ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി

Posted by - Oct 31, 2019, 04:05 pm IST

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി.  സംസ്ഥാനം വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ന് നിലവില്‍ വന്നതിന്റെ  പിന്നാലെയാണ്  പുതിയ ഭൂപടം പുറത്തിറക്കിയത്. ഇതോടെ രാജ്യത്ത് ഒരു സംസ്ഥാനം കുറയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ കൂടും.  ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മുവും ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുറും ഇന്ന് ചുമതലയേറ്റു.   ജമ്മു കശ്മീരിലെ വിഭജനത്തോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി വരുന്നു

Posted by - Oct 31, 2019, 03:49 pm IST

ന്യൂഡല്‍ഹി: ഒരാൾക്ക് കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു .നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Posted by - Oct 31, 2019, 03:13 pm IST

ഉച്ചയോടെ മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. . ലക്ഷദ്വീപിലെ അമിനിദിവി ദ്വീപില്‍ നിന്ന്‌ തെക്ക് കിഴക്കായി 30 കിലോ മീറ്റര്‍ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 300 കിലോ മീറ്റര്‍ ദൂരത്തും വടക്ക് കവരത്തിയില്‍ നിന്ന് 60 കിലോ മീറ്റര്‍ ദൂരത്തും കോഴിക്കോട്

പാകിസ്താനില്‍ ട്രെയിൻ തീപിടിച് 65 പേർ മരിച്ചു 

Posted by - Oct 31, 2019, 03:05 pm IST

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ  തീപ്പിടിച് 65 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം നടന്നത് .ട്രെയിനിലെ ഒരു യാത്രക്കാരന്‍ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ മൂന്ന് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചു. രണ്ട് അടുപ്പുകളാണ് പൊട്ടിത്തെറിച്ചതെന്നും പാചകത്തിന് ഉപയോഗിച്ച എണ്ണയ്ക്ക് തീപ്പിടിച്ചത് അപകടത്തിന്റെ ആഴം  കൂട്ടിയതായും റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അറിയിച്ചു. 

സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു

Posted by - Oct 31, 2019, 10:12 am IST

കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൂന്നുവട്ടം രാജ്യസഭാംഗവും രണ്ടു തവണ ലോക്‌സഭാംഗവുമായിട്ടുണ്ട്. 

ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസ്‌നെ  വീണ്ടും തിരഞ്ഞെടുത്തു

Posted by - Oct 30, 2019, 05:02 pm IST

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബിജെപി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കില്‍ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു.  ബുധനാഴ്ച സൗത്ത് മുംബൈയിലെ വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി. എം.എല്‍.എമാരായി വിജയിച്ച 105 പേരും പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎല്‍എമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹകരിക്കുമെന്നും ബിജെപി

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, വി മിഥുൻ ക്യാപ്റ്റൻ 

Posted by - Oct 30, 2019, 03:05 pm IST

കൊച്ചി : സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ താരം വി.മിഥുനാണ് ക്യാപ്റ്റന്‍. കൊ്ച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  ടീം അംഗങ്ങള്‍: സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്‌സ് സജി, റോഷന്‍ വി. ജിജി, ഹൃഷിദത്ത്, വിഷ്ണു, എമില്‍ ബെന്നി, വിബിന്‍ തോമസ്, സഞ്ജു.ജി, ശ്രീരാഗ് വിജി, ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമാന്‍, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ശിഹാദ് നെല്ലിപറമ്പന്‍, മൗസുഫ് നിസാന്‍, ജിഷ്ണു ബാലകൃഷ്ണന്‍, ജിതിന്‍ എം.എസ്. കഴിഞ്ഞവര്‍ഷം സന്തോഷ്

രഹസ്യ ആയുധ പരിശീലനവും പരേഡും പോപ്പുലർ ഫ്രണ്ട്  പ്രവർത്തകർ കർണാടകയിൽ അറസ്റ്റിൽ 

Posted by - Oct 30, 2019, 02:55 pm IST

ബെംഗളൂരു: കേരള-കർണാടകം അതിർത്തിയിൽ രഹസ്യമായി ആയുധ പരിശീലനം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 16 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടത്തിയ രഹസ്യക്യാമ്പില്‍ നിന്നാണ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത് . അനുമതിയില്ലാതെ പരേഡ് നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  അറസ്റ്റിലായവരില്‍ എല്ലാം കര്‍ണാടക സ്വദേശികളാണ്.  സംശയാസ്പദമായ സാഹചര്യത്തില്‍ രഹസ്യമായാണ് ഇവര്‍ പരേഡ് നടത്തിയത്. കസ്റ്റഡിയില്‍ എടുത്ത 16 പേരെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വിശദമാക്കി.പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാണ്ഡ്യ നഗരത്തില്‍

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു; ഒഴിവായത് വന്‍ദുരന്തം

Posted by - Oct 30, 2019, 01:42 pm IST

തിരുവനന്തപുരം:  തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി . പേട്ട സ്റ്റേഷനു സമീപത്തു വെച്  വേര്‍പെട്ടു. എന്‍ജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി.  മറ്റു ബോഗികള്‍ പേട്ട സ്‌റ്റേഷനില്‍ കിടക്കുകയും എന്‍ജിനും ഒരു എ.സി കോച്ചും ഒരു ജനറല്‍ കോച്ചും മുന്നോട്ടുപോവുകയുമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി. അധികൃതര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. വലിയ ദുരന്തമാണ് ഒഴിവായത്. ബോഗികള്‍ കൂട്ടി യോജിപ്പിച്ചതിനും പരിശോധനകള്‍ക്കും  ശേഷം ട്രെയിന്‍ യാത്ര തുടർന്നു.  

