കുളത്തൂരിൽ  നിരോധിത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു

Posted by - Oct 14, 2019, 05:16 pm IST

മലപ്പുറം: മലപ്പുറത്ത് കുളത്തൂരിൽ 1.75 കോടിയോളം  രൂപയുടെ നിരോധിത നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കുളത്തൂരിലെ ഒരു ഫർണിച്ചർ കടയിൽ നിന്നുമാണ് പോലീസ് നോട്ടുകൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. 

സാമ്പത്തിക നോബേൽ പുരസ്‌കാരം അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ പങ്കിട്ടു

Posted by - Oct 14, 2019, 04:09 pm IST

ന്യൂഡൽഹി: സാമ്പത്തിക നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ  പുരസ്കാരം പങ്കിടും. എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രീമർ എന്നിവരാണ് മറ്റു രണ്ടു പേർ. ആഗോള ദാരിദ്ര്യനിർമാർജനത്തിനുള്ള പദ്ധതിക്കാണ് പുരസ്കാരം. അമേരിക്കയിൽ പ്രൊഫസറായ അഭിജിത്ത് കൊൽക്കത്ത സ്വദേശിയാണ്. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത്ത് ബാനർജി ഇപ്പോൾ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രൊഫസറാണ്.

ആനക്കൊമ്പ് കേസിൽ വനം വകുപ്പിനെതിരെ നടൻ മോഹൻലാൽ

Posted by - Oct 14, 2019, 03:56 pm IST

കൊച്ചി: ആനക്കൊമ്പ് കേസിൽ വനം വകുപ്പിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. തനിക്കെതിരെ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. വനം വകുപ്പിന്റെ നടപടി തന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നും മോഹൻലാൽ പ്രതികരിച്ചു.  2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നുമാണ്  ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. എന്നാൽ ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന്

നരേന്ദ്ര മോഡി : ആര്‍ട്ടിക്കിള്‍ 370, മുതാലാഖ് എന്നിവ തിരികെ കൊണ്ടുവരുമെന്ന് പറയാൻ പ്രതിപക്ഷ പാർട്ടികൾക്ക്  ധൈര്യമുണ്ടോ?

Posted by - Oct 14, 2019, 03:47 pm IST

മുംബൈ:  ആര്‍ട്ടിക്കിള്‍ 370, മുതാലാഖ് എന്നിവ തിരിച്ചു  കൊണ്ടുവരാന്‍ തങ്ങളുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് നരേന്ദ്ര മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഭാരതത്തിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് ഓഗസ്റ്റ് 5ന് കേന്ദ്രസര്‍ക്കാര്‍ ആ തീരുമാനം നടപ്പിലാക്കിയത്. ഈ ചരിത്ര നേട്ടത്തിനുമുമ്പ് ഭീകരത, വിഘടനവാദം, ഐക്യത്തിന്റെയും സമഗ്രതയുടെയും ആശയങ്ങള്‍ക്കെതിരായ ഗൂഢാലോചന എന്നിവയുടെ വിള നിലമായിരുന്നു കാശ്മീരിൽ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഒരു ഭൂപ്രദേശം

കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു  

Posted by - Oct 14, 2019, 02:13 pm IST

തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. അമ്പതുവര്‍ഷത്തോളം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. 

ബിജെപിക്ക് വോട്ട് ചെയുമ്പോൾ പാകിസ്താനില്‍ അണുബോംബ് ഇടുന്നതു പോലെ- കേശവപ്രസാദ് മൗര്യ  

Posted by - Oct 14, 2019, 02:03 pm IST

മുംബൈ:  ബിജെപിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനില്‍ അണുബോംബ് വീഴുന്നതിന് തുല്യമാണെന്ന്  യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.  മഹാരാഷ്ട്രയില്‍ മീര ഭയന്ദ്രിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മൗര്യയുടെ വിവാദ പ്രസ്താവന. മിറ ബയന്തര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നരേന്ദ്ര മെഹ്തയ്ക്ക് വോട്ട് ചോദിച്ചുകൊണ്ട് സംസാരിക്കുമ്പോളായിരുന്നു കേശവ് പ്രസാദ്വിവാദ പ്രസ്താവന നടത്തിയത്. 'ലക്ഷ്മീദേവീ കൈയിലോ, സൈക്കിളിലോ വാച്ചിലോ ഇരിക്കില്ല, മറിച്ച് താമരയിലാണ് ഇരിക്കുക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് താമര കാരണമാണ്. താമര വികസനത്തിന്റെ ചിഹ്നമാണ്'-മൗര്യ പറഞ്ഞു. ഈ മാസം 21

കൊല്ലത് മകന്‍ അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Posted by - Oct 14, 2019, 01:48 pm IST

കൊല്ലം:  മാതാവിനെ മകന്‍ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചെമ്മാം മുക്ക് ക്രിസ്തുരാജ് സ്‌കൂളിന് സമീപം പട്ടത്താനം നീതി നഗര്‍  കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി അമ്മ(84) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റൊരു കൊലക്കേസ് പ്രതി കൂടിയായ മകന്‍ സുനില്‍കുമാറിനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത്-പണ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സുനില്‍കുമാറിനൊപ്പം താമസിച്ചിരുന്ന സാവിത്രി അമ്മയെ കഴിഞ്ഞ സെപ്തംബര്‍ മൂന്ന് മുതല്‍ കാണാതായിരുന്നു. ഹരിപ്പാട് താമസിക്കുന്ന മകള്‍ ലാലി ഫോണില്‍

