യുവനടന്‍ ഷെയിന്‍ നിഗമിനെ നിര്‍മാതാക്കളുടെ സംഘടന വിലക്കി

Posted by - Nov 28, 2019, 04:20 pm IST

കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗമിനെ നിര്‍മാതാക്കളുടെ സംഘടന വിലക്കി. സിനിമ ചിത്രീകരണത്തോടുള്ള നിസഹരണവും വെല്ലുവിളിയുമാണ് കാരണമായി പറയുന്നത് ഇപ്പോള്‍ ചിത്രീകരണത്തിലുള്ള  വെയില്‍, കുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കാനും കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു.  വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ്   വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തത്. പിന്നീട്  ഷെയിന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യം ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജുമായി ആയിരുന്നു തര്‍ക്കമെങ്കില്‍ ഇപ്പോള്‍ സംവിധായകന്‍ ശരത്തുമായി ആണ് പ്രശ്‌നമായത്. സിനിമയുടെ

10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Posted by - Nov 28, 2019, 02:47 pm IST

മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉയർന്നു. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയന്‍സ് സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരി വില 1,581.60 രൂപയായി ഉയര്‍ന്നു.   എണ്ണശുദ്ധീകരണ വ്യവസായത്തില്‍നിന്നുള്ള ലാഭം, ടെലികോം താരിഫ് വര്‍ധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. റിലയന്‍സ് ജിയോ അടുത്തമാസം താരിഫ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് വില വര്‍ധിക്കാനിടയാക്കി.

പ്രജ്ഞാ സിങ് ഠാക്കൂറിനെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

Posted by - Nov 28, 2019, 02:03 pm IST

ന്യൂഡല്‍ഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തി വീണ്ടും ലോക്സഭയില്‍ പ്രസ്താവന നടത്തിയതിനാലാണ് പ്രജ്ഞയെ പുറത്താക്കിയത്. പ്രജ്ഞാ സിങിന്റെ പ്രസ്താവനയെ ബിജെപി അപലപിക്കുന്നു. ഇത്തരം പ്രസ്താവനകളോ ആശയങ്ങളോ ബിജെപി ഒരിക്കലും പിന്തുണയ്ക്കില്ല. പ്രജ്ഞാ സിങിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായും, ഈ സഭാ സമ്മേളനത്തില്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവരെ പങ്കെടുപ്പിക്കില്ലെന്നും

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്  

Posted by - Nov 28, 2019, 01:58 pm IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ്  തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു.  

മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്; കോൺഗ്രസിന് സ്പീക്കര്‍ സ്ഥാനം  

Posted by - Nov 28, 2019, 10:36 am IST

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ എൻസിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും, കോൺഗ്രസിന് സ്പീക്കര്‍ സ്ഥാനവും നല്കാൻ ധാരണയായി. ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും ഉണ്ടാകും.  എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് സ്ഥാനങ്ങൾ സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കിയത്. 

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ആസാം സ്വദേശി പിടിയിൽ

Posted by - Nov 27, 2019, 05:14 pm IST

കൊച്ചി : പെരുമ്പാവൂരിൽ കടമുറിക്ക് മുന്നിൽ യുവതിയെ കൊല്ലപ്പെട്ട  നിലയിൽ കണ്ടെത്തി. കുറുപ്പംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ്  കൊലപാതകം നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആസാം സ്വദേശിയായ ഉമർ അലിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ദീപയും ഉമർ അലിയും പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ അടുത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു.  

അഴിമതിക്കാരനായ അജിത് പവാറിന്റെ പിന്തുണ സ്വീകരിക്കരുതായിരുന്നു:ഏക്‌നാഥ് ഖഡ്‌സെ

Posted by - Nov 27, 2019, 03:54 pm IST

ന്യൂഡല്‍ഹി: അജിത് പവര്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ബിജെപി സ്വീകരിക്കാൻ പടില്ലായിരുന്നുവെന്നും മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവായ ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു. ബിജെപി സഖ്യം  വിട്ട് അജിത് പവാര്‍ എന്‍സിപിയിലേക്ക് തിരിച്ച് പോക്ക് നടത്തിയതിന് പിന്നാലെയാണ് ഏക്‌നാഥ് ഖഡ്‌സെയുടെ പ്രതികരണം.  അജിത് പവാറിന്റെ പിന്തുണ ബിജെപി ഒരിക്കലും സ്വീകരിക്കരുതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വന്‍കിട അഴിമതി കേസുകളില്‍ പ്രതിയാണ് അദ്ദേഹം. അതുകൊണ്ട്‌ തന്നെ അദ്ദേഹവുമായി ബിജെപി സഖ്യമുണ്ടാക്കരുതായിരുന്നുവെന്നും ഖഡ്‌സെ പറഞ്ഞു.  .

