മുഖ്യമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞത് : സുകുമാരൻ നായർ 

Posted by - Nov 2, 2019, 03:55 pm IST

തിരുവനന്തപുരം:എന്‍എസ്എസിനെതിരായ മുഖ്യമന്ത്രിയുടെ  വിമര്‍ശനത്തിനെതിരെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്‍എസ്എസിനെ കുറിച്ചാണെങ്കില്‍ അവഗണനയോടെ തള്ളുന്നുവെന്ന് സുകുമാരന്‍. നിലവാരമില്ലാത്ത  അവിവേക പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ അപ്രസക്തരെന്നത് ഭീഷണിയുടെ സ്വരത്തി ലാണദ്ദേഹം പറഞ്ഞത് . ശബരിമല വിഷയത്തിന് ശേഷമാണ് സര്‍ക്കാരിന് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും

Posted by - Nov 2, 2019, 09:12 am IST

തിരുവനന്തപുരം: നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും. വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി വിജയിച്ചതോടെയാണ് മേയര്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം മേയര്‍ സ്ഥാനം രാജിവച്ചത്.  തുടര്‍ന്ന് ഈമാസം 12ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ടറാണ് വരണാധികാരി. 

കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു

Posted by - Nov 2, 2019, 09:05 am IST

കോട്ടയം: കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരുമെന്ന കട്ടപ്പന സബ്കോടതിയുടെ വിധിക്ക് പിന്നാലെയാണ് തീരുമാനം. സിഎഫ് തോമസ് നിയമസഭാകക്ഷി ഉപനേതാവായും, മോൻസ് ജോസഫ് വിപ്പും, സെക്രട്ടറിയുമായും തുടരും. പി ജെ ജോസഫാണ് ഇക്കാര്യം അറിയിച്ചത്.  അതേസമയം കോടതി വിധി ജോസഫിന് തിരിച്ചടിയാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ്-എം എന്ന പാർട്ടി ഹൈജാക്ക് ചെയ്യൻ പാർട്ടി പ്രവർത്തകർ അനുവദിക്കില്ലെന്ന് ജോസ് കെ.

നരേന്ദ്ര മോഡി ബാങ്കോക്കിലേക്ക് ഇന്ന് യാത്ര തിരിക്കും

Posted by - Nov 2, 2019, 08:58 am IST

ന്യൂ ഡൽഹി : ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബാങ്കോക്കിലേക്ക് ഇന്ന് യാത്ര തിരിക്കും.  ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാൻ ഉച്ചകോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ആർസിഇപിയുടെ സ്വതന്ത്ര വ്യാപാരത്തിനുള്ള കരാർ സംബന്ധിച്ച യോഗവും ബാങ്കോക്കിൽ നടക്കും. കരാറിലെ അവ്യക്തതകൾ പരിശോധിക്കുന്നതിനും പരിഹാരം കാണുന്നതിനും 16 രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ യോഗവും നടക്കുന്നുണ്ട്. കരാറിൽ ഇന്ത്യ ഇപ്പോൾ ഒപ്പു വയ്ക്കില്ല. നാലാം തീയതി പ്രധാനമന്ത്രി ന്യൂ ഡൽഹിയിലേക്ക് മടങ്ങും.  

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളായി: ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന്

Posted by - Nov 1, 2019, 06:42 pm IST

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായിട്ടാണ്  നടത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബര്‍ 30 നാണ് ഒന്നാംഘട്ടം. ഡിസംബര്‍ ഏഴ്, 12, 16, 20 എന്നീ തീയതികളില്‍ തുടര്‍ന്നുള്ള നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മഹാരാഷ്ട്രയ്ക്കും ഹരിയാണയ്ക്കും ശേഷം ഈവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ഭരണമുള്ള മൂന്നാമത്തെ സംസ്ഥാനവും. 

