ഗുജറാത്തിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു

Posted by - Sep 30, 2019, 10:48 pm IST

ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. ക്ഷേത്രദര്ശനം കഴിഞ്ഞു വരുന്നവഴിക്കാണ്‌  അപകടമുണ്ടായത് . പലരുടെയും നില ഗുരുതരമാണ് . നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.  അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. 

ഗുരു ദർശനത്തിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും  ഉണ്ടാകും : വെള്ളാപ്പള്ളി

Posted by - Sep 30, 2019, 05:47 pm IST

കൊടകര: വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ തുല്യനീതിയുണ്ടെങ്കിൽ ജാതി ചിന്തയുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  കൊടകര യൂണിയൻ ചെട്ടിച്ചാൽ ശാഖ ശ്രീനാരായണ പ്രാർത്ഥനാ മന്ദിരവും ശാഖാ ഓഫീസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. ജാതി വിവേചനമാണ് എസ്.എൻ.ഡി.പി യോഗം ഉണ്ടാകാൻ കാരണം. .  സാമൂഹിക നീതി നിഷേധം വരുന്നിടത്ത് യോഗം ശക്തമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു . ഗുരു ദർശനത്തിലൂടെയാണ് ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു

Posted by - Sep 30, 2019, 04:21 pm IST

ലഖ്നൗ: ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ  അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. . സംഭവത്തില്‍ പ്രതിഷേധവുമായി ഷഹജന്‍പുരില്‍ നിന്ന് ലഖ്നൗവിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. കോൺഗ്രസ്  നേതാവ് ജിതിന്‍ പ്രസാദ് ഉള്‍പെടെയുള്ളവരെ വീട്ടു തടങ്കലിലാക്കുകയും  മറ്റ്  നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പണം തട്ടാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ചിന്മയാനന്ദിന്റെ സഹായികള്‍ നല്‍കിയ പരാതിയിലാണ് 23കാരിയായ നിയമ വിദ്യാര്‍ഥിയെ കഴിഞ്ഞാഴ്ച്ച അറസ്റ്റ് ചെയ്തത്.   

മരടിലെ വിവാദ ഫ്‌ളാറ്റ് ഉടമകളുടെ റിട്ട് ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Sep 30, 2019, 04:13 pm IST

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി.  കായലോരം ഫ്‌ളാറ്റ് ഉടമകളാണ് ഹര്‍ജി നല്‍കിയത്.  നിയമ ലംഘനം പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി ഫ്‌ളാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത്  കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.  കോടതിയുടെ അനുമതിയില്ലാതെയാണ് മൂന്നംഗ സമിതി സമിതിയെ രൂപീകരിച്ചതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു  ഫ്‌ളാറ്റ് ഉടമകളുടെ റിട്ട് ഹര്‍ജി. 

ഗുജറാത്തിൽ അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാർഥി    

Posted by - Sep 30, 2019, 10:15 am IST

ന്യൂഡല്‍ഹി: താക്കൂര്‍ വിഭാഗം നേതാവും ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് താക്കൂര്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാനൊരുങ്ങുന്നു.  നേരത്തെ മത്സരിച്ച് വിജയിച്ച രാധന്‍പുര്‍ മണ്ഡലത്തില്‍ നിന്ന് തന്നെയാകും ഇത്തവണയും അദ്ദേഹം മത്സരിക്കുക . ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാരായ അല്‍പേഷ് താക്കൂറും ധവാല്‍സിന്‍ സാലയും ജൂലൈയിലാണ് ബിജെപിയില്‍ ചേരുന്നത്. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തു വിട്ടത്.   

ആദിത്യ താക്കറയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനം: ശിവസേന     

Posted by - Sep 30, 2019, 10:03 am IST

മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മൂത്ത മകന്‍ ആദിത്യ താക്കറ മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ  തെയ്യാറെടുക്കുന്നു . താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുംബൈയിലെ വർളി മണ്ഡലത്തിലാകും ആദിത്യ മത്സരിക്കുകയെന്ന് ശിവസേന അറിയിച്ചു. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദം ലക്ഷ്യമാക്കിയാണ് ആദിത്യ താക്കറയെ മത്സരിപ്പിക്കുന്നത്. ശിവസേനയില്‍ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പിതാവ് ബാല്‍ താക്കറെക്ക് നല്‍കിയ വാഗ്ദാനം കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ ആവർത്തിച്ചിരുന്നു.

സവാള കയറ്റുമതി നിരോധിച്ചു

Posted by - Sep 29, 2019, 08:57 pm IST

ന്യൂ ഡൽഹി:  കേന്ദ്രസർക്കാർ സവാളയുടെ കയറ്റുമതി നിരോധിച്ചു. സവാളയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാൻ കാരണമെന്നാണ് പറയുന്നത് . കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് എല്ലാ തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ട്.

ബീഹാറിൽ കനത്ത മഴ തുടരുന്നു 

Posted by - Sep 29, 2019, 04:35 pm IST

ബീഹാർ : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബീഹാറിൽ നിരവധി കുടുംബങ്ങളാണ് ദുരിതക്കയത്തിലായി. ആകെ 80  മരണങ്ങൾ മഴ മൂലം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ. ബീഹാറിലെ പാറ്റ്ന സിറ്റിയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചത്.  

ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

Posted by - Sep 29, 2019, 04:28 pm IST

തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.  തെരഞ്ഞെടുപ്പിൽ  യുവാക്കളെ പരിഗണിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം കണക്കിലെടുത്താണ് സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത്.   കോന്നിയിൽ കെ. സുരേന്ദ്രനാണ്  സ്ഥാനാർത്ഥി. എറണാകുളത്ത് സി.ജി. രാജഗോപാലും മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറും അരൂരിൽ കെ.പി. പ്രകാശ് ബാബുവും ബിജെപി സ്ഥാനാർത്ഥികളാകും. സ്ഥാനാർത്ഥിപട്ടിക ബിജെപി ഉടനെത്തന്നെ പുറത്തിറക്കും.

പാർട്ടി നിർദ്ദേശിച്ചാൽ  മത്സരിക്കും:കുമ്മനം രാജശേഖരൻ

Posted by - Sep 29, 2019, 10:11 am IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറി കഴിഞ്ഞെന്നും  എന്നാൽ അവസാന തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും കുമ്മനം പറഞ്ഞു.  2016ൽ വട്ടിയൂർക്കാവിൽ മത്സരിച്ച കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

പിറവം പള്ളിയിൽ ഓർത്തോഡോക്സ്  വിഭാഗം പ്രാർത്ഥന നടത്തി

Posted by - Sep 29, 2019, 10:02 am IST

പിറവം : പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. പള്ളിയിൽ കുർബാന നടത്താനായി ഓർത്തോഡോക്സ് വിഭാഗക്കാർക്ക് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. യാക്കോബായ വിഭാഗക്കാർ റോഡിൽ ഇരുന്നു  പ്രാർത്ഥന നടത്തി പ്രതിഷേധിച്ചു. അക്രമസംഭവങ്ങളൊന്നും നടന്നില്ല. പള്ളിയുടെ പരിസരത്ത് വൻ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ ചുമതല കളക്ടർ നേരത്തെതന്നെ ഏറ്റെടുത്തിരുന്നു.  

വി.ജെ ജയിംസിന് വയലാര്‍ അവാര്‍ഡ്

Posted by - Sep 28, 2019, 04:02 pm IST

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്  ലഭിച്ചു .  ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയാണ്  വി.ജെ ജയിംസ് .തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു 

ബംഗാളിൽ  ബിജെപി -തൃണമൂൽ സംഘർഷം

Posted by - Sep 28, 2019, 03:49 pm IST

കൊൽക്കത്ത : പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ റാംപൂരിൽ നടന്ന സംഘർഷത്തിൽ 10 ബിജെപി പ്രവർത്തകർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.  തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ്സ് ഭീഷണിമുഴക്കിയിരുന്നു . ഇതിനുള്ള മറുപടി  എന്ന നിലയിലാണ് ബിജെപിക്ക് അനുകൂലമായ പ്രദേശത്ത് പ്രകടനം നടത്തിയത്. ഈ പ്രകടനത്തെ  പോലീസ്  അടിച്ചർമത്തുകയായിരുന്നുവെന്ന് ബിജെപി ജില്ലാ സെക്രട്ടറി സഞ്ജയ് ചക്രവർത്തി പറഞ്ഞു.  

 ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി     മുംബൈ : എൻജിൻ തകരാറിനെ തുടർന്ന്   മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6ഇ-463 എന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത് .ഛത്തീസ്ഗഡിൽ

Posted by - Sep 28, 2019, 03:38 pm IST

മുംബൈ : എൻജിൻ തകരാറിനെ തുടർന്ന്   മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6ഇ-463 എന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത് .ഛത്തീസ്ഗഡിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന വിമാനമാണ് എൻജിൻ തകരാനിനെത്തുടർന്ന്   അടിയന്തരമായി  ലാൻഡിംഗ് ചെയ്തത്.

കശ്മീരില്‍  പലയിടത്തും വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി  

Posted by - Sep 28, 2019, 03:30 pm IST

കശ്മീര്‍ :കശ്മീരിൽ  തുടരുന്ന കര്‍ശന നിയന്ത്രങ്ങള്‍ക്ക് പിന്നാലെ കശ്മീരില്‍ ചിലയിടങ്ങളില്‍ വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ ചിലയിടങ്ങളില്‍ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചിടത്തും ശ്രീനഗര്‍ ഹസ്രത്ബാല്‍ മേഖലയിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത് .   കടുത്ത നിയന്ത്രണം തുടരുന്ന താഴ്വരയില്‍ ചില ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. ലാല്‍ചൗക്ക് അടക്കമുള്ള കച്ചവടകേന്ദ്രങ്ങളിലും സുരക്ഷാ നിര്‍ദേശം നല്‍കി.  പലയിടത്തും  അര്‍ധസൈനികരെ കൂടുതലായി വിന്യസിച്ചു.