കശ്മീർ  പ്രശ്നപരിഹാരത്തിനായി  സഹായിക്കാമെന്ന് ട്രംപ്

Posted by - Sep 10, 2019, 10:27 am IST

വാഷിംഗ്ടൺ : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ പ്രശ്നത്തിൽ പരിഹാരത്തിനായ്  താൻ സഹായിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ്.  കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ട്രംപ് ഇത്തരത്തിൽ ഇന്ത്യ-പാക്ക് പ്രശ്നപരിഹാരത്തിന് ഇടപെടാം എന്ന് വ്യക്തമാക്കിയിരുന്നു . അന്ന് മധ്യസ്ഥത എന്ന വാക്കുപയോഗിചോരുന്നത് . എന്നാൽ  ട്രംപ് ഇപ്പോൾ സഹായമാണ് ഇരുരാജ്യങ്ങൾക്കും വാഗ്ദാനം ചെയ്തിരിക്കുന്നത്. താൻ ഇരുരാജ്യങ്ങളുമായി നല്ല ബന്ധത്തിലാണെന്നും അവരെ സഹായിക്കാൻ തയ്യാറാണെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ ഇടപെടൽ മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ രണ്ടാഴ്ച മുൻപുള്ള സ്ഥിതിയിൽ

ഹരിയാനയിൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ബിജെപിയിലേക്ക്..

Posted by - Sep 10, 2019, 10:19 am IST

ന്യൂ ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ജമ്മു കാഷ്മീർ, മുത്തലാക്ക് വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാലയിൽ നിന്നാണ് സുമിത്ര ചൗഹാൻ പാർട്ടി അംഗത്വം സ്വീകരിച്ചത് . കോൺഗ്രസിന്റെ നിലപാട് ജനവികാരത്തിനെതിരാണെന്നും  സുമിത്ര ചൗഹാൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  സുമിത്ര ചൗഹാന്റെ തീരുമാനം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്.

കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ പിടിയിൽ

Posted by - Sep 10, 2019, 10:11 am IST

ന്യൂ ഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ ഭീഷണി യുണ്ടെന്ന മുന്നറിയിപ്പിന് പുറകേ  കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ കശ്മീർ പോലീസിന്റെ പിടിയിലായി. കശ്മീരിലെ സോപോറിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ  കൈവശം ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കശ്മീർ പോലീസ് അറിയിച്ചു.  ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കരസേന ദക്ഷിണേന്ത്യൻ കമാൻഡൻറ് ലഫ്. ജനറൽ എസ്. കെ. സൈനി മുന്നറിയിപ്പ് നൽകിയിരുന്നു.

പൈലറ്റുമാരുടെ സമരം: ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി

Posted by - Sep 9, 2019, 05:52 pm IST

ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന്  ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതൽ  സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ് ബ്രിട്ടിഷ് എയർ‌വെയ്സ് പൈലറ്റുമാർ സമരം നടത്തുന്നത്. സെപറ്റംബർ 9,10,27 എന്നീ തീയതികളിലാണ് സമരം. യാതൊരു മുന്നറിയിപ്പും ഇല്ലാതെ നടന്ന പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു.  ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാർ നടത്തുന്ന സമരം അടിസ്ഥാനരഹിതമാണെന്ന്  ബ്രിട്ടീഷ് എയർവേയ്‌സിന്റെ വിശദീകരിച്ചു . ഇപ്പോഴുള്ള  പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും, പൈലറ്റുമാർ സമരം

  രവിഷ് കുമാറിന് 2019 റാമോൺ മഗ്‌സേസെ അവാർഡ് ലഭിച്ചു

Posted by - Sep 9, 2019, 05:09 pm IST

മനില: ഏഷ്യൻ നൊബേൽ സമ്മാന പതിപ്പായി കണക്കാക്കപ്പെടുന്ന റാമോൺ  മഗ്സെസെ അവാർഡ് പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ രവിഷ് കുമാറിന്  ലഭിച്ചു. എൻ‌ഡി‌ടി‌വി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററും സാധാരണക്കാരുടെ യഥാർത്ഥ ജീവിതവും റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടിവി റിപ്പോർട്ടർമാരിൽ ഒരാളാണ് കുമാർ (44),  "ഇന്ത്യൻ മാധ്യമങ്ങൾ പ്രതിസന്ധിയിലാണ്, ഈ പ്രതിസന്ധി ആകസ്മികമോ ക്രമരഹിതമോ അല്ല, മറിച്ച് വ്യവസ്ഥാപിതവും ഘടനാപരവുമാണ്. പത്രപ്രവർത്തകനാകുന്നത് ഏകാന്തമായ ശ്രമമായി മാറിയിരിക്കുന്നു," അദ്ദേഹം പറഞ്ഞു .  2019

