ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്

Posted by - Nov 18, 2019, 04:32 pm IST

മുംബയ്: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാം ചരമവാർഷികത്തിൽ ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്. താക്കറെയുടെ പഴയ പ്രസംഗ വീഡിയോയോടൊപ്പം ബാൽ താക്കറെ തങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനമാണെന്നായിരുന്നു ഫഡ്നാവിസിന്റെ ട്വീറ്റ്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം തങ്ങളെ പഠിപ്പിച്ചുവെന്നും പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് താക്കറെയെന്നും ഫഡ്നാവിസ് കുറിച്ചു.

നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Posted by - Nov 18, 2019, 04:27 pm IST

കൊച്ചി: നടൻ ശ്രീനിവാസനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്  ചെന്നൈയിലേക്ക് പോകാൻ പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തെയ്യാറെടുക്കുമ്പോളാണ് സംഭവം. എൽ.എഫ് ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയായ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. ആസ്റ്റർ മെഡിസിറ്റിയിൽ നേരത്തെ മുതൽ ചികിത്സയിലാണ് ശ്രീനിവാസൻ. 

ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരം കെ സുരേന്ദ്രന് 

Posted by - Nov 18, 2019, 03:24 pm IST

കൊച്ചി: ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരത്തിന്  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ അർഹാനായി. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ശബരിമല  ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

ജെഎൻയു പ്രദേശത്ത് നിരോധനാജ്ഞ  

Posted by - Nov 18, 2019, 03:14 pm IST

ന്യൂ ഡൽഹി : ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാർച്ച് പോലീസ് തടഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബാരിക്കേഡുകളും മറ്റും മറികടന്ന് വിദ്യാർത്ഥികൾ മുന്നോട്ട് മാർച്ച് ചെയ്തു. ന്യൂ ഡൽഹി : ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതിനെതിരെ വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാർച്ച് പോലീസ് തടഞ്ഞു.പോലീസ് നടപടിയെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബാരിക്കേഡുകളും മറ്റും മറികടന്ന് വിദ്യാർത്ഥികൾ മുന്നോട്ട് മാർച്ച് ചെയ്തു.  ജെഎൻയു ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫീസ്

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അന്ത്യശാസനം  

Posted by - Nov 18, 2019, 10:34 am IST

ചെന്നൈ  : മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആല്മഹത്യ ചെയ്ത  സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ അന്ത്യശാസനവുമായി വിദ്യാര്‍ഥി കൂട്ടായ്മ. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഡി.എം.കെയും പ്രശ്‌നം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുവന്നു. രാവിലെ പത്തുമണിക്കുള്ളില്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ തീരുമാനിച്ചില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരത്തിന് ഇറങ്ങുമെന്നാണ് വിദ്യാര്‍ഥികള്‍ അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Posted by - Nov 18, 2019, 10:23 am IST

ന്യൂഡല്‍ഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 

'ഒരു രാജ്യം, ഒരു ശമ്പളദിനം’ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Posted by - Nov 17, 2019, 01:19 pm IST

ന്യൂഡൽഹി: നിശ്ചിത തൊഴിൽസമയവും സ്ഥിരവരുമാനവുമുള്ള മേഖലകളിൽ ജോലിചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ട് ‘ഒരു രാജ്യം, ഒരു ശമ്പളദിനം’ സംവിധാനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. തൊഴിൽസുരക്ഷ, ആരോഗ്യം, തൊഴിൽസാഹചര്യങ്ങൾ എന്നിവസംബന്ധിച്ച് കൊണ്ടുവരുന്ന ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് വർക്കിങ് കണ്ടീഷൻസ് (ഒ.എസ്.എച്ച്.) കോ‍ഡ്, വേജസ് കോഡ് എന്നിവയുടെ ഭാഗമായാണ് ഈ നീക്കം. പലമേഖലകളിലെ  തൊഴിലാളികൾക്കെല്ലാം ഓരോ മാസവും നിശ്ചിതദിവസം ശമ്പളദിനമാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.  തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നുവെന്നുറപ്പാക്കാനാണ് ഇതെന്ന്  കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗവാർ പറഞ്ഞു. 

ഗോതാബായ രാജപക്സെ പുതിയ  ശ്രീലങ്കന്‍ പ്രസിഡന്റ് 

Posted by - Nov 17, 2019, 12:49 pm IST

കൊളംബോ: ഗോതാബായ രാജപക്സെയെ ശ്രീലങ്കന്‍ പ്രസിഡന്റായി  തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും  മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ്  വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോതാബായ.  മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത്  രണ്ടാം സ്ഥാനത്തായി. പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. 

കേരള എക്‌സ്പ്രസ് ആന്ധ്രയില്‍ പാളംതെറ്റി; ആളപായമില്ല  

Posted by - Nov 17, 2019, 10:56 am IST

വിജയവാഡ:  തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ (12626) കോച്ചുകളില്‍ ഒന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍വച്ച് പാളംതെറ്റി. ആര്‍ക്കും പരിക്കില്ല .പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്ന് റെയില്‍വെ അധികൃതർ പറഞ്ഞു. യേര്‍പേട് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ  ചക്രങ്ങളില്‍ ഒന്നിന് കേടുപറ്റിയതാണ് അപകടത്തിന് കാരണമായത്. തീവണ്ടിക്ക് വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Posted by - Nov 17, 2019, 10:40 am IST

മലപ്പുറം : പൊന്നാനിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കുണ്ടുകടവിൽ കാറും ലോറിയും കൂട്ടിയിടച്ചാണ് അപകടം ഉണ്ടായത്.  തിരൂരിലെ ബിപി അങ്ങാടി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന ചിറയിൽ അഹമ്മദ് ഫൈസൽ, സുബൈദ, നൗഫൽ എന്നിവരാണ് ,മരിച്ചത്. ഒപ്പം സഞ്ചരിച്ച നൗഷാദിനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

എന്ത്  വന്നാലും നവംബർ 20ന് ശേഷം താൻ ശബരിമലയിൽ എത്തിയിരിക്കും: തൃപ്തി ദേശായി

Posted by - Nov 16, 2019, 04:30 pm IST

പൂനെ: സംസ്ഥാന സർക്കാരിൽ നിന്നും സംരക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും താൻ നവംബർ 20ന് ശേഷം ശബരിമലയിലേക്ക് എത്തുമെന്ന് അറിയിച്ച് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. താൻ കേരള സർക്കാരിനോട് സംരക്ഷണം ആവശ്യപ്പെടുമെന്നും അത് തരേണ്ടതുണ്ടോ ഇല്ലയോ എന്നത് സർക്കാരിന്റെ തീരുമാനത്തിന് താൻ വിടുകയാണെന്നും തൃപ്തി പറയുന്നു. ശബരിമലയിൽ തത്കാലം യുവതികൾ പ്രവേശിക്കേണ്ട എന്ന കേരള സർക്കാരിന്റെ നിലപാടിനോട് താൻ യോജിക്കുന്നില്ലെന്നും 2018ലെ ശബരിമല യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും അവിടേക്ക് പോകാമെന്നും അവർ പറഞ്ഞു

ഒരു ടെലികോം കമ്പനിയും പൂട്ടേണ്ടി വരില്ല;  നിർമലാ സീതാരാമന്‍

Posted by - Nov 16, 2019, 04:12 pm IST

ന്യൂഡല്‍ഹി: ഒരു ടെലികോം കമ്പനിക്കും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരില്ല , എല്ലാവരും അഭിവൃദ്ധിപ്രാപിക്കുമെന്നും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യത്തെ ടെലികോം രംഗത്തെ പ്രതിസന്ധിയെകുറിച്ചായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം. മുന്‍നിര ടെലികോം കമ്പനികളില്‍ ജിയോ ഒഴികെയുള്ള എല്ലാ ടെലികോം കമ്പനികളും സെപ്റ്റംബര്‍ പാദത്തില്‍ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. ടെലികോം മേഖലയിലെ പിരിമുറുക്കം പഠിക്കാന്‍ രൂപീകരിച്ച സെക്രട്ടറിതല സമിതി ഇതുവരെ ഒരു തീരുമാനവും എടുത്തി ട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ധന മന്ത്രി ഇങ്ങനെ

മുഖ്യമന്ത്രിക്ക് ഡല്‍ഹിയിൽ ബുള്ളറ്റ്പ്രൂഫ് കാറും ജാമറും

Posted by - Nov 16, 2019, 03:55 pm IST

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ  വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്  ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തി. നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും  സുരക്ഷക്കായുണ്ട്. സാധാരണ മുഖ്യമന്ത്രിക്ക് രണ്ട് കമാന്‍ഡോസിനേയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നുണ്ട്.

ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ 10 അംഗ വനിതാ സംഘത്തെ പൊലീസ് തിരിച്ചയച്ചു  

Posted by - Nov 16, 2019, 03:45 pm IST

പത്തനംതിട്ട : ശബരിമല ദർശനത്തിനായി എത്തിയ  പത്തംഗ വനിതാ സംഘത്തെ പോലീസ് തിരിച്ചയച്ചു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തെയാണ് പോലീസ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ് പോലീസ് ഇവരെ തിരിച്ചയച്ചത്. സുപ്രീം കോടതി ശബരിമല വിധിയിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ യുവതീപ്രവേശം അനുവദിക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഇന്നാണ് തുറന്നത്.  

ശബരിമല നട ഇന്ന് തുറക്കും, സുരക്ഷ ശക്തം

Posted by - Nov 16, 2019, 10:41 am IST

പത്തനംതിട്ട :  മണ്ഡലകാല പൂജകൾക്കായി  ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തർക്കായി തുറക്കുക. ശക്തമായ  സുരക്ഷ ഒരുക്കിയാണ് ഇത്തവണ ശബരിമല തീർത്ഥാടന കാലത്ത് ഭക്തരെ വരവേൽക്കുന്നത്.  കഴിഞ്ഞ വർഷം യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം നട കയറാനായി എത്തിയ സ്ത്രീകളെ ആക്രമിച്ചും സന്നിധാനവും പരിസരപ്രദേശവും ഭീതി പരത്തുന്ന രീതിയിൽ അയ്യപ്പഭക്തർ തമ്പടിച്ചിരുന്നു.  അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.  പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തങ്ങുന്ന ഭക്തരെ ഉച്ചയ്ക്ക്