അമൃത ഫഡ്‌നാവിസ് മോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച്  സോഷ്യൽ മീഡിയയിൽ 

Posted by - Sep 18, 2019, 01:31 pm IST

മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ 'രാജ്യത്തിന്റെ പിതാവ്' എന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ വിശേഷിപ്പിച്ചു . മോദിയുടെ 69ആം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് മോദിയെ 'രാഷ്ട്രപിതാവെ'ന്ന് വിശേഷിപ്പിച്ചത്.  ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ മനപ്പൂർവം വിസ്‌മൃതിയിലേക് തള്ളാനും മോദിയെ രാഷ്ട്രപിതാവായ അവരോധിക്കാനുമുള്ള ഗൂഡനീക്കത്തിന്റെ ഭാഗമായാണ് അമൃതയുടെ ഈ ട്വീറ്റ് എന്നാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും  പ്രതിപക്ഷ പാർട്ടികളും വിമർശിക്കുന്നത്. 

കനിവ് 108: സൗജന്യ ആംബുലൻസ് സംവിധാനം തുടങ്ങി

Posted by - Sep 18, 2019, 09:41 am IST

തിരുവനന്തപുരം : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനെ ത്തന്നെ അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമായി.   സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യമായി  നടപ്പിലാക്കുന്നത്. അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനമാണ് ഉദ്ദേശിക്കുന്നത് . ഇപ്പോള്‍ 100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി. ഒക്ടോബറോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിക്കാനാണ് പരിപാടി.   ആംബുലന്‍സ് ശൃംഖലകളെ 24 മണിക്കൂറും സേവനത്തിന്

50 യുവ സംഗീതജ്ഞർക്ക് “എം‌എസ്” ഫെലോഷിപ്പ്

Posted by - Sep 17, 2019, 07:41 pm IST

കെ.എ.വിശ്വനാഥൻ മുംബൈ: ഇതിഹാസ സംഗീതജ്ഞ അന്തരിച്ച ഡോ.എം.എസ്.സുബുലക്ഷ്മിയുടെ 103-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള 50 പ്രമുഖ യുവ സംഗീതജ്ഞർക്ക് സെപ്റ്റംബർ 14 ന് "ശ്രീ ഷൺമുഖാനന്ദ ഭാരത് രത്‌ന ഡോ. എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പ്" സമ്മാനിച്ചു. ഷൺമുഖാനന്ദ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടന്നത് . ഫെലോഷിപ്പ് ഒരു ലക്ഷം രൂപ 3 കൊല്ലത്തേയ്ക്കാണ്‌ .കർണാടിക്   സംഗീതം വോക്കൽ, ഹിന്ദുസ്ഥാനി വോക്കൽ, മൃദുങ്കം, ഹരികദ , നാദസ്വരം , ചിത്രവീണ  വീണ, സിത്താർ, ഫ്ലൂട്ട്, വയലിൻ എന്നിവക്കാണ് ഫെല്ലോഷിപ്പ് കൊടുക്കുക

ഭീകരാക്രമണ ഭീഷണി; ചെന്നൈയിലും, കാഞ്ചീപുരത്തും സുരക്ഷ ശക്തമാക്കി

Posted by - Sep 17, 2019, 06:52 pm IST

ചെന്നൈ: ചെന്നൈയിലും, കാഞ്ചീപുരത്തും ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാന മേഖലകളിൽ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ചെന്നൈയിൽ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മാസം 25ന് കാഞ്ചിപുരത്ത് ഗംഗയമ്മൻ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടിരുന്നത്  . ഈ സാഹചര്യത്തിൽ എല്ലാവരെയും  വിശദമായി പരിശോധിച്ചാണ് എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ  കടത്തിവിടുന്നത്. 

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST

ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ് ദിവസങ്ങൾക്ക് മുൻപ് വരെ കാഷ്‌മീരിൽ നിലനിന്നിരുന്നത്. എന്നാൽ കാഷ്‌മീരിൽ ഇതുവരെ ആക്രമണ സംഭവങ്ങൾ നടന്നിട്ടില്ലെന്നും ഷാ ചൂണ്ടിക്കാട്ടി. മുൻ യുപിഎ സർക്കാരിനെയും അമിത് ഷാ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് അതിർത്തിയിൽ ജവാന്മാരുടെ നില വളരെ ഗുരുതരമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു . മന്ത്രിമാർക്ക് പ്രധാനമന്ത്രിയെ

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

Posted by - Sep 17, 2019, 02:26 pm IST

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ. 1970-80കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനായിരുന്നു സത്താർ. 1975ൽ പുറത്തിറങ്ങിയ 'ഭാര്യയെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. അടുത്ത വര്ഷം  പുറത്തിറങ്ങിയ 'അനാവരണം 'എന്ന സിനിമയിലൂടെ  നായകനായി അരങ്ങേറ്റം കുറിച്ചു. ശരപഞ്ജരം, അവളുടെ രാവുകൾ, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.   തമിഴ്, തെലുങ്ക്

ഒരു  രാഷ്ട്രം ,ഒരു  നികുതി ; ആലോചിക്കണമെന്ന് കേന്ദ്രം 

Posted by - Sep 17, 2019, 02:11 pm IST

തിരുവനന്തപുരം:  എല്ലാ സംസ്ഥാനങ്ങളുടെയും ടൂറിസം വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും , ഏക രാഷ്ട്രം ഏക നികുതി സമ്പ്രദായത്തെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ് പട്ടേൽ പറഞ്ഞു.കോവളത്ത് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സാംസാരിക്കുകയായിരുന്നു  അദ്ദേഹം. സംസ്ഥാനങ്ങളെ കേന്ദ്രം വേറെയായി കാണുന്നില്ല. മത്സരങ്ങൾ സംസ്ഥാനങ്ങൾ തമ്മിലല്ല രാജ്യങ്ങളുമായിട്ടാവണം. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിന് ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുകളും ആശയ വിനിമയം നടത്തണം. ഇ വിസ നടപ്പിലാക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും

മോദിയുടെ ജന്മദിനത്തിൽ സങ്കടമോചൻ ക്ഷേത്രത്തില്‍ 1.25 കിലോഗ്രാമിന്റെ സ്വര്‍ണ കിരീടം സമർപ്പിച്ചു

Posted by - Sep 17, 2019, 12:07 pm IST

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ാം ജന്മദിനത്തില്‍ സങ്കേത് മോചനിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ അരവിന്ദ് സിങ്ങ് എന്നയാൾ  സ്വർണ  കിരീടം സമര്‍പ്പിച്ചു.  1.25 കിലോഗ്രാമിന്റെ സ്വര്‍ണ കിരീടമാണ്  നല്‍കിയത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് അരവിന്ദ് സിങ് നേര്‍ച്ച നേർന്നിരുന്നു . ഈ കിരീടമാണ് അദ്ദേഹം തിങ്കളാഴ്ച ക്ഷേത്രത്തില്‍ എത്തിച്ചത്. കാശിയിലെ ജനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കുന്ന സമ്മാനമാണ് ഇതെന്നും ഇന്ത്യയുടെ ഭാവി സ്വര്‍ണം പോലെ തിളങ്ങുമെന്നും അദ്ദേഹംപറഞ്ഞു .

മരട് ഫ്‌ളാറ്റ്; ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് വി സ് അച്ചുതാനന്ദൻ  

Posted by - Sep 17, 2019, 11:55 am IST

തിരുവനന്തപുരം: മരട് ഫ്ളാറ്റ് വിഷയത്തില്‍ ബിൽ ഡർമാർക്കെതിരെ  വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍. ഉപഭോക്താക്കളെ വഞ്ചിച്ച ഫ്ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഫ്ളാറ്റുകള്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉണ്ടായത്. എന്നാല്‍, നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും  അക്കാര്യം ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം   കോടതികളിൽ  നിന്ന് സ്റ്റേ

ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ കൊടേല ശിവപ്രസാദ് ആൽമഹത്യ ചെയ്തു 

Posted by - Sep 17, 2019, 10:19 am IST

അമരാവതി: മുൻ ആന്ധ്രാപ്രദേശ് സ്പീക്കറും തെലുങ്ക്ദേശം പാർട്ടിയിലെ മുതിർന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു ആൽമഹത്യാ ചെയ്തു.  വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച ശിവപ്രസാദ് റാവുവിനെഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   ശിവപ്രസാദ് റാവുവിന്റെ മരണത്തിൽ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി.

ഞങ്ങൾ യുദ്ധത്തിന്  തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ  യുഎസ്

Posted by - Sep 17, 2019, 10:14 am IST

ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍ ഇല്ലെന്നും ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുഎസ് ആരോപിച്ചു.  സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ തരുന്ന സൂചനയെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ ആരോപിച്ചു. ഞങ്ങള്‍ യുദ്ധത്തിന് തയാറായി നില്ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നുന്ന് സൗദി വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ്. ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.    അതേസമയം യുഎസ്

ഷോളയാർ ഡാം തുറക്കാൻ തീരുമാനം : തൃശൂരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു 

Posted by - Sep 16, 2019, 07:51 pm IST

തൃശൂർ: ഷോളയാർ ഡാം ഏതു നിമിഷവും തുറക്കും. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ നിന്നും ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ ഡാമിലെ ജലനിരപ്പ് 2661.40 അടിയാണ് 2663 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കാനാണ് തീരുമാനിച്ചത് .  തൃശൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിൽ നിന്നും തുറന്നുവിടുന്ന വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഒഴുക്കിവിടാൻ ജില്ലാകളക്ടർ അനുമതി നൽകി. ചാലക്കുടി പുഴയിൽ മീൻ പിടുത്തതിനും മറ്റും ഇറങ്ങുന്നവർ

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയമാണ് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം : പ്രിയങ്ക 

Posted by - Sep 16, 2019, 07:44 pm IST

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ  വടക്കേ ഇന്ത്യയില്‍ ആവശ്യത്തിന് ഇല്ലെന്നായിരുന്നു  മന്ത്രിയുടെ വിവാദ പരാമര്‍ശം. വടക്കേ ഇന്ത്യക്കാരെ അപമാനിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് പ്രിയങ്ക പറഞ്ഞു. അഞ്ച് വര്‍ഷത്തിലധികമായി നിങ്ങളുടെ സര്‍ക്കാര്‍ ഇവിടെയുണ്ടെന്നും കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയമാണ്   തൊഴില്‍ നഷ്ടപ്പെടുവാൻ  കാരണമെന്നും പ്രിയങ്ക പ്രതികരിച്ചു. സര്‍ക്കാര്‍ എന്തെങ്കിലും നല്ലത് ചെയ്യുന്നുണ്ടോയെന്നാണ് യുവാക്കള്‍ നോക്കുന്നത്. എന്നാല്‍, വടക്കേ ഇന്ത്യക്കാരെ അപമാനിച്ച് രക്ഷപ്പെടാനാണ് താങ്കള്‍ ശ്രമിക്കുന്നതെന്നും അത്

രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍ പറത്തിയ  രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍ 

Posted by - Sep 16, 2019, 07:12 pm IST

ഡല്‍ഹി: രാഷ്ട്രപതിഭവന് സമീപത്ത്  ഡ്രോണ്‍ പറത്തിയ അമേരിക്കന്‍ പൗരന്മാർ കസ്റ്റഡിയിൽ . അച്ഛനും മകനുമാണ് കസ്റ്റഡിയില്‍ ആയത് . സെപ്റ്റംബര്‍ 14നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. വിഡിയോ ക്യാമറയില്‍ ഇവര്‍ പകര്‍ത്തിയ  ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.  വിനോദ സഞ്ചാരത്തിനായി എത്തിയതാണെന്നും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ജോലി ചെയ്യുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. അതിനു വേണ്ടിയാണ് ചിത്രങ്ങള്‍ എടുത്തതെന്നാണ് ഇരുവരും പോലിസിനോട് വിശദീകരിച്ചത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

ആവശ്യമാണെന്ന് തോന്നിയാൽ   കാഷ്മീർ സന്ദർശനം നടത്തും; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 

Posted by - Sep 16, 2019, 07:06 pm IST

ന്യൂ ഡൽഹി: കാഷ്മീർ വിഷയത്തിൽ സുപ്രീംകോടതി  നിലപാട് വ്യക്തമാക്കി.  ആവശ്യമെങ്കിൽ സുപ്രീംകോടതി സന്ദർശനം നടത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. കാഷ്മീർ സന്ദർശനത്തിന് അനുമതി തേടിയ എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിനും സുപ്രീംകോടതി അനുമതി നൽകി. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കാഷ്മീരികളുടെ ജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്താൻ  സുപ്രീംകോടതി ആവശ്യപ്പെട്ടു . കാഷ്മീർ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികളും സുപ്രീംകോടതി പരിഗണിച്ചു.  നിരീക്ഷിച്ചു.