പി വി സിന്ധുവിനെ  ഇന്ന് കേരളം ആദരിക്കും 

Posted by - Oct 9, 2019, 10:14 am IST

തിരുവനന്തപുരം : ലോക ബാഡ്മിന്റൺ ചാമ്പ്യനായ പി.വി. സിന്ധുവിനെ  ഇന്ന് കേരളം ഇന്ന് ആദരിക്കും. ഏറ്റുവാങ്ങും. ഇന്ന് വൈകുന്നേരം 3.30ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സിന്ധുവിന് കൈമാറും.  സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഘോഷയാത്രയായി സിന്ധുവിനെ വേദിയിലേക്ക്  ആനയിക്കും.   ഇന്ന് രാവിലെ സിന്ധു പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ചു.

ഇന്ത്യ ആദ്യ റഫാൽ പോർ വിമാനം ഫ്രാൻ‌സിൽ നിന്ന്  ഏറ്റുവാങ്ങി

Posted by - Oct 8, 2019, 10:29 pm IST

പാരിസ്: ഫ്രാൻസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏറ്റുവാങ്ങി. ഡാസോ ഏവിയേഷനാണ്‌ നിർമാതാക്കൾ.  ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപകദിനത്തിലാണ് റഫാൽ യുദ്ധ വിമാനം ഇന്ത്യൻ വ്യോമസേനക്ക് ലഭിച്ചത്.  ബോർദോ മെരിഗ്‌നാക് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ആദ്യം ആയുധപൂജനടത്തി.അതിനു  ശേഷമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമാനം ഏറ്റുവാങ്ങിയത്. 'വ്യോമസേനയെ നവീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും, റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും ചടങ്ങിൽ അദ്ദേഹം  പറഞ്ഞു. ചടങ്ങിന് മുൻപേ

വിദ്യാരംഭം പ്രാമാണിച് ക്ഷേത്രങ്ങളിൽ വൻ ഭക്‌തജനത്തിരക്ക്    

Posted by - Oct 8, 2019, 04:22 pm IST

തിരുവനന്തപുരം: വിജയദശമി ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ  വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ മുതല്‍ തുടങ്ങി .  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ രഥോത്സവം ഭക്തിയുടെ നിറവില്‍ നടന്നു. പനച്ചിക്കാടും പറവൂര്‍ മൂകാംബികയിലും തുഞ്ചന്‍ പറമ്പിലും വിദ്യാരംഭത്തിനായി വന്‍തിരക്ക് അനുഭവപെട്ടു.  തിരൂര്‍ തുഞ്ചന്‍പറമ്പിലും ഐരാണിമുട്ടം ചിറ്റൂര്‍ തുഞ്ചന്‍ മഠങ്ങളിലും അക്ഷരമെഴുതാനെത്തിയ കുരുന്നുകളുടെയും രക്ഷകര്‍ത്താക്കളുടെയും വന്‍ തിരക്കായിരുന്നു

ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര് : മോഹൻ ഭഗവത് 

Posted by - Oct 8, 2019, 04:12 pm IST

നാഗ്പൂര്‍: ആള്‍ക്കൂട്ട ആക്രമണം പാശ്ചാത്യ നിര്‍മിതിയാണെന്നും ഭാരതത്തിന്റെ യശസിന് കളങ്കമാണെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പ്രസ്താവിച്ചു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല.കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും മോഹന്‍ ഭാഗവത് പ്രശംസിച്ചു. ചില ആൾക്കാർ  നമ്മുടെ രാജ്യം ശക്തമായിരിക്കുന്നത്  ഇരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ ജനാധിപത്യം  നൂറ്റാണ്ടുകളായി കടന്നുപോരുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്.  ഇന്ത്യയുടെ

നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ: പുതിയ മാനദണ്ഡങ്ങൾ

Posted by - Oct 8, 2019, 03:56 pm IST

ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ ക്രമീകരണങ്ങളിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കൽ . വിദേശയാത്രകളില്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണം.  ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടെ

ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

Posted by - Oct 8, 2019, 10:57 am IST

ന്യൂഡൽഹി  : ജമ്മു കശ്മീര്‍ അവന്തിപോരയില്‍ സുരക്ഷാ സൈന്യമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ സൈന്യത്തിനു നേരെ ഇവര്‍ വെടിവെക്കുകയായിരുന്നു. അവന്തിപോര ടൗണിനടുത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഒരു ഭീകരര്‍ കൊല്ലപ്പെട്ടതായും കശ്മീര്‍  പോലീസ് അറിയിച്ചു.  പോലീസും സായുധ സേനയും തെരച്ചില്‍ നടത്തി വരികയാണ്.   

ജോളിയുടെ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ പുറത്താക്കി 

Posted by - Oct 8, 2019, 10:35 am IST

കോഴിക്കോട് : കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ജോളി നിർമ്മിച്ച  വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ പാർട്ടിയിൽനിന്ന്  പുറത്താക്കി.  മനോജ് തെറ്റ് ചെയ്തു എന്ന് തെളിഞ്ഞതിനെത്തുടർന്നാണ് സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായ മനോജിനെ പാർട്ടി പുറത്താക്കിയത്. 

