ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി

Posted by - Sep 14, 2019, 10:17 am IST

ന്യൂ ഡൽഹി : കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റിറ്റിന്റെ കസ്റ്റഡിയിലുള്ള കോൺഗ്രസ്സ് നേതാവ് ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടെ നീട്ടി. കേസുമായി ബന്ധപ്പെട്ട് ശിവകുമാരിൽ നിന്ന് ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നു  എന്ന എൻഫോഴ്സ്മെന്റിന്റെ വാദം കോടതി അംഗീകരിച്ചാണ്  കസ്റ്റഡിയുടെ കാലാവധി നീട്ടിയത്. സെപ്റ്റംബർ മൂന്നിനാണ് അനധികൃതമായി വീട്ടിൽ എട്ടു കോടിയിലധികം രൂപ സൂക്ഷിച്ചു എന്ന് കണ്ടെത്തി ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്.  

പാർക്കിങ്ങിനെ ചൊല്ലിയുള്ള  തർക്കത്തിനിടയിൽ ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്നു.

Posted by - Sep 14, 2019, 10:13 am IST

തൃശൂർ : സിനിമാ തീയേറ്ററിന് മുന്നിലെ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ. കലാശിച്ചു . മാപ്രാണം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. തീയറ്റർ മാനേജരും  ഒരു ജീവനക്കാരനും ചേർന്നാണ് രാജനെ ആക്രമിച്ചത്. ഈ തീയേറ്ററിന് സമീപമാണ് രാജനും ജൂടുംബവും താമസിച്ചിരുന്നത്. സംഘർഷത്തിൽ രാജന്റെ മരുമകൻ വിനുവിന് പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു

മരട് ഫ്ലാറ്റ് വിഷയത്തിൽ  സർക്കാർ ഉടനടി  സർവകക്ഷി യോഗം വിളിക്കണമെന്ന് പി.എസ്.ശ്രീധരൻപിള്ള

Posted by - Sep 13, 2019, 04:40 pm IST

കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി രംഗത്ത്. ഈ വിഷയത്തിൽ  സർക്കാർ അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഫ്ലാറ്റ് ഉടമകൾ നടത്തിവരുന്നത് . തങ്ങൾക്ക് പറയാനുള്ളത് അധികൃതർ കേൾക്കുന്നില്ലെന്നും  ഫ്ലാറ്റ് ഉടമകൾ പറയുന്നു. അതേസമയം ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയാൽ നിരവധി കുടുംബങ്ങൾ തെരുവിലേക്കിറങ്ങേണ്ട അവസ്ഥ  വരുമെന്നും ഇത്തരമൊരു സാഹചര്യം അനുവദിക്കാനാകില്ലെന്നും പി എസ് ശ്രീധരൻപിള്ള പറഞ്ഞു.

വീട്ടുഭക്ഷണം ജയിലില്‍ അനുവധിക്കില്ലെന്ന് ചിദംബരത്തോട് കോടതി

Posted by - Sep 13, 2019, 02:54 pm IST

 ന്യു ഡല്‍ഹി : വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്‍കി ഡല്‍ഹി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണമാണെന്ന് കോടതി അറിയിച്ചു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ചിദംബരം. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ അനുമതി വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതിന് മറുപടിയായി  ജയിലില്‍ സഹ  തടവുകാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം മാത്രമെ ചിദംബരത്തിനും നല്‍കാന്‍

പ്രധാനമന്ത്രിയുടെ സാന്നിധ്യം  ഐഎസ്ആര്‍ഒയ്ക്ക് ദുശകുനമായി; കുമാരസ്വാമി

Posted by - Sep 13, 2019, 02:49 pm IST

  ബെംഗളൂരു : ചന്ദ്രയാന്‍ ലാന്‍ഡിംഗ് നിരീക്ഷിക്കുന്നതിനായി  പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഐഎസ്ആര്‍ഒയ്ക്ക് ദുശകുനമായെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു . കഴിഞ്ഞ പത്ത് വര്‍ഷമായി ചാന്ദ്ര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ശാസ്ത്രജ്ഞരില്‍ നിന്ന് ചന്ദ്രയാന്‍-2ന്റെ വിജയം പിടിച്ചെടുക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചതായും കുമാരസ്വാമി ആരോപിച്ചു. പ്രചാരണം ലഭിക്കുന്നതിനായി മാത്രമാണ് പ്രധാനമന്ത്രി ഐഎസ്ആര്‍ഒയില്‍ വന്നത്. എന്നാല്‍, മോദി ഐഎസ്ആര്‍ഒയിലെത്തിയത് ശാസ്ത്രജ്ഞര്‍ക്ക് നിര്‍ഭാഗ്യമായി മാറിയെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാന്‍-2ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വീക്ഷിക്കാനായിരുന്നു പ്രധാനമന്ത്രി ഐഎസ്ആര്‍ഒയില്‍ എത്തിയത്. എന്നാല്‍,

എഐഎഡിഎംകെ യുടെ പരസ്യ ബോർഡ്  ഇളകിവീണ് യുവതിക്ക് ദാരുണാന്ത്യം

Posted by - Sep 13, 2019, 02:40 pm IST

ചെന്നൈ : എഐഎഡിഎംകെയുടെ ഹോർഡിങ് ഇളകി വീണ്  യുവതി മരിച്ചതിനെതിരെ നഗരത്തിൽ പ്രതിഷേധം. റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡ്  ഇളകിവീണ് ഐടി ഉദ്യോഗസ്ഥയായ ശുഭശ്രീയാണ് മരിച്ചത്. ഓഫീസിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് വലിയ ബോർഡ് മറിഞ്ഞു വീഴുകയായിരുന്നു. റോഡിൽ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. ക്രോംപെട്ട് സ്വദേശിനിയായ യുവതിയെ ഉടൻ ആശുപത്രിയിലെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എഐഎഡിഎംകെ പ്രാദേശിക നേതാവ് ഡി. ജയഗോപാലിന്റെ  കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ്

ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ്  സര്‍വീസ്  സെപ്റ്റംബർ 19  മുതല്‍ ആരംഭിക്കും

Posted by - Sep 13, 2019, 02:33 pm IST

കണ്ണൂര്‍: ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ്  സര്‍വീസ് സെപ്റ്റംബർ  19 മുതല്‍ ആരംഭിക്കും. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്.  കുവൈറ്റില്‍ നിന്നും പ്രാദേശിക സമയം 10.30നാണ് വിമാന സര്‍വീസ്. ഇതിനായുള്ള ബുക്കിങ് സൗകര്യം ആരംഭിച്ചു കഴിഞ്ഞു .അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുളള നാലാമത്തെ സര്‍വീസ് കുവൈറ്റിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.

 മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി നിതിന്‍ ഗഡ്കരി

Posted by - Sep 13, 2019, 02:26 pm IST

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി  പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്‌ തയ്യാറായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് വൻ  പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്രത്തിന്റെ ഗതാഗത നിയമഭേദഗതിയ്‌ക്കെതിരായി വലിയ പരാതി ഉയര്‍ന്നിരുന്നു. നിയമഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായാണ് കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരായ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് നീക്കാനാണ്  കേന്ദ്രം ശ്രമിക്കുക. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളും. സംസ്ഥാനങ്ങള്‍ക്ക് പിഴ നിരക്ക്

വെള്ളാപ്പള്ളിയുടെ പിന്തുണ സ്വാഗതാർഹം : കോടിയേരി ബാലകൃഷ്ണൻ 

Posted by - Sep 13, 2019, 01:46 pm IST

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലായില്‍ സഹതാപ തരംഗമുണ്ടെങ്കില്‍ മാണി കുടുംബത്തില്‍ നിന്ന് ആരെങ്കിലും മത്സരിക്കണമായിരുന്നു . പാലായിലെ സമുദായ അംഗങ്ങള്‍ക്കിടെയില്‍ മാണി.സി.കാപ്പന് അനുകൂലമായ തരംഗമുള്ളതായി വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ജോസ് ടോമിന് ജനകീയമുഖമില്ലെന്നും നിഷ ജോസ്.കെ.മാണിക്ക് ജോസ് ടോമിനെക്കാള്‍ ജനപിന്തുണ ഉണ്ടായിരുന്നതായും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.

മരടിലെ ഫ്ലാറ്റ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Posted by - Sep 13, 2019, 01:38 pm IST

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ ഉടമകൾക്ക് നഗരസഭാ നൽകിയ അവസാന തീയതി നാളെ. അവസാനിക്കും .അതിനാൽ  പ്രതിഷേധ പരിപാടികൾ തുടരാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഒഴിയണം എന്നാവശ്യപ്പെട്ടു നോട്ടീസ് കൈപ്പറ്റിയില്ലെങ്കിലും നോട്ടീസിനുള്ള മറുപടി നഗരസഭയ്ക്ക് പന്ത്രണ്ട് ഫ്ലാറ്റുടമകൾ നൽകിയിരുന്നു. അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകില്ല  എന്നാണ്  ഫ്ലാറ്റുടമകളുടെ നിലപാട്.  കോടതിയെ സമീപിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്ന് കാണിച്ചാണ് ഫ്ലാറ്റുടമകൾ കോടതിയെ സമീപിക്കുന്നത്. നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള മാർഗവും ലഭിക്കാനായി ഫ്ലാറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ

തമ്പാനൂരിലെ ഹോട്ടലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

Posted by - Sep 12, 2019, 06:17 pm IST

തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ സുഹൃത്തുക്കൾ വാക്കുതർക്കത്തിനിടെ  യുവാവിനെ കുത്തിക്കൊന്നു. ശ്രീനിവാസൻ എന്ന ആളാണ് മരിച്ചത്.   തമ്പാനൂരിലെ ബോബൻ പ്ലാസ  ഹോട്ടലിലാണ് സംഭവം നടന്നത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന ഗിരീഷ്, സന്തോഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.  മദ്യപാനത്തിനിടയിൽ  വാക്കുതർക്കമുണ്ടായപ്പോൾ സുഹൃത്തുക്കൾ ശ്രീനിവാസനെ ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

Posted by - Sep 12, 2019, 04:16 pm IST

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ബവ്‌റിജസിന്റെ  ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രം എട്ട് ദിവസം കൊണ്ട് മലയാളികള്‍ 487 കോടി രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു .  ഇരിങ്ങാലക്കുട ബവ്‌റിജസ് ഔട്ട്‌ലെറ്റാണ് ഈ വർഷവും  ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ഉത്രാട ദിനത്തില്‍ മാത്രം സംസ്ഥാനത്താകെ വിറ്റത് 90.32 കോടിയുടെ മദ്യമാണ് . എന്നാല്‍, ഇരിങ്ങാലക്കുട ബവ്‌റിജസ് ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ വര്‍ഷം ഒരു കോടി 22 ലക്ഷം രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് ഈ വർഷം

പാമ്പുകളുടെ മുകളിൽ അറിയാതെ ഇരുന്നു ഫോൺ ചെയത യുവതിക്ക് ദാരുണാന്ത്യം

Posted by - Sep 12, 2019, 04:00 pm IST

ഗോരഖ്പൂർ: വിചിത്രമായ ഒരു സംഭവത്തിൽ, ഒരു സ്ത്രീ ഫോണിൽ സംസാരിക്കുന്നതിനിടെ അറിയാതെ ഒരു ജോടി പാമ്പുകൾക്കു മുകളിൽ  ഇരുന്നു. ഉടനെ പാമ്പ് കടിയേറ്റു മരിച്ചു. ഗോരഖ്പൂരിലെ റിയാൻവ് ഗ്രാമത്തിലാണ് ബുധനാഴ്ച സംഭവം നടന്നത്. തായ്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനോട് ഫോണിൽ സംസാരിക്കുന്നതിനിടയിൽ ഗീത മുറിയിലേക്ക് വന്നു. ഈ സമയം രണ്ട് പാമ്പുകൾ കട്ടിലിൽ കയറിയിരുന്നിരുന്നു  . ഇതറിയാതെ ഗീത കട്ടിലിൽ ഇരിക്കുകയും പാമ്പ് ഗീതയെ കൊത്തുകയും ചെയ്തു. ഗീതയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സംസ്ഥാനങ്ങൾക്ക് പിഴത്തുക നിശ്ചയിക്കാനുള്ള  അധികാരം  സ്വാഗതാർഹമെന്ന് എ.കെ. ശശീന്ദ്രൻ

Posted by - Sep 12, 2019, 03:08 pm IST

കണ്ണൂർ : മോട്ടോർ വാഹന നിയമം ലങ്കിക്കുന്നവർക് പിഴയായി അടയ്‌ക്കേണ്ട തുക നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന  കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇക്കാര്യം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും അനുവാദം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഴത്തുക  ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം പൊതുജനങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് നേടിയിരുന്നു. ഇതോടെയാണ് പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പുതിയ നടപടിയുമായി കേന്ദ്രം മുന്നോട്ട് വന്നത്.   ഇതുസംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന്

പൊതുജനത്തെ സംഘടിപ്പിക്കാന്‍ നേതാക്കള്‍ക്ക് സോണിയയുടെ ആഹ്വാനം 

Posted by - Sep 12, 2019, 02:56 pm IST

ന്യൂഡല്‍ഹി: പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന വിഷയങ്ങൾ  കോണ്‍ഗ്രസിന് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നാല്‍ മാത്രം പോരെന്നും തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കുന്നതിനും  നേതാക്കള്‍ക്ക് സാധിക്കണമെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു  അവര്‍. പാര്‍ട്ടി ഒരുപാട്  മെച്ചപ്പെടാനുണ്ടെന്നും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും സോണിയാ ഗാന്ധി നേതാക്കളെ ഓര്‍മ്മിപ്പിച്ചു. സാമ്പത്തിക സ്ഥിതി വളരെ മോശമായ  അവസ്ഥയിലാണെന്നും നഷ്ടം വര്ധിക്കുകയാണെന്നും  അവര്‍ പറഞ്ഞു. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