ഒക്ടോബർ അഞ്ചിന് വയനാട്ടിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

Posted by - Sep 25, 2019, 06:15 pm IST

വയനാട്: വയനാട്ടിൽ ഒക്ടോബർ അഞ്ചിന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ബന്ദിപ്പൂർ പാതയിൽ പൂർ‌ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂർ പാതവിഷയത്തില്‍ ഉടനെ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . അടിയന്തിരമായി വിഷയത്തിൽ ഇടപെടാ മെന്ന്  മുഖ്യമന്ത്രി ഉറപ്പ് നൽകി. 24 മണിക്കൂർ ഹർത്താലിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.

മഞ്ചേശ്വരത്ത് എം സി  ഖമറുദീൻ യുഡിഎഫ് സ്ഥാനാർഥി

Posted by - Sep 25, 2019, 06:03 pm IST

കാസർഗോഡ്: ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് എം സി ഖമറുദീൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതാണ് . പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആണ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.  മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആണ് ഖമറുദീൻ. പി.ബി.അബ്ദുൽ റസാഖ് എംഎൽഎയുടെ മരണത്തെ ത്തുടർന്ന് ഒഴിവു വന്നതിനെ തുടർന്നാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം അമിതാഭ് ബച്ചന്  

Posted by - Sep 24, 2019, 11:14 pm IST

ന്യൂ ഡൽഹി: പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് അമിതാഭ് ബച്ചനെ പുരസ്‌ക്കാരത്തിന് ഏകകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു. ഇന്ത്യൻ സിനിമ മേഖലയിലെ എറ്റവും വലിയ  അംഗീകാരമാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം.

പാലാ നിയോജക മണ്ഡലം ബി.ജെ.പി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു.

Posted by - Sep 24, 2019, 05:22 pm IST

പാലാ: തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ  വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം പറഞ്ഞിരുന്നു. പക്ഷേ ചിലകാരണങ്ങള്കൊണ്ട് അത് നടന്നില്ല. എന്നാല്‍ ഈ കാരണംകൊണ്ട്  തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനു പുളിക്കണ്ടത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചത്. കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം അടുത്ത കാലത്താണ് ബി.ജെ.പിയിൽ ചേർന്നത്. 

ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥിനി ആൽമഹത്യാ ചെയ്തു 

Posted by - Sep 24, 2019, 04:43 pm IST

കൊച്ചി: അമൃത ആശുപത്രിയിൽ  എംബിബിഎസ്‌ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടി ആൽമഹത്യ ചെയ്തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഡൽഹി സ്വദേശി ഇയോണയാണ് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത് . പോലീസ് അന്വേഷണം തുടങ്ങി.

ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ കോളേജ്  വിദ്യാർത്ഥിനി പൊലീസ് കസ്റ്റഡിയിൽ

Posted by - Sep 24, 2019, 03:42 pm IST

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ . തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ചിന്മയാനന്ദിന്റെ പരാതിയിൽ  ചോദ്യം ചെയ്യുന്നതിനാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ  ചിന്മയാനന്ദ് നൽകിയ കേസിൽ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഷാജഹാൻപൂരിലെ കോടതിയിൽ സമർപ്പിക്കുന്നതിന് വേണ്ടി  പോകുന്നതിനിടയിലാണ് പൊലീസ് സംഘം യുവതിയെ  കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം വേണം : ഉപരാഷ്ട്രപതി

Posted by - Sep 24, 2019, 03:16 pm IST

മലപ്പുറം: മാതൃഭാഷയ്ക്ക് പ്രാമുഖ്യമുള്ള  വിദ്യാഭ്യാസ നയമാണ്  വേണ്ടതെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്നും, ഭാഷയെപറ്റി  ഇപ്പോൾ ഉയർന്നുവരുന്ന  വിവാദം അനാവശ്യമാണെന്നും വെങ്കയ്യ നായിഡു മലപ്പുറത്ത് പറഞ്ഞു. ഒരു ഭാഷയേയും  തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ല .കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്.വാരിയറുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ആര്യവൈദ്യശാലയുടെ പ്രവർത്തനം വളരെ മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നടന്‍ മധുവിനെ പ്രസ്‌ക്ലബ് ആദരിച്ചു 