രവിപിളള പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം സംഭാവന നല്‍കി

Posted by - Nov 1, 2019, 03:56 pm IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ  ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൊതിയുന്നതിനായി 4972.090 ഗ്രാം സ്വര്‍ണം കോവളം റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ ബി രവി പിളള സംഭാവന നല്‍കി.  ക്ഷേത്രം മാനേജര്‍ ബി ശ്രീകുമാര്‍, ശ്രീകാര്യക്കാരന്‍ എസ് നാരായണന്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബബിലുശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എ ആ​ന​ന്ദി​ന്  എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം

Posted by - Nov 1, 2019, 03:38 pm IST

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത സാ ഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ ആനന്ദിന്. സാസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 27ാമത് എഴുത്തച്ഛൻ പുരസ്കാരത്തിനാണ് എ ആനന്ദ് അർഹനായത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കും : ജോസ് കെ മാണി 

Posted by - Nov 1, 2019, 02:09 pm IST

കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ്  കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ. മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയതിന് പിന്നാലെ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നേരിട്ട തിരിച്ചടിയില്‍ ആശങ്കയില്ലെന്നും പാര്‍ട്ടി ചിഹ്നം നല്‍കേണ്ടത് ആര്‍ക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാന്റെ അധ്യക്ഷതയിലാണ് സംസ്ഥാനകമ്മിറ്റി വിളിച്ച് ചേര്‍ക്കേണ്ടത്. എന്നാല്‍ ചെയര്‍മാന്റെ നടപടികള്‍

ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാം: ശിവസേന

Posted by - Nov 1, 2019, 02:00 pm IST

മുംബൈ: അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന്‌ ശമനമായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാര്‍ട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതങ്ങനെ തന്നെയായിരിക്കും.നിങ്ങളത് എഴുതിവെച്ചോളുവെന്നും സഞ്ജയ് സഞ്ജയ് റാവുത്ത് മാധ്യമങ്ങളോടായി പറഞ്ഞു .

മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

Posted by - Nov 1, 2019, 01:52 pm IST

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  "കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ.    രാജ്യത്തിനായി മികച്ച സംഭാവനകൾ  നൽകിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ  ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ", മോഡി ട്വിറ്ററിൽ കുറിച്ചു 

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Posted by - Nov 1, 2019, 01:45 pm IST

ന്യൂഡല്‍ഹി: വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.  മൂന്നാം ടെര്‍മിനലില്‍ നിന്നാണ് ബാഗ് കണ്ടെത്തിയത്.  തുടര്‍ന്ന് പൊലീസ് എത്തി ബാഗ് സ്ഥലത്ത് നിന്ന് നീക്കി. ഇതിനുള്ളില്‍ എന്താണെന്ന് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.  ബാഗ് കണ്ടെത്തിയതിന് പിന്നാലെ കുറച്ച് സമയത്തേക്ക് ടെര്‍മിനല്‍ മൂന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് യാത്രക്കാരെ വിലക്കിയിരുന്നു. മൂന്ന് മണിക്ക് വിലക്ക് നീക്കി.

മഹ കേരള തീരം വിട്ടു, സംസ്ഥാനത്ത് ഇന്ന് മഴ കുറകുറയും 

Posted by - Nov 1, 2019, 08:34 am IST

കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടു.  കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇപ്പോൾ അറിയിക്കുന്നത്.  കേരള തീരത്ത് കാറ്റിന്റെ ഗതി വഴി മാറിയിട്ടുണ്ട്. ഇത് മേഘങ്ങള്‍ പ്രവേശിക്കുന്നതിന് തടസ്സമാകും. അതേ സമയം കേരളത്തിലെ തീരമേഖലയിലും മലയോരമേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള ലക്ഷദ്വീപില്‍ ചുവപ്പ് ജാഗ്രതയും നല്‍കിയിട്ടുണ്ട്.

നവംബർ ഒന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Posted by - Nov 1, 2019, 08:17 am IST

കോട്ടയം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് എംജി സർവ്വകലാശാല നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.