ജി.പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് രമേശ്  ആത്മഹത്യ ചെയ്തു   

Posted by - Oct 12, 2019, 05:59 pm IST

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (പി.എ) രമേശിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.   കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ രമേശ് ഉള്‍പെടെയുള്ളവരെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രമേശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, രമേശ് ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്ബി കൂട്ടായ്മ

Posted by - Oct 12, 2019, 03:08 pm IST

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സംസാരിച്ചു എന്ന കുറ്റത്തിന് സന്ന്യാസ സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഏറ്റുവാങ്ങുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഫേസ്ബുക്ക് കൂട്ടായ്മ യോഗം ചേരുന്നു. സഭാചട്ടങ്ങൾക്ക് വിപരീതമായി ജീവിച്ചു എന്നാരോപിച്ചാണ് സിസ്റ്ററിനെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.  ലൂസി കളപ്പുരക്   ഐക്യദാർഢ്യം പ്രഖ്യാപിക്കാനും  ഇത്തരത്തിലുള്ള അനീതികൾക്കെതിരെ പ്രതികരിക്കാനുമാണ് ഫേസ്ബുക്കിലെ ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന എഫ്ബി പേജ് വഞ്ചി സ്‌ക്വയറിൽ കൂട്ടായ്മ സംഘടിപ്പിച്ചത്.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ  പ്രഖ്യാപനം 

Posted by - Oct 12, 2019, 03:00 pm IST

കുഴിക്കാട്ടുശ്ശേരി : വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ  ഇന്ത്യൻ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു.  കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ഞായറാഴ്ചയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി മാർപാപ്പ പ്രഖ്യാപിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാൻ മറിയം ത്രേസ്യയുടെ കുടുംബവും മുതിർന്ന വൈദികരും ജനപ്രതിനിധികളും വത്തിക്കാനിൽ എത്തിക്കഴിഞ്ഞു. നാട്ടിലുള്ള വിശ്വാസികൾക്ക് ചടങ്ങ് കാണാനായി കുഴിക്കാട്ടുശ്ശേരിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വത്തിക്കാനിൽ ചടങ്ങ് നടക്കുമ്പോൾ കുഴിക്കാട്ടുശ്ശേരിയിൽ വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനയും നടക്കും.

കൂടത്തായി കൊലപാതകക്കേസ് : ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു      

Posted by - Oct 12, 2019, 12:22 pm IST

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന് മൊഴി നൽകി.  ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ വിവാഹം കഴിക്കുന്നതിനായാണ് ഇവര്‍ ഷാജുവിനെ കൊല്ലാൻ  തീരുമാനിച്ചത്. ഷാജുവും ജോളിയും തമ്മിലുള്ള ബന്ധത്തിൽ  വിള്ളൽ വീഴാൻ തുടങ്ങിയതിനാൽ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോണ്‍സനെ വിവാഹം കഴിക്കാന്‍ ആയിരുന്നു ജോളിയുടെ ശ്രമം.  ജോണ്‍സണുമായി വിവാഹം കഴിക്കാൻ  ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പോലീസിന് മൊഴി നല്‍കി. അതേസമയം ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സൻ പോലീസിനെ

ജെഎന്‍യുവില രാഷ്ട്ര  വിരുദ്ധ സംഘത്തിനെ പിന്തുണച്ചതുകൊണ്ടാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തോല്പിച്ചത്: സ്‌മൃതി ഇറാനി   

Posted by - Oct 12, 2019, 10:40 am IST

ന്യൂഡൽഹി  : ജെഎന്‍യുവില രാഷ്ട്ര  വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.  മുംബൈയിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.  ജഎന്‍യുവിലെ രാജ്യവിരുദ്ധ  ശക്തികളായ തുക്ഡെ തുക്ഡെ സംഘത്തെ പിന്തുണച്ചതാണ് വര്‍ഷങ്ങളായി ജയിപ്പിച്ചു പോന്നിരുന്ന അമേത്തിയിലെ ജനങ്ങള്‍ രാഹുലിനെ തോൽപിക്കാൻ കാരണം. അതേസമയം പാര്‍ട്ടിയുടെ ലണ്ടൻ  യൂണിറ്റ് ലേബര്‍ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ച് ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത സംഭവത്തിലും സ്മൃതി ഇറാനി രാഹുല്‍

എസ്.മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 12, 2019, 10:28 am IST

കൊച്ചി: കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസായി എസ്. മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇപ്പോഴുള്ള  ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു

Posted by - Oct 11, 2019, 06:02 pm IST

ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്  മഹാബലി പുരത്ത് എത്തി. ഷി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.  മഹബാലിപുരത്തെ കോട്ടകളും ചിരപുരാതന ശില്‍പങ്ങളും ഷി ജിന്‍പിങ്ങിനു മോദി പരിജയെപ്പെടുത്തി. നേരത്തേ, ചെന്നൈ വിമാനത്താവളത്തില്‍  തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക

ഷീ ജിൻ പിംഗ് മഹാബലിപുരത്തെത്തി

Posted by - Oct 11, 2019, 05:22 pm IST

ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവർ ചേർന്ന് ഷീ ജിൻ പിംഗിനെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം  മഹാബലിപുരത്തേക്ക് തിരിച്ചു. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിൻപിംഗ് താമസിക്കുക .  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ഹോട്ടലിൽ തന്നെയാണുള്ളത്. വൈകിട്ട് മഹാബലിപുരത്തെ അർജുനശിലയ്ക്കു മുമ്പിൽ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. താജ് ഹോട്ടലിൽ തന്നെയാണ് ഉച്ചകോടി