Posted by - Sep 24, 2019, 03:01 pm IST

തിരുവനന്തപുരം: നടന്‍ മധുവിന്റെ 86ാം ജന്മദിനാഘോഷവും ആദരിക്കല്‍ ചടങ്ങും ഇന്നലെ പ്രസ്‌ക്ലബ്ബിൽ   'മധു മധുരം തിരുമധുരം' എന്ന പേരില്‍ നടന്നു . പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിൽ  വ്യത്യസ്തമായ വേഷങ്ങളിലൂടെ ജനമനസുകള്‍ കീഴടക്കിയ  അപൂര്‍വ്വ പ്രതിഭയാണ് മധുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം അദ്ദേഹം മധുവിന് സമ്മാനിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ മധുവിനെ  പൊന്നാട ചാര്‍ത്തി.  ജന്‍മദിനത്തിന് പ്രസ്‌ക്ലബ്ബ് ഒരുക്കിയ കേക്ക് മധു

നെയ്യാറ്റിന്‍കരയില്‍ വർക്ഷോപ്പിൽ വന്‍ തീപ്പിടിത്തം 

Posted by - Sep 24, 2019, 02:46 pm IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുദര്‍ശന്‍ വര്‍ക്ക്‌ ഷോപ്പില്‍ വന്‍ തീപിടുത്തം. ആലുംമൂട് ജംഗ്ഷനു സമീപത്താണ് ഈ വർക്‌ഷോപ് സ്ഥിതിചെയ്യുന്നത് .ഇന്നു രാവിലെ 8.30 നാണ്  തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് തീകെടുത്തി. കടയ്ക്കുള്ളിലെ സാധനങ്ങള്‍ കത്തിപ്പോയി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ കാരണം തീ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റു  വീടുകളിലേക്കും തീ പടരുന്നത് തടഞ്ഞു .

കുഞ്ഞുണ്ണി മാഷ്  സ്മാരകം നാടിനു സമർപ്പിച്ചു 

Posted by - Sep 24, 2019, 10:31 am IST

തൃപ്രയാർ: പൊക്കമില്ലായ്മയെ ഔന്നത്യ ബോധം  കൊണ്ട്   മറികടന്ന വ്യക്തിയാണ് കവി കുഞ്ഞുണ്ണി മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലപ്പാട് കുഞ്ഞുണ്ണി സ്മാരകം നാടിന്  സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .  മാഷിന്റെ കവിതകളുടെ മുഖമുദ്ര ലാളിത്യമാണ്. ഏതു പാമരനും മനസിലാക്കാവുന്ന രീതിയിൽ എഴുതുകയും, ജീവിത സ്പർശിയായ  കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്ത മറ്റൊരു കവി മലയാളത്തിലില്ല. മലയാളത്തിന് അർഹമായ സ്ഥാനവും അംഗീകാരവും ലഭിക്കാതെ പോയതിൽ മാഷ് വ്യസനിച്ചിരുന്നു . മാഷിന്റെ ദുഃഖം പരിഗണിച്ചാണ് എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കാൻ

