ഐഎൻഎസ് വിക്രാന്ത് :ഹാർഡ് ഡിസ്ക് മോഷണം കേസ്  എൻഐഎ ഏറ്റെടുത്തു

Posted by - Sep 28, 2019, 10:05 am IST

കൊച്ചി : കൊച്ചി ഷിപ്പ് യാർഡിൽ  ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് ഹാർഡ് ഡിസ്കുകൾ,  മൈക്രോ പ്രൊസസ്സറുകൾ, റാമുകൾ എന്നിവ മോഷണം പോയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ്  അന്വേഷണം ചുമതല. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാലാണ് എൻഐഎ അന്വേഷണം നടത്തുന്നത്.  കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥർ സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയെ ഇത് സംബന്ധിച്ച്  കണ്ടിരുന്നു.

പാലായിൽ  മാണി സി.കാപ്പന്‍ വിജയിച്ചു 

Posted by - Sep 27, 2019, 01:12 pm IST

കോട്ടയം: കഴിഞ്ഞ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി.കാപ്പനെ വിജയിപ്പിച്ചു. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ടോം ജോസിനെ അട്ടിമറിച്ചാണ് മാണി സി.കാപ്പന്‍ വിജയിച്ചത്.  മാണി സി.കാപ്പന്‍ 54137 നേടി. 51194 വോട്ടുകളെ ടോം ജോസിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.  

ഇന്തോനേഷ്യയില്‍ ഭൂചലനം; 25 മരണം

Posted by - Sep 27, 2019, 12:54 pm IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം.  ഭൂചലനത്തില്‍ 25   പേര്‍ മരിച്ചു. 100നു മുകളിൽ  പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപില്‍ ഭൂചലനമുണ്ടായത്. ജനങ്ങളെ  സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ദേശീയ ദുരന്ത നിവാരണ വക്താവ്. നൂറുകണക്കിന് വീടുകളും, ഓഫീസ്, സ്‌കൂളുകള്‍ തുടങ്ങിയവയും ഭൂചലനത്തില്‍ തകര്‍ന്നതായി അദ്ദേഹം പറഞ്ഞു.

യോഗേശ്വര്‍ ദത്തും സന്ദീപ് സിംഗും ബിജെപിയില്‍

Posted by - Sep 27, 2019, 09:34 am IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരമായിരുന്ന സന്ദീപ് സിംഗും ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം യോഗേശ്വര്‍ ദത്തും ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനാണ് സന്ദീപ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ആകൃഷ്ടരായാണ് ബിജെപിയില്‍ അംഗത്വം എടുത്തതെന്ന് ഇരുവരും പ്രതികരിച്ചു.

എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

Posted by - Sep 27, 2019, 09:28 am IST

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ്  എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  തിരിച്ചിറക്കിയത്. വിമാനം പിന്നീട് റദ്ദാക്കി.വിമാനത്തില്‍ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.   .

കര്‍ണാടകയിൽ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു

Posted by - Sep 26, 2019, 05:29 pm IST

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ  15 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച  ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടബോര്‍ 21-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയോ ഇടക്കാല ഉത്തരവിറക്കുകയോ  ചെയ്യണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്നാണ് അറിയിച്ചത് . ഒക്ടബോര്‍ 21-ന് കര്‍ണാടകത്തിലെ 15 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു നേരത്തെ

ഇന്ത്യൻ സെെന്യം പശ്ചിമ തീരത്ത് യുദ്ധക്കപ്പലുകൾ വിന്യസിച്ചു 

Posted by - Sep 26, 2019, 05:14 pm IST

ന്യൂഡൽഹി:പശ്ചിമതീരത്ത് ഇന്ത്യ യുദ്ധക്കപ്പലുകൾ വിന്യസിച്ചു. പാകിസ്ഥാന്റെ സെെനിക അഭ്യാസം നിരീക്ഷിക്കാൻ വേണ്ടിയാണിത്. സൈനിക അഭ്യാസത്തിന് പാകിസ്ഥാൻ അറേബ്യൻ സമുദ്രത്തിൽ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് യുദ്ധകപ്പലുകൾ, മുങ്ങികപ്പലുകൾ എന്നിവയുമായി അതിർത്തിയിലെത്തി പാകിസ്ഥാന്റെ അഭ്യാസം നിരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചത്.  ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്ന്  നാവികസേന വൃത്തങ്ങൾ പറഞ്ഞു.

രൂപ ഗുരുനാഥ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെപ്രസിഡന്റ്   

Posted by - Sep 26, 2019, 03:17 pm IST

ചെന്നൈ:  ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മകള്‍ രൂപ ഗുരുനാഥ്  തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷണ് പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യത്തെ ഒരു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പെത്തുന്ന ആദ്യ വനിതയായി രൂപ. പ്രസിഡന്റ് സ്ഥാനത്തേക്ക് രൂപ മാത്രമാണ് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. ഇതോടെ എതിരാളികളില്ലാതെ രൂപ  പ്രസിഡന്റ് ആയി.

കൊല്ലം കോർപറേഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു 

Posted by - Sep 26, 2019, 02:48 pm IST

കൊല്ലം : കനത്ത മഴ മൂലം  കൊല്ലം കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും  കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.  ഇന്നലെ രാത്രി കൊല്ലം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇപ്പോഴും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടർ ഇന്ന് സ്‌കൂളുകൾക്ക് അവധി നൽകുവാൻ  തീരുമാനിച്ചത്.  എന്നാൽ  ബോർഡ്, സർവകലാശാല പരീക്ഷകൾ  ഇന്ന് തടസ്സങ്ങളില്ലാതെ നടക്കും.