കാശ്മീർ : വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബര് 10  മുതൽ നീക്കും

Posted by - Oct 8, 2019, 10:22 am IST

ശ്രീനഗർ : ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒക്ടോബർ 10 മുതൽ നീക്കും. രണ്ട് മാസങ്ങൾക്ക് ശേഷമാണ് കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നിലനിന്നിരുന്ന വിലക്ക് നീങ്ങുന്നത്. കശ്മീരിൽ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിത്തുടങ്ങിയതിന്റെ  ഭാഗമായാണ് വിലക്ക് നീക്കുന്നത്.  കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഗവർണർ, ചീഫ് സെക്രട്ടറി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച ഒരു അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കശ്മീരിൽ നിലനിന്നിരുന്ന വിലക്ക് നീക്കാൻ തീരുമാനമായത്.  

മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാവിനെയും കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു

Posted by - Oct 7, 2019, 03:42 pm IST

മുംബയ്: മഹാരാഷ്ട്രയിലെ ജൽഗൺ ജില്ലയിൽ ഞായറാഴ്ച രാത്രി ബി.ജെ.പി നേതാവിനെയും നാല് കുടുംബാംഗങ്ങളെയും വെടിവച്ചുകൊന്നു.  രവീന്ദ്ര ഖാരത്ത് (55)​,​സഹോദരൻ സുനിൽ(56)​,​ മക്കളായ പ്രേംസാഗർ(26)​,​രോഹിത്(25)​ സുഹൃത്തായ ഗജാരെ എന്നിവരാണ് കൊല്ലപ്പെട്ടത്. നാടൻ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി രവീന്ദ്രയുടെ വീട്ടിലെത്തിയ അക്രമി സംഘം ഇവർക്കെതിരെ വെടിവെക്കുകയായിരുന്നു . ഇവരെ വെടിവച്ചശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമികൾ പിന്നീട് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. 

ഷെയ്ഖ് ഹസീനയുമായി മന്‍മോഹാൻസിങ്ങും  സോണിയയും കൂടിക്കാഴ്ച നടത്തി  

Posted by - Oct 7, 2019, 03:22 pm IST

ന്യൂഡല്‍ഹി: ഇന്ത്യയിൽ  സന്ദര്‍ശനം നടത്തുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി മുന്‍  മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തിയിരുന്നു.   കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.  

സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണം: രമേശ് ചെന്നിത്തല

Posted by - Oct 7, 2019, 03:11 pm IST

തിരുവനന്തപുരം: പി. വി.അന്‍വര്‍ എംഎല്‍എ യുടെ അനധികൃത തടയണ സന്ദര്‍ശിക്കാന്‍ എത്തിയ എം.എന്‍ കാരശ്ശേരി മാഷ് അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകരെ ഗുണ്ടകളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്താന്‍ വളരെ  വൈകി. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിയമ സ്വീകരിക്കണമെന്ന്  അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

മലക്കപ്പാറയിൽ ബസ് മറിഞ്ഞ് വിദ്യാർഥിനി മ​രി​ച്ചു

Posted by - Oct 7, 2019, 03:02 pm IST

തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ ബസ് മറിഞ്ഞ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിനി അപകടത്തിൽ 10 കൂടുതൽ പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ടിക് ടോക് താരം സ്വയം വെടിവച്ച്  ആത്മഹത്യ ചെയ്തു 

Posted by - Oct 7, 2019, 02:56 pm IST

ബിജ്നോര്‍ (മധ്യ പ്രദേശ്): ടിക് ടോക്കില്‍ താരമായ അശ്വനി കുമാര്‍ സഞ്ചരിച്ചിരുന്ന ബസ്  പൊലീസ് പരിശോധിക്കുന്നതിനിടെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. മരിച്ച, ജോണി ദാദ എന്ന അശ്വിനി കുമാര്‍, ടിക്ടോകില്‍ 'വില്ലന്‍' എന്ന പേരില്‍ നിരവധി വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്.  ബിജ്നോറിലെ ബിജെപി നേതാവ് ഭീം സിംഗിന്റെ മകന്‍ രാഹുല്‍ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും തന്റെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച അശ്വിനി സെപ്തംബര്‍ 26 ന് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയിരുന്നൂ . സെപ്തംബര്‍

ആരേ കോളനിയിൽ മരം മുറിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു 

Posted by - Oct 7, 2019, 02:43 pm IST

ന്യൂ ഡൽഹി : മഹാരാഷ്ട്രയിലെ ആരേ കോളനിയിൽ   ഇനി മരം മുറിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിയമ വിദ്യാർത്ഥി  നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആരേയിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ അരുൺ മിശ്ര, അശോക് ഭൂഷൺ എന്നിവരടങ്ങിയായ ബെഞ്ച് നിർദേശിച്ചു. ഹർജി വനം-പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലേക്ക് വിട്ടു. പൂജ അവധിയ്ക്ക് ശേഷം ഒക്ടോബർ 21ന് കേസ് പരിഗണിക്കും.

പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

Posted by - Oct 7, 2019, 10:31 am IST

ഹൈദരാബാദ്: ഹൈദരാബാദിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലെ പരുത്തി പാടത്തിലാണ് വിമാനം തകർന്ന് വീണത്.  വിമാനത്തിന്റെ എഞ്ചിൻ തകരാറും, പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.