ഫിലിം നിർമ്മാണത്തിന്  ഭാഷ തടസ്സമില്ലെന്ന്   കേരളത്തിൽ നിന്നുള്ള  മൂവി നിർമ്മാതാക്കൾ തെളിയിച്ചു  

Posted by - Sep 22, 2019, 09:02 pm IST

 കേരളത്തിൽ നിന്നുള്ള ആദ്യ ചലച്ചിത്ര പ്രവർത്തകരും മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ആദ്യ അഭിനേതാക്കളും സഹകരിച്ച് ഒരു മറാത്തി ഫീച്ചർ ഫിലിം 'എ തിങ് ഓഫ് മാജിക് ' നിർമ്മിച്ചു. പദ്ധതിയെക്കുറിച്ച് സംസാരിച്ച ചലച്ചിത്ര സംവിധായകൻ നിതിൻ അനിൽ  പറഞ്ഞു, “ഞങ്ങൾ ഗ്രാമത്തിലെ ഒരു വീട് താൽക്കാലിക ഓഡിഷൻ ക്യാമ്പാക്കി മാറ്റി, അവിടെ നൂറിലധികം ഗ്രാമീണർ തിരിഞ്ഞു, അതിൽ രണ്ട് കുട്ടികളെ പ്രധാന കഥാപാത്രങ്ങളായി തിരഞ്ഞെടുത്തു.” സ്വപ്നം കാണാൻ ഭയപ്പെടാത്ത ആളുകളെ സ്വാഗതം ചെയ്യുന്ന ഒരു ഗ്രാമവുമായി സഹകരിച്ച്

സി.പി.എമ്മിന്റെ പ്രവർത്തന ശെെലിയിൽ മാറ്റം വരണം: വെള്ളാപ്പള്ളി

Posted by - Sep 22, 2019, 04:05 pm IST

ആലപ്പുഴ: സി.പി.എമ്മിന്റെ  പ്രവർത്തന ശൈലി മാറ്റ ണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ മത്സരിക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.  വട്ടിയൂർക്കാവിൽ ബി.ജെ.പി കുമ്മനം രാജശേഖരനെ പരിഗണിക്കണമെന്നും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് അവസരം കൊടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലായിൽ എൽ.ഡി.എഫിന്റേത് മികച്ച പ്രവർത്തനമാണെന്നും നേരിയ  ഭൂരിപക്ഷത്തിൽ മാണി സി.കാപ്പൻ വിജയിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നേതാക്കൾ ജനങ്ങളോട് വിനീതമായി  പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു..

വട്ടിയൂർക്കാവിൽ പദ്മജ മത്സരിക്കേണ്ട : കെ മുരളീധരൻ 

Posted by - Sep 22, 2019, 03:52 pm IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിൽ   കോൺഗ്രസ് പാർട്ടിയാണ്  സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ട എന്നും കെ മുരളീധരൻ   എം പി അഭിപ്രായപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ തന്റെ കുടുംബത്തില്‍ നിന്ന്  ആരെങ്കിലും സ്ഥാനാർത്ഥിയായാൽ  കുടുംബവാഴ്ചയെന്ന് ആരോപണമുയരുമെന്നും അദ്ദേഹം പറഞ്ഞു.  ലോ ക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേദനയോടെയാണ് വട്ടിയൂര്‍ക്കാവ് വിട്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ ഇത്തവണ ബിജെപി നേട്ടമുണ്ടാക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സവാള വില കുതിച്ചുയർന്നു 

Posted by - Sep 22, 2019, 03:42 pm IST

കൊച്ചി : സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും അറുപത്തിനും  ഇടയിലെത്തി.  കഴിഞ്ഞ ആഴ്ച്ച  കേരളത്തില്‍ സവാള വില ഇരുപതു രൂപയായിരുന്നു.

പാകിസ്താനെ കാശ്മീർ വിഷയത്തിൽ വിമർശിച് ശശി തരൂർ 

Posted by - Sep 22, 2019, 11:03 am IST

 പൂന: പാകിസ്ഥാനെതിരെ രൂക്ഷ മായി വിമര്ശിച്  കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിലെ റിക്കാര്‍ഡ് പരിശോധിക്കുകയാണെങ്കിൽ പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു . പൂന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂര്‍. പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം വിദേശ നയങ്ങളുടെ കാര്യത്തില്‍ ബാധിക്കുകയില്ലെന്നും  അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് നമുക്ക് പലവിധ  അഭിപ്രായ  വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍, ഇന്ത്യയുടെ താല്‍പ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത്

