 pm IST

തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല. ഇടത് ആശയങ്ങളില്‍ പിഴവു വരുത്തിയാല്‍ അത് ജനവിശ്വാസം തകരുന്നതിനിടയാക്കുമെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നുമാണ് വിഎസ് പിണറായിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നത്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം

കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസഫും ജോസും രണ്ടു വഴിക്കു പിരിഞ്ഞു

Posted by - Jun 16, 2019, 09:29 pm IST

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ കോട്ടയത്ത് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പു പൂര്‍ത്തിയായി. കെഎം മാണിയുടെ മരണാനന്തരം പാര്‍ട്ടി പിടിക്കാന്‍ പിജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ നടന്ന പോരാണ് വീണ്ടും പാര്‍ട്ടിയെ പിളര്‍പ്പിലെത്തിച്ചത്. പാര്‍ട്ടി ചെയര്‍മാനായ ജോസഫിന്റെ അംഗീകരമില്ലാതെയാണ് സംസ്ഥാന സമിതി വിളിച്ചു ചേര്‍ത്തത്. കോട്ടയത്ത് ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്തു. നാല്

കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ച് തീപിടിച്ചു; നാലുപേരുടെ നിലഗുരുതരം    

Posted by - Jun 15, 2019, 10:57 pm IST

കൊല്ലം: കെഎസ്ആര്‍ടിസിയും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  മൂന്നരയോടെയാണ് അപകടമുണ്ടായത്.

മാവേലിക്കരയില്‍ നടുറോഡില്‍ വനിതാ പോലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു  

Posted by - Jun 15, 2019, 10:50 pm IST

മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോഗസ്ഥന്‍ തീ കൊളുത്തി കൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.ഡ്യൂട്ടി

നാസിക്കില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു  

Posted by - Jun 14, 2019, 10:45 pm IST

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് സ്ഥാപനത്തിനകത്ത് എത്തി വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ക്കുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബൈക്കിലാണ് മൂന്നംഗസംഘം മുത്തൂറ്റ് ഫിനാന്‍സ് ഓഫീസിലെത്തിയത്. സ്ഥാപനത്തില്‍ ഓഡിറ്റിംഗ് നടപടികള്‍ പുരോഗമിക്കുകയായിരുന്നു അപ്പോള്‍. ഇതിനിടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി തോക്ക് ചൂണ്ടിയ അക്രമികള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും ചോദിച്ചു വാങ്ങി. ഇതിനിടെയാണ് സാജു സാമുവലിന്

സിഐ നവാസിന്റെ തിരോധാനം: മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ഭാര്യ; എസിപിയെ ചോദ്യം ചെയ്തു  

Posted by - Jun 14, 2019, 10:35 pm IST

കൊച്ചി: മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് തന്റെ ഭര്‍ത്താവ്‌നാടുവിട്ടിരിക്കുന്നതെന്ന്കാണാതായ എറണാകുളംസെന്‍ട്രല്‍ പോലിസ് സി ഐ നവാസിന്റെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എറണാകുളം എ.സി.പി സു രേഷ്‌കുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ തായും ഇവര്‍ പറഞ്ഞു.മേലുദ്യോഗസ്ഥനില്‍ നിന്നുംപീഡനം ഉണ്ടാകുന്നതായിനവാസ് തന്നോടു പലപ്പോഴുംപറഞ്ഞിരുന്നു.അനാവശ്യമായികള്ളക്കേസുകള്‍ എടുക്കാന്‍മേലുദ്യോഗസ്ഥര്‍ ഒരു പാട്‌നിര്‍ബന്ധിച്ചിരുന്നുവെന്നുംനവാസ് പറഞ്ഞിരുന്നു.അതില്‍നവാസ് മാനസിക വിഷമത്തിലായിരുന്നു.ഏതൊക്കെമേലുദ്യോഗസ്ഥാരാണ് ഇത്തരത്തില്‍ നിര്‍ ന്ധിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.പക്ഷേ ഒന്നു രണ്ടു പേരുണ്ട്.അതാരാണെന്ന് പറഞ്ഞിട്ടില്ല.ഇതില്‍ഐ ജി റാങ്കിലുള്ളഉദ്യോഗസ്ഥരുേണ്ടായെന്നമാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉെണ്ടന്നാണ് തനിക്ക്‌തോന്നുന്നതെന്നായിരുന്നു മറുപടി. സര്‍വീസില്‍ കയറിയിട്ട്ഇതുവരെ ഒരു രൂപ

പെരിയ ഇരട്ടക്കൊല കേസ്: ഡിജിപിയുടെ ഓഫീസിന് ഹൈക്കോടതിയുടെ വിമര്‍ശനം  

Posted by - Jun 12, 2019, 06:38 pm IST

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. വിവരങ്ങള്‍ ആരാഞ്ഞാല്‍ കൃത്യസമയത്ത് നല്‍കണമെന്നും എ.ജി, ഡി.ജി.പി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസിലെ നടപടിക്രമങ്ങള്‍ അനന്തമായി നീട്ടാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. കേസില്‍ നിലവിലെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉള്ള ആശങ്കകള്‍ മാത്രമാണ് ഹര്‍ജിയിലെന്നും കോടതി നിരീക്ഷിച്ചു. പെരിയ ഇരട്ടക്കൊലക്കേസില്‍ നേരത്തെ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജാമ്യാപേക്ഷ കൈകാര്യം

മെഡിക്കല്‍ പ്രവേശനത്തിന് സാമ്പത്തികസംവരണം: വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി  

Posted by - Jun 12, 2019, 06:37 pm IST

തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ തിരുത്തി. സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളജുകളിലും സംവരണം ഏര്‍പ്പെടുത്തിയതായിരുന്നു വിവാദമായത്. എന്നാല്‍ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും സീറ്റുകള്‍ കൂട്ടി സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയെന്നും ആരോപണമുണ്ട്. അതേ സമയം ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ്

ചന്ദ്രനെ തൊട്ടറിയാന്‍ ചാന്ദ്രയാന്‍ രണ്ട്; ജൂലൈ 15-ന് വിക്ഷേപണം  

Posted by - Jun 12, 2019, 06:35 pm IST

ബംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍-2 അടുത്ത മാസം വിക്ഷേപിക്കും. ജൂലൈ 15ന് പുലര്‍ച്ചെ 2.51നായിരിക്കും വിക്ഷേപണം നടക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. 3.8 ടണ്‍ ഭാരമുളള സാറ്റലൈറ്റ് അറുന്നൂറ് കോടി രൂപ ചിലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചാന്ദ്രയാന്‍ രണ്ട് ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാന്‍ഡിംഗ്

ഗീരീഷ് കര്‍ണാട് അന്തരിച്ചു  

Posted by - Jun 10, 2019, 08:13 pm IST

ബെംഗളൂരു:  പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1974-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്‌റുവിയന്‍

ഇസ്രയേലില്‍ ഇന്ത്യക്കാര്‍ തമ്മില്‍ വഴക്ക്; കുത്തേറ്റ ഒരു മലയാളി മരിച്ചു  

Posted by - Jun 10, 2019, 08:12 pm IST

ടെല്‍ അവീവ്: ഇസ്രയേലിലെ ടെല്‍ അവീവില്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരായ ഇന്ത്യക്കാര്‍ തമ്മിലുള്ള വഴക്കിനിടെ രണ്ട് മലയാളികള്‍ക്ക് കുത്തേറ്റു. ഒരാള്‍. മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റിലായി. മലയാളിയായ ജെറോം ആര്‍തര്‍ ഫിലിപ്പാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പീറ്റര്‍ സേവ്യര്‍ എന്നയാളാണ് ചികിസ്തയിലുള്ള മറ്റൊരു മലയാളി. ജെറോമിനൊപ്പം താമസിച്ചിരുന്ന രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്.

കത്വ കൂട്ടമാനഭംഗം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്നു പേര്‍ക്ക് 5 വര്‍ഷം തടവ്  

Posted by - Jun 10, 2019, 07:50 pm IST

പഠാന്‍കോട്ട്: ജമ്മുവിലെ കlത്വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ. ഗ്രാമമുഖ്യന്‍ സാഞ്ചി റാം, പര്‍വേഷ് കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. എസ്‌ഐ ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും വിധിച്ചു. ഇവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ വെറുതെ വിട്ടു. പഠാന്‍കോട്ട് ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി  

Posted by - Jun 9, 2019, 10:14 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. ജൂലൈ 31വരെ 52 ദിവസത്തേയ്ക്കാണ്ഇത്തവണ ട്രോളിംഗ് നിരോധനം ഏപ്പെടുത്തുന്നത്.ഈകാലയളവില്‍ യന്ത്രവത്കൃതമത്സ്യബന്ധന ബോട്ടുകളോഎന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളോ ജില്ലയുടെ തീരക്കടലില്‍മത്സ്യന്ധനത്തില്‍ ഏര്‍പ്പെടരുതെന്നാണ് ഫിഷറീസ് വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. പരമ്പരാഗത മത്സ്യബന്ധനയാനങ്ങളായ എന്‍ജിന്‍ഘടിപ്പിച്ച വള്ളങ്ങള്‍ക്കുംഎന്‍ജിന്‍ ഘടിപ്പിക്കാത്ത ള്ളങ്ങള്‍ക്കും മറ്റു തരത്തിലുള്ള മത്സ്യബന്ധന രീതികള്‍ അനുവദനീയമാണ്.മറ്റു ജില്ലകളില്‍ നിന്നോഇതര സംസ്ഥാനത്തു നിന്നോജില്ലയുടെ തീരക്കടലില്‍ യാനങ്ങള്‍ മത്സ്യ ന്ധനത്തില്‍ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ തീരംവിടണം. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും കടലില്‍പോയവര്‍ തിരികെ തീരത്തൊനും നിര്‍ദ്ദേശം