ഇന്ത്യയിൽ ഭീകരാക്രമണത്തിന്  സാധ്യതയെന്ന് മുന്നറിയിപ്പ്

Posted by - Sep 9, 2019, 04:39 pm IST

ന്യൂ ഡൽഹി : പാക്കിസ്ഥാന്റെ പിൻബലത്തോടെയുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.  രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശത്തിന് ഉത്തരവിട്ടു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പാക്കിസ്ഥാൻ രഹസ്യമായി വിട്ടയച്ചതായി റിപ്പോർട്ടികളുണ്ട് . . രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ കൂടുതൽ  സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും ഇന്റലിജൻസ് ബ്യുറോ അറിയിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ പിന്നാലെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സിയാൽകോട്ട്-ജമ്മു കശ്മീർ മേഖലയിൽ വലിയ രീതിയിലുള്ള സേനാ വിന്യാസവും സൈനിക നീക്കങ്ങളും പാകിസ്താന്റെ

വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന്  ഐഎസ്ആർഒ

Posted by - Sep 9, 2019, 04:10 pm IST

ബംഗളൂരു : ചന്ദ്രനിൽ ഹാർഡ് ലാൻഡിംഗ് ചെയ്ത വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് ഐ സ് ർ ഓ സ്ഥിരീകരിച്ചു . ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയപ്പോൾ ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നെങ്കിലും  ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന്  ഐ എസ്ആർഒ വ്യക്തമാക്കി.  ലാൻഡർ ഇപ്പോൾ വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചരിഞ്ഞ നിലയിൽചന്ദ്രോപരിതലത്തിൽ കിടക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. വിക്രം ലാൻഡറിലെ ചിത്രങ്ങൾ ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന്റെ ക്യാമറകൾ വഴി ഐഎസ്ആർഒയ്ക്ക് ലഭിച്ചിരുന്നു. ലാൻഡറിന് ഉള്ളിൽ  എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നും

മോട്ടോര്‍ വാഹന പിഴ വര്‍ദ്ധന നടപ്പിലാക്കരുതെന്ന്  രമേശ് ചെന്നിത്തല

Posted by - Sep 9, 2019, 03:55 pm IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മോട്ടോര്‍ വാഹന ലംഘനത്തിനുള്ള വന്‍പിഴ കേരളത്തില്‍ നടപ്പിലാക്കരുതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചത് ശരിയായില്ല . കേരളത്തിലെ റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. ഗതാഗതകുരുക്കില്‍ റോഡില്‍ മണിക്കൂറുകള്‍ ആളുകള്‍ കഷ്ടപ്പെടുമ്പോളാണ്  ഇരട്ടി പിഴയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം ഒരു ദയയുമില്ലാതെ  നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോഴുള്ള  നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു പകരം ഭീമമായ  പിഴ ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കാൻ സാധ്യമല്ല. രാജസ്ഥാന്‍,

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം

Posted by - Sep 9, 2019, 03:42 pm IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നാളെ നടക്കും. രാവിലെ ശീവേലികഴിഞ്ഞതിനു ശേഷം കൊടിമരച്ചുവട്ടിൽ  നാക്കിലയിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം തന്ത്രി, കീഴ്ശാന്തിമാർ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും. പിന്നീട്  കാഴ്ചക്കുല ഭക്തർ ആയിരിക്കും സമർപ്പിക്കുക . ക്ഷേത്രത്തിൽ ലഭിക്കുന്ന കാഴ്ചക്കുലയിൽ കുറെ എണ്ണം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ബാക്കിവരുന്നതിൽ നിന്ന് കുറച്   തിരവോണ ദിവസത്തെ സദ്യക്ക് പഴപ്രഥമൻ തയാറാക്കാൻ വേണ്ടി ഉപയോഗിക്കും.

