ഇ.ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാൻ തീരുമാനിച്ചു 

Posted by - Sep 16, 2019, 06:58 pm IST

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനായി വിദഗ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തി. ഇ,ശ്രീധരന്റെ പൊതുവായ മേല്നോട്ടത്തിലായിരിക്കും നിര്മ്മാണം. പാലം പരിശോധിച്ച് കഴിഞ്ഞ് ഇ.ശ്രീധരന്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.  നിർമ്മാണം  ഒക്ടോബര്‍ ആദ്യവാരം  തുടങ്ങാനാണ്  തീരുമാനിച്ചിരിക്കുന്നതെന്നും  പാലം പണിയുടെ മേല്‍നോട്ടം ഏറ്റെടുക്കണമെന്നും  ഇ.ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് പാലത്തിന്റെ പുനഃനിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാലം നിര്‍മാണത്തിന്റെ രൂപരേഖ, എസ്റ്റിമേറ്റ് എന്നിവയെല്ലാം സമര്‍പ്പിക്കാനും ശ്രീധരനോട്

മിൽമ പാൽ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും 

Posted by - Sep 16, 2019, 06:47 pm IST

തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിലാണ് വില വർധനക്ക് അംഗീകാരം നൽകിയത്. ഉത്പാദനത്തിനും വിതരണത്തിനുമുള്ള വലിയ  തോതിലുള്ള ചിലവ് കണക്കിലെടുത്ത് മന്ത്രി പി രാജുവിന്‍റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് മഞ്ഞ കവറിനും, ഇളം നീല കവറിനും വില 44 രൂപയും, കടും നീല കവറിന് ലിറ്ററിന് 46 രൂപയും, കാവി, പച്ച നിറമുള്ള

യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍

Posted by - Sep 16, 2019, 08:56 am IST

ഇസ്ലാമാബാദ്: യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി . ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുള്ളതായും അത് ഉണ്ടാവുകയാണെങ്കില്‍ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ തയ്യാറല്ല. ആണവരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം സ്വാഭാവികമായും ആണവ യുദ്ധത്തിലാകും കലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അല്‍ജസീറ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ ഖാൻ പ്രതികരിച്ചത്. യുദ്ധത്തില്‍ പാകിസ്ഥാന്‍ ജയിക്കാനിടയില്ലെന്ന് വരുമ്പോള്‍ രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്, അത് കീഴടങ്ങലിന്റെയും മരണം വരെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെയും വഴികളാണെന്ന്

മുംബൈയിൽ ലോക്കൽ ട്രെയിനിൽ യാത്രക്കാരി പ്രസവിച്ചു 

Posted by - Sep 15, 2019, 11:41 am IST

മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഗർഭിണിയായ സ്ത്രീ ഒരു കുട്ടിക്ക് ജന്മം നൽകി. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് താനെ സ്റ്റേഷനിലേക്ക് യുവതി യാത്ര ചെയ്തപ്പോൾ വയറ്റിൽ വേദന അനുഭവപ്പെട്ടു . തുടർന്ന് ട്രെയിനിൽ തന്നെ പ്രസവിച്ചു. യുവതിയെ പിന്നീട് താനെ റെയിൽ‌വേ സ്റ്റേഷനിലെ റെയിൽ‌വേ ഒരു  രൂപ ക്ലിനിക്കിലേക്ക് അടിയന്തിര ചികിത്സയ്ക്കായി കൊണ്ടുപോയി, അവിടെ അമ്മയെയും കുഞ്ഞിനെയും ഓൺ-ഡ്യൂട്ടി ഫിസിഷ്യൻമാർ പരിശോധിച്ചു . പിന്നീട് ഇവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.  

സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ അസം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കും: അഖിലേഷ് യാദവ്

Posted by - Sep 15, 2019, 11:31 am IST

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്പി) അധികാരത്തിൽ വന്നാൽ റാംപൂർ എംപി ആസാം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന്   അഖിലേഷ് യാദവ് പറഞ്ഞു. ശ്രീ അസം ഖാന്റെ വസതി സന്ദശിർച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുഹമ്മദ് അലി ജഔ  ഹർ സർവകലാശാല, ഉറുദു ഗേറ്റ്, റാംപൂർ പബ്ലിക് സ്‌കൂൾ ഇന്റർനാഷണൽ എന്നിവയും അദ്ദേഹം  സന്ദർശിച്ചു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിരവധി പോലീസ് കേസുകൾ നേരിടുന്ന ഖാന് പൂർണ്ണ സഹായം നൽകുമെന്ന് അദ്ദേഹം  ഉറപ്പ് നൽകി. 2006 ൽ

