ന്യൂനമര്‍ദ്ദം: മഴകനക്കും; ചുഴലിക്കാറ്റിന് സാധ്യത  

Posted by - Jun 9, 2019, 10:12 pm IST

തിരുവനന്തപുരം: അറബിക്കടലില്‍ തെക്കുകിഴക്കന്‍ഭാഗത്ത് ലക്ഷദ്വീപിന് സമീപംരൂപം കൊണ്ട ന്യൂനമര്‍ദ്ദംചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴ ശക്തമാകും.48 മണിക്കൂറിനകം അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍സാധ്യതയുണ്ടെന്നും കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. കേരളത്തിനും ലക്ഷ ദ്വീപിനും ഇടയില്‍ തീര പ്രദേശങ്ങളിലും തീര സംസ്ഥാനങ്ങളിലുംവളരെ ശക്തമായിട്ടുള്ള മഴയ്ക്കും കടല്‍ക്ഷോഭത്തിനുംസാധ്യതയുണ്ട്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തുടങ്ങിയസ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകു പ്പ് നിര്‍ദ്ദേശിച്ചു. കേരളത്തില്‍വിവിധയിടങ്ങളില്‍ കനത്തഇടിമിന്നലോടുകൂടിയ മഴയ്ക്കസാധ്യതയുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരംമുതല്‍ ഇടുക്കി വരെയുള്ളഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു.

ശബരിമല: വിശ്വാസികളെ തിരികെ കൊണ്ടുവരണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി  

Posted by - Jun 9, 2019, 10:11 pm IST

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെപിന്തുണ ഇടത് പക്ഷത്തിന്‌നഷ്ടമായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് പരാജയംവിലയിരുത്താന്‍ ദില്ലിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി. അതെങ്ങനെ വേണമെന്ന കാര്യം സംസ്ഥാനഘടകം ചര്‍ച്ച ചെയ്ത്തീരുമാനിക്കണമെന്നും കേന്ദ്ര-കമ്മിറ്റി വ്യക്തമാക്കി. പാര്‍ട്ടിക്ക്‌ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ മറികടന്ന്തിരിച്ചുവരാന്‍ 11 ഇന കര്‍മ്മപരിപാടികള്‍ക്കും സി.പി.എംകേന്ദ്ര കമ്മിറ്റി രൂപം നല്‍കി.പാര്‍ട്ടിയില്‍ നിന്ന് വഴിമാറിയവോട്ടര്‍മാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിയുണ്ടാകും.കേരളത്തില്‍ വിശ്വാസികളെസാഹചര്യം ബോധ്യപ്പെടുത്തികൂടെ നിര്‍ത്തി പാര്‍ട്ടിയുടെഅടിത്തറ ശക്തമാക്കും. സംഘടനാ ദൗര്‍ബല്യം

രാഹുല്‍ ഗാന്ധി ഭാരതയാത്രയ്ക്ക്  

Posted by - Jun 9, 2019, 10:09 pm IST

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ജനങ്ങളുമായുള്ള ബന്ധംശക്തിപ്പെടുത്തുന്നതിന് ഭാരതയാത്ര നടത്താനൊരുങ്ങികോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന്റെ വിവിധമേഖലകളിലുള്ളജനങ്ങള്‍അഭിമുഖീകരിക്കുന്ന യഥാര്‍ഥപ്രശ്‌നങ്ങള്‍ സംന്ധിച്ച് മനസ്സിലാക്കുകയാണ് യാത്രകൊണ്ട്ഉദ്ദേശിക്കുന്നത്.രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ്‌രാഹുല്‍ ആഗ്രഹിക്കുന്നത്. കാറിലും പൊതു ഗതാഗതസംവിധാനങ്ങള്‍ ഉപയോഗിച്ചുംകാല്‍നടയായുമായിരിക്കുംയാത്രകള്‍. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം അന്തിമ തീരുമാനംഉണ്ടാവൂ. നേരത്തെ തന്നെരാഹുല്‍ ഇത്തരമൊരു യാത്രഉദ്ദേശിച്ചിരുന്നതാണെങ്കിലുംതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ഇത് കൂടുതല്‍ പ്രസക്തമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.തിരഞ്ഞെടുപ്പ് തോല്‍വിയെതുടര്‍ന്നുണ്ടായ കൂട്ട രാജികള്‍കോണ്‍ഗ്രസിന് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.കൂടാതെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുല്‍ഗാന്ധിയുടെ തന്നെ പ്രസ്താവനയും വലിയ അനിശ്ചിതത്വത്തിനിടയാക്കിയിരുന്നു.കോണ്‍ഗ്രസില്‍

പാലക്കാട് മിനി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ടുമരണം  

Posted by - Jun 9, 2019, 10:07 pm IST

പാലക്കാട്: മിനി ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് പാലക്കാടതണ്ണിശ്ശേരിയില്‍ എട്ട്‌പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് മൂേന്നാടെയായിരുന്നുഅപകടം. ഓങ്ങല്ലൂര്‍സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍,ഉമര്‍ ഫാറൂഖ്,നെന്മാറ സ്വദേശികളായ സുധീര്‍, നിഖില്‍,ശിവന്‍, വൈശാഖ്എന്നിവരാണു മരിച്ചത്. ആംബുലന്‍സ്‌ഡ്രൈവറായിരുന്നുസുധീര്‍. പരുക്കേറ്റവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആംബുലന്‍സിലുണ്ടായിരുന്നവരാണ് മരിച്ചഎട്ടു പേരുംനെല്ലിയാമ്പതിയില്‍നിന്നു പാലക്കാട്ടേക്കു വരികയായിരുന്നആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മീന്‍ കയറ്റിയലോറി ആംബുലന്‍സിലേക്ക്ഇടിച്ചു കയറുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.ആംബുലന്‍സിന്റെ മുന്‍ഭാഗംപൂര്‍ണമായും തകര്‍ന്നു.ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ്പലരെയും പുറത്തെടുത്തത്.അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.ഏറെ പണിപ്പെട്ടാണ് ലോറിറോഡില്‍ നിന്ന് മാറ്റിയത്.ഷൊര്‍ണൂരില്‍ നിന്ന ് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ്

നിപയെ നേരിടാന്‍ ഒപ്പമുണ്ട്; ആയുഷ്മാന്‍ ഭാരതുമായി ഇടതു സര്‍ക്കാര്‍ സഹകരിക്കുന്നില്ല: മോദി  

Posted by - Jun 8, 2019, 09:24 pm IST

ഗുരുവായൂര്‍: നിപ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഈ സമയത്ത് രോഗബാധ പടരുന്നത് ഒഴിവാക്കാന്‍ കൃത്യമായി പരിസരശുചിത്വം പാലിക്കേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അത് കൃത്യമായി അനുസരിക്കുകയും പാലിക്കുകയും വേണം. കേരളത്തില്‍ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കൃത്യമായി പാലിക്കുന്നതില്‍ പിന്നോട്ടല്ലെന്നുറപ്പാണ്. ''രാജ്യത്തെ ദരിദ്രര്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍

ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും വഴിപാടും നടത്തി മോദി  

Posted by - Jun 8, 2019, 09:17 pm IST

ഗുരുവായൂര്‍: ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കളഭച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ 10 മണിക്ക് ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിയ മോഡിയെ കിഴക്കേ നടയില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും ക്ഷേത്രദര്‍ശനം നടത്തി. കേരളീയ വേഷത്തിലാണ് ക്ഷേത്രദര്‍ശനത്തിനായി മോഡി എത്തിയത്. ക്ഷേത്രത്തിനുള്ളിലേക്ക് കയറിയ പ്രധാനമന്ത്രി നിശ്ചയിച്ച പ്രകാരമുള്ള വഴിപാടുകളും

ഒരാഴ്ച വൈകി കാലവര്‍ഷമെത്തി; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jun 8, 2019, 09:14 pm IST

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി സ്ഥിരീകരണം. ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിവിലും ഒരാഴ്ച വൈകിയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. മെയ് 10ന് ശേഷം  സംസ്ഥാനത്തെ 14 മഴ മാപിനികളില്‍ തുടര്‍ച്ചയായ രണ്ട് ദിവസം 2.5 മി.മിറ്ററില്‍ അധികം മഴ റേഖപ്പെടുത്തണമെന്നാണ് കാലവര്‍ഷ പ്രഖ്യാപനത്തിനുള്ള പ്രധാന മാനദണ്ഡം. ഇത് അംഗീകരിച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിച്ചത്. മഴക്കാലം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താലൂക്ക് തലം വരെ

ഫരീദാബാദില്‍ സ്‌കൂളില്‍ തീപിടുത്തം; അധ്യാപികയും രണ്ടു കുട്ടികളും മരിച്ചു  

Posted by - Jun 8, 2019, 09:13 pm IST

ഡല്‍ഹി: ഫരീദാബാദിലെ സ്വകാര്യ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന എഎന്‍ഡി കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. മുകളില്‍ നിന്ന് പടര്‍ന്ന തീ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചു. അവധിക്കാലമായതിനാല്‍ കോണ്‍വെന്റില്‍ കുട്ടികള്‍ കുറവായിരുന്നത് വന്‍ അപകടമൊഴിവാക്കി. അഗ്‌നിശമനസേനയെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ സൂററ്റില്‍ കോച്ചിങ് സെന്ററിലുണ്ടായ

ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

Posted by - Jun 7, 2019, 07:33 pm IST

ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍ മലയാളികളാണ്. ആകെ 12 ഇന്ത്യക്കാര്‍  മരിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലാണ് അപകടം. ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസാണ് വ്യാഴാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന്‍ നബീല്‍(25) തിരുവനന്തപുരം സ്വദേശി ദീപക്

മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുലെത്തി  

Posted by - Jun 7, 2019, 07:32 pm IST

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട് നന്ദി അറിയിക്കാനാണ് രാഹുല്‍ കേരളത്തിലെത്തിയത്. ഇന്നും നാളെയും രാഹുല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. കരിപ്പൂരില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം മലപ്പുറത്തേക്ക് പോയ അദ്ദേഹം ഇന്നലെ വൈകിട്ടോടെ അവിടെ നിന്നും കല്‍പറ്റയ്ക്ക് പോയി. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കും എന്ന പ്രഖ്യാപനത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുന്നതിനിടെയാണ്

ആശങ്കകളൊഴിഞ്ഞു; ഏഴാമത്തെയാളിനും നിപയില്ല  

Posted by - Jun 7, 2019, 07:30 pm IST

ഡല്‍ഹി: പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ക്കും നിപ വൈറസ് ബാധയില്ലെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ വ്യക്തമായിരുന്നു.   അതേസമയം നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ഇന്നലെ ബന്ധുക്കളുമായി

ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയേറുന്നു; അര്‍ജുന്‍ കേരളം വിട്ടതായി ക്രൈംബ്രാഞ്ച്  

Posted by - Jun 7, 2019, 07:28 pm IST

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനും കേസിലെ സാക്ഷിയായ ജിഷ്ണുവും കേരളം വിട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നതിനിടെയാണ് ഇരുവരും സംസ്ഥാനം വിട്ടത്.  അര്‍ജുന്‍ അസമിലും ജിഷ്ണു ഹിമാലയത്തിലും ഉള്ളതായാണ് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചത്. അപകടത്തില്‍പ്പെട്ട അര്‍ജുന്‍ ദൂരയാത്ര നടത്തിയത് അന്വേഷണ സംഘത്തിന് സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനിടെ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയതായി സൂചനയുണ്ട്. തൃശൂരില്‍ നിന്നും വാഹനം പുറപ്പെടുമ്പോള്‍ അര്‍ജുനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ചു; വായ്പ പലിശയില്‍ കുറവ് വരും  

Posted by - Jun 6, 2019, 10:46 pm IST

ന്യൂഡല്‍ഹി: ആറ് ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനമായും കുറച്ചിട്ടുണ്ട്. മൂന്ന് ദിവസമായി നടക്കുകയായിരുന്ന പണ അവലോകന യോഗത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും തുടര്‍ന്ന് ഏപ്രിലിലും ഇത്തരത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റിയിരുന്നു. 2019 ഏപ്രിലിലും ഫെബ്രുവരിയിലും നടന്ന

നിപ്പ ഭീതി ഒഴിയുന്നു; ജാഗ്രത തുടരും; ചികിത്സയില്‍ കഴിയുന്ന ആറു പേര്‍ക്കും നിപ ഇല്ല  

Posted by - Jun 6, 2019, 10:43 pm IST

കൊച്ചി: നിപ്പ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.  അതേസമയം തന്നെ ചികിത്സയിലിരിക്കുന്ന വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടു. രോഗി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ആറ് പേരുടേയും സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ്പ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി. വിദ്യാര്‍ത്ഥിയോട്  അടുത്തിടപെട്ട രണ്ട്

നിപ നിയന്ത്രണവിധേയം; യുവാവിന്റെ നില മെച്ചപ്പെട്ടു  

Posted by - Jun 5, 2019, 10:00 pm IST

കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യ വകുപ്പ്. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഹെല്‍ത്ത് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ചികിത്സയില്‍ കഴിയുന്ന യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. രോഗിയുമായ സമ്പര്‍ക്കത്തിലായി കണ്ടെത്തിയതിനെത്തുടര്‍ന്ന്  നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം 314