ബെംഗളുരുവില്‍ തിരിച്ചെ ത്തിയ ഡി.കെ ശിവകുമാറിന് ഗംഭീര സ്വീകരണം

Posted by - Oct 26, 2019, 11:53 pm IST

ബെംഗളൂരു: ബെംഗളുരുവില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ഗംഭീര സ്വീകരണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ബെംഗളുരുവിലെത്തിയത്.   രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ ശിവകുമാറിനെ സ്വീകരിക്കാനായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. റോഡിന് ഇരുവശത്തും ബാനറുകളും ഫ്ളക്സുകളും പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു.   കഴിഞ്ഞ മാസമായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നാലാഴ്ചയോളം അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിഞ്ഞു.

ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരേ ഗ്രനേഡ് ആക്രമണം  

Posted by - Oct 26, 2019, 11:46 pm IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം നടന്നു . സി.ആര്‍.പി.എഫ് സംഘത്തിന് നേരേയാണ് ഭീകരാക്രമണം ഉണ്ടായത്. ശ്രീനഗറിലെ കരണ്‍ നഗറിലുണ്ടായ ആക്രമണത്തില്‍ ആറ് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ചെക്ക്പോയിന്റില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.  

ഹരിയാണയിൽ ബി.ജെ.പി.-ജെ.ജെ.പി. സഖ്യ സർക്കാർ

Posted by - Oct 26, 2019, 08:56 am IST

ന്യൂഡൽഹി: ഹരിയാണയിൽ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ.ജെ.പി.യുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചതോടെ  ബി.ജെ.പി. സർക്കാർ അധികാരത്തിൽ വരുമെന്നുറപ്പായി.. ദുഷ്യന്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനൊപ്പം ദുഷ്യന്ത് ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ കണ്ടിരുന്നു .  ഇതിനുശേഷം അമിത് ഷായാണ് രണ്ടുപാർട്ടികളും ധാരണയിലെത്തിയ കാര്യം പ്രഖ്യാപിച്ചത്. ഏഴു സ്വതന്ത്രരുടെ പിന്തുണയും ബി.ജെ.പി.ക്ക് ലഭിച്ചിട്ടുണ്ട്.

വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

Posted by - Oct 25, 2019, 11:28 pm IST

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ചു.  

പി സ് ശ്രീധരൻ പിള്ള മിസോറം ഗവർണ്ണർ

Posted by - Oct 25, 2019, 11:20 pm IST

ന്യൂ ഡൽഹി: പി എസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനൻറ് ഗവർണറായി ഗിരീഷ് ചന്ദ്ര മർമ്മുവും, ലഡാക്കിലെ ലെഫ്റ്റനൻറ് ഗവർണറായി രാധകൃഷ്ണ മാത്തൂരും നിയമിതരായി. ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്കിനെ ഗോവയിലേക്ക് മാറ്റി.    

മരടിലെ എല്ലാ വിവാദ ഫ്ലാറ്റ്  ഉടമകള്‍ക്കും 25 ലക്ഷം നല്‍കണം, നിര്‍മാതാക്കള്‍ 20 കോടി കെട്ടിവെക്കണം: സുപ്രീം കോടതി

Posted by - Oct 25, 2019, 03:31 pm IST

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന്  പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നിര്‍മാതാക്കള്‍ നല്‍കണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം ആയി 25 ലക്ഷം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് 25 ലക്ഷം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ല  എന്ന് ഫ്‌ളാറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വില്‍പ്പന

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST

മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ് നൽകി ഇതുവരെ കൊലപ്പെടുത്തിയത്. ബണ്ട്‌വാളിൽ അംഗൻവാടി ജീവനക്കാരിയായ ശശികലയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ വധശിക്ഷ വിധിച്ചത്. കായിക അധ്യാപകനായി ജോലി ചെയ്തിരുന്ന മോഹൻ 2003-2009 കാലയളവിലാണ് യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ഗർഭനിരോധന

ബിഗിലിന്റെ സ്‌പെഷ്യൽ സ്ക്രീനിങ് വൈകിയതിൽ പ്രധിഷേധിച്  ആരാധകരുടെ പ്രതിഷേധം

Posted by - Oct 25, 2019, 02:55 pm IST

ചെന്നൈ : വിജയ് നായകനായ ബിഗിലിന്റെ പ്രദർശനം വൈകിയതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ വിജയ് ആരാധകർ  അഴിഞ്ഞാടി . കൃഷ്ണഗിരിയിൽ ബിഗിലിന്റെ പ്രത്യേക പ്രദർശനം വൈകിയതിലാണ് ആരാധകർ റോഡിലിറങ്ങിയത്.   ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിജയ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കൃഷ്‍ണഗിരിയിൽ മൂന്ന് തീയറ്ററുകളിൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പ്രദർശനം രണ്ട് മണിക്കൂർ നേരം വൈകുമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ്  ആരാധകർ നഗരത്തിൽ അഴിഞ്ഞാടിയത്.  സിനിമയുടെ പോസ്റ്ററുകൾ നശിപ്പിച്ച ആരാധകർ റോഡിലിറങ്ങി ബാരിക്കേഡുകൾ

താനൂരിൽ  ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

Posted by - Oct 25, 2019, 09:03 am IST

താനൂർ:   താനൂർ അഞ്ചുടിയിൽ ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് (36) ഇന്നലെ രാത്രി എട്ടോടെ കൊല്ലപ്പെട്ടത്.   ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ഇസ്ഹാഖിനെ കണ്ടത്. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലാണ്. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.  സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

ഹരിയാനയിൽ ഞങ്ങൾ സർക്കാർ രൂപീകരിക്കും : ബിജെപി

Posted by - Oct 25, 2019, 08:50 am IST

ഹരിയാന : ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ  തയ്യാറെടുത്ത് ബിജെപി.  എത്രയും വേഗത്തിൽ തന്നെ സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കും. 90 അംഗത്വമുള്ള നിയമസഭയിൽ 40 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.ഏഴ് സ്വാതന്ത്രരെ കൂടെ ഉൾപ്പെടുത്തി സർക്കാർ ഉണ്ടാക്കാനാണ്  ബിജെപിയുടെ ശ്രമം.   ബിജെപിയുടെ നീക്കങ്ങൾ അറിഞ്ഞതിന് ശേഷം നിലപാട് വ്യക്തമാക്കാം എന്ന തീരുമാനത്തിലാണ് കോൺഗ്രസ്സ് നേതാക്കൾ. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയെ കൂടെ നിർത്തി ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ്

50:50 ഫോർമുല തന്നെ വേണമെന്ന് ബിജെപിയെ ഓര്‍മ്മിപ്പിച്ച് ശിവസേന  

Posted by - Oct 24, 2019, 10:59 pm IST

മുംബൈ: പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും ഒരിക്കല്‍കൂടി മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്.  ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.  സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പാക്കാനുള്ള സമയമാണെന്നും അദ്ദേഹം  പറഞ്ഞു . ഇത്തവണ ബി.ജെ.പി.യുടെ അഭ്യര്‍ഥന മാനിച്ച് ശിവസേന മത്സരിച്ച സീറ്റുകളുടെ എണ്ണം കുറവാണെന്നും

ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .  

Posted by - Oct 24, 2019, 06:10 pm IST

അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .

കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല,മറിച്ച് ജാതിയും മതവും മാത്രമാണ് വിജയിച്ചത്.:ബി ഗോപാലകൃഷ്ണൻ

Posted by - Oct 24, 2019, 05:59 pm IST

കോഴിക്കോട്: കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ വിജയം ജാതി മത രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവ് ഒഴികെ ബി.ജെ.പി.ക്ക് എല്ലാ സ്ഥലത്തും വോട്ടില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും മഞ്ചേശ്വരത്തെ യു.ഡി.എഫ്. വിജയം പിണറായി വിജയന്റെ ഔദാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല,മറിച്ച് ജാതിയും മതവും മാത്രമാണ് വിജയിച്ചത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ച കേരളത്തിലും ആരംഭിതുടങ്ങിയെന്നും  കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതുതന്നെയാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.  

ഹരിയാണയില്‍ തൂക്കൂസഭ; ഖട്ടാറിനെ അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചു  

Posted by - Oct 24, 2019, 05:42 pm IST

ഹരിയാണയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.  90 അംഗ നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 38 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി ഇവിടെ മുന്നേറുന്നത്. അതേ സമയം 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് സ്വതന്ത്രരേയും ജെജെപിയേയും കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.  

ഉപതിരഞ്ഞെടുപ്പ് : 3 മണ്ഡലങ്ങളിൽ യുഡിഫ്,  2 മണ്ഡലങ്ങളിൽ എൽഡിഫ്  വിജയിച്ചു

Posted by - Oct 24, 2019, 02:14 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. യുഡിഎഫിന്റെ ശക്ത കേന്ദ്രങ്ങളായ കോന്നിയും വട്ടിയൂര്‍ക്കാവും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എറണാകുളവും മഞ്ചേശ്വരവും യുഡിഎഫ് നിലനിര്‍ത്തി. അരൂരില്‍ അട്ടിമറി വിജയം നടത്തുകയും ചെയ്തു. കോന്നിയില്‍ 9953 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ കെ.യു.ജനീഷ് കുമാര്‍ വിജയിച്ചത്.  14465 വോട്ടുകള്‍ക്കാണ് പ്രശാന്ത്(എൽ ഡിഫ്) വട്ടിയൂർക്കാവിൽ  ജയമുറപ്പിച്ചത്. എറണാകുളത്ത്  യുഡിഫ് സ്ഥാനാർഥി 3750 വോട്ടുകൾക്കാണ് ടി.ജെ.വിനോദ്  ജയിച്ചത്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ എം.സി.കമറുദ്ദീന്‍ (യുഡിഫ് )വിജയമുറപ്പിച്ചിട്ടുണ്ട്. അദ്ദേഹം 7923 വോട്ടുകൾ നേടിയാണ്