ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു  

Posted by - Jul 31, 2019, 07:38 pm IST

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്.  ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായുള്ള സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. വാട്സ്ആപ് വഴിയാണ് സന്ദേശം ലഭിച്ചത്. അപരിചിതമായൊരു നമ്പറില്‍ നിന്നാണ് മുഹമ്മദ് മുഹ്സിന്റെ വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ സേനയുടെ ആക്രമണത്തില്‍ നിങ്ങളുടെ സഹോദരന്‍ രക്തസാക്ഷിത്വം വരിച്ചതായും അവന്റെ ആഗ്രഹം അല്ലാഹു നിറവേറ്റി കൊടുത്തതായും

പ്രളയസെസ് നാളെമുതല്‍; 928 ഉത്പന്നങ്ങള്‍ക്ക് വില കൂടും  

Posted by - Jul 31, 2019, 07:37 pm IST

തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെമുതല്‍ പ്രാബല്യത്തില്‍. 12%,18% 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്കാണ് സെസ്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരി, ഉപ്പ്, പഞ്ചസാര, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റ് എന്നിവയ്ക്കും ജി.എസ്.ടിയ്ക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല.

സമ്പത്ത് കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരളസര്‍ക്കാര്‍ പ്രതിനിധി  

Posted by - Jul 30, 2019, 07:29 pm IST

ന്യൂഡല്‍ഹി: മുന്‍ എം.പി, എ സമ്പത്തിനെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കും. സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം. സമ്പത്തിന് ഡല്‍ഹിയില്‍ പ്രത്യേക ഓഫീസ് അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ നല്‍കും. 2009മുതല്‍ പത്ത് വര്‍ഷക്കാലും ആറ്റിങ്ങല്‍ എം.പിയായിരുന്ന എ. സമ്പത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍

സര്‍വീസില്‍ തിരിച്ചെടുക്കണം: ട്രൈബ്യൂണല്‍ ഉത്തരവില്‍ ഉടന്‍ തീരുമാനം ആവശ്യപ്പെട്ട് സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്  

Posted by - Jul 30, 2019, 07:28 pm IST

തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. തിരിച്ചെടുക്കണമെന്ന ഉത്തരവ് സഹിതമാണ് പൊതുഭരണവകുപ്പിനും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരിക്കുന്നത്. അതേസമയം, ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ എന്തുനിലപാട് സ്വീകരിക്കണമെന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തില്ലെന്നാണ് വിവരം. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനസര്‍ക്കാര്‍ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര  അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

ഉന്നാവോ പെണ്‍കുട്ടിക്കു വാഹനാപകടം; ബിജെപി എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്  

Posted by - Jul 29, 2019, 09:10 pm IST

ലഖ്നൗ: ഉന്നാവോ പീഡനക്കേസ് ഇരയ്ക്കും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തില്‍ പീഡനക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെന്‍ഗാര്‍ എന്നിവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരുള്‍പ്പെടെ പത്തുപേര്‍ക്ക് എതിരെയാണ് കേസെടുത്തത്. കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകടത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരതമായി തുടരുകയാണ്. പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ചാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകനും സാരമായി പരിക്കേറ്റിട്ടുണ്ട്. റായ്ബറേലിയില്‍

എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

Posted by - Jul 29, 2019, 09:08 pm IST

കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍ എടുത്ത സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് പറയുന്നത്. സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് സംഭവം അന്വേഷിക്കുന്ന ജില്ലാ കലക്ടര്‍ക്ക് എം.എല്‍.എ കൈമാറി. എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് പോലീസ് ആരോപിച്ചത്. എന്നാല്‍ കൈ ഒടിഞ്ഞുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും

കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്  

Posted by - Jul 28, 2019, 09:06 pm IST

ബംഗളൂരു : അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയിലേക്ക്. സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ നടപടി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നാണ് വിമത എംഎല്‍എമാരുടെ ആരോപണം. സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്ത് നാളെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ജെഡിഎസ് വിമതന്‍ എ എച്ച് വിശ്വനാഥ് അറിയിച്ചു. 14 വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്.  കോണ്‍ഗ്രസിന്റെ 11നും ജെഡിഎസിന്റെ മൂന്നും വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാളെ

പത്തനംതിട്ടയില്‍ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച  

Posted by - Jul 28, 2019, 09:05 pm IST

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്‌സില്‍ മോഷണം നടന്നത്. നാല് കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. കവര്‍ച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണ സംഘത്തിലെ ഒരാള്‍ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അമ്പൂരി കൊലപാതകം: രണ്ടാം പ്രതി അറസ്റ്റില്‍  

