പാകിസ്ഥാൻ കശ്മീരികളുടെ രക്ഷകരാണെന്ന  വ്യാജവേഷം കെട്ടുന്നു: ശശി തരൂർ   

Posted by - Oct 17, 2019, 01:55 pm IST

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെതിരെ ആഞ്ഞടിച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അതിര്‍ത്തി കടന്നുള്ള അനവധി  ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ രാജ്യം, കശ്മീരികളുടെ രക്ഷകരാണെന്ന്  വ്യാജവേഷം കെട്ടുകയാണ്. സെര്‍ബിയയില്‍ നടന്ന യു എന്‍ അഫയേഴ്‌സിന്റെ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി സമ്മേളന വേദിയിലായിരുന്നു അദ്ദേഹം പ്രസ്താവന നടത്തിയത്.  തരൂര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് നയിച്ചത്. കനിമൊഴി, രാംകുമാര്‍ വര്‍മ, സംബിത് പത്ര തുടങ്ങിയ എം

നിക്ഷേപത്തിന് ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം: നിർമല സീതാരാമൻ

Posted by - Oct 17, 2019, 01:39 pm IST

വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ അനുയോജ്യമായ  സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താൻ സാധിക്കുകയില്ലെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.  ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള നിരന്തര ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു.എസ്-ഇന്ത്യ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച് ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി)യാണ് പരിപാടി സംഘടിപ്പിച്ചത്.  

സൗദിയിൽ ബസ് ലോറിയുമായി  കൂട്ടിയിടിച്  35 പേർ മരിച്ചു  

Posted by - Oct 17, 2019, 10:29 am IST

റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് ട്രുക്കുമായി  കൂട്ടിയിടിച്ചു. അപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്.   സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പരിക്കേറ്റവരെ അല്‍-ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജാതിസംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന്  ടിക്കാറാം മീണ  

Posted by - Oct 16, 2019, 05:40 pm IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാല്‍ എന്‍.എസ്.എസിനെതിരെ  ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  തിരഞ്ഞെടുപ്പ് പ്രചാരണം കാരണം ജനങ്ങളുടെ ദൈംദിനകാര്യങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി പരാതികളുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ ഡി.ജി.പിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കത്തയച്ചതായും അദ്ദേഹം അറിയിച്ചു.  

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി  .

Posted by - Oct 16, 2019, 05:25 pm IST

കല്പറ്റ: എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയിരുന്ന  അപ്പീല്‍ വത്തിക്കാന്‍ തള്ളി. എഫ്.സി.സി. സന്ന്യാസ സഭയുടെ തീരുമാനം അംഗീകരിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് വത്തിക്കാന്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിയത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്തവിധമുള്ള ജീവിതശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയത്. .

പുല്‍വാമയില്‍ ഭീകരാക്രമണം

Posted by - Oct 16, 2019, 05:06 pm IST

ശ്രീനഗര്‍: ഛത്തീസ്ഗഢില്‍ നിന്നുള്ള  തൊഴിലാളിയെ ഭീകരര്‍ വധിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.   വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടെ, കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. കശ്മീരിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചതിന് ശേഷം താഴ്വരിയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലാണിത്. 

 മരട് ഫ്ലാറ്റ്; ഗോൾഡൻ കായലോരത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

Posted by - Oct 16, 2019, 04:59 pm IST

കൊച്ചി : മരടിലെ മൂന്ന് ഫ്ലാറ്റുകൾക്കെതിരെയും കേസെടുത്തത് പുറമെ  നാലമത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരത്തിനെതിരെയും കേസെടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. മറ്റ് മൂന്ന് ഫ്ലാറ്റുകളിലെയും താമസക്കാർ നിർമാതാക്കൾക്കെതിരെ ക്രൈം ബ്രാഞ്ചിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഗോൾഡൻ കായലോരത്തിനെതിരെയോ നിർമാതാക്കൾക്കെതിരെയോ ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. അതിനാലാണ് ഗോൾഡൻ കായലോരത്തിനെതിരെ ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുത്തത്.

ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച

Posted by - Oct 16, 2019, 10:18 am IST

കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച്  വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട്  പ്രദേശത്ത് വാതകം ചോർന്നു. അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.  സമീപത്ത് താമസിക്കുന്ന ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥലത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സ്ഥലത്തെത്തിയ പോലീസും ഫയർ ഫോഴ്സും ചോർച്ച താത്കാലികമായി അടച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ടാങ്കറിൽ നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയിട്ടുണ്ട്.

ലോകത്തിലാദ്യമായി എ320 വിഭാഗത്തില്‍പെട്ട വിമാനത്തെ ടാക്‌സി ബോട്ടിന്റെ സഹായത്തോടെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ചു.

Posted by - Oct 15, 2019, 06:33 pm IST

ന്യൂഡൽഹി: ലോകത്തിലാദ്യമായി യാത്രക്കാരുള്‍പ്പടുന്ന എ320 വിഭാഗത്തില്‍പെട്ട വിമാനത്തെ ടാക്‌സി ബോട്ടിന്റെ സഹായത്തോടെ പാര്‍ക്കിങ് ഏരിയയിൽ  നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് ചരിത്രം ശൃഷ്ടിച്ച് എയര്‍ ഇന്ത്യ. ഇന്ന് പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ എഐ665 ദല്‍ഹി- മുംബൈ വിമാനമാണ് ടാക്‌സി ബോട്ട് സംവിധാനം ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് കൊണ്ടുപോയത്.  വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് എയര്‍ ക്രാഫ്റ്റ് ട്രക്ടറാണ് ടാക്‌സി ബോട്ട്.  ദേശീയ

കൊറിയന്‍ പോപ് ഗായിക സുല്ലി വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted by - Oct 15, 2019, 04:33 pm IST

സിയോള്‍ : കൊറിയന്‍ പോപ് ഗായികയും നടിയുമായ സുല്ലിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലുള്ള രണ്ട് നിലകളുള്ള വീട്ടില്‍ ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. ചോയി ജിന്‍–റി എന്നാണ് സുള്ളിയുടെ യഥാർത്ഥ പേര്.

മുമ്പ് റാഫേൽ ഉണ്ടായിരുന്നെങ്കിൽ ബലാക്കോട്ട് ആക്രമണം ഇന്ത്യയിൽ നിന്ന് തന്നെ നടത്താമായിരുന്നു: രാജ്നാഥ് സിംഗ്  

Posted by - Oct 15, 2019, 02:50 pm IST

മുംബയ്: ഇന്ത്യൻ വ്യോമസേനയ്ക്ക് റാഫേൽ യുദ്ധവിമാനം നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്നുതന്നെ ബലാക്കോട്ട് ഭീകരക്യാമ്പുകൾ ആക്രമിക്കാമായിരുന്നുവെന്ന്  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനെ ജില്ലയിൽ ബി.ജെ.പി സ്ഥാനാർ‌ത്ഥിയുടെ   തിരഞ്ഞെടുപ്പ്  പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  യുദ്ധവിമാനങ്ങൾ സ്വയം പ്രതിരോധത്തിനാണ്, അല്ലാതെ ആക്രമിക്കാനുള്ളതല്ല. യുദ്ധവിമാനത്തിൽ ഞാൻ ഓം എന്നെഴുതി. തേങ്ങയും ഉടച്ചു. അവസാനമില്ലാത്ത പ്രപഞ്ചത്തെയാണ് ഓം സൂചിപ്പിക്കുന്നത്.   

ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച് കാര്‍ തട്ടിയെടുത്തു

Posted by - Oct 15, 2019, 02:36 pm IST

തൃശ്ശൂര്‍: ആമ്പല്ലൂരില്‍ രണ്ട് പേര്‍ ചേര്‍ന്ന് ഊബര്‍ ടാക്സി ഡ്രൈവറായ രാജേഷിനെ ആക്രമിച്ച് കാര്‍ തട്ടിയെടുതു.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാര്‍ പിന്നീട് പൊലീസ് സംഘം കാലടിയില്‍ നിന്ന് കണ്ടെത്തി.  തൃശ്ശൂരിലെ ദിവാന്‍ജിമൂലയില്‍ നിന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് പേര്‍ രാജേഷിന്റെ ഊബര്‍ ടാക്സി വിളിച്ചത്. പുതുക്കാട്ടേക്കായിരുന്നു ഓട്ടം വിളിച്ചത്. കാര്‍ ആമ്പല്ലൂരില്‍ എത്തിയപ്പോള്‍ ഇവര്‍ രാജേഷിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയുമായിരുന്നു. രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമികള്‍ എറണാകുളം ഭാഗത്തേക്കാണ് പോയത്.

എല്ലാവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരമായി നല്‍കണമെന്ന് മരട് ഫ്‌ളാറ്റ് ഉടമകള്‍

Posted by - Oct 15, 2019, 02:19 pm IST

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച നഷ്ടപരിഹാര സമിതിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍ രംഗത്തെത്തി. നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണമെന്നതാണ് ഉടമകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഫ്ളാറ്റ് ഉടമകള്‍ അറിയിച്ചു.  മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകളില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക. സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ഈ ശിപാര്‍ശ സര്‍ക്കാരിന്

പീഡനക്കേസിൽ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി രണ്ട് വർഷത്തേക്ക് നീട്ടിവെച്ചു

Posted by - Oct 15, 2019, 02:13 pm IST

മുംബൈ : പീഡനക്കേസിൽ  രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മുംബൈ കോടതി രണ്ട് വർഷത്തേക്ക് നീട്ടിവെച്ചു. 2021 ജൂൺ മാസത്തിൽ കേസ് പരിഗണിക്കാമെന്നാണ് ബോംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ബിനോയിയുടെ ഡിഎൻഎ ഫലം കിട്ടാൻ കാലതാമസം വരുന്നു എന്ന്  ചൂണ്ടിക്കാണിച്ചാണ് കേസ് പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് കോടതി നീട്ടിയത്.കേസുമായി ബന്ധപ്പെട്ട ഡിഎൻഎ പരിശോധന നടത്തിയ ലാബിൽ മറ്റ് കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാലാണ് ബിനോയിയുടെ ഫലം വരാൻ കാലതാമസം

കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു

Posted by - Oct 14, 2019, 05:22 pm IST

ശ്രീനഗര്‍: കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക്  മുന്നോടിയായിട്ടായിരുന്നു കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ  പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. എന്നാൽ  ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകില്ല. ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.