കനകമല കേസിൽ  ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവ് വിധിച്ചു

Posted by - Nov 27, 2019, 03:27 pm IST

കൊച്ചി: രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി.സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കേസില്‍ ആറ് പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. മറ്റു

ജനുവരി രണ്ടാം തീയതി ശബരിമല കയറും: ബിന്ദു അമ്മിണി 

Posted by - Nov 27, 2019, 01:49 pm IST

കൊച്ചി : അടുത്ത വർഷം ജനുവരി രണ്ടാം തീയതി ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും ശബരിമലയിൽ ദർശനം നടത്തുകയെന്നും ന്നതെന്നും ഇതിനായി സുപ്രീം കോടതിയോട് സംരക്ഷണം ആവശ്യപ്പെടുമെന്നും ബിന്ദു വ്യക്തമാക്കി.  2019 ജനുവരി രണ്ടാം തീയതിയായിരുന്നു ആചാര ലംഘനം നടത്തി ബിന്ദുവും കനക ദുർഗയും സന്നിധാനത്തെത്തി അയ്യപ്പദർശനം നടത്തിയത്. പോലീസിൽ നിന്ന് സംരക്ഷണം ലഭിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് സംരക്ഷണത്തിനായി സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും ബിന്ദു പറഞ്ഞു.  

കാര്‍ട്ടോസാറ്റ് – 3 ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയിച്ചു

Posted by - Nov 27, 2019, 10:37 am IST

ചെന്നൈ : ഐ.എസ്.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ (റിമോട്ട് സെന്‍സിങ് ) ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തേതായ കാര്‍ട്ടോസാറ്റ് – 3ന്റെ വിക്ഷേപിച്ചു. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് പി.എസ്.എല്‍.വി. സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്. 

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Posted by - Nov 27, 2019, 10:26 am IST

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. ഉദ്ധവ് താക്കറെയെ ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. 

പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ എയര്‍ ഇന്ത്യയുമായി ധാരണയായി

Posted by - Nov 26, 2019, 06:18 pm IST

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍വച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറുടെയോ എംബസിയുടേയോ സഹായം കിട്ടാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നോര്‍ക്കയുടെ പദ്ധതി എയര്‍ ഇന്ത്യയുമായി ധാരണയായി. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമാണ്. ധാരണാപത്രത്തില്‍ ഒപ്പവച്ചത്.  

സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

Posted by - Nov 26, 2019, 06:09 pm IST

തൃശ്ശൂര്‍: ചാലക്കുടിയില്‍ സ്കൂൾ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍വെച്ച് പാമ്പുകടിയേറ്റു. സി.എം.ഐ കാര്‍മല്‍ സ്‌കൂളിലെ ഒമ്പതുവയസുകാരനായ വിദ്യാര്‍ഥിക്കാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ദേവേ​ന്ദ്ര​ ഫ​ഡ്നാ​വി​സ് മഹാരാഷ്ട്ര മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു  

Posted by - Nov 26, 2019, 04:34 pm IST

ന്യൂ ഡൽഹി: ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ നാളെ അഞ്ച് മണിക്ക് മുൻപായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻസിപി നേതാവ് അജിത് പവാർ പദവിയിൽ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.  

തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങും

Posted by - Nov 26, 2019, 04:30 pm IST

കൊച്ചി: ശബരിമലയിൽ ദർശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദർശനം നടത്തുന്നില്ലെന്നും മുംബൈയിലേക്ക് മടങ്ങുമെന്നും പറഞ്ഞു. ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് അറിയിച്ചതോടെയാണ് തീരുമാനം. ശബരിമല ദർശനം നടത്താതെആദ്യം  മടങ്ങില്ലെന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും, പിന്നീട് നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരാണെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. തൃപ്തി ദേശായി ഉൾപ്പെടെ നാല് സ്ത്രീകൾ ചൊവ്വാഴ്ച പുലർച്ചെയാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എന്നാൽ ശബരിമലയിൽ യുവതീപ്രവേശനം വേണ്ടെന്ന നിലപാടിൽ സർക്കാർ