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു   

Posted by - Sep 22, 2019, 10:51 am IST

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-തിരുവനന്തപുരം വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന വിമാനത്തില്‍ 172 യാത്രക്കാരന് ഉണ്ടായിരുന്നത് . വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യയുടെ സുരക്ഷാവിഭാഗം അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും  പരിശോധനയ്ക്കായി വിമാനം പെട്ടെന്ന് താഴെയിറക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്താവ് പറഞ്ഞു .  തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ

ഇന്ന് 'ഹൗഡി മോദി' സംഗമം 

Posted by - Sep 22, 2019, 10:41 am IST

ഹൂസ്റ്റണ്‍:  'ഹൗഡി മോദി' സംഗമം ഇന്ന് നടക്കും .ടെക്‌സസിലെ ലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. മോദിയോടൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പരിപാടിയില് പങ്കെടുക്കുന്നുണ്ട്. അൻപതിനായിരം   ഇന്ത്യക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും. 27 വരെ നീളുന്ന മോദിയുടെ യുഎസ് പര്യടനത്തില്‍ 'ഹൗഡി മോദി'ക്കും, പ്രമുഖ കോര്‍പറേറ്റ് സിഇഒമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും പുറമേ 14 ഉഭയകക്ഷി ചര്‍ച്ചകളുമുണ്ട്. യുഎന്നില്‍ പൊതുസഭയെ അഭിസംബോധന ചെതതിനുശേഷം  മോദി കാലാവസ്ഥാ ഉച്ചകോടിയിലും മഹാത്മാഗാന്ധിയുടെ 150ാം

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 21 ന് , ഒക്ടോബർ 24 ന് വോട്ടെണ്ണൽ : തെരഞ്ഞെടുപ്പ് കമ്മീഷൻ  

Posted by - Sep 21, 2019, 01:06 pm IST

ഡൽഹി :ഒക്ടോബർ 21 ന് മഹാരാഷ്ട്രയിലും,  ഹരിയാനയിലും വോട്ടെടുപ്പ്  നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രഖ്യാപിച്ചു.  വോട്ടെണ്ണൽ  ഒക്ടോബർ 24 ന് നടക്കുമെന്നും  അദ്ദേഹം  പറഞ്ഞു. 288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 9 ന് അവസാനിക്കുമ്പോൾ 90 അംഗ ഹരിയാന നിയമസഭയുടെ കാലാവധി നവംബർ 2 ന് അവസാനിക്കും. തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും, അതിനർത്ഥം നിലവിലെ സംസ്ഥാന സർക്കാരുകൾക്ക് പുതിയ പ്രഖ്യാപനങ്ങളോ പുതിയ പദ്ധതികളോ അവതരിപ്പിക്കാൻ

ഹൗഡി മോദി വളരെ ചെലവേറിയത്: രാഹുൽ ഗാന്ധി   

Posted by - Sep 21, 2019, 10:25 am IST

ന്യൂഡൽഹി: ലോകത്തിൽ  ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയിൽ നടത്തുന്ന ഹൗഡി മോദി എന്ന പേരിൽ സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കായി അമേരിക്കൻ മണ്ണിൽ നടത്തുന്ന ഏ​റ്റവും ചെലവേറിയ പരിപാടിയായ ഹൗഡി മോദി വിപണികളിൽ വൻ ഉയർച്ചയ്ക്ക് കാരണമായി എന്ന് പറഞ്ഞാണ് രാഹുൽ പരിഹസിക്കുന്നത്. ഹൂസ്​റ്റണിലെ പരിപാടി ലോകത്തിലെ ഏ​റ്റവും ചെലവേറിയ പരിപാടികളിലൊന്നാണ്. എന്നാൽ പ്രിയപ്പെട്ട മോദി ഇന്ത്യയെ നടത്തിയ  സാമ്പത്തിക കുഴപ്പത്തിന്റെ യാഥാർത്ഥ്യം ഒരു പരിപാടി കൊണ്ടും മറച്ചുവെക്കാനാവില്ല'' രാഹുൽ ട്വീ​റ്റ് ചെയ്തു. 50000

വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു

Posted by - Sep 21, 2019, 10:11 am IST

ന്യൂ ഡൽഹി : മേഘാലയിലേക്ക് സ്ഥലമാറ്റിയതിൽ  പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രാജിവെച്ച വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു.    സെപ്റ്റംബർ 6നാണ്  രാജിക്കത്ത് സമർപ്പിച്ചത്.  2020 ഒക്ടോബർ 3 വരെയായിരുന്നു താഹിൽ രമണിയുടെ സർവീസ് കാലാവധി.    മദ്രാസ് ഹൈക്കോടതി പോലെ നിരവധി കേസുകൾക്ക് തീർപ്പ് കൽപ്പിക്കുന്ന കോടതിയിൽ ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച താഹിൽ രമണിയെ മേഘാലയിലെ കോടതിയിലേക്ക് സ്ഥലംമാറ്റിയത്  ശിക്ഷാനടപടിയായാണ് കാണാക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് കൊളീജിയത്തിന് സമർപ്പിച്ച

