പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; ആവശ്യമെങ്കില്‍ ആണവായുധ നയത്തില്‍ മാറ്റം വരുത്തും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.നിലവില്‍ ആണവായുധം ആദ്യംഉപയോഗിക്കില്ലെന്നാണ് ഇന്ത്യയുടെനയം. ഈ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നാണ്പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിലെപൊക്രാനില്‍ മുന്‍ പ്രധാനമന്ത്രിഅടല്‍വിഹാരി വാജ്‌പേയിയുടെഒന്നാം ചരമവാര്‍ഷികത്തില്‍പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷംമാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.'ആണവായുധങ്ങള്‍ ആദ്യംഉപയോഗിക്കില്ലെന്ന നയമാണ്ഇന്ത്യയ്ക്കുള്ളത്. ഇപ്പോഴും അത്തന്നെയാണ് തുടരുന്നത്. എന്നാല്‍ഭാവിയില്‍ എന്താണ് സംഭവിക്കാന്‍പോകുന്നതെന്ന് പറയാനാവില്ലെന്ന്‌രാജനാഥ് സിംഗ് പറഞ്ഞു. അതേസമയം, സാഹചര്യത്തിനനുസരിച്ച ് ഇന്ത്യയുടെ നയം മാറുമെന്നസൂചനയാണ് പ്രതിരോധമന്ത്രിയുടെവാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കാശ്മീര്‍ വിഷയത്തില്‍ഇടഞ്ഞുനില്‍ക്കുന്ന പാകിസ്ഥാന്ഇത് ഇന്ത്യയുടെ മുന്നറിയിപ്പായുംകണക്കാക്കാം.
Recent Comments