നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മൂന്നു പൊലീസുകാര്‍കൂടി അറസ്റ്റില്‍  

Posted by - Jul 24, 2019, 10:16 pm IST

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ റോയ് പി വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ.ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം ഏഴായി. ഇന്ന് അറസ്റ്റിലായ മൂന്നുപേരും രാജ്കുമാറിനെ മര്‍ദ്ദിക്കാന്‍ കൂടെയുണ്ടായിരുന്നതായാണ് വിവരം. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുറ്റാരോപിതരായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാത്തത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അതേസമയം ആരോപണ വിധേയനായ

സിപിഐ സമരത്തിനു നേരെ പൊലീസ് ലാത്തിചാര്‍ജ്; എംഎല്‍എയുടെ കയ്യൊടിഞ്ഞു  

Posted by - Jul 23, 2019, 10:28 pm IST

കൊച്ചി: എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു. എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സക്കായി എംഎല്‍എയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞ എസ്എഫ്ഐയ്ക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന ഞാറയ്ക്കല്‍ സിഐയ്ക്ക് എതിരെ നടപടിയാവശ്യപ്പെട്ടാണ് സിപിഐ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ജലപിരങ്കി പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. വൈപ്പിന്‍

വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു  

Posted by - Jul 23, 2019, 10:27 pm IST

ബംഗളുരു: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാകടയിലെ 14 മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഡിവിഷന്‍ വോട്ടിംഗ് ആണ് നടന്നത്. ഭരണപക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം നിയമസഭാ ഉദ്യോഗസ്ഥര്‍ നേരിട്ട് എടുക്കുകയായിരുന്നു. ഭരണപക്ഷത്ത് 99 എം.എല്‍.എമാര്‍ മാത്രമാണ് ഹാജരായത്. അതേസമയം പ്രതിപക്ഷ നിരയില്‍ 105 എം.എല്‍.എമാരുണ്ടായിരുന്നു. കര്‍ണാടക സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ശബ്ദ വോട്ട് നിര്‍ദ്ദേശിച്ചുവെങ്കിലും പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നിര്‍ദ്ദേശ പ്രകാരം

ഇന്ത്യയ്ക്ക് അഭിമാനമുഹൂര്‍ത്തം; ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു  

Posted by - Jul 22, 2019, 04:11 pm IST

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ ലോഞ്ചിംഗ് പാഡില്‍ നിന്ന് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സതീഷ് ധവാന്‍ സ്പെയ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് ചന്ദ്രയാന്‍ 2-നെയും വഹിച്ചുകൊണ്ട് ജി.എസ്.എല്‍.വി എംകെ 3 കുതിച്ചുയര്‍ന്നു. ഞായറഴ്ച വൈകിട്ട് 6.43ന് ആരംഭിച്ച് കൗണ്ട് ഡൗണ്‍ ഇന്ന് 2.43ന് പൂര്‍ത്തിയായതോടെയാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്. 20 മണിക്കൂറായിരുന്നു കൗണ്ട് ഡൗണ്‍. വിക്ഷേപണത്തിന്റെ 48-ാം ദിവസം വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങും. ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ്

കെഎസ് യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; കല്ലേറ്, ലാത്തിചാര്‍ജ്, ജലപീരങ്കി; തലസ്ഥാനം യുദ്ധക്കളം  

Posted by - Jul 22, 2019, 02:35 pm IST

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ സെക്രട്ടേറിയറ്റും പരിസരവും സംഘര്‍ഷഭൂമിയായി. സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞു. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. തലസ്ഥാനം

ആലഞ്ചേരിക്കെതിരെയുള്ള പരാതികള്‍ സിനഡ് ചര്‍ച്ചചെയ്യും; വൈദികര്‍ ഉപവാസം അവസാനിപ്പിച്ചു  

Posted by - Jul 20, 2019, 07:22 pm IST

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ആക്ഷേപങ്ങള്‍ ഓ?ഗസ്റ്റില്‍ ചേരുന്ന സമ്പൂര്‍ണ സിനഡ് ചര്‍ച്ച ചെയ്യുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. സഹായമെത്രാന്‍മാരുടെ സസ്‌പെന്‍ഷനില്‍ വൈദികരുടെ വികാരം വത്തിക്കാനെ അറിയിക്കുമെന്ന് സ്ഥിരം സിനഡ് വൈദികരുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.   കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയില്‍ നിന്ന് മാറ്റണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം വൈദികര്‍ ഉപവാസ

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു  

Posted by - Jul 20, 2019, 07:20 pm IST

ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവര്‍ണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. ഡല്‍ഹി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു അവര്‍. കുറച്ചുകാലമായി ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. പകരം പി.സി ചാക്കോയാണ് പി.സി.സി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നത്. പതിനഞ്ചു വര്‍ഷം ഡല്‍ഹി ഭരിച്ച ഷീലാ ദീക്ഷിത്

കനത്ത മഴയും കാറ്റും; പത്തനംതിട്ടയില്‍ ജാഗ്രതാനിര്‍ദേശം; കൊല്ലത്തും എറണാകുളത്തും കടല്‍ക്ഷോഭം  

Posted by - Jul 19, 2019, 08:51 pm IST

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കൊല്ലത്തും എറണാകുളത്തും കടല്‍ക്ഷോഭം രൂക്ഷമായി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാറിലെയും കല്ലാര്‍കുട്ടി ഡാമിലെയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍, ഷട്ടറുകള്‍ തുറന്ന് വെളളം പുറത്തേക്കൊഴുക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പെരിയാറിന്റെ ഇരുകരയിലുമുളളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇരു ഡാമുകളുടെയും രണ്ടു വീതം ഷട്ടറുകള്‍ ഉയര്‍ത്തി വെളളം പുറത്തേക്കൊഴുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന

കര്‍ണാടക: വിശ്വാസവോട്ടെടുപ്പ്  നടത്തിയില്ല; നാളെ വീണ്ടും ചേരും; സഭയില്‍ തുടരുമെന്ന് ബിജെപി  

Posted by - Jul 18, 2019, 07:25 pm IST

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാവാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. വോട്ടെടുപ്പ് നീണ്ടുപോകുന്നതിനെച്ചൊല്ലി ഭരണപക്ഷമായ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും തമ്മില്‍ വാദപ്രതിവാദവും ബഹളവും രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. സഭ നാളെ രാവിലെ 11ന് വീണ്ടും ചേരും. വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാദപ്രതിവാദമുണ്ടായത്. തുടര്‍ന്ന് സഭയില്‍ ബഹളം രൂക്ഷമായി. വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപിയും നടത്താനാവില്ലെന്ന് കോണ്‍ഗ്രസും നിലപാടെടുത്തു. തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ ബിജെപിക്കെതിരെ മുദ്രാവാക്യം

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച  

Posted by - Jul 18, 2019, 06:55 pm IST

ശ്രീഹരിക്കോട്ട: ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അവസാന നിമിഷം മാറ്റിവച്ച, ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് നടക്കുമെന്ന് ഐഎസ്ആര്‍ഒ. കഴിഞ്ഞ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കുമ്പോഴാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്നു മാറ്റിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ചന്ദ്രയാന്‍ വിക്ഷേപിക്കാനായിരുന്നു തീരുമാനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ചരിത്ര ദൗത്യത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു. ജിഎസ്എല്‍വി മാര്‍ക്ക് 3

ആലഞ്ചേരിയെ മാറ്റാന്‍ വൈദികരുടെ സമരം; അതിരൂപത ആസ്ഥാനത്ത് അനിശ്ചിതകാല ഉപവാസം തുടങ്ങി  

Posted by - Jul 18, 2019, 06:54 pm IST

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ പ്രത്യക്ഷ സമരം തുടങ്ങി. എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വിമത വൈദികര്‍ അനിശ്ചിതകാല ഉപവാസവും പ്രാര്‍ത്ഥനയും തുടങ്ങി. ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാണ് വിമത വൈദികരുടെ പ്രതിഷേധത്തിലെ പ്രധാന ആവശ്യം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണമെന്നും വിമത വൈദികര്‍ ആവശ്യപ്പെട്ടു. കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിമത വൈദികര്‍ ആരോപിക്കുന്നത്. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ നീക്കണം. സ്ഥിരം സിനഡ് അംഗങ്ങള്‍

രണ്ടാംക്ലാസുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിനതടവും  

Posted by - Jul 17, 2019, 06:05 pm IST

കൊല്ലം : അഞ്ചലില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും 3.2 ലക്ഷം രൂപ പിഴയും. മൂന്ന് ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കേണ്ടി വരും. പതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത് പ്രതിയുടെ പ്രായം കണക്കിലെടുത്ത് മാത്രമാണെന്നും കോടതി വ്യക്തമാക്കി. അഞ്ചല്‍ ഏരൂര്‍ തിങ്കള്‍ കരിക്കം വടക്കേക്കര ചെറുകര രാജേഷ് ഭവനില്‍ രാജേഷ് (25) നെയാണ് കൊല്ലം ഒന്നാം അഡീഷണല്‍

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് പാകിസ്ഥാനില്‍ അറസ്റ്റില്‍  

Posted by - Jul 17, 2019, 06:03 pm IST

ന്യുഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദവ മേധാവിയുമായി ഹാഫിസ് സെയ്ദിനെ പാകിസ്താനിലെ ഗുജറന്‍വാലയില്‍ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ഭീരവാദ വിരുദ്ധ വിഭാഗമാണ് സെയ്ദിനെ അറസ്റ്റു ചെയ്തതെന്ന് പാകിസ്താനി മാധ്യമം ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരവിരുദ്ധ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി സെയ്ദിനെ ഗുജ്രന്‍വാലയില്‍ നിന്ന് ലഹോറിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് ലഷ്‌കറെ തോയിബയില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുന്ന സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ലഷ്‌കറെയുടെ സ്ഥാപകന്‍ കൂടിയായ ഹാഫിസ് സെയ്ദിനും മറ്റ്

കുത്തിയത് ശിവരഞ്ജിത്ത്; നസീം പിടിച്ചുവെച്ചു; അഖിലിന്റെ നിര്‍ണായക മൊഴി  

Posted by - Jul 17, 2019, 06:01 pm IST

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിനകത്ത് വച്ച് തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ നിര്‍ണ്ണായക മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. ശിവരഞ്ജിത്തിന് കുത്താനായി നസീം ആണ് തന്നെ പിടിച്ചുവെച്ചതെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം അഖില്‍ നേരത്തെ തന്നെ അച്ഛനെയും ഡോക്ടര്‍മാരെയും അറിയിച്ചിരുന്നു. ഇതേ കാര്യങ്ങള്‍ തന്നെയാണ് അഖിലിപ്പോള്‍ പോലീസിനോടും ആവര്‍ത്തിച്ചിരിക്കുന്നത്. സംഭവ സമയം വലിയൊരു ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നുവെന്നും അഖില്‍ പറയുന്നു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ അന്വേഷണം

ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jul 16, 2019, 07:45 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജൂലൈ 1 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 20 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് ആയിരിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.