ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത് അറിയാതെ പറ്റിയ അബദ്ധം : എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്  

Posted by - Oct 4, 2019, 05:24 pm IST

ന്യൂഡല്‍ഹി: ഇന്ത്യ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപറ്റര്‍ വെടിവെച്ചിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്. 'വലിയ തെറ്റ്' എന്നാണ് അദ്ദേഹം സംഭവത്തെപറ്റി പറഞ്ഞത്. രണ്ട് പേര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നത് . ഇന്ത്യ-പാക് വ്യോമസേനകള്‍ തമ്മില്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സമയത്തായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത്. പാകിസ്ഥാനില്‍ നിന്നും തൊടുത്ത മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്റ്ററിന്

മുംബൈയില്‍ കോണ്‍ഗ്രസ് പരാജയപ്പെടും: സഞ്ജയ് നിരുപം

Posted by - Oct 4, 2019, 05:13 pm IST

മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ  മുംബൈ കോണ്‍ഗ്രസ് ഘടകത്തിലെ തമ്മിലടി ശക്തമാകുന്നു. മൂന്നോ നാലോ സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റുകളിലും മുംബൈയില്‍ കോണ്‍ഗ്രസ് തോൽക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് അടുപ്പമുള്ള നേതാക്കളെ പുറത്താക്കാനായി കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന് വേണ്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ താൻ  പ്രചാരണത്തിനിറങ്ങില്ലെന്ന് സഞ്ജയ് നിരുപം പറഞ്ഞു . ഇനി തെരഞ്ഞെടുപ്പ് ഫലം വരുന്ന ഒക്ടോബര്‍ 24 ന് മാത്രമേ താന്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയുള്ളുവെന്നും സഞ്ജയ്

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി 

Posted by - Oct 4, 2019, 11:29 am IST

സുൽത്താൻ ബത്തേരി : കോഴിക്കോട്-കൊല്ലഗൽ വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ നടത്തുന്ന യുവജന സംഘടനകളുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് വയനാട് എംപിയും കോൺഗ്രസ്സ് നേതാവുമായ രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. പത്ത് ദിവസമായി തുടരുന്ന സമരത്തിന് ജില്ലയിൽ നിന്ന് വൻ പിന്തുണയാണ് ലഭിച്ചത്. സമീപ ജില്ലകളിലുള്ളവരും സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് സമരപ്പന്തലിലെത്തികൊണ്ടിരിക്കുകയാണ്.

പാക്കിസ്ഥാനില്‍ ബസപകടം; 17 മരണം  

Posted by - Oct 4, 2019, 10:59 am IST

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസില്‍ ഘടിപ്പിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് മരണസംഖ്യ കൂടാനിടയാക്കിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 18 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍ ആറ് പേര്‍ സ്ത്രീകളും മൂന്ന് പേര്‍ കുട്ടികളുമാണ്.

പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം, വീട്ടുജോലിക്കാരൻ അറസ്റ്റിൽ 

Posted by - Oct 3, 2019, 03:54 pm IST

മുംബൈ: കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം. സര്‍ക്കാര്‍ രേഖകളടക്കം സുപ്രധാന വിവരങ്ങള്‍  കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയതായി സംശയിക്കുന്നു. സംഭവത്തില്‍ ഗോയലിന്റെ വീട്ടിലെ ജോലിക്കാരൻ  വിഷ്ണുകുമാര്‍ വിശ്വകര്‍മയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.  ഗോയലിന്റെ വീട്ടിൽ  നിന്ന് വെള്ളിപ്പാത്രങ്ങളും അപൂര്‍വ്വ പിച്ചള പാത്രങ്ങളും മോഷണം പോയതായി കാണിച്ച് ഗോയലിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ  ജാഗ്രതാ നിര്‍ദേശം നൽകി   

Posted by - Oct 3, 2019, 03:46 pm IST

ന്യൂ ഡൽഹി: പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍. അതീവ ജാഗ്രത നിർദ്ദേശം. സുരക്ഷാ ഭീഷണിയേത്തുടര്‍ന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയില്‍ നടത്തിയ തിരച്ചിലില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ്  അതീവ ജാഗ്രതയിലാണ് , ഭീകരാക്രമണങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പരിഭ്രമിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും സെന്‍ട്രല്‍ ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

ഛോട്ടാ രാജന്റെ സഹോദരന്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും

Posted by - Oct 3, 2019, 03:33 pm IST

പുണെ: കുപ്രസിദ്ധ അധോലോക നേതാവ്‌ ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യകക്ഷി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയാകും.  മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ മണ്ഡലത്തില്‍ നിന്നാണ് നികല്‍ജെ ജനവധി തേടുന്നത്. ഒക്ടോബര്‍ 21-നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST

തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കാശ്മീരിലേക്കുളള 'വന്ദേ ഭാരത് എക്സ്പ്രസ്സ്' അമിത് ഷാ ഉത്‌ഘാടനം ചെയ്തു

Posted by - Oct 3, 2019, 02:51 pm IST

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ  നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡൽഹിക്കും ജമ്മു കശ്മീരിലെ കത്രയ്ക്കുമിടയിൽ സർവീസ് നടത്തുന്ന വേഗതയേറിയ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്സ്.  മികച്ച വേഗവും, മെച്ചപ്പെട്ട സർവീസും നൽകുകയെന്ന മോദിയുടെ സ്വപ്‌നങ്ങൾ റെയിൽവേ മന്ത്രി പീയുഷ് ഗോയലിലൂടെ സാദ്ധ്യമാകുമെന്നും ഷാ അറിയിച്ചു. വന്ദേ ഭാരത് എക്സ്പ്രസ്സ് രാജ്യത്തെ ഏറ്റവും വേഗം കൂടിയ ട്രെയിൻ സർവീസ് ആണെന്നും, ജമ്മു

റോഡ് പണി തടസ്സപ്പെടുത്തിയതിന് ഷാനിമോൾ ഉസ്മാനെതിരെ കേസ്

Posted by - Oct 3, 2019, 02:32 pm IST

അരൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ റോഡ് പണി തടസ്സപ്പെടുത്തി എന്ന  കാരണം കാണിച്ച് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ്  കേസ്സെടുത്തു.  തുറവൂർ പിഡബ്ള്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ പരാതിയെ തുടർന്നാണ് കേസ്സെടുത്തത്. സെപ്റ്റംബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം 50 ശതമാനത്തോളം പൂർത്തിയായ റോഡിന്റെ അറ്റകുറ്റപണികളാണ് ഷാനിമോൾ ഉസ്മാനും പ്രവർത്തകരും തടസ്സപ്പെടുത്തിയത്.

ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അതിഥി സിംഗ് 

Posted by - Oct 3, 2019, 10:48 am IST

ലഖ്‌നൗ :  ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അദിതി സിംഗ്. യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ ചടങ്ങിലാണ് അദിതി പങ്കെടുത്തത്. കോൺഗ്രസ്സ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രധാന പാർട്ടികൾ പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്ത അദിതി തന്റെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവും ശുചിത്വ പ്രശ്നവും  നേതാക്കളുടെ മുന്നിൽ എത്തിക്കാനുള്ള അവസരമായാണ് താനീ പരിപാടി കണ്ടതെന്ന് പറഞ്ഞു.