Posted by - Jul 27, 2019, 07:23 pm IST

തിരുവനന്തപുരം: അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖി പ്രണയത്തിലായിരുന്ന സൈനികന്‍ അഖിലിന്റെ സഹോദരനാണ് രാഹുല്‍. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ രാഹുല്‍ കുറ്റം സമ്മതിച്ചുകൊണ്ടാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കാറില്‍ വച്ച് കഴുത്തു ഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയതെന്നും മരിച്ചെന്നുറപ്പായപ്പോള്‍ പറമ്പില്‍ കുഴിച്ചുമൂടിയെന്നും രാഹുല്‍ പൊലീസിനോട് സമ്മതിച്ചു. അഖിലിനെ കണ്ടെത്താന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം

കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് പാര്‍ട്ടിക്കാര്‍; രണ്ട് സിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  

Posted by - Jul 27, 2019, 07:22 pm IST

ആലപ്പുഴ:  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട കിസാന്‍സഭയുടെ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ

അമ്പൂരി കൊലപാതകം: രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് പൊലീസ്  

Posted by - Jul 26, 2019, 09:58 pm IST

തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും മുഖ്യപ്രതി അഖിലും വിവാഹിതരായിരുന്നുവെന്ന് പൊലീസ്. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. രണ്ടാം വിവാഹം രാഖി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനിടെ കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.  കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍്ഡ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന്

യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; തിങ്കളാഴ്ച വിശ്വാസവോട്ടു തേടും  

Posted by - Jul 26, 2019, 09:57 pm IST

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസവോട്ടുതേടും. ബെംഗളുരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം തവണയാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. വെള്ളിയാഴ്ച രാവിലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച യെദിയൂരപ്പ വൈകുന്നേരത്തോടെ അധികാരമേല്‍ക്കുകയായിരുന്നു. തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടിയ ശേഷം മാത്രമേ മന്ത്രിസഭാരൂപീകരണം ഉണ്ടാകുകയുള്ളു. വിമത എംഎല്‍എമാരുടെ അയോഗ്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടേക്കുമെന്നായിരുന്നു സൂചന.  സഭയില്‍ ബിജെപിക്ക് നിലവില്‍

എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനം:  സിപിഐ ജില്ലാ നേതൃത്വത്തെ തള്ളി കാനം  

Posted by - Jul 25, 2019, 10:03 pm IST

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റിട്ടും സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണമാണ് ഉണ്ടായതെന്ന് സിപിഐക്കാര്‍ക്കിടയില്‍ വിമര്‍ശനം ശക്തമാകുമ്പോഴാണ് ജില്ലാ നേതൃത്വത്തെ തള്ളി കാനം രംഗത്ത് വന്നിരിക്കുന്നത്. എംഎല്‍എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല, അങ്ങോട്ടുപോയി അടിവാങ്ങുകയായിരുന്നു. തനിക്കിങ്ങനയെ പ്രതികരിക്കാന്‍ പറ്റൂവെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെപ്പറ്റി സിപിഎം സംസ്ഥാന കമ്മിറ്റി

കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി  

Posted by - Jul 25, 2019, 10:02 pm IST

ബെംഗളുരു: കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കി. ഒരു സ്വതന്ത്ര എംഎല്‍എയെയും രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ ആയിരുന്ന ആര്‍.ശങ്കര്‍, കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന രമേശ് എല്‍.ജര്‍കിഹോളി, മഹേഷ് കുമതള്ളി എന്നീവരെയാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത്. കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനു പിന്തുണ നല്‍കിയിരുന്ന സ്വതന്ത്ര എംഎല്‍എ പിന്തുണ പിന്‍വലിക്കുകയും വിശ്വാസവോട്ടെടുപ്പില്‍ ഹാജരാകുകയും ചെയ്തിരുന്നില്ല. വിശ്വാസ വോട്ടില്‍ പങ്കെടുക്കാതെ മുംബൈ ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി എംഎല്‍എ ശ്രീമന്ത്

യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍; കാമുകനായ സൈനികനെ തേടി പൊലീസ്  

Posted by - Jul 24, 2019, 10:18 pm IST

തിരുവനന്തപുരം: അമ്പൂരിക്കടുത്ത് തോട്ടമുക്കില്‍ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. പൂവാര്‍ സ്വദേശി രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖില്‍ എന്ന ആളിനെ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. രാഖിയുടെ