പാക് സേനയുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തു; നാലു ഭീകരരെ വധിച്ചുവെന്ന് കരസേന  

Posted by - Aug 3, 2019, 10:36 pm IST

കശ്മീര്‍: കശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു. ജൂലൈ 31ന് രാത്രിയാണ് കേരാന്‍ സെക്ടറിലൂടെ കശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമമുണ്ടായത്. പാക് സേനയുടെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയതെന്ന് ഇന്ത്യന്‍ സേന പറഞ്ഞു. 36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ  വധിച്ചത്. കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തുവിട്ടാണ്, നുഴഞ്ഞ് കയറ്റ

സുമാത്രയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്  

Posted by - Aug 2, 2019, 07:53 pm IST

സിങ്കപ്പൂര്‍: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുമാത്രയില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഭൗമോപരിതലത്തില്‍ നിന്നും 59 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. പ്രധാന നഗരമായ തെലുക് ബെതുംഗില്‍ നിന്ന് 227 കിലോമീറ്റര്‍ അകലെയാണിത്.

ഭീകരാക്രമണഭീഷണി: അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കി; തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും കശ്മീര്‍ വിടാന്‍ സര്‍ക്കാര്‍  

Posted by - Aug 2, 2019, 07:51 pm IST

ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കി. എത്രയും വേഗം കശ്മീര്‍ വിടാന്‍ തീര്‍ഥാടകരോട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു. അമര്‍നാഥ് യാത്ര തടസപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമം നടത്തുന്നതായി സേനാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ സ്നിപ്പര്‍ റൈഫിള്‍ കണ്ടെടുത്തതായി ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്.

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക് അനുമതി  

Posted by - Aug 1, 2019, 09:36 pm IST

ന്യൂഡല്‍ഹി: ചാരക്കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ അനുമതി നല്‍കി. നാളെയാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം മുമ്പുള്ള രാജ്യാന്തര കോടതി ഉത്തരവിനെ തുടര്‍ന്നാണ് നപടി. പാക് നിലപാട് സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017 ഏപ്രിലിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ അവസാനമായി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍ ഇതിനോട് പ്രതികരിക്കാതെ വന്നതോടെയാണ് ഇന്ത്യ 2017 മെയ് മാസത്തില്‍ രാജ്യാന്തര കോടതിയെ സമീപിച്ചത്. വ്യാപാരിയായിരുന്ന

ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ മറികടന്ന് മെഡിക്കല്‍ കമ്മീഷന്‍ ബില്‍; രാജ്യസഭ പാസാക്കി  

Posted by - Aug 1, 2019, 09:35 pm IST

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ അവസാന വര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശിപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ നിയമമാകുന്നു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്‍ പാസായി. ഇനി രാഷ്ട്രപതി കൂടി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. രാജ്യസഭയില്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്തു. ഡോക്ടര്‍മാരുടെ കടുത്ത പ്രതിഷേധം മറികടന്നാണ് ബില്‍ നിയമമാകുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതാണ് നിര്‍ദ്ദേശമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചുവെങ്കിലും പ്രതിപക്ഷ ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി. ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ബുധനാഴ്ച ഡോക്ടര്‍മാര്‍