ഹോ​ട്ട​ൽ ജി​എ​സ്ടി നി​ര​ക്കു​ക​ൾ കു​റ​ച്ചു

Posted by - Sep 21, 2019, 09:22 am IST

പനാജി: ഗോവയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഹോട്ടൽ ജിഎസ്ടി നിരക്കുകൾ കുറക്കാൻ തീരുമാനിച്ചു . എന്നാൽ  വാഹന നികുതിയിൽ മാറ്റമുണ്ടാകില്ല. 1000 രൂപ ദിവസ വാടകയുള്ള മുറികൾക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല. 7500 രൂപയ്ക്ക് മുകളിൽ വാടകയുള്ള മുറികൾക്ക്  28ൽ നിന്ന് 18 ശതമാനമാക്കി നികുതികുറച്ചു. 7500 രൂപയിൽ താഴെയുള്ളവയ്ക്ക് 18ൽ നിന്ന് 12 ശതമാനമാക്കി കുറച്ചു. 

മരട്  ഫ്ലാറ്റ് : വിധി നടപ്പാക്കുന്നതിൽ ചീഫ് സെക്രട്ടറി ക്ഷമ ചോദിച്ചു  

Posted by - Sep 20, 2019, 05:40 pm IST

ന്യൂ ഡൽഹി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ചീഫ് സെക്രട്ടറിക്ഷമ ചോദിച്ചു . കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി കോടതിയിൽ അറിയിച്ചു.  കോടതി വിധിയുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന്  സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു .  മരടിലെ അനധികൃത ഫ്ലാറ്റുകൾ ഇന്ന് പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ഫ്ലാറ്റുടമകൾ ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർത്തുന്ന സാഹചര്യം കാരണമാണ്

ടുണീഷ്യയുടെ  മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു 

Posted by - Sep 20, 2019, 03:18 pm IST

ടുണിസ് :  ടുണീഷ്യയുടെ  മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി ഇന്നലെ സൗദി അറേബ്യയില്‍ അന്തരിച്ചു.  ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിലുള്ള അതൃപ്തിയില്‍ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും പടര്‍ന്ന മുല്ലപ്പൂ വിപ്‌ളവം പൊട്ടിപ്പുറപ്പെട്ടത്. 2011–ല്‍ ടുണീഷ്യയില്‍ നടന്ന പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാൻ  പറ്റാതെ  അലി സൗദി അറേബ്യയിലേക്കു കടന്നു. സംസ്‌കാരം ഇന്ന് സൗദിയില്‍ നടക്കും  

ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു 

Posted by - Sep 20, 2019, 03:07 pm IST

പനാജി : ആഭ്യന്തര കമ്പനികൾക്കും പ്രാദേശിക തലത്തിൽ പുതുതായി ആരംഭിച്ച മാനുഫാക്‌ചറിംഗ് കമ്പനികൾക്കും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.   ജിഎസ്ടി കൗൺസിൽ യോഗത്തിന് മുമ്പേ  നടന്ന വാർത്താസമ്മേളനത്തിലാണ്   പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനായി  പുതിയ വ്യവസ്ഥകൾ 2019-2020 സാമ്പത്തിക വർഷം ആദായ നികുതി നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ട്.  മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിച്ചിട്ടില്ലാത്ത ആഭ്യന്തര കമ്പനികൾക്ക് 22 ശതമാനം എന്ന നിരക്കിൽ നികുതി അടച്ചാൽ മതി. ഇതുകൂടാതെ സെസ്സും

പിറവം പള്ളിക്ക് പോലീസ് സംരക്ഷണം നൽകാൻ  ഹൈക്കോടതിഉത്തരവിട്ടു 

Posted by - Sep 20, 2019, 02:58 pm IST

കൊച്ചി : പിറവം പള്ളിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ  ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കുന്നതിനാണ്  പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.  കെഎസ് വർഗീസ് കേസിലെ  സുപ്രീം കോടതി തർക്കത്തിൽ ഒരു പരിഹാരം കണ്ടെത്തിയിയിട്ടുള്ളതിനാൽ  ഓർത്തോഡോക്സ് വിഭാഗത്തിൽപ്പെട്ട വൈദികർക്ക് പിറവം പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.  പോലീസ് ഇവർക്ക് സുരക്ഷാ ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.