കര്‍ണാടകയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചു; വിമത എംഎല്‍എമാരുടെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍  

Posted by - Jul 10, 2019, 08:10 pm IST

ബംഗലൂരു: കര്‍ണാടകയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.  കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇരുവരും കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.ഇതോടെ രാജിവെച്ചവരുടെ എണ്ണം 16 ആയി. വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കി തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ്, രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചത്. അതിനിടെ, രാജി നിരാകരിച്ച സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം

ന്യൂസിലന്‍ഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായി  

Posted by - Jul 10, 2019, 08:07 pm IST

മാഞ്ചെസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. അവസാന ഓവറുകള്‍ വരെ വിജയപരാജയങ്ങള്‍ നിര്‍ണയിച്ച മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യ മൂന്ന് പന്ത് ബാക്കിനില്‍ക്കേ 217 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജ- ധോണി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ടീമിന് ജീവന്‍ പകര്‍ന്നത്. ഇരുവരും ചേര്‍ന്ന് 100 ലധികം റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തകര്‍ച്ചയ്ക്കിടെ ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ധോണി – ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടി. ധോണി

പത്തുദിവസത്തിനകം വൈദ്യുതി നിയന്ത്രണം: മന്ത്രി മണി  

Posted by - Jul 9, 2019, 09:52 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കുളള വെളളം മാത്രം അവശേഷിക്കുന്നുള്ളു. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ശ്രമം തുടങ്ങി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് ലൈന്‍ ഇല്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും

കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; ബിജെപി ഇന്ന് ഗവര്‍ണറെ കാണും; വിമതരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍  

Posted by - Jul 9, 2019, 09:50 pm IST

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള കരുനീക്കങ്ങളുമായി ബിജെപി. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അടിയന്തര ഇടപെടല്‍ തേടി ബിജെപി ഉന്നതതല പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബവാലി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഗവര്‍ണറുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ലിംബവാലി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരെ അണിനിരത്തി പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്നും അരവിന്ദ് ലിംബവാലി പറഞ്ഞു.

സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി  

Posted by - Jul 9, 2019, 09:48 pm IST

ആന്തൂര്‍: പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. നാല് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതില്‍ മൂന്ന് എണ്ണവും പരിഹരിച്ചതോടെയാണ് കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചത്. വാട്ടര്‍ ടാങ്കിനെ സംബന്ധിച്ച ചട്ടലംഘനം ആറ് മാസത്തിനകം പരിഹരിക്കണമെന്നും നഗരസഭ നിര്‍ദ്ദേശിച്ചു. കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നടപടി എടുക്കാന്‍ ആന്തൂര്‍ നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭാ സെക്രട്ടറിക്ക് തദ്ദേശ സ്വയംഭരണ വകുപ്പാണ് നിര്‍ദ്ദേശം നല്‍കിയത്. സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാര്‍ഥാ കണ്‍വന്‍ഷന്‍

സൈറവാസിം അഭിനയത്തോടു വിടപറയുന്നത് ചര്‍ച്ചാവിഷയമാകുന്നത് ചര്‍ച്ചയാകുന്നതിന്റെ കാരണങ്ങള്‍  

Posted by - Jul 8, 2019, 04:46 pm IST

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ ' 'ഇനി താന്‍ അഭിനയരംഗത്തോടും ബോളിവുഡിനോടും വിടപറയുന്നു എന്ന തീരുമാനം ബോളിവുഡിലെപ്രശസ്തനടിസൈറവാസിമിന്റെതാണ്. അഭിനയരംഗത്ത് തുടരുന്നതിനാല്‍ ജീവിതത്തില്‍ സമാധാനവും, തനിയ്ക്ക് അല്ലാഹുവുമായുള്ളബന്ധവും നശിയ്ക്കുന്നു'' എന്നും സോഷ്യല്‍ മീഡിയയിലൂടെഅവര്‍ സമൂഹത്തോട്പറഞ്ഞു എന്ന വാര്‍ത്ത ബോളിവുഡില്‍ നടുക്കം സൃഷ്ടിച്ചിരിയ്ക്കുന്നു. അഭിനയത്രികള്‍ അഭിനയലോകത്തുനിന്നും വിടപറയുന്നത് ആദ്യമായ ഒരു സംഭവമല്ല. എന്നാല്‍ ഈ തീരുമാനം അവര്‍ പിന്‍തുടരുന്ന മതത്തിന്റെ നിര്‍ബന്ധ പ്രകാരമാണോ എന്നതാണ് ചര്‍ച്ചാവിഷയമായിരിയ്ക്കുന്നത്.   മതവും, അഭിനയത്രിയും ഈ തീരുമാനം സ്വമേധയാ എടുത്തതാണെന്നു പറയുമ്പോഴും, ഇന്നലെവരെ അഭിനയത്തില്‍ സ്വന്തം

കര്‍ണാടകയില്‍ പൂഴിക്കടകനുമായി കുമാരസ്വാമിയും കോണ്‍ഗ്രസും; മന്ത്രിമാര്‍ രാജിവെച്ചു; വിമതരെ മന്ത്രിസഭയിലെടുക്കും

Posted by - Jul 8, 2019, 04:38 pm IST

ബെംഗളുരു: ആഭ്യന്തരകലഹം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയതോടെ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ പൂഴിക്കടകന്‍ പയറ്റുമായി കോണ്‍ഗ്രസ് – ജെഡിഎസ് നേതൃത്വം. രാജി വച്ച വിമത എംഎല്‍എമാര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നല്‍കി. സ്വതന്ത്രനായ മന്ത്രി എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ട രാജി. കര്‍ണാടക സര്‍ക്കാര്‍ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. മന്ത്രിമാരെല്ലാം രാജി വച്ചെന്നും ഉടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും മുഖ്യമന്ത്രി

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; പുതുക്കിയ നിരക്ക് ഇന്നു മുതല്‍  

Posted by - Jul 8, 2019, 04:27 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഫിക്സിഡ് ചാര്‍ജും സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലയിലും നിരക്ക് വര്‍ദ്ധന ബാധകമാണ്. പ്രതിമാസം ഫിക്സഡ് ചാര്‍ജ് 30 എന്നത് 35 ആക്കി ഉയര്‍ത്തി. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് അറിയിച്ചു. പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല.

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി; 50,000 രൂപയുടെ വര്‍ധനവ്  

Posted by - Jul 7, 2019, 07:46 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി. 2019-20 വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്‌സിനുള്ള ഫീസാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ പ്രവേശനം മേല്‍നോട്ട സമിതി പുതുക്കി നിശ്ചചയിച്ചത്. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം രൂപ വരെയാണ് വിവിധ കോളജുകളിലെ ഫീസ് ഘടന.   ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയെ അപേക്ഷിച്ച് 50,000 രൂപയുടെ വര്‍ധനവ് വരുത്തിയാണ് പുതിയ ഫീസ് ഘടന നിശ്ചയിച്ചത്. അതേസമയം, നാളെയാണ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള

കര്‍ണാടകയില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു; സഖ്യസര്‍ക്കാര്‍ വീണേക്കും; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി  

Posted by - Jul 7, 2019, 07:41 am IST

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ 11 എം.എല്‍.എമാര്‍ രാജിവച്ചു. ഇതോടെ ഒരു വര്‍ഷം ആടിയുലഞ്ഞ് നീങ്ങിയ സഖ്യ സര്‍ക്കാര്‍ ഒടുവില്‍ വീഴുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ബി.ജെ.പി അട്ടിമറി നീക്കങ്ങളും തുടങ്ങിയിരുന്നു. അതിനിടെ വിമത എം.എല്‍.എമാര്‍ കൂട്ടത്തോടെ രാജിവച്ച് ബി.ജെ.പിക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എ.എച്ച് വിശ്വനാഥ്, രമേഷ് ജാര്‍കിഹോളി, സോമശേഖര്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ഗോപാലിയ, ബി.സി പാട്ടീല്‍, മഷേഹ് കുമത്തഹള്ളി, നാരായണ ഗൗഡ, ബ്യാര്‍തി ബസവരാജ്, ശിവറാം ഹെബ്ബാര്‍, രാമലിംഗ റെഡ്ഡി എന്നിവരാണ്

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും; വാഹനവില ഉയരും; വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം  

Posted by - Jul 5, 2019, 05:01 pm IST

ന്യൂഡല്‍ഹി:  പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം അധികം ഈടാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. രാജ്യത്ത് വാഹനവിലയും ഉയരും.വാഹനസാമഗ്രികളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തുമെന്ന്  ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.  പിവിസി, ടൈല്‍സ്, മാര്‍ബിള്‍ സ്ലാബ്, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, സിസിടിവി ക്യാമറ, കശുവണ്ടി തുടങ്ങിയവയുടെ കസ്റ്റംസ് തീരുവയും ഉയര്‍ത്തും. മെയ്ക്ക് ഇന്‍ ഇന്ത്യ

കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധന;എയിംസുള്‍പ്പെടെ പുതിയ പ്രഖ്യാപനങ്ങളില്ല  

Posted by - Jul 5, 2019, 05:00 pm IST

ഡല്‍ഹി: വര്‍ഷങ്ങളായി കേരളം കാത്തിരിക്കുന്ന എയിംസ് ഇക്കുറിയും കേന്ദ്രബജറ്റില്‍ പഖ്യാപിച്ചില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബജറ്റില്‍ ഇടം നേടിയിട്ടില്ല. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു സഹായങ്ങളും ലഭിച്ചില്ല. കേന്ദ്രബജറ്റില്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ധന. പോയവര്‍ഷത്തെക്കാള്‍ 1190.01 കോടി രൂപയുടെ വര്‍ധനയാണ് നികുതി വിഹിതത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്. 20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 19,038.17 കോടി രൂപയായിരുന്നു. എക്‌സൈസ് നികുതിയായ 1103 കോടി

ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപ ചട്ടങ്ങളില്‍ ഇളവ്  

Posted by - Jul 5, 2019, 12:58 pm IST

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവു വരുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് നടപടിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 2018-19 വര്‍ഷം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ ആറു ശതമാനം വര്‍ധനയാണ് ഉണ്ടായത്. ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കി ഇത് വര്‍ധിപ്പിക്കേണ്ടതുണ്ട്. വ്യോമയാനം, മീഡിയ, എവിജിസി (ആനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയ്മിങ്, കോമിക്സ്) , ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കീഴ്വഴക്കങ്ങള്‍ പൊളിച്ചെഴുതി നിര്‍മല സീതാരാമന്‍; ബ്രൗണ്‍ ബ്രീഫ് കെയ്സ് ഒഴിവാക്കി ചുവന്ന ബാഗില്‍ ബജറ്റ് ഫയലുകള്‍  

Posted by - Jul 5, 2019, 11:50 am IST

ന്യൂഡല്‍ഹി : കന്നി ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിലവിലെ കീഴ്വഴക്കങ്ങളും പൊളിച്ചെഴുതുകയാണ്. സാധാരണ ഗതിയില്‍ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന ധനമന്ത്രിമാരുടെ കൈവശം കാണുന്ന ബ്രൗണ്‍ ബ്രീഫ് കെയ്സ് നിര്‍മ്മല ഒഴിവാക്കി. പകരം ചുവന്ന നാലു മടക്കുള്ള ബാഗില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ അടങ്ങിയ ഫയലുകളുമായാണ് മന്ത്രി ധനമന്ത്രാലയത്തിന് പുറത്തെത്തിയത്. രാവിലെ 8.15ഓടെ ധനമന്ത്രാലയത്തിലെത്തിയ നിര്‍മ്മല സീതാരാമന്‍ സഹമന്ത്രിമാരോടും ധനവകുപ്പ് ഉദ്യോഗസ്ഥരോടും ചര്‍ച്ച നടത്തി. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍, ധനകാര്യ സെക്രട്ടറി എസ് സി

ബജറ്റ് അവതരണം തുടങ്ങി;  അഞ്ചുവര്‍ഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ അഞ്ചുലക്ഷം കോടിയിലെത്തിക്കും  

Posted by - Jul 5, 2019, 11:49 am IST

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ചു ലക്ഷം കോടിയില്‍ (5 ട്രില്യണ്‍ ഡോളര്‍) എത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നു ട്രില്യണ്‍ ഡോളറിലെത്തും. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യ 1.85 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായിരുന്നു. ഇപ്പോള്‍ അത് 2.7 ട്രില്യണ്‍ ഡോളറില്‍ എത്തി. വളര്‍ച്ചയ്ക്കു സ്വകാര്യ മേഖലയുടെ പങ്ക് പ്രധാനമെന്നും എല്ലാ മേഖലയ്ക്കും