സ്കൂളുകൾ, ക്ഷേത്രങ്ങൾ കശ്മീരിൽ വീണ്ടും തുറക്കും: ജി കിഷൻ റെഡ്ഡി

Posted by - Sep 24, 2019, 10:14 am IST

ബെംഗളൂരു: കാശ്മീർ താഴ്‌വര സാധാരണ നിലയിലായതിനാൽ  വർഷങ്ങളായി അടച്ചിട്ടിരുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളും സ്‌കൂളുകളും വീണ്ടും തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. "താഴ്വരയിൽ, ക്ഷേത്രങ്ങളെയും സ്കൂളുകളെയും തിരിച്ചറിയുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും പുന  സ്ഥാപിക്കുന്നതിനുമുള്ള അവയു ടെ അവസ്ഥ വിലയിരുത്തുന്നതിനും കഴിഞ്ഞ 20 വർഷമായി ഭീകരപ്രവർത്തനങ്ങൾ കാരണം സാധാരണ ജീവിതം തടസ്സപ്പെട്ടതിനാൽ അവ അടച്ചുപൂട്ടുകയോ ഉപേക്ഷിക്കുകയോ ചെയ്തതിനാൽ ഒരു പഠനം നടത്തും," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിർത്തി സംസ്ഥാനത്തിന് സവിശേഷമായ പദവി നൽകിയെങ്കിലും ജനങ്ങളുടെ നേട്ടങ്ങൾ നഷ്ടപ്പെടുത്തിയ

ബലാകോട്ടിൽ വീണ്ടും ജെയ്ഷെ ക്യാമ്പുകൾ സജീവം:കരസേന മേധാവി

Posted by - Sep 23, 2019, 04:29 pm IST

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ  തകർത്ത പാക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബലാകോട്ടിലെ പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു . ഇവിടെനിന്ന് ഇന്ത്യയിലേയ്ക്ക് 500 തീവ്രവാദികൾ നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ സൈന്യം ഈ വെല്ലുവിളികളെ എല്ലാം നേരിടാൻ തയ്യറാണെന്നും  അദ്ദേഹം അറിയിച്ചു. കാശ്മീർ താഴ്‍വരയിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. പാകിസ്ഥാൻ ഇപ്പോൾ  തീവ്രവാദികളെ ഉപയോഗിച്ച് കാശ്മീരിൽ ഒളിപ്പോര് നടത്തുകയാണെന്നും നിയന്ത്രണങ്ങൾ ഘട്ടം

മൻമോഹൻസിങ്ങും, സോണിയാഗാന്ധിയും പി ചിദംബരത്തെ തീഹാർ ജയിലിൽ സന്ദർശിച്ചു 

Posted by - Sep 23, 2019, 03:59 pm IST

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും  സോണിയാ ഗാന്ധിയും സന്ദർശിച്ചു . ഐ.എന്‍.എക്‌സ് മീഡിയ കേസിൽ സെപ്റ്റംബര്‍ അഞ്ച് മുതല്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ് പി ചിദംബരം. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ജയിലിലെത്തി തന്നെ സന്ദര്‍ശിച്ചത് തനിക്ക് ലഭിച്ച ആദരവാണെന്ന്  ചിദംബരം ട്വീറ്റ് ചെയ്തു. തന്റെ പാര്‍ട്ടി ശക്തവും ധീരവുമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യവാനുമായിരിക്കുമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. ചിദംബരത്തിനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ട്വീറ്റ് ചെയ്തത്.  

മരട് ഫ്ലാറ്റ് കേസ്; ചീഫ് സെക്രെട്ടറിയെ സുപ്രീം  കോടതി ശാസിച്ചു 

Posted by - Sep 23, 2019, 03:50 pm IST

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്ശിച് സുപ്രീം കോടതി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും  സുപ്രീം കോടതി അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശാസിച്ചു. കേരളത്തിലെ മുഴുവന്‍ തീരദേശ ലംഘനവും പരിശോധിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്നും കോടതി പറഞ്ഞു. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം  വേണ്ടി വരുമെന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച നല്‍കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന്

പാലായില്‍ വോട്ടെടുപ്പ് തുടങ്ങി 

Posted by - Sep 23, 2019, 10:03 am IST

പാലാ: ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് തുടങ്ങി.. വൈകിട്ട്‌ ആറ് വരെയാണ് വോട്ടെടുപ്പ്. നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിത്.   യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി എന്നിവരുള്‍പെടെ 13 പേരാണ് മത്സര രംഗത്തുള്ളത്.  87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് സംജാതമായത് .