ബിജെപി നേതാവ് പങ്കജ മുണ്ടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തളര്‍ന്നുവീണു

Posted by - Oct 20, 2019, 09:51 am IST

മുംബൈ: മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തളര്‍ന്നുവീണു. അവർ  മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാര്‍ലിയില്‍ ശനിയാഴ്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. മന്ത്രിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖംപ്രാപിച്ച് വരികയാണെന്നും ബി.ജെ.പി. വക്താവ് അറിയിച്ചു.ദിവസങ്ങളോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും റാലികളിലും തുടര്‍ച്ചയായി പങ്കെടുത്തതാണ് ക്ഷീണമുണ്ടാകാന്‍ കാരണമായതെന്നും ബി.ജെ.പി. വക്താവ് പറഞ്ഞു.

തിരുവനന്തപുരത്  കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

Posted by - Oct 20, 2019, 09:38 am IST

തിരുവനന്തപുരം : കൊലക്കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറുമായ യുവാവ് ആനയറയിൽ വെട്ടേറ്റ് മരിച്ചു. വിപിൻ എന്ന യുവാവാണ് ഇന്നലെ രാത്രി 11.30ഓടെ വെട്ടേറ്റ് മരിച്ചത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത് . രണ്ട് വർഷങ്ങൾക്ക് മുൻപ് അനൂപ് എന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് വിപിൻ.

കൂടത്തായി കൊലപാതക്കേസിൽ ജോളിയുടെയും മറ്റ് 3  പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി  

Posted by - Oct 19, 2019, 04:27 pm IST

താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസിൽ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് പോലീസ് ഇന്ന് പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു   

അമ്മയെയും രണ്ടുമക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Oct 19, 2019, 04:13 pm IST

കൊച്ചി : അമ്മയെയും രണ്ടുമക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരെയാണ് കൊച്ചി സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തോളം പഴക്കമുണ്ട്. ബെംഗളൂരുവിലുള്ള ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്  

യുഡിഫ് മത -ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു

Posted by - Oct 19, 2019, 04:01 pm IST

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ തുകൊണ്ടാണ്  യൂ ഡി എഫ് ഇത്തവണ രാഷ്ട്രീയപ്രശ്നങ്ങൾ  ചര്‍ച്ച  ചെയ്യാന്‍ ശ്രമിക്കാത്തതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ്  മൂന്ന് മണ്ഡലങ്ങളില്‍ മതപരമായ വികാരം ഇളക്കിവിട്ട്  ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് . മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ജാതീയമായ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രബല സമുദായ സംഘടനയാണ് എന്‍.എസ്.എസ്. ആ സംഘടനയ്ക്ക് അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്.പക്ഷെ എന്‍ എസ്

സ്ഥാനാർഥി നിർണയത്തിൽ തെറ്റുപറ്റിയെന്ന് ശരദ് പവാർ  

Posted by - Oct 19, 2019, 03:45 pm IST

സറ്റാര : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സതാരയില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റുപറ്റിയെന്ന്  എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കാത്തതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പവാറിനെതിരെ നടത്തിയ പരിഹാസത്തിന് പിന്നാലെയായിരുന്നു  അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. ഈ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സതാരയില്‍ നിന്ന് എന്‍സിപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഉദയന്‍രാജെ ഭോസ്ലെ  ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഭോസ്ലെയെ യാണ്  ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്.

മുതിർന്ന പത്രപ്രവർത്തകൻ എസ്. സനന്ദകുമാർ അന്തരിച്ചു  

Posted by - Oct 19, 2019, 10:12 am IST

രാമപുരം : മുതിർന്ന പത്രപ്രവർത്തകനായ എസ്.സനന്ദകുമാർ അന്തരിച്ചു. 59 വയസ്സായിരുന്നു. പത്രപ്രവർത്തനത്തിൽ സീനിയറായിട്ടുള്ള  അദ്ദേഹം ഇക്കോണോമിക് ടൈംസിന്റെ സ്‌പെഷ്യൽ കറസ്പോണ്ടൻടായിരുന്നു   ഡെക്കാൻ ഹെറാൾഡ്, പി ടി ഐ എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമപുരത്തെ വീട്ടിൽ നടക്കും. ഭാര്യ ഷേർളി, മകൻ തരുൺ.