മരടിലെ ഫ്ലാറ്റിലെത്തിയ ചീഫ് സെക്രട്ടറിയെ ഫ്ലാറ്റ് നിവാസികൾ  തടഞ്ഞു 

Posted by - Sep 9, 2019, 03:27 pm IST

കൊച്ചി: മരടിലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്ളാറ്റിലെ താമസക്കാർ  തടഞ്ഞു. ഗോ ബാക്ക് വിളികളും പ്ലാക്കാടുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നു. ചീഫ് സെക്രട്ടറി വന്നാൽ തടയുമെന്ന് ഇവർ നേരത്തെ  പറഞ്ഞിരുന്നു. അതേസമയം സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 'ഞങ്ങൾ ഒരു തെറ്റും ചെയ്യാത്തവരാണ് ഇവിടെ നിന്ന് ഇറങ്ങുന്ന പ്രശ്നമില്ല . ഒരു ഉദ്യാഗസ്ഥരും ഞങ്ങളെ കേൾക്കാൻ തയ്യാറാവുന്നില്ല . തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് മരടിൽ നിർമ്മിച്ച

ഒരാഴ്ച കേരള സർക്കാർ ഓഫീസുകള്‍ക്ക് അവധി 

Posted by - Sep 9, 2019, 03:12 pm IST

തിരുവനന്തപുരം : ഞായറാഴ്ചമുതല്‍ കേരളം തുടർച്ചയായ അവധിയിലായി. ഓണവും മുഹറവും രണ്ടാംശനിയും ഞായറും എല്ലാം ചേർന്നുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി സെപ്തംബര് 16–നേ തുറക്കൂ.  അവധി തുടങ്ങിയതോടെ എ.ടി.എമ്മുകളില്‍ പണക്ഷാമമുണ്ട്. ശനിയാഴ്ച ഉച്ചയോടെതന്നെ സെക്രട്ടേറിയറ്റ് അടക്കം മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഹാജർ ളും ഒഴിഞ്ഞു കുറവായിരുന്നു . അടുത്ത ഞായറാഴ്ചവരെ തുടര്‍ച്ചയായി എട്ടുദിവസമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി.   ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാംശനിയായ 14–നും ബാങ്കില്ല. 15–നു

മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

Posted by - Sep 9, 2019, 09:09 am IST

തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ മാസം 20ന് മുൻപ് പൊളിച്ച് മാറ്റണമെന്ന് സുപ്രീംകോടതി കേരള സർക്കാരിന് കർശന നിർദേശം നൽകിയിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെൻറ്, ആൽഫാ വെഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചുനീക്കുക. തീരദേശ പരിപാലന നിയമങ്ങൾ പാടെ അവഗണിച്ചാണ്  ഫ്ലാറ്റുകളുടെ നിർമ്മാണം. 2006-ൽ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റൽ

ആത്മാഭിമാനമുണ്ടെങ്കിൽ യുഡിഎഫ് വിടണമെന്ന് ജോസഫിനോട് കോടിയേരി

Posted by - Sep 8, 2019, 07:13 pm IST

തിരുവനന്തപുരം: പി ജെ ജോസഫ് ഇപ്പോൾ യുഡിഎഫ് തടവറയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയും, പി ജെ ജോസഫും തമ്മിലുണ്ടായ വാക്പോരിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു കോടിയേരി. ജോസഫിനെതിരെ കൂക്കി വിളിച്ച പ്രവർത്തകരെപ്പോലും നിയന്ത്രിക്കാൻ അദ്ദേഹത്തിന് ആയില്ല.  അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യുഡിഎഫ് വിടണമെന്നും കോടിയേരി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം പി ജെ ജോസഫ് നിഷേധിച്ചിരുന്നു   

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളി

Posted by - Sep 8, 2019, 07:04 pm IST

അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യുഎഇയിലെ അജ്മാന്‍ കോടതിയിലുണ്ടായിരുന്ന ചെക്ക് കേസ് തള്ളി. ഹര്‍ജിക്കാരനായ നാസില്‍ സമര്‍പ്പിച്ച ഹർജി വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുഷാറിന്റെ പാസ്‌പോര്‍ട്ടും കോടതി തിരികെ നല്‍കി. നീതിയുടെ വിജയമാണിതെന്ന് തുഷാര്‍ പ്രതികരിച്ചു. കേരള മുഖ്യമന്ത്രിക്കും, യുഎഇ ഭരണകൂടത്തിനും, എം.എ .യൂസഫലിക്കും അദ്ദേഹം നന്ദി അറിയിച്ചു. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ കേസിലായിരുന്നു അജ്മാനില്‍ തുഷാര്‍ അറസ്റ്റിലായത്. പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ഇടപെടലിലും 10 ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 1.9 കോടി രൂപ)

രാം ജഠ്മലാനി(95) അന്തരിച്ചു

Posted by - Sep 8, 2019, 06:43 pm IST

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജഠ്മലാനി (95) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയില്‍ ഞായറാഴ്ച രാവിലെയാണ്  അന്തരിച്ചത് . വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു .  ഇടയ്ക്ക് ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.  സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജഠ്മലാനി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1923ല്‍ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ശിഖര്‍പുറിലായിരുന്നു ഇദ്ദേഹം ജനിച്ചത്‌ .