മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ  റിസോര്‍ട്ടിലേക്ക് മാറ്റി

Posted by - Nov 8, 2019, 01:20 pm IST

മുംബൈ:  മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പുറകെ  കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.പാര്‍ട്ടിയുടെ 44 എംഎല്‍എമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. എംഎല്‍എമാരില്‍ ചിലര്‍ക്ക്  പണം വാഗ്ദാനം ചെയ്‌തെന്ന സൂചനയെ തുടര്‍ന്നാണ് റിസോര്‍ട്ടിലേക്ക് എല്ലാവരേയും മാറ്റിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണ്. ഒരാളും പാര്‍ട്ടിയില്‍ നിന്ന് പോകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ധല്‍വി പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കും. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ല. മഹാരാഷ്ട്രയെ രക്ഷിക്കാനാണ് ജനം വോട്ട് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.

കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന്  തോക്കുകള്‍ പിടികൂടി  

Posted by - Nov 8, 2019, 01:12 pm IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പാലക്കാട് സ്വദേശിയായ യാത്രക്കാരനില്‍നിന്ന് തോക്കുകള്‍ പിടികൂടി. ആറ് തോക്കുകളാണ് പാലക്കാട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് വന്ന വിമാനത്തിലാണ് ഇയാള്‍ എത്തിയത്.  ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. പാലക്കാട് ഭാഗത്തേയ്ക്ക് കൊണ്ടുപോകാനാണ് തോക്കുകള്‍ കൊണ്ടുവന്നത്. ഇവ എയര്‍ഗണ്‍ ആണെന്നും സ്വകാര്യ ക്ലബ്ബിലേയ്ക്കാണ് കൊണ്ടുവന്നതാണെന്നുമാണ് ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്.

സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു 

Posted by - Nov 7, 2019, 06:01 pm IST

തിരുവനന്തപുരം:  സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് അവ ആരംഭിക്കുന്നത്. ഈ ജില്ലകളില്‍ നിലവില്‍ വനിതാ പോലീസ് സ്റ്റേഷനുകള്‍ ഇല്ല.  നിലിവില്‍ സംസ്ഥാനത്ത് പത്ത് വനിതാ പോലീസ് സ്റ്റേഷനുകളാണ് ഉളളത്.

സമാധാനവും മതസൗഹാർദ്ദവും കാത്തു സൂക്ഷിക്കണം : മോദി   

Posted by - Nov 7, 2019, 04:25 pm IST

ന്യൂഡൽഹി: അയോധ്യ കേസില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. രാജ്യത്ത് മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുകയെന്നത് ഓരോ പൗരന്റേയും കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.  കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. വിജയത്തിന്റേയും പരാജയത്തിന്റേയും കണ്ണിലൂടെ അയോധ്യ വിധിയെ നോക്കി കാണരുതെന്നും മോദി ഓര്‍മ്മിപ്പിച്ചു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുമ്പായി കേസിലെ വിധിയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

തിരുവന്തപുരത്ത്  മാധ്യമപ്രവർത്തകന് നേരെ പോലീസുകാരിയുടെ ആക്രമണം

Posted by - Nov 7, 2019, 04:18 pm IST

തിരുവനന്തപുരം : തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനെ  നേർക്ക് വനിതാ കോൺസ്റ്റബിൾ  ആക്രമിച്ചു . ജയ് ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് പോലീസ് കോൺസ്റ്റബിൾ മർദിച്ചത്.  നിയമസഭയ്ക്ക് സമീപം മുൻമുഖ്യമന്ത്രി ആർ. ശങ്കറിന്റെ ചരമ വാർഷിക ദിനാചരണം റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ സംഘത്തിന് നേരെയാണ് പോലീസ് ആക്രമണം. ചാനലിന്റെ വാഹനം നിർത്തി സാധനങ്ങൾ പുറത്തിറക്കാൻ തുടങ്ങിയതോടെയാണ് പോലീസ് കോൺസ്റ്റബിൾ പ്രശ്നവുമായി എത്തിയത്. ഇവിടെ പാർക്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാണ് കോൺസ്റ്റബിൾ എത്തിയത്. തുടർന്ന് ഇവർ ക്യാമറാമാൻ ബിബിൻ കുമാറിന്റെ

ശിവസേന എം.എല്‍.എമാർ  പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറും

Posted by - Nov 7, 2019, 03:20 pm IST

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്.  രണ്ടുദിവസം റിസോര്‍ട്ടില്‍ കഴിയാന്‍ എം.എല്‍.എമാര്‍ക്ക് ഉദ്ധവ് താക്കറേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. നിരവധി ശിവസേനാ എം.എല്‍.എമാര്‍ ദേവന്ദ്ര ഫഡ്‌നാവിസുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് ബി.ജെ.പി.പറഞ്ഞിരുന്നു . ഈ സാഹചര്യത്തിലാണ് എം.എല്‍.എമാരോട് റിസോര്‍ട്ടിലേക്ക് മാറാന്‍ ശിവസേനാ അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  ബി.ജെ.പി. കുതിരക്കച്ചവടം നടത്തുന്നെന്നും പണം ഉപയോഗിച്ച് ശിവസേനാ എം.എല്‍.എമാരെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നെന്നും മുഖപത്രമായ

കരിപ്പൂർ വിമാനത്താവളത്തിൽ 3 കിലോ സ്വർണ്ണം പിടിച്ചു  

Posted by - Nov 7, 2019, 03:04 pm IST

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം വഴി  സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണ്ണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. കാലിൽ സ്വർണ്ണ മിശ്രിതം കെട്ടിവെച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് രണ്ട് പേർ അറസ്റ്റിലായത്.  അറസ്റ്റിലായ ഇരുവരും കാസർഗോഡ് സ്വദേശികളാണ്. പതിനാല് ലക്ഷം രൂപ വില വരുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച മുംബൈ സ്വദേശിയായ യുവതിയും പിടിയിലായി. ഗുഹ്യഭാഗത്ത് സ്വർണ്ണ മിശ്രിതം ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പോലീസ് അറസ്റ്റിലായത്

പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു

Posted by - Nov 7, 2019, 10:13 am IST

ഐസ്വാള്‍: പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി സോറാംതാംഗ, മറ്റു മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍വാല, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് നാലു ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, ബിജെപി നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി.രമേശ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നലെയാണ് ശ്രീധരന്‍

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി നിലവിൽ വന്നു 

Posted by - Nov 7, 2019, 10:06 am IST

ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ  ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു.  ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ മാസം നാല് മുതൽ ഡിസംബർ മൂന്ന് വരെയാണ് ജീവനക്കാർക്ക് വി.ആർ.എസ് എടുക്കാനുള്ള സമയം. ബിഎസ്എലിലെ നിലവിലുളള ഒന്നര ലക്ഷം ജീവനക്കാരിൽ ഒരു ലക്ഷം പേരും വി ആർ എസിന് യോഗ്യരാണ്. ഇക്കാര്യം ജീവനക്കാരെ അറിയിക്കാനായി ഫീൽഡ് യൂണിറ്റുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പുർവാർ പറഞ്ഞു.

അലനും താഹയ്ക്കും ജാമ്യമില്ല

Posted by - Nov 6, 2019, 12:17 pm IST

കോഴിക്കോട് : മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചതിന് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികൾക്ക് ജാമ്യമനുവദിച്ചില്ല . കോഴിക്കോട് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്. വിധിയെ ചോദ്യം ചെയ്‌തുകൊണ്ട് പ്രതിഭാഗത്തിന് വേണമെങ്കിൽ ഇനി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. പ്രതികളെ കാണാൻ അഭിഭാഷകർക്ക് അനുമതി നൽകിയിട്ടുണ്ട്.  പ്രതികൾക്കെതിരെ ചുമത്തിയ യുഎപിഎ വകുപ്പ് എടുത്തുകളഞ്ഞിട്ടില്ല.

