പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളവും  

Posted by - Jul 5, 2019, 09:25 am IST

ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. ബജറ്റ് അവതരണത്തിന് മുന്നോടിയായി മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി. നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റ് അവതരണമാണിത്. കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാവിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തി.   സാമ്പത്തിക പ്രതിസന്ധി

സിനിമപ്രമോഷന് ലൈവ് വീഡിയോ: ആശാ ശരതിനെതിരെ പരാതി  

Posted by - Jul 4, 2019, 07:36 pm IST

ഇടുക്കി: പുതിയ സിനിമയുടെ പ്രമോഷന്റെ പേരില്‍ നടത്തിയ ലൈവ് വീഡിയോയുടെ പേരില്‍ സിനിമാ താരം ആശാ ശരതിനെതിരെ പരാതി. സിനിമ പ്രമോഷന്‍ എന്നപേരില്‍ വ്യാജപ്രചാരണം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള പരാതി. വയനാട് സ്വദേശിയും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജപ്രചാരണം നടത്തിയതിനാണ്  പരാതി. ഇടുക്കി ജില്ല പൊലീസ് മേധാവിക്കാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്. ആശാ ശരത്ത് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയായ 'എവിടെ'യുടെ പ്രമോഷന്റെ ഭാഗമായാണ് താരം ഫേസ്ബുക്ക് വീഡിയോ പോസ്റ്റ്

വൈദ്യുതി നിയന്ത്രണം: തീരുമാനം 15ന്; ചാര്‍ജ് വര്‍ധനയുണ്ടായേക്കും  

Posted by - Jul 4, 2019, 07:33 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് ഉറപ്പായി. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് താല്‍കാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്. ജൂലൈ 15-ന് വൈദ്യുതി ബോര്‍ഡ് വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും. എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളോട് ജൂലൈ 15-ന് ശേഷം ഉപഭോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. നാഷണല്‍ ഗ്രിഡില്‍ 500

കെഎസ് യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും

Posted by - Jul 3, 2019, 09:19 pm IST

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ട് പിന്നാലെയാണ് പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് എത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമായത്. കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി, ജലപീരങ്കിയും  കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാര്‍ക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് ഒരു മണിക്കൂറോളം എം സി റോഡിലും പരിസരത്തും സംഘര്‍ഷാവസ്ഥയായിരുന്നു. സര്‍ക്കാരിനും പൊലീസിനും എതിരെ

കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്ന് വ്യക്തമാക്കി രാഹുല്‍; രാജിക്കത്ത് പുറത്തുവിട്ടു  

Posted by - Jul 3, 2019, 09:15 pm IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം തനിക്കാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് രാജി. താനിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്ന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി നാലു പേജുള്ള രാജിക്കത്ത് ട്വീറ്റ് ചെയ്തത്. പാര്‍ലമെന്റിനു പുറത്ത് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനു മറുപടിയായാണ് താന്‍ ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷനല്ലെന്നു രാഹുല്‍ വ്യക്തമാക്കിയത്. രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ: ''കാലതാമസമില്ലാതെ പാര്‍ട്ടി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. പുതിയ അധ്യക്ഷനെ

മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ ഡാം തകര്‍ന്നു; 20 പേരെ കാണാതായി; രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍  

Posted by - Jul 3, 2019, 09:57 am IST

മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 20 പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി 9.30 യോടെ നടന്ന സംഭവത്തില്‍ ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 12 വീടുകള്‍ ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ടീമുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. മുംബൈയില്‍ നിന്നും 275 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. ശക്തമായ കാലവര്‍ഷം മഹാരാഷ്ട്രയില്‍ തുടരുകയാണ്. മുംബൈയില്‍ മാത്രം 300-400 എംഎം മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. താനെ, പാല്‍ഗര്‍,

മുംബൈ വിമാനത്താവളം അടച്ചു; ട്രെയിന്‍ ഗതാഗതം നിലച്ചു; അഞ്ചു ദിവസംകൂടി കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്

Posted by - Jul 2, 2019, 10:14 am IST

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ വരുന്ന അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയുമാണ്. ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ

മുംബൈയില്‍ കനത്ത മഴ; അപകടങ്ങളില്‍ 16 മരണം; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍  

Posted by - Jul 2, 2019, 09:38 am IST

മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാം. പൂനെയില്‍ കോളേജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് മൂന്നുപേര്‍ മരിച്ചു. കല്യാണില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്ന് മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായി രാത്രി പെയ്ത കടുത്ത മഴയിലാണ് മുംബൈ താനെ അടക്കമുള്ള നഗരങ്ങളില്‍ രണ്ട് അപകടങ്ങളുണ്ടായത്. അബെഗാവിലെ സിന്‍ഡഗാദ് കോളേജിന്റെ മതിലാണ് പുലര്‍ച്ചെ 1.15 ഓടെ തകര്‍ന്നുവീണത്. നിര്‍മ്മാണ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഷെഡ്ഡുകളിലേക്ക് മതിലിന്റെ ഒരു ഭാഗം

കരിപ്പൂരില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ ഉരസി  

Posted by - Jul 1, 2019, 07:27 pm IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വെയില്‍ ഉരസി. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്. സൗദി അറേബ്യയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പുറക് വശം ലാന്റിങ്ങിനിടെ റണ്‍വെയില്‍ ഉരസുകയായിരുന്നു. 180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.  വിമാനത്തിന് കേടുപാട് സംഭവിച്ചതായാണ് സൂചന. സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമെ യാത്ര തുടരാനാകുവെന്നും അധികൃതര്‍ പറഞ്ഞു. തിരിച്ചുള്ള വിമാനത്തിന് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു  

Posted by - Jul 1, 2019, 06:59 pm IST

ബംഗലൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. കോണ്‍ഗ്രസ് ക്യാമ്പിലെ രണ്ട് വിമത എം.എല്‍.എമാര്‍ കൂടി രാജിവച്ചു. വിജയനഗര കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗ്, മുന്‍ മന്ത്രിയും എം.എല്‍.എയുമായ രമേഷ് ജാര്‍ക്കിഹോളി എന്നിവരാണ് ഇന്ന് രാജിവച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. ഇന്ന് രാവിലെയാണ് ആനന്ദ് സിംഗ് രാജിവച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം രമേശ് ജാര്‍ക്കിഹോളിയും രാജിവച്ചു. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം 77 ആയി ചുരുങ്ങി. ഇനിയും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കാള്‍ രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാര്‍ക്കിഹോളി സ്പീക്കര്‍ക്ക്

കൂട്ടപിരിച്ചുവിടല്‍: കെഎസ് ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ നീക്കം  

Posted by - Jul 1, 2019, 12:46 pm IST

തിരുവനന്തപുരം : എംപാനല്‍ ഡ്രൈവര്‍മാരുടെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഇന്നു രാവിലെ 100ലധികം സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി ഏറെ ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 സര്‍വീസുകളാണ് റദ്ദാക്കിയത്. അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെ കടുത്ത യാത്രാക്ലേശമാണ് നേരിടുന്നത്. അതേസമയം പ്രതിസന്ധി മധ്യകേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്ന് പതിവിലേറെ തിരക്കിന് സാധ്യതയുള്ളതിനാല്‍ അവധി റദ്ദാക്കി ജോലിയിലെത്താന്‍ സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയില്‍

ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം  

Posted by - Jul 1, 2019, 12:36 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. സിര്‍ഗ്വാരിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല. ബസില്‍ അമിതമായി ആളുകളെ കയറ്റിയിരുന്നുവെന്നാണ് സൂചന. പരിക്കേറ്റവരെ വിഗദ്ധ ചികിത്സയ്ക്ക് ജിഎംസി ആശുപത്രിയില്‍ എത്തിക്കാന്‍ ഹെലികോപ്ടര്‍ സേവനം തേടിയതായി കിഷ്ത്വാര്‍ ഡെപ്യൂട്ടി കലക്ടര്‍ അഗ്രീസ് സിംഗ് റാണ പറഞ്ഞു. അപകടം കണ്ട നാട്ടുകാരാണ്