മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെതിരെ  ജയ്‌റാം രമേശ്

Posted by - Sep 12, 2019, 02:36 pm IST

ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ജയ്‌റാം രമേശ് ട്വി റ്റർ വഴിപ്രതികരിച്ചു.  മുംബൈയിലെ ആദർശ് ഹൗസിങ് കോംപ്ലക്‌സ് കേസിലും ഡിഎൽഎഫ് ഫ്ലാറ്റ് കേസിലും ഇത്തരത്തിൽ ഉത്തരവിടാത്ത സുപ്രീം കോടതി എന്തുകൊണ്ടാണ് മരടിലെ ഫ്ളാറ്റിലെ മാത്രം വ്യത്യസ്തമായി കൈകാര്യം ചെയാത്തതെന്നും  അദ്ദേഹം ചോദിക്കുന്നു.

ഹിന്ദു പാർലമെന്റിലെ 54 ഹിന്ദു സംഘടനകൾ സമിതി വിട്ടു

Posted by - Sep 12, 2019, 02:26 pm IST

തിരുവനന്തപുരം : ശബരിമല പ്രക്ഷോഭണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ പിളർന്നു . നവോത്ഥാന സമിതി സംവരണ സംരക്ഷണ സമിതിയായി മാറിയെന്ന് ജോയിന്റ് കൺവീനർ സി പി സുഗതൻ അഭിപ്രായപ്പെട്ടു. സമിതിയിലെ 54 സംഘടനകളാണ് നവോത്ഥന സമിതിയിൽ നിന്ന് പുറത്തേക്ക് വരുന്നത്. വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് സമിതി വിടുന്നതെന്നും സുഗതൻ പറഞ്ഞു.  പ്രവർത്തനം ചില സാമുദായിക നേതാക്കളിൽ മാത്രം ചുരുങ്ങുന്നു വെന്നും സമിതിയിൽ അഭിപ്രായമുണ്ട്. മുന്നോക്ക വിഭാഗത്തിലെ

മോഹന്‍ ഭാഗവതിന്റെ അകമ്പടി കാറിടിച്  ആറ് വയസ്സുകാരന്‍ മരിച്ചു

Posted by - Sep 12, 2019, 10:33 am IST

ജയ്പൂര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി കാർ  ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. . ബുധനാഴ്ച രാജസ്ഥാന്‍ മണ്ഡവാറിലെ തത്തര്‍പുര്‍ ഗ്രാമത്തിലായിരുന്നു അപകടം സംഭവിച്ചത് . തിജാറയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മോഹന്‍ ഭാഗവത്. പത്തോളം കാറുകള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. ഈ കൂട്ടത്തിലൊരു കാര്‍ ആറ് വയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം

Posted by - Sep 12, 2019, 10:22 am IST

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ തോതിൽ  സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാൻ പോകുന്ന  സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍. 134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നത് . ടിബറ്റ് മുതല്‍ ലഡാക്ക് വരെ നീണ്ടുകിടക്കുന്ന ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനീസ് നിയന്ത്രണത്തിലാണ്. ഇന്ത്യന്‍

പി.എസ്.സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ 

Posted by - Sep 11, 2019, 09:11 pm IST

തിരുവനന്തപുരം: മലയാളത്തിൽ പരീക്ഷ നടത്താത്തതിൽ പ്രതിഷേധിച്ച് മലയാളത്തിൻറെ പ്രമുഖ  സാഹിത്യ–സാംസ്കാരിക നായകർ ഒത്തുചേർന്നു. രാജ്യത്തുള്ള എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിലപാടിന്  എതിരായിട്ടാണ് പി.എസ്.സി നിൽക്കുന്നതെങ്കിൽ അതിന് നിലനിൽക്കാൻ സാധിക്കുകയില്ലെന്നും  അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സർക്കാർ സി.എസ്.സിയെ പിരിച്ചുവിടണമെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.  കവയിത്രി സുഗതകുമാരിയും പ്രതിഷേധത്തിന് എത്തിയിരുന്നു . പെറ്റമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം അല്ലാത്ത പക്ഷം പി.എസ്.സിയെ നമുക്ക് വേണ്ടെന്ന് സുഗതകുമാരി പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  ആവശ്യപ്പെട്ടു.

കാശ്‌മീർ വിഷയത്തിൽ ​ ഇടപെടാനാവില്ലെന്ന് വീണ്ടും യു.എൻ

Posted by - Sep 11, 2019, 08:59 pm IST

ന്യൂഡൽഹി: കാശ്‌മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി നേരിട്ടു  . പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടാൻ സാധിക്കുകയില്ലെന്ന്  വ്യക്തമാക്കിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞു . ഈ വിഷയത്തിൽ  സെക്രട്ടറി ജനറലിന്റെ  തീരുമാനം ഇരുരാജ്യങ്ങളെയും അറിയിച്ചതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത്

യുഎൻ പൊതുസഭയെപ്രധാനമന്ത്രി സെപ്റ്റംബർ 27ന്  അഭിസംബോധന ചെയ്യും

Posted by - Sep 11, 2019, 05:41 pm IST

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്റ്റംബർ 27ന്  യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത്കൊണ്ട്  പ്രസംഗിക്കും. 27ന് രാവിലെയുള്ള ഉന്നതതല സമ്മേളനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.   സെപ്റ്റംബർ 24 മുതൽ 30 വരെയാണ് പൊതുസഭ ചേരുന്നത്. അന്ന് തന്നെയാണ് ആഗോള നേതാക്കളെ അഭിസംബോധന ചെയ്‌തുകൊണ്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും  സംസാരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെ തൊട്ടുപുറകേയാണ്  ഇമ്രാൻ ഖാനും  സംസാരിക്കുന്നത്.  

നാസിൽ അബ്ദുല്ലക്കെതിരെ തിരെ നിയമ നടപടിക്കൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

Posted by - Sep 11, 2019, 05:26 pm IST

തിരുവനന്തപുരം: അജ്മാന്‍ കോടതിയില്‍ തനിക്കെതിരായി പരാതി നല്‍കിയിരുന്ന  നാസില്‍ അബ്ദുള്ളക്കെതിരെ നിയമ നടപടികൈകൊള്ളുവാൻ  ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചു.. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക.   യുഎഇയിലെ അജ്മാന്‍ കോടതിയില്‍ തുഷാറിനെതിരായി ഉണ്ടായിരുന്ന ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കേസ് കോടതി തള്ളിയിരുന്നു. ഇതിന് പുറകേയാണ് തുഷാര്‍ നാസിലിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.   മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ

പ്രധാനമന്ത്രിക്ക്   ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെയ്ക്കാൻ  തീരുമാനം

Posted by - Sep 11, 2019, 05:16 pm IST

ന്യൂ ഡൽഹി : പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ സമ്മാനങ്ങൾ ലേലത്തിൽ  വെയ്ക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. 2700ൽ പരം പുരസ്‌കാരങ്ങളാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ആറ് മാസത്തിന് ഉള്ളിൽ  ലഭിച്ചത്.   ഇവയാണ് ലേലത്തിന് വെയ്ക്കാൻ തീരുമാനയിച്ചിരിക്കുന്നത്. നമാമി ഗംഗ പദ്ധതിക്ക് വേണ്ടി പണം സ്വരൂപിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലേലം വെയ്ക്കുന്നത്. പൊതുജനങ്ങൾക്ക് ഈ പുരസ്‌കാരങ്ങൾ ഓൺലൈൻ വഴി സെപ്റ്റംബർ 14 മുതൽ വാങ്ങാം. 200 മുതൽ രണ്ട് ലക്ഷം വരെയാണ്

മരടിലെ ഫ്ലാറ്റുടമകളുടെ ഹർജി സുപ്രീം കോടതി സ്വീകരിച്ചു

Posted by - Sep 11, 2019, 02:16 pm IST

കൊച്ചി:തീരദേശ നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് വിധികളിലെ  പിഴവുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഫ്ലാറ്റ്കൾ  പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവിൽ ഗുരുതരമായ പിഴവുകളുണ്ട്. അത് തിരുത്തണം.  ഗോൾഡൻ കായലോരം റെസിഡന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി  ഫയലിൽ സ്വീകരിച്ചത്. അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ഫ്ലാറ്റുടമകൾക്ക് ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ  ഈ നടപടി.

ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍

Posted by - Sep 11, 2019, 10:53 am IST

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും വീട്ടു തടങ്കലില്‍. ഇവരെ കൂടാതെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ മറ്റ് നേതാക്കളും വീട്ടുതടങ്കലിലാണ്. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരായി ടിഡിപി യുടെ വന്‍ പ്രതിഷേധം തടയുന്നതിനാണ്  നേതാക്കളെ അറസ്റ്റ് ചെയ്തത്.  വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരായി നടത്തുന്ന ആക്രണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധത്തിന് ടിഡിപി പദ്ധതിയിട്ടിരുന്നു.  ജഗന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകരാണ്

തൊഴിൽ രഹിതൻ സഹോദര ഭാര്യയെയും മകനെയും കൊലപ്പെടുത്തി 

Posted by - Sep 10, 2019, 05:31 pm IST

നവി മുംബൈ: നവി മുംബൈയിലെ കമോതെയിൽ 22 കാരിയായ യുവതിയെയും രണ്ട് വയസുള്ള മകനെയും ജോലിയില്ലാത്ത സഹോദരൻ മർദ്ദിച്ചു കൊന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സുരേഷ് ചവാൻ (29) എന്നയാളെ അറസ്റ്റ് ചെയ്തത്. പനവേൽ സിറ്റി മുനിസിപ്പൽ കോർപ്പറേഷന്റെ (പിസിഎംസി) പരിധിയിൽ വരുന്ന കമോതെയിൽ സുരേഷ് ഇളയ സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു . കമോതെ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച രാത്രി സുരേഷ് ഇളയ സ ഹോദരന്റെ ഭാര്യ ജയശ്രീയെയും മകൻ  അവിനാഷിനെയും ഒന്നിനു

തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞുകൊന്നു

Posted by - Sep 10, 2019, 05:03 pm IST

തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു.ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ ബഹളമുണ്ടാക്കിയിരുന്നു. ഫ്ലക്സ് കരുണാകരന്റെ വീടിന് സമീപത്തെ വഴിയരികിൽ സ്ഥാപിച്ചെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്. പിന്നീട് അത്   ആക്രമണത്തിലെത്തുകയായിരുന്നു. കരുണാകരനെ മർദിച്ച അയാൽവാസികളായ യുവാക്കൾ ഒടുവിൽ കല്ലെടുത്തെറിഞ്ഞു.    ആദ്യ ദിവസം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ കരുണാകരന്റെ ആരോഗ്യനില കൂടുതൽ വഷളായതോടെ മെഡക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.തേമ്പാമുട്ടം സ്വദേശി കരുണാകരൻ(65) ആണ് കൊല്ലപ്പെട്ടത്. . 

ഭീ​ക​രാ​ക്ര​മ​ണ മുന്നറിയിപ്പ്; കേരളത്തിലും കനത്ത ജാഗ്രത നിർദേശം

Posted by - Sep 10, 2019, 10:45 am IST

തിരുവനന്തപുരം: രാജ്യത്ത് പാക്കിസ്ഥാന്റെ അറിവും സമ്മതത്തോടും കൂടി ഭീകരാക്രമണത്തിന് (പ്രതേകിച് തെക്കേ ഇന്ത്യയിൽ )സാധ്യതയെന്ന്  സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇതിനെത്തുടർന്ന്  രാജ്യം കനത്ത സുരക്ഷാ വലയത്തിലാണ്. സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും, വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ 112 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും ഡിജിപി പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ

സിഖ് വിരുദ്ധ കലാപത്തിൽ പുനരന്വേഷണത്തിന് കേന്ദ്രസർക്കാർ

Posted by - Sep 10, 2019, 10:32 am IST

ന്യൂ ഡൽഹി :1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കമൽ നാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവായി . കോൺഗ്രസ്സ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥിനെതിരായ നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ.  കേസിലെ രണ്ട് ദൃക്‌സാക്ഷികൾ കമൽ നാഥിന്റെ കേസിലുള്ള പങ്കിനെക്കുറിച്ച് പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ്  കേസിൽ പുനരന്വേഷണ നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.    മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെയുണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ സെൻട്രൽ ഡൽഹിയിലെ ഗുരുദ്വാരയിൽ കമൽ