ടെലിവിഷന്‍ അവാര്‍ഡ് വിതരണം ഇന്ന് തിരുവനന്തപുരത് 

Posted by - Oct 30, 2019, 01:30 pm IST

2018ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം ഇന്ന്  വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ.എ.കെ ബാലന്‍ നിര്‍വഹിക്കും. കഥാ വിഭാഗത്തില്‍ 20 വിഭാഗങ്ങളിലായി 32 പേര്‍ക്കും കഥേതര വിഭാഗത്തില്‍ 15 വിഭാഗങ്ങളിലായി 24 പേര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. നടന്‍ രാഘവന്‍, നടി സീനാ ആന്റണി, വല്‍സലാമേനോന്‍, വിജയ് മേനോന്‍, പ്രൊഫ. അലിയാര്‍, ബിജിബാല്‍ തുടങ്ങി 64 വ്യക്തികള്‍ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങും. ഇരുവിഭാഗങ്ങളിലുമായി ജൂറിയുടെ പ്രത്യേകപരാമര്‍ശം ലഭിച്ച പത്തു പേര്‍ക്കുള്ള പ്രശംസാപത്രവും

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

Posted by - Oct 30, 2019, 09:23 am IST

മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. 50:50 എന്ന അനുപാതത്തിൽ താത്പര്യമില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് സന്ദർഭത്തിലാണ് ശിവസേന നിലപാട് കടുപ്പിച്ചിരിക്കുന്നത്. ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ അമിത് ഷായുടെ മുംബൈ സന്ദർശനവും മാറ്റി. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം

ഗുഡ്വിൻ ജ്വല്ലേഴ്സ് ഉടമകൾ ഒളിവിൽപോയി 

Posted by - Oct 29, 2019, 05:53 pm IST

മുംബൈ: മുംബൈയിലും കേരളത്തിലും പ്രാന്തപ്രദേശങ്ങളിൽ റീട്ടെയിൽ സ്റ്റോറുകളുള്ള ഗുഡ്വിൻ ജ്വല്ലേഴ്‌സ് ഉടമകൾ ഒളിവിൽ. കഴിഞ്ഞ 4-5 ദിവസങ്ങൾ മുതൽ അവരെപ്പറ്റി യാതൊരു വിവരവുമില്ല.ഗോഡ്വിന്റെ എല്ലാ ജ്വല്ലറി ഷോപ്പുകളും അടഞ്ഞുകിടക്കുകയാണ്.  ഗുഡ്‌വിന്റെ സ്വർണ്ണ പദ്ധതികളിൽ നിക്ഷേപം നടത്തിയ പൊതുജനങ്ങൾക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് . ഒരുപക്ഷേ അവർക്ക് ഒരിക്കലും അവരുടെ സാധനങ്ങളും പണവും തിരികെ ലഭിക്കില്ല എന്ന ആധിയാണ്. മുംബൈയുടെ പ്രാന്തപ്രദേശങ്ങളായ വാഷി, ചെമ്പൂർ, താനെ, മീര റോഡ്, ഡോംബിവിലി എന്നിവിടങ്ങളിലെ എല്ലാ സ്റ്റോറുകളും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ

മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കും: യുഡിഫ് കൗണ്‍സിലര്‍മാര്‍  

Posted by - Oct 29, 2019, 03:59 pm IST

കൊച്ചി: കോര്‍പ്പറേഷന്‍ ഭരണത്തില്‍ മേയര്‍ സൗമിനി ജെയിനിനെ  മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് സ്വതന്ത്ര അംഗം ഗീത പ്രഭാകറും യു.ഡി.എഫ് അംഗം റോസ് മേരിയും പറഞ്ഞു. തങ്ങളുടെ ഡിവിഷനുകളിലും വെള്ളക്കെട്ടുണ്ടായി. അങ്ങനെയാണെങ്കില്‍ തങ്ങളും രാജി വെക്കേണ്ടതല്ലെ. ഇനിയുള്ള ഈ കുറഞ്ഞ സമയത്ത് പുതുതായി വരുന്ന ഒരു മേയര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഗീത പ്രഭാകാർ പറഞ്ഞു.

50-50 ഫോര്‍മുല ഒരിക്കലും അംഗീകരിക്കില്ല : ദേവേന്ദ്ര ഫഡ്‌നാവിസ്

Posted by - Oct 29, 2019, 03:47 pm IST

മുംബൈ: മുഖ്യമന്ത്രി പദത്തിന്  അവകാശവാദമുന്നയിച്ച ശിവസേന നിലപാടിനെ പരസ്യമായി തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിനേയും, ശിവസേനയുടെ 50-50 ഫോര്‍മുലയും  ഒരിക്കലും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പേ  മുന്നണി രൂപീകരണത്തിന്റെ സമയത്ത് ശിവസേന 50-50 ഫോര്‍മുല മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ബി.ജെ.പി അത് അംഗീകരിച്ചിരുന്നില്ലെന്നും ഫഡ്‌നവിസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇതുവരെ ഒരു ഫോര്‍മുലയും തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും

ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 15 പേർക്ക് പരിക്ക്

Posted by - Oct 29, 2019, 03:36 pm IST

ശ്രീനഗർ : ജമ്മു കശ്മീരിലെ സോപോറിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. ബസ് കാത്ത് നിൽക്കുന്നവർക്ക് നേരെയായിരുന്നു ആക്രമണം.  ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ശ്രീനഗറിൽ ഗ്രനേഡാക്രമണം നടക്കുന്നത്. ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ നാല് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.