മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു

Posted by - Nov 26, 2019, 03:19 pm IST

മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം  അജിത് പവാര്‍ രാജിവെച്ചു.  നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനം ഉണ്ടായത്.

പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകും: തൃപ്തി ദേശായി 

Posted by - Nov 26, 2019, 11:24 am IST

കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാൻ സാധിക്കില്ലെന്ന്  കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തൃപ്തിയെ അറിയിച്ചു. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകുമെന്നാണ് തൃപ്തിയുടെ നിലപാട്. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തിരിച് പൂണെയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിക്കാന്‍ സംരക്ഷണം നല്‍കാമെന്നും പോലീസ് തൃപ്തിയെ അറിയിച്ചുണ്ട്. എന്നാൽ  തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഭക്‌തർ നാമജപ പ്രതിഷേധം തുടരുകയാണ്. 

മഹാരാഷ്ട്രയില്‍ നാളെ  വിശ്വാസ വോട്ടെടുപ്പ് നടത്തണം: സുപ്രീം കോടതി 

Posted by - Nov 26, 2019, 11:17 am IST

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതിവിധിച്ചു .  പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് ഉത്തരവ്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അടിയന്തരമായി പ്രോടേം സ്പീക്കറെ തിരഞ്ഞെടുക്കണം. അതിന് ശേഷം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തിയതിനുശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണം . നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണം. ബുധനാഴ്ച രാവിലെ തന്നെ സഭ വിളിച്ച്

ലോക സഭയിൽ മാര്‍ഷലുകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കോൺഗ്രസ് നേതാക്കൾ   മാപ്പുപറയണം : വി മുരളീധരൻ

Posted by - Nov 25, 2019, 06:42 pm IST

ന്യൂഡല്‍ഹി: രമ്യ ഹരിദാസ് ഉൾപ്പടെയുള്ള  വനിതാ എം.പിമാരെ ലോക്‌സഭയില്‍ പുരുഷ മാര്‍ഷലുകള്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്പീക്കറുടെ ഉത്തരവുപ്രകാരം സഭയില്‍ പ്രവേശിച്ച മാര്‍ഷലുകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് വനിതാ അംഗവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷയും മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രാ വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തിനിടെ രമ്യ ഹരിദാസ് അടക്കമുള്ളവരെ കൈയേറ്റം ചെയ്തുവെന്നാണ് ആരോപണം ഉയര്‍ന്നത്. പുരുഷ മാര്‍ഷലുകൾ  കൈയേററ്റം  ചെയ്തു എന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ   അവസാനിപ്പിച്ചു  

Posted by - Nov 25, 2019, 05:02 pm IST

മുംബൈ: അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ  അവസാനിപ്പിച്ചു. കേസില്‍ അദ്ദേഹത്തിനെതിരെ  തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി  അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ് അജിത് പവാറിനെതിരായ അഴിമതിക്കേസ് അന്വേഷണസംഘം അവസാനിപ്പിച്ചത്. അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചു. വിദര്‍ഭ ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരായി അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.  അജിത് പവാര്‍ ഇറിഗേഷന്‍

ഐഎസ് അനുകൂല യോഗം: 6 പ്രതികൾ കുറ്റക്കാർ 

Posted by - Nov 25, 2019, 03:29 pm IST

കൊച്ചി: ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കണ്ണൂരിലെ കനകമലയില്‍കൂടിയെന്ന കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു . രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂല രഹസ്യയോഗം കനകമലയില്‍ സംഘടിപ്പിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. കണ്ണൂര്‍ അണിയാരം മദീന മഹലില്‍ ഒമര്‍ അല്‍ഹിന്ദി എന്ന പേരില്‍ അറിയപ്പെടുന്ന മന്‍സീദ് (31),തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബുഹസ്‌ന എന്ന സ്വാലിഹ് മുഹമ്മദ് (30), കോയമ്പത്തൂര്‍ സ്വദേശി

Posted by - Nov 25, 2019, 03:19 pm IST

വയനാട് : ഷഹ്‌ല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച  സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഷഹ്‌ലയുടെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകളുമായാണ് വിദ്യാർത്ഥികൾ സ്‌കൂൾ ഉപരോധിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട പിടിഎ വീണ്ടും സ്‌കൂളിനുള്ളിൽ പ്രവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.പിടിഎ ഭാരവാഹികളും അധ്യാപകരും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും കുട്ടികൾ ആരോപിക്കുന്നു.    പ്രതികളായ അധ്യാപകരും ഷഹ്‌ലയെ ചികിൽസിച്ച ഡോക്ടറും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പ്രതികളുടെ വീട്ടിലെത്തിയ പൊലീസ് മൊഴിയെടുക്കാനാകാതെ തിരിച്ചു വരികയായിരുന്നു. ഷഹ്‌ലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ

മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാനിൽ

Posted by - Nov 25, 2019, 03:12 pm IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്‍,കൊറിയ സന്ദര്‍ശനം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ഒസാക്കയിലെത്തിയ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി.  കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്‍കിയ സഹായം  വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രിയും ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥ പ്രമുഖരുമാണ് മുഖ്യമന്ത്രിയുടെ സംഘത്തിന് ഒപ്പമുള്ളത്. ബിസിനസ് പ്രൊഫഷണല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. ജപ്പാനില്‍ മലയാളികള്‍ വളരെ കൂടുതലില്ല. എന്നാല്‍ മലയാളികള്‍ ലോകത്തിന്റെ ഏത്

