മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിനെ  തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി 

Posted by - Oct 2, 2019, 10:54 am IST

ഹൈദരാബാദ് :ഐ സ് ർ ഓ യിലെ  മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ താമസ സ്ഥലത്താണ്  ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞനാണ് സുരേഷ്. ചൊവാഴ്ച ജോലിക്ക് ഹാജരാകാത്തതിനെത്തുടർന്ന്   നടന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമീർപേട്ടിലെ അന്നപൂർണ എന്ന അപ്പാർട്മെന്റിൽ ഒറ്റയ്ക്കാണ് സുരേഷ് താമസിച്ചിരുന്നത്. ആക്രമണത്തിന്പിന്നിൽ ആരെന്ന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. സഹപ്രവർത്തകർ ചെന്നൈയിലുള്ള ഭാര്യയെ വിവരമറിയിക്കുകയും

പൗരത്വപ്പട്ടിക അനിവാര്യം: അമിത് ഷാ

Posted by - Oct 2, 2019, 10:25 am IST

കൊൽക്കത്ത : ദേശീയ പൗരത്വപ്പട്ടിക രാജ്യസുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും അത് ദേശീയ തലത്തിൽ എന്തായാലും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബിജെപി  സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ മുഖ്യമന്ത്രി മമ്‌താ ബാനർജിയും തൃണമൂൽ കോൺഗ്രസ്സും എൻ.ആർ,സിയെപ്പറ്റി ഭയാശങ്ക  പരത്തുകയാണ്. രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറി വന്നവരെ  പുറത്താക്കാൻ പൗരത്വപ്പട്ടിക സഹായിക്കും. അതുകൊണ്ട് ആരെതിർത്താലും ദേശീയ പൗരത്വപ്പട്ടിക നടപ്പിലാക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു, ജൈന, ക്രിസ്ത്യൻ, ബുദ്ധ വിഭാഗക്കാരായ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പുവരുത്താൻ പൗരത്വ

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ നവരാത്രിഉത്സവം തുടങ്ങി

Posted by - Oct 1, 2019, 05:23 pm IST

ചേർത്തല: മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ നവരാത്രിഉത്സവത്തിന് തുടക്കം കുറിച്ചു. ഭഗവതി ക്ഷേത്രം മേൽശാന്തി ആർ. ജഗദീശൻ പോ​റ്റി ദീപ പ്രകാശനം നടത്തി. തുടർന്ന് നിറപറ സമർപ്പണവും സംഗീതസദസും അരങ്ങേറി

കേരളത്തിലെ ജനകീയ വിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി രവീന്ദ്രനാഥ്

Posted by - Oct 1, 2019, 05:18 pm IST

ചെങ്ങന്നൂർ: കേരളത്തിലെ ജനകീയ വിദ്യാഭ്യാസ സമ്പ്രദായം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. വെണ്മണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. മാനവികത, ആധുനികത, ജനകീയത എന്നിവയിലൂന്നിയ വിദ്യാഭ്യാസമാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്.  ഏറ്റവും പാവപ്പെട്ട വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയാണ് ജനകീയ വിദ്യാഭ്യാസം കൊണ്ട്  ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.  ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി

യു.പിയില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്താൻ തീരുമാനം   

Posted by - Oct 1, 2019, 05:02 pm IST

ലഖ്‌നൗ: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ  നാടുകടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു . ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശികളേയും അനധികൃതമായി താമസിക്കുന്ന മറ്റ് വിദേശികളേയും ഉടൻ കണ്ടെത്താന്‍ ഡി.ജി.പി  ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ മുൻനിർത്തിയാണ്  ഈ നടപടിയെന്ന് ഡിജിപി ജില്ലാ മേധാവിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.

ബീഹാറിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്തി

Posted by - Oct 1, 2019, 03:32 pm IST

ന്യൂ ഡല്‍ഹി: ബീഹാറിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 28 മലയാളികളെ രക്ഷപ്പെടുത്തി.  പാറ്റ്നയ്ക്കടുത്ത് രാജേന്ദ്രനഗര്‍ എന്ന പ്രദേശത്തായിരുന്നു മലയാളികള്‍ കുടുങ്ങികിടന്നത്. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇടപെടല്‍ നടത്തിയെന്ന് സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് പറഞ്ഞു. മലയാളികളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളില്‍ താമസിപ്പിച്ചിട്ടുണ്ടെന്നും  അദ്ദേഹം അറിയിച്ചു. ഞായറാഴ്ച രക്ഷപ്പെടുത്തിയ 20 മലയാളികള്‍ക്കു ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധി മലയാളിസംഘടനകളുമായി ഇടപെട്ട് സൗകര്യമൊരുക്കി. മലയാളികള്‍ കുടുങ്ങിയ വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബീഹാര്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു

മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ: പെരിയ ഇരട്ടക്കൊലപാതകം

Posted by - Oct 1, 2019, 02:29 pm IST

തിരുവനന്തപുരം: പെരിയ കൊലപാതകക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന  മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ അറിവോടെ നടന്ന കൊലപാതകക്കേസിൽ   പ്രതികളെ രക്ഷിക്കാൻ സർക്കാറിന്റെ നിർദ്ദേശപ്രകാരമാണ്  കുറ്റപത്രം തയ്യാറാക്കിയതെന്നും, ഈ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തുവെന്ന്  മുല്ലപ്പള്ളി പറഞ്ഞു. പെരിയ കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.  

നാസിക്കിൽ നിന്ന് സവാള എത്തിക്കും:  സംസ്ഥാന സർക്കാർ 

Posted by - Oct 1, 2019, 02:18 pm IST

തിരുവനന്തപുരം :  ഉള്ളിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. നാസിക്കിൽ നിന്ന് 50 ടൺ ഉള്ളി എത്തിച്ച് സപ്ലൈക്കോ വഴി കിലോയ്ക്ക് 35 രൂപ എന്ന നിരക്കിൽ വിപണിയിൽ വിൽക്കാനാണ് സർക്കാർ തീരുമാനം. സവാളയുടെ വില രാജ്യമാകെ കുതിച്ചുയർന്ന സാഹചര്യത്തിലാണ് വില നിയന്ത്രിക്കാനായി സർക്കാരിന്റെ ഇടപെടൽ. സവാളയുടെ വില  80 രൂപ വരെയാണ്  ഇപ്പോൾ.   

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും 

Posted by - Oct 1, 2019, 02:11 pm IST

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. മഞ്ചേശ്വരത്ത് 13 പേരും എറണാകുളത്ത് 11 പേരും വട്ടിയൂർക്കാവിൽ 10 പേരും കോന്നിയിൽ 7  പേരും അരൂരിൽ 6  പേരുമാണ്  പത്രിക സമർപ്പിച്ചിട്ടുള്ളത്. വട്ടിയൂർക്കാവിലും അരൂരിലും എറണാകുളത്തും പ്രധാന സ്ഥാനാർത്ഥികൾക്ക് അപരന്മാരുണ്ട്. വ്യാഴാഴ്ച വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്.   

ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധന വിഷയത്തിൽ രാഹുല്‍ ഗാന്ധി പിണറായി വിജയനുമായി ചർച്ച  നടത്തി

Posted by - Oct 1, 2019, 02:05 pm IST

ന്യൂഡല്‍ഹി: വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. . വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി അറിയിച്ചു. ദുരിതാശ്വാസ സഹായ വിതരണം, പ്രളയ ബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി രാഹുല്‍ ഗാന്ധി പറഞ്ഞു . രാത്രിയാത്രാ നിരോധനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്നും  എത്രയും വേഗം

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ  ചിദംബരത്തിന് ജാമ്യമില്ല

Posted by - Oct 1, 2019, 09:54 am IST

ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.  ചിദംബരം ഇപ്പോൾ  തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  ഓഗസ്റ്റ് 21 നാണ് ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് . കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്.

ആധാർ കാർഡും  റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി  ഒക്ടോബർ 31 വരെ നീട്ടി.

Posted by - Oct 1, 2019, 09:49 am IST

ആലപ്പുഴ : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള  അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.  സെപ്റ്റംബർ 30 വരെയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കേന്ദ്രം നൽകിയ സമയപരിധി.   അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസ്, റേഷൻ കടകൾ എന്നിവിടങ്ങളിൽ കാർഡുകൾ ബന്ധിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടിരുന്നു  കാർഡുകൾ ബന്ധിപ്പിച്ചില്ലെങ്കിലും റേഷൻ ലഭിക്കുന്നത് മുടങ്ങില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു