ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്‌തു 

Posted by - Sep 20, 2019, 02:50 pm IST

ന്യൂ ഡൽഹി : നിയമവിദ്യാർഥിനിയുടെ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്തു.. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ചിന്മയാനന്ദിനെ ആശുപത്രിയിൽ കൊണ്ടുപോയി.  പീഡനപരാതി തെളിയിക്കുന്ന  43 വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പെൺകുട്ടി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇയാൾ ഒരുവർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. 

സമരം അവസാനിപ്പിച്ചില്ലെങ്കിൽ  കേരളത്തിലെ മുഴുവന്‍ ശാഖകളും പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍  

Posted by - Sep 20, 2019, 10:07 am IST

തിരുവനന്തപുരം: സമരം തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ ശാഖകളും പൂട്ടുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ്. സി.ഐ.ടി.യുവില്‍ വിശ്വാസമില്ലെന്നും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് എന്ന്  മുത്തൂറ്റ്. കേരളത്തില്‍ മുത്തൂറ്റ്‌ പൂട്ടിയാല്‍ ഉത്തരവാദിത്തം മാനെജ്‌മെന്റിനല്ലെന്നും ജോര്‍ജ് പറഞ്ഞു .  വനിത ജീവനക്കാര്‍ക്കും ജോലി ചെയ്യാന്‍ തയ്യാറായി വന്നവര്‍ക്കുമെതിരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ ഒരു സംരക്ഷണവും തന്നില്ല. ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ശമ്പളം ന്യായമല്ലെന്ന

എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ​യെ അയോഗ്യയാക്കി

Posted by - Sep 20, 2019, 09:49 am IST

ന്യൂ ഡൽഹി: ആംആദ്മി പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചിരുന്ന  എംഎല്‍എ അല്‍ക്ക ലാംബയെ അയോഗ്യയാക്കി. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് രണ്ടിലെ ഒന്ന് എ വകുപ്പ് പ്രകാരം ഡല്‍ഹി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയലാണ് അല്‍ക്ക ലാംബയെ അയോഗ്യയാക്കിയത്. അല്‍ക്ക ലാംബ അടുത്തകാലത്താണ്‌ ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിൽ  ചേർന്നത്.  

സ് ഐ ഇ സ്  ൽ ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രദർശനം

Posted by - Sep 19, 2019, 06:09 pm IST

  കെ.എ.വിശ്വനാഥൻ മുംബൈ: മതുങ്കയിലെ സ് ഐ ഇ സ്  ഹൈസ്‌കൂൾ, ഐ സ് ർ ഓ യുമായി സഹകരിച്ച് സെപ്റ്റംബർ 18 മുതൽ മുംബൈയിലെ മാതുങ്കയിലെ സ്‌കൂൾ പരിസരത്ത് മൂന്ന് ദിവസത്തെ മെഗാ എക്സിബിഷൻ നടത്തുന്നു. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു വേദിയായി ഈ എക്സിബിഷൻ പ്രവർത്തിക്കും. സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽ ജ്യോതിശാസ്ത്രം,  ബഹിരാകാശ സാങ്കേതികവിദ്യയുടെ ഉയർന്നുവരുന്ന മേഖലകളോടുള്ള താൽപര്യം ആളിക്കത്തിക്കുന്നതിനായിട്ടാണ് . ഇസ്‌റോയുടെ ചരിത്രത്തെക്കുറിച്ചും മഹത്തായ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും മനസിലാക്കാൻ ഇത് അവസരമൊരുക്കും.

