നിരാഹാര സമരം അവസാനിച്ചു: ബന്ദിപ്പൂര്‍ യാത്രാ നിരോധനം
വയനാട്: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ അറിയിച്ചതോടുകൂടിയാണ് നിരാഹാരം അവസാനിപ്പിച്ചത്. ഇന്നലെ നടന്ന മഹാ ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് മന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുത്തത്. ബന്ദിപ്പൂര്‍ യാത്രാ നിരോധന വിഷയത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വേദിയില്‍ പ്രഖ്യാപിച്ചു.ഒക്ടോബര്‍ 18 നാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്
Recent Comments