എൻസിപിയുടെ രാഷ്ട്രീയ മാറ്റം അപ്രതീക്ഷിതം: കോൺഗ്രസ്സ്
മുംബൈ : മഹാരാഷ്ട്രയിൽ നടന്നത് രാഷ്ട്രീയ ചതിയാണെന്ന് കോൺഗ്രസ്സ് നേതാവ് കെ.സി. വേണുഗോപാൽ. മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ എൻസിപിയുടെ പിന്തുണയോടെ സർക്കാർ അധികാരമേറ്റതിനെ പരാമർശിച്ചാണ് വേണുഗോപാൽ സംസാരിച്ചത്. ശരദ് പവാറും നരേന്ദ്ര മോഡിയും തമ്മിൽ നടത്തിയ ചർച്ച ശ്രദ്ധയിൽപ്പെട്ടിരിന്നുവെന്നും കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് പോയതെന്നാണ് പവാർ പറഞ്ഞിരുന്നത്. നാടകീയ നീക്കങ്ങൾ ആസൂത്രണം ചെയ്യാനാണ് ആ കൂടിക്കാഴ്ച നടത്തിയതെന്ന് ഇപ്പോൾ മനസിലാകുന്നുവെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
Recent Comments