50,000 രൂപവരെ  പി എം സി ബാങ്കിൽ നിന്ന് പിന്‍വലിക്കാം  

Posted by - Nov 6, 2019, 12:09 pm IST

മുംബൈ: പിഎംസി ബാങ്കില്‍നിന്ന് പിന്‍വലിക്കാനുള്ള തുക  പരിധി 50,000 രൂപയായി ഉയര്‍ത്തി. നേരത്തെ 40,000 രൂപവരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.  ഇതോടെ ബാങ്കിലെ 78 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ കഴിയും. ബാങ്കിന്റെ എടിഎമ്മില്‍നിന്ന് തുക പിന്‍വലിക്കാനുള്ള സൗകര്യവും ആര്‍ബിഐ ഏർ പ്പെടുത്തിയിട്ടുണ്ട്. 

സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി 

Posted by - Nov 6, 2019, 10:15 am IST

വയനാട് : തന്നെ മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് സിസ്റ്റർ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീൽ നൽകി. സഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് കാണിച്ചുകൊണ്ട് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രഗേഷൻ മഠം സിസ്റ്ററിനെ സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ സിസ്റ്റർ വത്തിക്കാന് നൽകിയ അപ്പീൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു.

ബിജെപിയുടെ നീതി രക്ഷാ മാർച്ച് ഇന്ന് തുടങ്ങും.

Posted by - Nov 6, 2019, 10:09 am IST

പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ പുനരന്വേഷണം വേണം എന്നാവശ്യപ്പെട്ടുക്കൊണ്ടുള്ള ബിജെപിയുടെ നീതി രക്ഷാ മാർച്ച് ഇന്ന് തുടങ്ങും. വൈകിട്ട് മൂന്ന് മണിക്ക് അട്ടപ്പളളത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് നയിക്കുന്നത്. വാളയാർ, പുതുശ്ശേരി എന്നിവിടങ്ങളിൽ പര്യടനം നടത്തിയതിന് ശേഷം വ്യാഴാഴ്ച്ച കളക്ടറേറ്റിന് മുന്നിൽ ജാഥ സമാപിക്കും. ആദ്യ ദിനത്തിലെ സമാപന യോഗത്തിൽ ബിജെപി ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി സംസാരിക്കും. കേസിൽ പുനരന്വേഷണം ഉത്തരവിടുന്നത് വരെ സമരം ചെയ്യാൻ തന്നെയാണ് കോൺഗ്രസ്സിന്റെയും നിലപാട്. 

ഭൂമി ഇടപാടിൽ  കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്‌

Posted by - Nov 5, 2019, 05:53 pm IST

കൊച്ചി:  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കും സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പുതുവക്കുമെതിരെ കേസെടുത്തു . കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്‌.  അലക്‌സിയന്‍ ബ്രദേഴ്‌സ് അതിരൂപതയ്ക്ക് നല്‍കിയ ഭൂമി കരാര്‍ ലംഘിച്ച് മറിച്ചുവിറ്റുവെന്ന ഹര്‍ജിയിലാണ് സമന്‍സ് അയക്കാന്‍ ഉത്തരവായത്. ഭൂമി മറിച്ചുവിറ്റതില്‍ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന ഉറപ്പില്‍ കൈമാറിയ ഭൂമി പിന്നീട് 16 ആധാരങ്ങളിലായി

സമരം അവസാനിപ്പിക്കണമെന്ന്  ഡല്‍ഹി പോലീസ് കമ്മീഷണര്‍ അഭ്യർത്ഥിച്ചു 

Posted by - Nov 5, 2019, 04:11 pm IST

ന്യൂഡല്‍ഹി: അഭിഭാഷകരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സമരം നടത്തുന്ന പോലീസുകാര്‍ തിരിച്  ജോലിയിൽ പ്രവേശിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍.  തീസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് പോലീസുകാര്‍ പണിമുടക്കുന്നത്. അച്ചടക്കമുള്ള സേനയെപ്പോലെ പെരുമാറണമെന്ന് സമരം ചെയ്യുന്ന പോലീസുകാരോട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് ആവശ്യപ്പെട്ടു. നിയമപാലനമാണ് സര്‍ക്കാരും ജനങ്ങളും നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം. സമരം ചെയ്യുന്ന എല്ലാ പോലീസുകാരും ജോലിയില്‍ പ്രവേശിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും