മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ലീഡ് ചെയ്യുന്നു  

Posted by - Oct 24, 2019, 11:17 am IST

ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഭരണകക്ഷിയായ ബിജെപി 43 ൽ അധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.   പ്രധാന എതിരാളിയായ കോൺഗ്രസ്സ് 33  സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. വ്യക്‌തമായ ലീഡ് തുടക്കം മുതൽ നിലനിർത്തി മികച്ച ഭൂരിപക്ഷത്തോടെ ഹരിയാനയിൽ ഭരണം നിലനിർത്താനാകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.   മഹാരാഷ്ട്രയിൽ  ബിജെപി 185 സീറ്റുകളിൽ ലീഡ് ചെയ്യുന്നു  

പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും  മദ്യം ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

Posted by - Oct 23, 2019, 05:36 pm IST

തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പക്കാന്‍ അനുമതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചക്ക, കശുമാങ്ങ  മുതലായവയിൽ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയവ  ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.  ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.  

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിക്ക്

Posted by - Oct 23, 2019, 05:08 pm IST

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കാന്‍ ബുധനാഴ്ച  ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.  പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡി.എം.ആര്‍.സി) വാഗ്ദാനം സ്വീകരിച്ചാണ് പുനര്‍നിര്‍മാണം ഏല്‍പ്പിക്കുന്നത്.  

ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം   

Posted by - Oct 23, 2019, 05:00 pm IST

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍  മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് ഈ തുക അനുവദിക്കുക. പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായിരുന്ന പാലാ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്.   

കാശ്മീരിൽ  കൊല്ലപ്പെട്ട ഭീകരരില്‍ സക്കീര്‍ മൂസ്സയുടെ പിന്‍ഗാമിയും  

Posted by - Oct 23, 2019, 04:41 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച വൈകുന്നേരം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ മുൻ അൽ ഖ്വെയ്ദ കമാൻഡർ സക്കീര്‍ മൂസ്സയുടെ പിന്‍ഗാമിയും ഉൾപ്പെടുന്നു. അല്‍ഖ്വെയ്ദ കശ്മീര്‍ യൂണിറ്റ് തലവന്‍കൂടിയായ ഹമിദ് ലെല്‍ഹരി കൊല്ലപ്പെട്ടതായി കശ്മീര്‍ പോലീസ് അറിയിച്ചു. ഹമിദ് ലെല്‍ഹാരിയെ കൂടാതെ നവീദ് ടാക്, ജുനൈദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു തീവ്രവാദികള്‍. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഡി. കെ ശിവകുമാറിന് ജാമ്യം 

Posted by - Oct 23, 2019, 04:33 pm IST

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് . ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,00,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കോടതിയുടെ അനുമതി കൂടാതെ രാജ്യം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ശിവകുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.  

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രമുഖ മലയാളം വാര്‍ത്ത ചാനലിനെതിരെ ബിജെപി പരാതി നൽകി   

Posted by - Oct 23, 2019, 02:40 pm IST

പാലക്കാട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രമുഖ മലയാളം വാര്‍ത്ത ചാനലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയപരിധിക്കു മുമ്പ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടുവെന്നാരോപിച്ചാണ് വാര്‍ത്ത ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു ബിജെപി പാലക്കാട് ജില്ല അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം 6:30 വരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം നൽകിയിരുന്നു. എന്നാൽ  പ്രമുഖ വാര്‍ത്ത ചാനല്‍ വൈകുന്നേരം 6:15ന്

സാമൂഹിക മാധ്യമങ്ങളിലൂടെ ബിഷപ്പ് ഫ്രാങ്കൊ അപമാനിക്കുന്നതായി കന്യാസ്ത്രി  

Posted by - Oct 23, 2019, 02:27 pm IST

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന്  ബലാത്സംഗ കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രി. ബിഷപ്പിനെതിരെ പരാതിയുമായി ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകളെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചിരിക്കുകയാണ് കന്യാസ്ത്രി.  യൂട്യൂബ് ചാനലുകള്‍ വഴി ആക്ഷേപിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. നവംബര്‍ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്നറിയിച്ച് കുറവിലങ്ങാട് പൊലീസ് സമന്‍സ് നല്‍കി. കോട്ടയം ജില്ലാ കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്. 