പിറവം പള്ളിയിൽ സഭാ പുരോഹിതന്മാർ അറസ്റ്റ് വരിച്ചു  

Posted by - Sep 26, 2019, 02:39 pm IST

പിറവം : പിറവം പള്ളിയിൽ പ്രതിഷേധക്കാരായ യാക്കോബായ മെത്രാന്മാരും പുരോഹിതരും  അറസ്റ്റ് വരിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് പോലീസ് പള്ളിയുടെ ഗേറ്റിലെ പൂട്ട് പൊളിച്ച് അകത്തുകടന്നു.  കളക്ടറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് അറസ്റ്റ് വരിച്ച് സമാധാനപരമായി സംഘർഷാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ ധാരണയിലായത് . 67 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.  പോലീസ് പള്ളിയിൽ ബലമായി പ്രവേശിച്ചതോടുകൂടി  പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.തുടർന്ന്  കളക്ടർ മെത്രാന്മാരുമായി ചർച്ച നടത്തി. പള്ളിയിൽ നിന്ന് ഇറങ്ങില്ലെന്ന് നിലപാടെടുത്ത യാക്കോബായ മെത്രാന്മാർ ചർച്ചയ്ക്ക് ശേഷം നിലപാട് മയപ്പെടുത്തുകയായിരുന്നു.

ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

Posted by - Sep 26, 2019, 02:31 pm IST

ന്യുഡല്‍ഹി:കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യു കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ജാമ്യാപേക്ഷ തള്ളിയതോടെ ശിവകുമാര്‍ ജയിലില്‍ തുടരും.  

മരട് വിവാദ ഫ്ലാറ്റുകളിൽ  വൈദ്യുതി, ജലവിതരണം നിർത്തലാക്കി

Posted by - Sep 26, 2019, 02:26 pm IST

കൊച്ചി : മരടിലെവിവാദ ഫ്ളാറ്റുകളിലെ  വൈദ്യുതിബന്ധം  കെഎസ്ഇ വിച്ഛേദിച്ചു. രാവിലെ അഞ്ച് മണിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ എത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്.  നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേസമയമാണ് വിച്ഛേദിച്ചത്. ഇത് കൂടാതെ  ഫ്ലാറ്റിലേക്കുള്ള കുടിവെള്ള വിതരണവും വാട്ടർ അതോറിറ്റി നിർത്തലാക്കി. സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.    

ഉന്നാവോ ബലാത്സംഗക്കേസിലെ പെൺകുട്ടി ആശുപത്രി വിട്ടു 

Posted by - Sep 25, 2019, 09:10 pm IST

ന്യൂ ഡൽഹി : ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയായിരുന്ന  പെൺകുട്ടി ഡൽഹി എയിംസ് ആശുപത്രി വിട്ടു. പെൺകുട്ടിക്കും കുടുംബത്തിനും ന്യൂ ഡൽഹിയിൽ തന്നെ താമസസൗകര്യം ഉറപ്പുവരുത്തണമെന്ന് കോടതി  ഉത്തരവിട്ടിരുന്നു.  റോഡപകടത്തിൽ  പരിക്കേറ്റ പെൺകുട്ടിയെ കോടതി  നിർദേശിച്ചതിനെത്തുടർന്നാണ്  ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്നിരുന്നത്. അപകടം നടന്നസമയത്തു്  ലക്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യുണിവേഴ്സിറ്റിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട്  സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് പെൺകുട്ടിയെ എയിമ്സിൽ പ്രവേശിപ്പിച്ചത്.

മരട് വിവാദ ഫ്‌ളാറ്റുകളില്‍  വൈദ്യുതി, കുടിവെള്ള വിതരണം വിച്ഛേദിക്കും: നഗരസഭ

Posted by - Sep 25, 2019, 06:47 pm IST

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികളുടെ തുടക്കമായി  വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുള്ള നോട്ടീസാണ് പതിപ്പിച്ചത്. ഫ്ളാറ്റുകൾക്കു മുന്നിൽ പോലീസ് സുരക്ഷയും വർധിപ്പിച്ചു. നഗരസഭ നിര്‍ദേശിച്ചതിനെ  തുടര്‍ന്നാണ് ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിപ്പിച്ചത്. സെപ്തംബര് 27 ന് എല്ലാ നടപടിയും പൂർത്തിയാക്കുമെന്ന് നഗരസഭാ വ്യക്തമാക്കി.

നരേന്ദ്ര മോദിക്കും അമിത്ഷായ്‌ക്കും അജിത് ഡോവലിനും വധഭീഷണി

Posted by - Sep 25, 2019, 06:26 pm IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും നേരെ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം  റിപ്പോർട്ട്.  രാജ്യത്തെ 30 പ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായും രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. പാക് ചാരസംഘടനയായ ഐസിസിന്റെ പിന്തുണയോടെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. ഈ  വിവരം കേന്ദ്രആഭ്യന്തമന്ത്രാലയത്തിന് കൈമാറി. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ പ്രതികാരനടപടി പരാമർശിക്കുന്ന  ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്ക് ചോർന്ന് കിട്ടിയിരുന്നു.