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഇന്നവസാനിക്കും

Posted by - Oct 19, 2019, 09:59 am IST

തിരുവനന്തപുരം : അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. ഒക്ടോബർ 21 നാണ് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു മാസമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം  ഇന്ന് അവസാനിക്കും.

ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ വെടിവച്ചു കൊന്നു

Posted by - Oct 18, 2019, 03:41 pm IST

ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം  വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ്  കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്.  റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സമ്മാനം കൈമാറുന്നതിന്റെ മറവില്‍ ആക്രമണകാരികള്‍ തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. അകത്തേക്ക് കടന്നയുടനെ അക്രമികള്‍ ഹിന്ദു മഹാസഭാ നേതാവിന്റെ കഴുത്തു മുറിക്കുകയും മരണം ഉറപ്പക്കാന്‍ വെടിവെക്കുകയും ചെയ്തു. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. 2015ല്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയതിന് തിവാരി ഇസ്ലാം തീവ്രഗ്രൂപ്പുകളില്‍

മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ അന്തരിച്ചു  

Posted by - Oct 18, 2019, 02:44 pm IST

ഷൊര്‍ണൂര്‍: മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അന്തരിച്ചത്. പൊതു വേദികളിലും സന്നദ്ധ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു. കലാമണ്ഡലം ഭരണ സമിതി അംഗമാണ്. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.  സംസ്‌കാര ചടങ്ങുകള്‍ നാളെ.  

എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

Posted by - Oct 18, 2019, 02:28 pm IST

ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി അനുസരിച്ച് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാറുള്ളത് അധികാരമൊഴിയുന്ന ചീഫ് ജസ്റ്റിസ്ആണ്. ഇത് കേന്ദ്രം അംഗീകരിച്ചാൽ ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നവംബർ 18 ന് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17 ന് വിരമിക്കും. 2021 ഏപ്രിൽ

ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതണം: അമിത് ഷാ

Posted by - Oct 18, 2019, 09:12 am IST

വാരാണസി: ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതണമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നാം സ്വാതന്ത്യ സമരം ബ്രിട്ടീഷുകാരുടെ കണ്ണിലൂടെയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറും ഒരു ലഹളയായി കണക്കാക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബനാറസ് ഹിന്ദു യൂണിവേവ്‌സിറ്റിയില്‍ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബി.ജെ.പി മഹാരാഷ്ട്രാഘടകം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞതിന് പിന്നാലെയാണ് ഷായുടെ പ്രസ്താവന.

ഒക്ടോബർ 22ന് രാജ്യവ്യാപക ​ബാ​ങ്ക് പ​ണി​മു​ട​ക്ക്

Posted by - Oct 18, 2019, 08:56 am IST

ന്യൂ ഡൽഹി: ഈ മാസം 22ന് ബാങ്കുകൾ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം.  ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.

മരടിലെ അനധികൃത ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി

Posted by - Oct 17, 2019, 02:28 pm IST

കൊച്ചി:  സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്‌ളാറ്റ് പൊളിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈ എഞ്ചിനീയേഴ്‌സ് എന്ന കമ്പനിക്കാണ് മറ്റു ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ചുമതല.  

ജാതി പറഞ്ഞ് വോട്ട് പിടിത്തം നടത്തിയ എൻ എസ്‌ എസിനെതിരെ  തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും:   കോടിയേരി ബാലകൃഷ്ണൻ   

Posted by - Oct 17, 2019, 02:21 pm IST

ആലപ്പുഴ: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേ ബാലകൃഷ്ണൻ വ്യക്തമാക്കി . വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത്‌ ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ്.സ്ഥാനാര്‍ഥിക്ക് വേണ്ടി