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് മരണം

Posted by - Oct 14, 2019, 01:37 pm IST

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൗവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ 10 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.  പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ താമസിക്കുന്ന ഇരുനില കെട്ടിടം തകര്‍ന്നു വീണു.  കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  

മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി  പ്രഖ്യാപിച്ചു

Posted by - Oct 13, 2019, 03:53 pm IST

റോം: മഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യ വിശുദ്ധയായി. ത്രേസ്യയെ കൂടാതെ  4 പേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.  കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍)മര്‍ഗരീത്ത ബേയ്സ് (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന വിശുദ്ധബലിയിലാണ് പ്രഖ്യാപനം നടന്നത്. …… വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇന്ത്യയില്‍നിന്നുള്ള സംഘത്തെ നയിക്കുന്നത്.  

ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു.

Posted by - Oct 13, 2019, 03:41 pm IST

തിരുവനന്തപുരം : വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു. എ ഐ സി സി മുൻ അംഗമാണ് മധു.  ഇന്ന്  ഉച്ചക്കാണ്  മരണം സംഭവിച്ചത്. . മരണത്തെത്തുടർന്ന് വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് നിർത്തിവെച്ചു.  

കോന്നിയിൽ കെ സുരേന്ദ്രന് പിന്തുണ: ഓർത്തോഡോക്സ് സഭ 

Posted by - Oct 13, 2019, 03:11 pm IST

കോന്നി :  നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ബിജെപിക്ക്. തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്  പിന്തുണയെന്ന് പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി. ഇടത് വലത് പക്ഷത്തില്‍ നിന്ന് നീതി ലഭിച്ചില്ല. സഭയെ വഞ്ചിച്ച ഇടത്- വലത് മുന്നണികള്‍ക്ക് കോന്നി ഉപതെരഞ്ഞെടുപ്പില്‍ സഭാംഗങ്ങളാരും വോട്ടു ചെയ്യില്ലെന്നും അവര്‍ അറിയിച്ചു. പിറവം, പെരുമ്പാവൂര്‍ പള്ളികളില്‍ സഹായവുമായി എത്തിയത് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ്.  സുരേന്ദ്രന്‍ വിജയിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.   

ബംഗാളില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു

Posted by - Oct 13, 2019, 02:57 pm IST

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബിജെപി നേതാവ് ദേബ്‌നാതിനെ  അജ്ഞാതര്‍ വെടിവെച്ചു കൊന്നു.  ഭാര്യയ്‌ക്കൊപ്പം രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കടയിലെത്തിയ രണ്ട് പേർ പലഹാരം  വാങ്ങിയ ശേഷം തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

അടുത്ത ഉച്ചകോടിയിൽ പങ്കെടുക്കാൻ മോഡിയെ ചൈനീസ്  പ്രസിഡന്റ് ക്ഷണിച്ചു 

Posted by - Oct 13, 2019, 11:38 am IST

മഹാബലിപുരം : മഹാബലിപുരത്ത് ഇന്നലെ അവസാനിച്ച അനൗപചാരിക ഉച്ചകോടിക്ക് ശേഷം  അടുത്ത ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചൈനയിലേക്ക് ക്ഷണിച്ചു. തീയതി പിന്നീട് തീരുമാനിക്കുന്നതായിരിക്കും. രണ്ട് നേതാക്കളുടെയും അനൗപചാരിക ഉച്ചകോടി ഇന്നലെ അവസാനിച്ചിരുന്നു. വിനോദസഞ്ചാരമേഖലയിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും യോജിച്ച് പ്രവർത്തിക്കാനുള്ള തീരുമാനങ്ങളാണ് ഇന്നലെ  പ്രധാനമായും നേതാക്കൾ ചർച്ച ചെയ്തത്. ഉച്ചകോടിക്ക് ശേഷം ചൈനീസ് പ്രസിഡന്റ് നേപ്പാളിലേക്ക് പോയി.

നവംബർ 8ന് കർത്താർപൂർ ഇടവഴി രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 13, 2019, 11:28 am IST

ന്യൂ ഡൽഹി : കർത്താർപൂർ ഇടവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 8ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ട്വിറ്റർ വഴി അറിയിച്ചു. പഞ്ചാബിലെ ഗുർദാസ്പൂരിലെ ഗുരു നാനാക്ക് ദേരയെ പാക്കിസ്ഥാനിലെ കർത്താർപൂർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്.സിഖ് മത വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ടതും വിശുദ്ധവുമായ സ്ഥലമാണ് കർത്താർപൂർ.   കർത്താർപൂർ ഇടനാഴി വിശ്വാസികൾക്കായി നവംബർ ഒൻപത് മുതൽ തുറന്നുകൊടുക്കുമെന്ന് പാക്കിസ്ഥാൻ നേരത്തെ പറഞ്ഞിരുന്നു.

അല്‍ക്ക ലാംബ  കോണ്‍ഗ്രസില്‍ തിരിച്ചെത്തി 

Posted by - Oct 12, 2019, 06:05 pm IST

ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്നി ചൗക്കിലെ എംഎല്‍എയുമായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക ലാംബക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ലാംബ  കോ ണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുന്നത്.