നരേന്ദ്രമോദി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും

Posted by - Oct 23, 2019, 08:47 am IST

ദുബായ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടക്കുന്ന വാർഷിക നിക്ഷേപക ഫോറത്തിൽ പങ്കെടുക്കുന്നതിനാണ് മോദി എത്തുന്നത്. ഈമാസം 29 മുതൽ 31 വരെയാണ് സൗദിയിൽ നിക്ഷേപക ഫോറം സമ്മേളനം നടക്കുന്നത്.

കാശ്മീരിൽ ഏറ്റുമുട്ടലിൽ 3 പേരെ സൈന്യം വധിച്ചു

Posted by - Oct 22, 2019, 11:58 pm IST

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോറ മേഖലയിൽ സുരക്ഷാസേനയും, ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഇവിടെ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുമ്പോഴാണ്  ഭീകരർ ആക്രമണം നടത്തിയത്. സൈന്യം ശക്തമായി തിരിച്ചടിച്ചു.  പാക് അധിനിവേശ കശ്മീരിൽ സൈന്യം ഭീകരക്യാമ്പുകളിൽ നടത്തിയ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുകയാണ്.

അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

Posted by - Oct 22, 2019, 04:01 pm IST

ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മാനവ ശാക്തീകരണത്തോടുള്ള  അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാണ്. വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ സംഭാഷണംനടത്തി. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നു.അദ്ദേഹത്തിന്റെ എല്ലാവിധ ഭാവി ഉദ്യമങ്ങള്‍ക്കും ആശംസകള്‍ നേരുന്നു- അഭിജിത് ബാനര്‍ജിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോദി ട്വിറ്ററില്‍ എഴുതി.

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടും  

Posted by - Oct 22, 2019, 03:59 pm IST

തിരുവനന്തപുരം: ഓട്ടോടാക്‌സി നിരക്ക് കൂട്ടാന്‍ ധാരണയായി. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഓട്ടോ-ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നവംബര്‍ പത്തിന് മുന്‍പ് നിരക്ക് വര്‍ധന ഉണ്ടാകും. ഇതെ തുടര്‍ന്ന് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഒക്ടോബര്‍ 31ന് നടത്താനിരുന്ന പണിമുടക്ക് പത്ത് ദിവസത്തേയ്ക്ക് കൂടി മാറ്റിവെച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.നവംബര്‍ പത്തിനു ചേരുന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ഓട്ടോ കുറഞ്ഞ നിരക്ക് 12രൂപയില്‍ നിന്ന് 15 രൂപയാക്കിയും കിലോമീറ്ററിന് ഏഴു രൂപയില്‍

നവംബര്‍ 20ന് സ്വകാര്യ ബസ് സമരം  

Posted by - Oct 22, 2019, 03:50 pm IST

തൃശ്ശൂര്‍: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട്  സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളില്‍ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് 10 രൂപയാക്കി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ്  ബസ്സുടമകള്‍ മുന്നോട്ടുവെക്കുന്നത്. പുതിയ ഗതാഗത നയം രൂപീകരിക്കണമെന്നും കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസ്സുടമകള്‍ ആവശ്യമുന്നയിച്ചു.

എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

Posted by - Oct 22, 2019, 03:18 pm IST

തിരുവനന്തപുരം:  എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേരുന്നത്. മോദി, ബി.ജെ.പി. അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009-ല്‍ സി.പി.എം. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.പിന്നീട് കോൺഗ്രസിൽ ചേർന്ന  എ.പി.അബ്ദുള്ളക്കുട്ടി 2011-ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വിജയിച്ചു.  നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് കോണ്‍ഗ്രസില്‍നിന്നും അദ്ദേഹത്തെ പുറത്താക്കി. ഇതിനുപിന്നാലെയാണ് എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേര്‍ന്നത്.