മരട് ഫ്ലാറ്റ് ഒഴിയാനുള്ള അവസാന തീയതി ഇന്ന് 

Posted by - Oct 3, 2019, 10:35 am IST

കൊച്ചി : മരട് വിവാദ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ നഗരസഭ ഫ്ലാറ്റുടമകൾക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി നീട്ടണമെന്ന് താമസക്കാർ ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ  നഗരസഭ തീരുമാനിച്ചു.  ഫ്ലാറ്റുകൾ ഒഴിയാനായി ഇനിയും 90 ന്  മേൽ  കുടുംബങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത് . സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന സമയപരിധി ഇന്നാണ്.   ഒരു ദിവസം കൊണ്ട് ഒഴിഞ്ഞുപോകാൻ സാധിക്കില്ലെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്.  സമയപരിധി കഴിഞ്ഞാൽ ഫ്ലാറ്റിലേക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കും. 

കേരളാ സംഘത്തിന് ഗുജറാത്തിൽ സ്വീകരണം

Posted by - Oct 2, 2019, 12:10 pm IST

ഗുജറാത്ത് : മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കേന്ദ്ര ജലശക്തി സംഘടിപ്പിച്ച സ്വച്ഛ്‌ ഭാരത് ദിവസ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി  ഗുജറാത്തിലെത്തിയ കേരളാ സംഘത്തിന് സ്വീകരണം നൽകി.  ഗുജറാത്ത് മോഡൽ വില്ലേജ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കേരളാ സംഘത്തിന് സ്വീകരണം നൽകി. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ശുചിത്വ മിഷൻ ഡയറക്ടർ ശ്രീ. ഫിലിപ്പ് പി.ഡിയുടെ നേതൃത്വതിലുള്ള സംഘമാണ് സ്വീകരണം ഏറ്റുവാങ്ങിയത്.  

മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി

Posted by - Oct 2, 2019, 12:05 pm IST

ആലപ്പുഴ : മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ക്ഷേത്രത്തിലും നഗരത്തിലും ആന പരിഭ്രാന്തി പരത്തി. തെരുവ് നായക്കളുടെ  ശല്യം കാരണമാണ് ആന വിരണ്ടോടിയത് എന്ന് പറയപ്പെടുന്നു . കരുനാഗപ്പള്ളി സുധീഷ് എന്ന ആനയാണ് വിരണ്ടോടിയത്. വിരണ്ടോടിയ ആനയെ നാശനഷ്ടങ്ങൾ ഒന്നും വരുത്താതെ തന്നെ ക്ഷേത്രത്തിൽ തിരികെ എത്തിച്ച് തളച്ചു. ക്ഷേത്രത്തിലും പരിസരത്തും തെരുവ് നായ്ക്കൾ ഭീഷണി പരത്താൻ തുടങ്ങിയിട്ട് നാളേറെയായി. നഗരസഭ അധികൃതർക്കും മറ്റുള്ളവർക്കും രേഖാമൂലം പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന്

ദേശീയപാത വികസനം:മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ  ഉദ്യോഗസ്ഥരെ ശകാരിച് വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

Posted by - Oct 2, 2019, 11:57 am IST

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത വികസനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ രൂക്ഷമായി  വിമര്ശിച്  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രിയെ  മുന്നിലിരുത്തിയായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് നേരെ കേന്ദ്രമന്ത്രി വിമര്‍ശനമുന്നയിച്ചത്. നക്‌സലൈറ്റായതിന് ശേഷമാണ് താന്‍ ആര്‍എസ്എസുകാരനായതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ വീണ്ടും നക്‌സലൈറ്റാക്കി ഉദ്യോഗസ്ഥരുടെ മുകളില്‍ ബുള്‍ഡോസര്‍ കയറ്റാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  ഇത് അഞ്ചാം തവണയാണ് ഒരേ ആവശ്യത്തിനായി മുഖ്യമന്ത്രി തന്നെ കാണാനെത്തുന്നതെന്നും തനിക്ക് തന്നെ നാണക്കേട് തോന്നുന്നതായും ഗഡ്കരി വ്യക്തമാക്കി. ഓഫിസ് സമയം അവസാനിക്കുന്നതിനു മുമ്പായി ഫയലില്‍ ഒപ്പുവച്ചിരിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ഗഡ്കരി