ജനുവരി രണ്ടിന് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ല: ബിന്ദു അമ്മിണി

Posted by - Nov 30, 2019, 04:56 pm IST

കോട്ടയം:   പേടി  കൊണ്ടാണ് താന്‍ ഓഫീസിലെത്തിയില്ല എന്ന് മന്ത്രി എ.കെ ബാലന്‍ പറയുന്നതെന്ന് ബിന്ദു അമ്മിണി. ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളാണ് ജനുവരി രണ്ടിനെത്തുകയെന്നും അവര്‍ പറഞ്ഞു. അതേസമയം അവർക്ക് താൻ പിന്തുണ നൽകുമെന്നും അവർ പറഞ്ഞു. താന്‍ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ധൈര്യം  മന്ത്രി കാണിക്കണം. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണ്

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി  

Posted by - Nov 30, 2019, 03:51 pm IST

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. വിശ്വാസ വോട്ടെടുപ്പില്‍  169 എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചു. എന്‍.സി.പിയില്‍നിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. 

ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു  

Posted by - Nov 30, 2019, 12:32 pm IST

ശിവപുരി: മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ  ഗോരഖ്പുരിലേക്ക്  കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. സവാള വില  കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബര്‍ 11 നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്സ്‌റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാര്‍ക്ക് ചെയ്ത

സ്വര്‍ണാഭരണങ്ങള്‍ക്ക് 2021 ജനുവരിമുതല്‍ ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും   

Posted by - Nov 30, 2019, 11:04 am IST

ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങൾക്കും  കരകൗശലവസ്തുക്കൾക്കും 2021 ജനുവരി 15 മുതല്‍ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും.ഒരുവര്‍ഷത്തിനുശേഷം നിബന്ധന നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.  

ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പ്‌: ആദ്യഘട്ട പോളിംഗ്  ആരംഭിച്ചു  

Posted by - Nov 30, 2019, 10:56 am IST

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിംഗ് ആരംഭിച്ചു. ആറു ജില്ലകളിലായി 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ് സമയം. മൊത്തം 189 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ബി.ജെ.പി.12 ഇടങ്ങളില്‍ മത്സരിക്കുന്നു. ഹുസെയ്‌നാബാദില്‍ സ്വതന്ത്രസ്ഥാനാര്‍ഥി വിനോദ് സിങ്ങിനെ ബി.ജെ.പി. പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തെ ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യം യഥാക്രമം നാല്, ആറ്, മൂന്ന് സീറ്റുകളില്‍ മത്സരിക്കും.

യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം

Posted by - Nov 29, 2019, 08:53 pm IST

 തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രവർത്തകരും, പോലീസുകാരുമുൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.  സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെഎസ്‌യു പ്രവർത്തകരും റോഡ് ഉപരോധിച്ചു. 

ഗവർണ്ണർ വൈസ് ചാന്സലര്മാരുടെ യോഗം വിളിച്ചു 

Posted by - Nov 29, 2019, 05:21 pm IST

തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു . സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും  സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.  നേരത്തെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ വൈസ്ചാന്‍സലറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു . സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് ഗവര്‍ണര്‍ കടന്നത്.   

മോദിയുടെ ഇളയസഹോദരനാണ് ഉദ്ധവ് താക്കറെ : സാംമ്‌നാ ദിനപത്രം

Posted by - Nov 29, 2019, 05:14 pm IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരനാണ്  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കെറയെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഉദ്ധവ് താക്കറെയുമായി സഹകരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. പ്രധാനമന്ത്രി ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ലെന്നും രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നും  സാമ്ന പറയുന്നു. ഇന്നലെ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയുടെ പുരോഗതിക്കായി ഉദ്ധവ് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷ തനിക്ക് ഉള്ളതായി മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് മറുപടിയായാണ് ശിവസേന മുഖപത്രം സാംന അതിന്റെ മുഖപ്രസംഗത്തില്‍ ഉദ്ധവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍

ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണങ്ങൾ വരുന്നു

Posted by - Nov 29, 2019, 03:08 pm IST

തിരുവനന്തപുരം : ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. കർശന ഉപാധികളോടെയാണ് ചികിത്സയ്ക്ക് നിയന്ത്രണം വരുന്നത്. ഇപ്പോൾ  ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ ചികിത്സ പൂർണമായും സൗജന്യമായി ലഭിക്കും. പുതുതായി ഏർപ്പെടുത്താൻ പോകുന്ന നിയന്ത്രണങ്ങൾ അനുസരിച്ച് ബിപിഎൽ വിഭാഗക്കാരെ എ, ബി എന്നിങ്ങനെ തരം തിരിക്കും. പുതിയ നിയമപ്രകാരം സ്വന്തമായി വീടില്ലാത്തവർക്കും സ്ഥിര വരുമാനം ഇല്ലാത്തവർക്കും കുടുംബത്തിൽ മാറാരോഗികൾ ഉണ്ടെങ്കിലും മാത്രമേ ഇനി മുതൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളു. വിധവയാണെങ്കിൽ അത്

ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  പ്രജ്ഞാ സിങ്ക്‌ ലോക സഭയില്‍ ഖേദം പ്രകടിപ്പിച്ചു   

Posted by - Nov 29, 2019, 02:57 pm IST

ന്യൂഡല്‍ഹി: ലോക്‌സഭയിൽ ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  ഖേദം പ്രകടിപ്പിച്ച് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂർ. തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് പ്രജ്ഞാസിങ് പറയുന്നത്.  അതേസമയം പ്രജ്ഞയുടെ വിശദീകരണം അംഗീകരിക്കില്ലെന്ന നിലപാടുമായിപ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തി. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ പ്രതിഷേധം.

സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

Posted by - Nov 29, 2019, 02:47 pm IST

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു്  ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത് . കോടതി നിര്‍ദേശത്തെത്തുടർന്നാണ്  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്‌. അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റവും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 

അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം

Posted by - Nov 29, 2019, 01:56 pm IST

ന്യൂഡൽഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം.സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം നൽകുന്നത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43 ഓളം കൃതികള്‍ രചിട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അദ്ദേഹത്തിന്റെ  പ്രധാന കൃതി. ഈ കൃതിയില്‍ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഏറെ പ്രശസ്തമാണ്.

മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി

Posted by - Nov 29, 2019, 01:47 pm IST

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ചയിലെ കണക്കുപ്രകാരം അദ്ദേഹത്തിന്റെ തത്സമയ ആസ്തി 11300 കോടി ഡോളറാണ്. വ്യാഴാഴ്ച റിലയന്‍സിന്റെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. 40 ശതമാനമാണ് ഒരു വര്‍ഷത്തിനിടെ ഓഹരി വിലയിലുണ്ടായ നേട്ടം. രാജ്യത്തെ ഒരു

നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡ് ദിലീപിന് നൽകില്ല: സുപ്രീം കോടതി 

Posted by - Nov 29, 2019, 01:37 pm IST

ന്യൂ ഡൽഹി : നടി ആക്രമിക്കപ്പെട്ട കേസിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തനിക്ക് നൽകണമെന്ന നടൻ  ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി കോടതി ദിലീപിന് നൽകി. ദിലീപിന് മെമ്മറി കാർഡ് നൽകിയാൽ അത് തന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന നടിയുടെ വാദം കോടതി അംഗീകരിച്ചു.  

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Nov 28, 2019, 07:57 pm IST

മുംബൈ: ദാദറിലെ ശിവജി പാര്‍ക്കില്‍  ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ് താക്കറെയ്ക്ക് പുറമേ കോണ്‍ഗ്രസില്‍നിന്ന് ബലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരും എന്‍സിപിയില്‍നിന്ന് ജയന്ത് പാട്ടീല്‍, ചഗ്ഗന്‍ ബുജ്ബാല്‍ എന്നിവരും ശിവസേനയില്‍നിന്ന് ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും  മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.