ഐ‌എൻ‌എക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി

Posted by - Sep 19, 2019, 05:56 pm IST

ന്യൂഡൽഹി: മുൻ ധനമന്ത്രിയും കോൺഗ്രസ്  നേതാവുമായ പി. ചിദംബരത്തിന് സ്പെഷ്യൽ  സിബിഐ ജഡ്ജി വ്യാഴാഴ്ച ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി. “ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ സിബിഐയുടെ അഭ്യർത്ഥന കാരണങ്ങൾ നൽകുന്നില്ലെന്നും പ്രതി 14 ദിവസമായി കസ്റ്റഡിയിൽ കഴിയുന്നുണ്ടെന്നുംജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന സിബിഐയുടെ അഭ്യർത്ഥനയെ എതിർത്ത ചിദംബരത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞു

മെ​ഡോ​ൾ സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം

Posted by - Sep 19, 2019, 05:49 pm IST

കൊച്ചി: പൊന്നുരുന്നിയിലെ മെഡോൾ സ്കാനിംഗ് സെന്‍ററിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 

ആധാര്‍ കാർഡ് നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്റ്റംബർ 30നകം ബന്ധിപ്പിക്കണം

Posted by - Sep 19, 2019, 03:14 pm IST

കൊച്ചി: റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ കാർഡ്  ഈ മാസം 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത അംഗങ്ങളുടെ വിവരങ്ങള്‍ അതതു റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. റേഷന്‍ കടക്കു പുറമെ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ 23ന് വടുതല മാര്‍ക്കറ്റ് റോഡിലെ വ്യാപാര ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഇതിനായി പ്രത്യേകം ക്യാമ്പ് നടത്തുന്നുണ്ട്. സിവില്‍ സപൈ്‌ളസ് വകുപ്പിന്റെ https://epos.kerala.gov.in എന്ന

വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ  സാധിച്ചില്ല : ഐഎസ്ആർഒ.

Posted by - Sep 19, 2019, 03:00 pm IST

ബംഗളൂരു :  വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. ലാൻഡർ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയിട്ട് ഇന്ന് 13 ദിവസമായി. വിക്രമിന്റെ നിർദിഷ്ട ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ നാസയുടെ ലൂണാർ റിക്കോണിസെൻസ് ഓർബിറ്റർ കടന്നുപോയെങ്കിലും വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്താൻ ഓർബിറ്ററിന് കഴിഞ്ഞില്ലെന്ന് അമേരിക്കൻ എയറോസ്‌പേസ് റിപ്പോർട്ടിങ് വെബ്‌സൈറ്റായ ഏവിയേഷൻ വീക്ക് റിപ്പോർട്ട് ചെയ്തു.  ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒയെ സഹായിക്കാമെന്ന് നാസ നേരത്തെ പറഞ്ഞിരുന്നു. നാസയുടെ ഓർബിറ്റർ വിക്രമിനെ കടന്നുപോയ സമയം ചന്ദ്രനിൽ പകൽസമയം അവസാനിക്കാറായെന്നും ലാൻഡർ

 പി വി സിന്ധുവിന്  നാഗാർജുന ബിഎംഡബ്ള്യു കാർ സമ്മാനിച്ചു 

Posted by - Sep 19, 2019, 10:11 am IST

ഹൈദരാബാദ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന് തെലുങ്ക് സൂപ്പർ  താരം നാഗാർജു ബി എംഡബ്ള്യു കാർ സമ്മാനിച്ചു .  ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിലാണ് നാഗാർജുന സിന്ധുവിന് കാർ സമ്മാനിച്ചത്. ബിഎംഡബ്യൂ എക്സ് 5 എസ് യുവിയാണ്  സിന്ധുവിന് നൽകിയത്. 73 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. സമ്മാനം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സിന്ധു പറഞ്ഞു. 

നരേന്ദ്ര മോദിക്ക് വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചു 

Posted by - Sep 19, 2019, 10:00 am IST

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിലേക്ക് പോകുന്നതിന്  വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചു. യുഎസ് ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വ്യോമപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്ഥാനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു . ഈ ആഴ്ച അവസാനമാണ് മോദി യുഎസിലേക്ക് പറക്കാനിരിക്കുന്നത്.  .

ഇ-സിഗരറ്റ് നിരോധിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted by - Sep 18, 2019, 05:43 pm IST

ന്യൂ ഡൽഹി : രാജ്യത്തെ ഇ-സിഗരറ്റും ഇ-ഹുക്കയും നിരോധിക്കാനുള്ള ഉത്തരവിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് തെരഞ്ഞെടുത്തതെന്ന് കേന്ദ്ര മന്ത്രിസഭായോഗ യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇ-സിഗരറ്റ് നിരോധിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. അതായത് ഉത്പാദനം, ഉത്പാദനം, ഇറക്കുമതി / കയറ്റുമതി ഇ-സിഗരറ്റുമായി ബന്ധപ്പെട്ട ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ നിരോധിച്ചിരിക്കുന്നു, ”അവർ പറഞ്ഞു. 2019 ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന ഓർഡിനൻസിൽ ആദ്യത്തേതും ആവർത്തിച്ചുള്ളതുമായ

ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു

Posted by - Sep 18, 2019, 04:43 pm IST

കൊച്ചി: ആലുവ ജില്ലാ ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലുവ യുസി കോളജ് വിഎച്ച് കോളനി സതീശ് സദനം സുബ്രഹ്മണ്യന്‍റെ മകന്‍ ചിപ്പി (34) ആണ് കുത്തേറ്റ് മരിച്ചത്. ലഹരി മാഫിയകൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിലയിരുത്തൽ .  ചിപ്പിക്കൊപ്പമുണ്ടായിരുന്ന വിശാൽ, കൃഷ്ണപ്രസാദ്‌ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന് പങ്കില്ല : പി.കെ. കുഞ്ഞാലിക്കുട്ടി

Posted by - Sep 18, 2019, 02:20 pm IST

കൊച്ചി : പാലാരിവട്ടം പാലം  അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രഹാംകുഞ്ഞിനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം പരാതികളൊന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.  അദ്ദേഹത്തിനെതിരെ ആരോപണം മാത്രമാണുള്ളതെന്നും മന്ത്രി എന്ന നിലയിൽ തന്റെ മുന്നിൽ വന്ന ഫയൽ അംഗീകരിച്ചു എന്നത് മാത്രമാണ് അദ്ദേഹം ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ നിരപരാധിത്വം തെളിയിക്കാൻ മുന്നണി ഉറച്ച പിന്തുണ നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  പാലയിൽ യുഡിഫിന് മികച്ച ഭൂരിപക്ഷം കിട്ടുമെന്നും  അദ്ദേഹം പറഞ്ഞു.  

മരട് ഫ്ലാറ്റ് പൊളിച്ചാലുള്ള ആഘാത പഠനം,​ ഹർജി  സുപ്രീം കോടതി തള്ളി 

Posted by - Sep 18, 2019, 01:57 pm IST

ന്യൂഡൽഹി: മരട് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഫ്ലാറ്റുകൾ പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നത്തെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയായ എൻ.ജി അഭിലാഷ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പൊളിക്കുന്ന ഫ്ലാറ്റിന്റെ സമീപവാസിയെന്ന നിലയിലാണ് അഭിലാഷ് ഹർജി നൽകിയത്.

കാവി വസ്ത്രധാരികളായ  സ്ത്രീ പീഡനക്കാർ: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് 

Posted by - Sep 18, 2019, 01:47 pm IST

ഭോപ്പാൽ: ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ ഉദ്ദേശിച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇന്ന് ചിലർ കാവി വേഷം ധരിച്ചുകൊണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയാണ്. ഇത് സനാതന ധർമത്തിന് വിരുദ്ധമാണ്. ദൈവം ഒരിക്കലും ഇവർക്ക് മാപ്പ് നൽകില്ലെന്നുമായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രസ്‍താവന. ഇന്ന് കാവി വസ്ത്രങ്ങൾ ധരിച്ച ആൾക്കാർ സ്ത്രീകളെ പീഡിപ്പിക്കുകയാണ്. അമ്പലങ്ങളിൽപോലും  സ്ത്രീ പീഡനങ്ങൾ നടക്കുന്നു. ഇതാണോ നമ്മുടെ മതം? ഭോപ്പാലിൽ കോൺഗ്രസ് സർക്കാർ നേതൃത്വം വഹിച്ച സന്യാസിമാരുടെ ഒരു