ലോക് സഭ  ബഹളത്തിൽ  രമ്യാ ഹരിദാസിന് നേരെ കൈയേറ്റ ശ്രമം  

Posted by - Nov 25, 2019, 03:07 pm IST

ന്യൂ ഡൽഹി : മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ ലോക് സഭയിൽ ബഹളം. പാർലമെന്റിന്റെ രണ്ട് സഭയും ബഹളത്തിൽ സ്തംഭിച്ചു.പ്രതിഷേധ പ്രകടനം നടത്തിയവർക്ക് നേരെ മാർഷൽമാരെ സ്‌പീക്കർ നിയോഗിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് കോൺഗ്രസ്സ് നേതാക്കൾ സഭയിൽ എത്തിയത്. ബാനർ ഉയർത്തിയതിന് കോൺഗ്രസ്സ് എംപിമാരായ ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും ഒരു ദിവസത്തേക്ക് സഭാ നടപടികളിൽ നിന്ന് സ്പീക്കർ മാറ്റി നിർത്തി. മാർഷൽമാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച്

മഹാരാഷ്ട്ര വിഷയത്തിൽ ചൊവാഴ്ച രാവിലെ 10 .30ന് സുപ്രീം കോടതി ഉത്തരവിടും 

Posted by - Nov 25, 2019, 12:18 pm IST

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീം കോടതി  ഉത്തരവിടും. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ഒടുവിലായിരുന്നു  കോടതി ഹര്‍ജി വിധി പറയുന്നതിനായി മാറ്റിയത്. ജസ്റ്റിസ്.വി.എന്‍.രമണ അധ്യക്ഷനായ…… മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

മഹാരാഷ്ട്ര; രേഖകള്‍ നാളെ ഹജരാക്കണമെന്ന് സുപ്രീം കോടതി

Posted by - Nov 24, 2019, 01:13 pm IST

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയുന്നത് നാളേക്ക് മാറ്റി. നാളെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. വിശ്വാസം തെളിയിക്കാന്‍ മൂന്ന് ദിവസം സമയം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകള്‍ റോഹ്ത്തഗി ആവശ്യപ്പെടുകയായിരുന്നു.

എന്‍സിപി നിയമസഭാ കക്ഷി നേതൃസ്ഥനത്ത് നിന്ന് നീക്കിയതിനെതിരെ അജിത് പവാര്‍ സുപ്രീം കോടതിയിലേക്ക്

Posted by - Nov 24, 2019, 11:05 am IST

മുംബൈ: എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് തന്നെ നീക്കിയതിനെതിരെ അജിത് പവാര്‍ സുപ്രീം കോടതിയിലേക്ക്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് അജിത് പവാറും സുപ്രീംകോടതിയെ സമീപിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് എന്‍സിപി നിയമസഭാകക്ഷി നേതൃ സ്ഥാനത്തു നിന്ന് അജിത് പവാറിനെ നീക്കിയത്.

ഇബോബി സിംഗിന്റെ വസതിയില്‍ നിന്ന് നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു

Posted by - Nov 23, 2019, 04:17 pm IST

ന്യൂ ഡല്‍ഹി : മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ വസതിയില്‍ സിബിഐ നടത്തിയ പരിശോധനയില്‍ 26.49 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു. വികസന ഫണ്ടില്‍ നിന്ന് 332 കോടി ദുരുപയോഗം ചെയ്തെന്നാരോപിച്ച് ഇബോബി സിംഗിനും കൂട്ടാളികള്‍ക്കുമെതിരെ കേസ് എടുത്തിരുന്നു. ഇതെതുടര്‍ന്നാണ് മൂന്ന് നഗരങ്ങളിലായി ഒമ്പത് സ്ഥലത്ത് സിബിഐ പരിശോധന നടത്തിയത്

ദേവേന്ദ്ര ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാൻ  ഗവർണ്ണർ നവംബർ 30 വരെ സമയം നൽകി    

Posted by - Nov 23, 2019, 04:09 pm IST

മുംബൈ : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ നവംബർ 30 വരെ സമയം നൽകി. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് ഗവർണറുടെ സാന്നിധ്യത്തിൽ രാജ് ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്.  തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ശരദ് പവാറിന്റെ എൻസിപി എന്ന പാർട്ടിയെ പിളർത്തിയാണ് ബിജെപി അധികാരം നേടിയെടുത്തത് എന്നാണ് സംസാരം. എൻസിപി നേതാവായ അജിത് പവാറാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ കത്ത് അജിത്

ഷഹ്‌ലയുടെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി

Posted by - Nov 23, 2019, 11:58 am IST

വയനാട് : സുൽത്താൻ ബത്തേരിയിലെ മരിച്ച വിദ്യാർത്ഥിനിയായ ഷഹ്‌ലയുടെ വീട് സന്ദർശിക്കാൻ എത്തിയ  മന്ത്രി സി. രവീന്ദ്രനാഥിന്  നേരെ കരിങ്കൊടി വീശി പ്രതിഷേധം അറിയിച്ചു. പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് നേരേയാണ് ബിജെപി, യൂത്ത് കോൺഗ്രസ്സ്, എംഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം.