മഞ്ജു വാര്യരുടെ ശ്രീകുമാര്‍ മേനോനെതിരെയുള്ളപരാതി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവൈഎസ്പി അന്വേഷിക്കും

Posted by - Oct 22, 2019, 03:07 pm IST

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതി ഡിജിപി ഓഫീസിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവൈഎസ്പി അന്വേഷിക്കും. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന്  ഭയമുണ്ടെന്നുമാണ് മഞ്ജുവാര്യരുടെ പരാതി. ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിച്ചത്.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ സുപ്രീം കോടതി പി. ചിദംബരത്തിന് ജാമ്യം അനുവദിച്ചു

Posted by - Oct 22, 2019, 02:53 pm IST

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലാണ് സുപ്രീം കോടതി അദ്ദേഹത്തിന് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 21നായിരുന്നു ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു.  

പേമാരി തുടരുന്നു ; കേരളം ജാഗ്രതയിൽ

Posted by - Oct 22, 2019, 09:19 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള അഞ്ചു ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണിത്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മഞ്ഞ ജാഗ്രതയാണ്.

ഹരിയാനയിലും മഹാരാഷ്ട്രയിലും പോളിംഗ് കുറഞ്ഞു

Posted by - Oct 22, 2019, 09:07 am IST

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വളരെ  കുറഞ്ഞു. മഹാരാഷ്ട്രയില്‍ 55.33ശതമാനവും ഹരിയാനയില്‍ 67.97 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറവാണ്. മഹാരാഷ്ട്രയില്‍ 288 സീറ്റിലും ഹരിയാനയില്‍ 90 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്.  അതേസമയം, മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്യമം നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.  മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ബിജെപി-ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോണ്‍ഗ്രസ്എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 150

മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍  ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Posted by - Oct 21, 2019, 11:36 pm IST

ന്യൂഡൽഹി : മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു . മഹാരാഷ്ട്രയിലെ ബിജെപി ശിവസേന സഖ്യത്തെ തടയാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ആവില്ലന്നാണ് എല്ലാ മാധ്യമങ്ങളും നടത്തിയ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 288 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരുനൂറില്‍ അധികം സീറ്റുകള്‍ നേടിയാണ് ബിജെപി ശിവസേന സംഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനങ്ങള്‍.   ഹരിയാനയിലെ  മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എല്ലാ ദേശീയമാധ്യമങ്ങളും

മുബൈയിൽ കഥകളി സംഗീത പരിപാടി അരങ്ങേറി

Posted by - Oct 21, 2019, 04:33 pm IST

മുംബൈ: ലയോട്ട  – ലാവണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡിഷണൽ  ആർട്ടിന്റെയും ശ്രുതിലയ ഫൈൻ ആര്ട്സിന്റെയും  നേതൃത്വത്തിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കഥകളിപ്പദങ്ങളുടെ അവരതരണവും മുംബൈയിൽ അരങ്ങേറി. ഇതിൽ പ്രമുഖ സംഗീതജ്ഞരായ ശ്രീ നെടുമ്പള്ളി കൃഷ്ണമോഹൻ, ശ്രീ കോട്ടക്കൽ രഞ്ജിത്ത് വാരിയർ, കഥകളി സംഗീത വിദ്യാർത്ഥികളായ രവീന്ദ്ര വാരിയർ, മുരളീധരൻ എന്നിവരുടെയും സംഗീത ആലാപനം ഉണ്ടായി. ശ്രീ ഉണ്ണായിവാരിയർ രചിച്ച പ്രശസ്തമായ നളചരിതം കഥയിലെ മുഖാരി രാഗത്തിലുള്ള "നൈഷധൻ ഇവൻ താനോ ", കാപ്പി രാഗത്തിലുള്ള "വസ

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി

Posted by - Oct 21, 2019, 02:48 pm IST

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടര്‍ന്ന് എറണാകുളം കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചര്‍  ട്രെയിനുകളും റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതര്‍ അറിയിച്ചു.  

ഇപ്പോൾ  പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ല: ടിക്കാറാം മീണ

Posted by - Oct 21, 2019, 02:38 pm IST

തിരുവനന്തപുരം: കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോൾ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍ മാത്രമാണ് കാര്യമായ പ്രശ്‌നങ്ങളുള്ളതെന്നും ഇതെല്ലാം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം  പറഞ്ഞു. എറണാകുളം ജില്ലാ കളക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജില്ലാഭരണകൂടം അവിടെ എല്ലാകാര്യങ്ങളും ചെയ്യുന്നു.10 ബൂത്തുകളില്‍ വെള്ളം കയറി. എല്ലായിടത്തും പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കനത്ത മഴ കാരണം കേരളത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

Posted by - Oct 21, 2019, 02:29 pm IST

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതിനെത്തുടർന്ന് ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പും നടക്കുകയാണ്.  അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

മഞ്ചേശ്വരത്ത് യുവതി കള്ളവോട്ടിന് ശ്രമിച്ചു 

Posted by - Oct 21, 2019, 02:22 pm IST

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് യുവതി കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ  പോലീസ് കസ്റ്റഡിയിലായി. ബാക്രബയൽ സ്‌കൂളിലെ 42 നമ്പർ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്.  നബീസ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  പേര് നീക്കം ചെയ്ത സ്ത്രീയുടെ പേരിൽ വോട്ടിടാൻ ബൂത്തിൽ എത്തിയപ്പോഴാണ് നബീസയെ പിടികൂടിയത്. നബീസയുടെ വോട്ട് ഈ ബൂത്തിലല്ലെന്ന് പ്രിസൈഡിങ് ഓഫീസർ പറഞ്ഞു. 

കേരളത്തിലെ 5 മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌ ആരംഭിച്ചു 

Posted by - Oct 21, 2019, 08:44 am IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പോളിങ് ആരംഭിച്ചത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.

ഉത്തരാഖണ്ഡിൽ  വാഹനങ്ങൾക്ക് മുകളിലൂടെ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു. 

Posted by - Oct 20, 2019, 07:26 pm IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വാഹനങ്ങൾക്ക് മുകളിലൂടെ മലയിടിഞ്ഞു വീണ് എട്ട് പേർ മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്.  അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയിൽ നിന്നും കണ്ടുകിട്ടി. ഒരു കാറിനും, രണ്ട് ബൈക്കുകൾക്കും മുകളിലാണ് മലയിടിഞ്ഞ് വീണത്. 

പ്രധാനമന്ത്രിയുടെ ഗാന്ധിയൻ ആശയങ്ങളെ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങളെ പിന്തുണച് ബോളിവുഡ് താരങ്ങൾ  

Posted by - Oct 20, 2019, 01:29 pm IST

ന്യൂഡൽഹി : ഗാന്ധിയന്‍ ആശയങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബോളീവുഡ് താരങ്ങളായ ഷാരുഖ് ഖാനും, അമീര്‍ ഖാനും. മഹാത്മാ ഗാന്ധിയുടെ 150 ആം  ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ്  ഇരുവരും  പറഞ്ഞത്. ആമിര്‍ ഖാനും ഷാരൂഖ് ഖാനും പുറമേ, രാജ് കുമാര്‍ ഹിരാനി, കങ്കണ റൗനത്ത്, ആനന്ദ് എല്‍. റായ്, എസ്.പി. ബാലസുബ്രഹ്മണ്യം, സോനം കപൂര്‍, ജാക്കി ഷറഫ്,  തുടങ്ങി   താര നിര വിരുന്നില്‍ പങ്കെടുത്തു. ഇന്ത്യയുടെ സിനിമ

കാപെക്‌സ് തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്കയച്ച 5 ടൺ കശുവണ്ടി തിരിച്ചയച്ചു

Posted by - Oct 20, 2019, 01:10 pm IST

കൊല്ലം: തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമായ  കാപെക്‌സ് അയച്ച ആദ്യ ലോഡ് കശുവണ്ടി തിരിച്ചയച്ചു. കശുവണ്ടി ഗുണനിലവാരമില്ലാത്തതും പഴകി പൊടിഞ്ഞതാണെന്നും അതിനാലാണ് തിരിച്ചയച്ചെതെന്നും തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ കശുവണ്ടി പരിപ്പ് ചേര്‍ത്ത ലഡ്ഡു ആണ് പ്രധാന പ്രസാദം. ഇത് ഏറ്റവും ഗുണനിലവാരം ഉള്ളതാണ് . എന്നാല്‍, ഇതിനായി  കാപെക്‌സ് അയച്ചത് ഏറ്റവും മോശം കശുവണ്ടിയാണെന്നും ദേവസ്ഥാനം അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തിലേക്ക് എത്തിച്ച അഞ്ച് ടണ്‍ കശുവണ്ടി പരിപ്പും തിരിച്ചയച്ചെന്ന് അവര്‍

സപ്ന ചൗധരിഎതിർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുതേടി

Posted by - Oct 20, 2019, 12:35 pm IST

ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി.  ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും സ്വതന്ത്രനുമായ ഗോപാൽ കണ്ഡയ്ക്ക് വേണ്ടി പ്രചാരം  നടത്തിയത്. സംഭവത്തിൽ ബി.ജെ.പി ഡ‍ൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി സപ്നയിൽ നിന്നു വിശദീകരണം തേടിയിട്ടുണ്ട്‌. ഗോപാൽ കണ്ഡയ്ക്കൊപ്പം സപ്ന നിൽക്കുന്നതിന്റെ പോസ്റ്ററുകളും മണ്ഡലത്തിൽ ഉടനീളം പ്രത്യക്ഷപ്പെട്ടു. പാർട്ടി വിരുദ്ധ നടപടിക്ക് സപ്നയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.