ഹിന്ദി ഭാഷ രാജ്യത്തെ ഒത്തൊരുമ  നിലനിർത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ 

Posted by - Sep 15, 2019, 09:25 am IST

തിരുവനന്തപുരം : ഹിന്ദി ദിവസായ സെപ്റ്റംബർ 14ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച്കൊണ്ട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഭാഷയുടെ ഉപയോഗവും രാജ്യത്തെ അഖണ്ഡത  നിലനിർത്താൻ  സഹായിക്കുമെന്ന  അമിത് ഷായുടെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ടാണ് ഗവർണറുടെ ട്വീറ്റ്.    തന്റെ ഔദ്യോഗിക ട്വിറ്റർ ആക്കൗണ്ടായ കേരളാ ഗവർണർ എന്ന അക്കൗണ്ട് വഴിയാണ് ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായം വ്യക്തമാക്കിയത്.

സംഘപരിവാർ ഭാഷയുടെ പേരിൽ  സംഘർഷ വേദി തുറക്കുന്നു : മുഖ്യമന്ത്രി

Posted by - Sep 15, 2019, 09:17 am IST

 തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കണം എന്ന് അമിത് ഷാ പറഞ്ഞത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന്  അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത്. മറ്റ് ഭാഷകളെ പിന്നിലേക്ക്‌  തള്ളിമാറ്റി ഹിന്ദി ഭാഷയെ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാർ ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .    

തൃശ്ശൂരിൽ പുലിക്കളി 

Posted by - Sep 14, 2019, 07:32 pm IST

തൃശൂർ: ഓണആഘോഷത്തിനോടനുബന്ധിച്ചു തൃശൂർ നഗരത്തെ പുളകം കൊള്ളിച്ച് പുലികളിറങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം  പുലികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത്തവണ ആറ് ടീമുകളിലായി മുന്നൂറോളം പുലികളാണ് നഗര വീഥിയിൽ അണിനിരന്നത്. വിയ്യൂർ ദേശത്തിന്‍റെ പുലിപ്പടയിൽ ഇത്തവണയും പതിവ് തെറ്റിക്കാതെ പെൺപുലികളുണ്ട്. 

സതീഷ് പൂനിയ രാജസ്ഥാന്റെ  പുതിയ ബിജെപി പ്രസിഡന്റ് 

Posted by - Sep 14, 2019, 06:42 pm IST

ജയ്പൂർ: രാജസ്ഥാൻ ബിജെപി പുതിയ പ്രസിഡന്റായി സതീഷ് പൂനിയയെ പാർട്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്ര സ്വയംസേവക സംഘത്തോടുള്ള  അടുപ്പമാണ് , അദ്ദേഹത്തെ  പരിഗണിക്കാൻ കാരണം . സംസ്ഥാനത്തെ പാർട്ടിയുടെ വക്താവ് കൂടിയാണ് സതീഷ് പൂനിയ . ജയ്പൂർ ജില്ലയിലെ അംബർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എം‌എൽ‌എയാണ് 55 കാരനായ പൂനിയ. സംസ്ഥാനത്തെ ഏറ്റവും വലിയ വോട്ട് ബാങ്കുകളിലൊന്നായ ജാട്ട് കമ്മ്യൂണിറ്റിയിൽ  സ്വാധീനമുള്ള നേതാവ് കൂടിയാണ് ശ്രീ.സതീഷ് പൂനിയ .  

കവി കിളിമാനൂർ മധു (71) അന്തരിച്ചു

Posted by - Sep 14, 2019, 05:42 pm IST

തിരുവനന്തപുരം: കവി കിളിമാനൂർ മധു (71) അന്തരിച്ചു. കാൻസർ ബാധിതനായി കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.50ന് തിരുവനന്തപുരം കോസ്‌‌മോ ആശുപത്രിയിലായിരുന്നു അന്ത്യം.  മൃതദേഹം രാവിലെ പത്തുമണിയോടെ വസതിയായ കുമാരപുരം താമരഭാഗം റോഡിലെ ടി.ആർ.എ 51ലെ ഷൈൻ വില്ലയിലെത്തിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തൈക്കാട് ശ്മശാനത്തിൽ. രാധാകുമാരിയാണ് ഭാര്യ. ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി യുള്ള  രാമു, മനു, മീര എന്നിവർ മക്കളും ചിത്ര, സൗമ്യ, രാജേഷ് എന്നിവർ മരുമക്കളുമാണ്.

അഞ്ച് മണിക്കൂറിനുള്ളിൽ ഒഴിയണം, മരട് നഗരസഭ അധികൃതർ : ഇറങ്ങില്ലെന്ന് ഫ്ലാറ്റുടമകൾ

Posted by - Sep 14, 2019, 05:34 pm IST

കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കും . ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ ഒഴിയില്ലെന്ന് നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു.  സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റുകളിലെ താമസക്കാർ പ്രതിഷേധം കടുപ്പിച്ചു .ഇന്നു മുതൽ നഗരസഭയ്ക്കു മുന്നിൽ നിരാഹാരം ഇരിക്കും.  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഇന്ന് മരടിലെ ഫ്ലാറ്റിൽ സന്ദർശനം നടത്തി.  മരട് ഫ്ലാറ്റ് കേസിൽ

അക്രമം നടത്തിയ  ഡിവൈഎഫ്ഐ ഭാരവാഹികളെ  പുറത്താക്കി

Posted by - Sep 14, 2019, 05:22 pm IST

തൊടുപുഴ: തൊടുപുഴയിൽ ബാറിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് യൂണിറ്റ് ഭാരവാഹികളെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ നഗരത്തിലെ ബാർ ഹോട്ടലിലാണ് സംഭവം നടന്നത് . മദ്യം ചോദിച്ചെത്തിയ  നേതാക്കൾ  ഹോട്ടൽ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഇവർ ഹോട്ടലിൽ നിന്നും പണം തട്ടിയതായും ആരോപണമുണ്ട്. 

നി​കു​തി ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക്കും: നിർമ്മല സീതാരാമൻ

Posted by - Sep 14, 2019, 05:11 pm IST

ന്യൂ ഡൽഹി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നിലവിലുള്ള  സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതി ഉൽ‌പ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നതിനായി 2020 ജനുവരി ഒന്നുമുതൽ  ഒരു  പുതിയ പദ്ധതി നിലവിൽ വരുന്നതാണെന്നും  അവർ  പറഞ്ഞു. ഇത് കൂടാതെ നികുതി നടപടികൾ സുതാര്യമാക്കുകയും, ഓൺലൈൻ സംവിധാനം വളരെ ലളിതമാക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു. ഇവയ്ക്ക് പുറമെ ബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ മാതൃകയി ചെറുകിട വ്യവസായികൾക്ക്  ഗുണകരമാകുന്ന മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ അടുത്ത വർഷം

മരട് ഫ്ലാറ്റ് വിഷയത്തിൽ താൻ ഇടപെടും:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Posted by - Sep 14, 2019, 05:05 pm IST

കോഴിക്കോട് : കൊച്ചി മരടിലെ ഫ്ലാറ്റ് വിഷയം തന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ പ്രശ്നത്തിൽ  താൻ ഇടപെടുമെന്നും ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഏത് നിലക്ക് ഇടപെടുമെന്ന്  ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനെ പന്നിയങ്കരയിലെ വീട്ടിലെത്തി സന്ദർശിച്ചത്തിനു  ശേഷമാണ് ഗവർണർ മാധ്യമങ്ങളോട് സംസാരിച്ചത്. ഗവർണർ എന്ന നിലയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ കൃത്യമായി ആളുകളിലേക്ക്

 കോണ്‍ഗ്രസിന് ആര്‍ എസ്. എസ്. ശൈലി വേണ്ട :  സോണിയ ഗാന്ധി

Posted by - Sep 14, 2019, 10:24 am IST

ന്യുഡല്‍ഹി: രാജ്യമൊട്ടുക്കും  പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ ആര്‍.എസ്.എസ് ശൈലിയില്‍ പ്രേരകുമാരെ നിയമിക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി തളളി. മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു . എന്നാല്‍ ഈ നിര്‍ദേശത്തെ  സോണിയ എതിത്തു.പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രേരകുമാരെ നിയമിക്കണമെന്ന ആശയം പാര്‍ട്ടി പരിശീലന വിഭാഗത്തിന്റെ ഉത്തരവാദിത്വമുള്ള എ.ഐ.സി.സി സെക്രട്ടറി സച്ചിന്‍ റാവുവാണ് നിര്‍ദേശിച്ചത്. പ്രേരക് എന്ന പദം ഉപയോഗിക്കുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സോണിയാ