മഞ്ചേശ്വരത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Oct 11, 2019, 04:01 pm IST

മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രണമ് ഭണ്ഡാരി(21)ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി എന്നും രാവിലെ ഓടുന്ന പതിവ് ഉണ്ടായിരുന്നു. അങ്ങനെ പോകുന്നതിനിടയിലാണ് ബൈക്കിലെത്തിയ മൂന്നംഗ മുഖം മൂടി സംഘം അക്രമിച്ചത്. തലയ്ക്കും ചുമലിലും  വെട്ടേറ്റ പ്രണമിനെ മംഗലാപുരത്ത് വിദഗ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ. കയ്യാര്‍ തുടങ്ങിയവര്‍ പ്രണമിന്റെ വീട് സന്ദര്‍ശിച്ച്

കോന്നിയിൽ  കെ. സുരേന്ദ്രന് വിജയം ഉറപ്പ്: എ പി അബ്ദുള്ളക്കുട്ടി 

Posted by - Oct 11, 2019, 03:49 pm IST

കോന്നി: കോന്നി തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ഇത്തവണ വിജയം ഉറപ്പാണെന്ന്  എ.പി. അബ്ദുള്ളക്കുട്ടി.  ഉപതെരഞ്ഞെടുപ്പില്‍ വികസനവും, വിശ്വാസവും ചര്‍ച്ചാ വിഷയമാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി. പോളിങ് സ്റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചത്ത് കുത്താനുള്ള അവസരമാണ് ഇത്.  താമരശ്ശേരി ബിഷപ്പിന്റെ മുഖത്തുനോക്കി നികൃഷ്ട ജീവിയെന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്കെതിരെ എന്നും നിലപാട് സ്വീകരിച്ച വ്യക്തിയാണ് പിണറായി. തെരഞ്ഞെടുപ്പ് അടുത്തതോടെ അതൊക്കെ തിരുത്തിപ്പറഞ്ഞ് വോട്ട് നേടാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോള്‍.   

2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

Posted by - Oct 11, 2019, 03:38 pm IST

സ്റ്റോക്‌ഹോം: 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് ലഭിച്ചു. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകള്‍ കണക്കിലെടുത്താണ്  അദ്ദേഹത്തെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്. അയൽ‌രാജ്യമായ എറിത്രിയയുമായുള്ള അതിർത്തി തർക്കങ്ങളിൽ അബി അഹമ്മദ് നിർണ്ണായക തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്ന് ജൂറി വിലയിരുത്തി.  

ജെ.പി നഡ്ഡയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ  

Posted by - Oct 11, 2019, 02:58 pm IST

ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനത്തിൽ  ബി.ജെ.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയ്ക്ക് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. 35 സി.ആര്‍.പി.എഫ് കമാന്‍ഡോകളെയാണ് ജെ.പി നഡ്ഡയുടെ സുരക്ഷ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഒരേ സമയം ആറ് കമാന്‍ഡോകളാണ് നഡ്ഡയ്ക്ക് ചുറ്റും ഉണ്ടാവുക. നഡ്ഡയുടെ വീട്ടിലും യാത്രകളിലും കമാന്‍ഡോകള്‍ അനുഗമിക്കും. ഇതിന് പുറമെ ഒരു എസ്‌കോര്‍ട്ട് കാറും രണ്ട് പി.എസ്.ഒ ഉദ്യോഗസ്ഥരും നഡ്ഡയ്ക്ക് അനുവദിക്കും.

സൗദിയിൽ ഇറാന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം

Posted by - Oct 11, 2019, 02:26 pm IST

ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനംനടന്നു . ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ്  ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. ജിദ്ദയില്‍ നിന്ന് 60 മൈല്‍ അകലെവച്ചാണ് സംഭവം.സ്‌ഫോടനത്തില്‍ തകര്‍ന്ന ടാങ്കറിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം.

ജി.പരമേശ്വരയ്‌ക്കെതിരായ റെയ്ഡ്: 4.25 കോടിയുടെ അനധികൃത പണം കണ്ടെടുത്തു

Posted by - Oct 11, 2019, 01:45 pm IST

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ നാല് കോടി രൂപയിലധികം പിടിച്ചെടുത്തു.  ബെംഗളൂരുവിലും സമീപപ്രദേശങ്ങളിലുമായി  പരമേശ്വരയുമായി ബന്ധമുള്ള 30ഓളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധയിടങ്ങളില്‍ ഇന്നും റെയ്ഡ് തുടരുകയാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് റെയ്ഡ്.  പണം കൂടാതെ മെഡിക്കല്‍ അഡ്മിഷന്‍ ക്രമക്കേടിന് തെളിവായിട്ടുള്ള രേഖകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മോദി-ഷി ചിന്‍പിംഗ് ഉച്ചകോടി ഇന്ന് 

Posted by - Oct 11, 2019, 01:39 pm IST

ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് നടക്കും. ചൈനയിലെ വുഹാനിലായിരുന്നു ഒന്നാം അനൗപചാരിക ഉച്ചകോടി നടന്നിരുന്നത് . കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഇത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ കൂടാതെ ഇന്ത്യയില്‍ നിന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ചൈനയില്‍ നിന്ന് കേന്ദ്ര വിദേശകാര്യ കമ്മീഷന്‍ ഡയറക്ടര്‍ യാങ് ജിയേചി, വിദേശകാര്യ മന്ത്രി വാജ് യി എന്നിവരും