മല കയറാൻ വരുന്ന  സ്ത്രീകൾക്ക് സർക്കാർ സംരക്ഷണമില്ല : കടകംപള്ളി സുരേന്ദ്രൻ

Posted by - Nov 15, 2019, 06:20 pm IST

തിരുവനന്തപുരം : മണ്ഡലകാലം തുടങ്ങാനിരിക്കെ  ശബരിമല കയറാൻ വരുന്ന വനിതകൾക്ക് മുന്നറിയിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മല കയറാനെത്തുന്ന സ്ത്രീകൾക്ക് സർക്കാർ വക സംരക്ഷണം നൽകില്ലെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആക്ടിവിസ്റ്റുകൾക്ക് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും സംരക്ഷണം വേണമെന്നുള്ളവർ സുപ്രീം കോടതിയിൽ നിന്ന് ഉത്തരവുമായി വരണമെന്നും അദ്ദേഹം വ്യക്തമാക്കി.  ശബരിമലയെപ്പറ്റിയുള്ള  വാർത്തകൾ നൽകുമ്പോൾ മാധ്യമപ്രവർത്തകർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധ ഭീഷണി

Posted by - Nov 15, 2019, 05:03 pm IST

കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. ഭീഷണി സന്ദേശവും, കത്തും വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്‌. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു.  ഭീഷണി കത്തും, സന്ദേശവും ലഭിച്ചത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു. കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദർ മുസാമിന്‍റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. കത്തിനൊപ്പം ലഘു ലേഖയും ഉണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കത്ത് വടകര

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍  മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

Posted by - Nov 15, 2019, 04:30 pm IST

ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍  മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. സാമ്പത്തിക ഇടപാടില്‍ ചിദംബരത്തിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.   ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാൽ അത്  അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ്  കോടതിയെ അറിയിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കോടതിയുടെ ഈ നടപടി. എന്നാൽ  അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും പൊതുസമൂഹത്തിലുള്ള വില ഇടിക്കാനാണെന്നുമാണ് ചിദംബരത്തിന്റെ വാദം.

ഇത്തവണയും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം കടത്തിവിടാൻ തീരുമാനം 

Posted by - Nov 15, 2019, 04:21 pm IST

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്  ശബരിമല നട നാളെ തുറക്കും. പ്രധാന ഇടത്താവളമായ നിലക്കലും പമ്പയിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇത്തവണയും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം കടത്തിവിടാനാണ് അധികൃതരുടെ തീരുമാനം.  തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലക്കല്‍ പാര്‍ക്ക് ചെയ്യണം. ഇതിനായി കൂടുതല്‍ പാര്‍ക്കിങ് സൗകര്യം തയ്യാറാക്കിയിട്ടുണ്ട്.  ഇത്തവണ  20,000 മുതല്‍ 30,000 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം പുതിയതായി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തുന്നതിനു പ്രത്യേകം പാതയും ഉണ്ട് .

മഹാരാഷ്ട്രയെ അടുത്ത 25 വര്‍ഷം ശിവസേന നയിക്കും: സഞ്ജയ് റാവത്ത് 

Posted by - Nov 15, 2019, 02:52 pm IST

മുംബൈ: മഹാരാഷ്ട്രയിൽ  അടുത്ത സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.  കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അടുത്ത 25 വര്‍ഷം ഭരിക്കുമെന്നും സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. അടുത്ത 25 വര്‍ഷത്തേക്ക് മുഖ്യമന്ത്രി പദം വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.  ആരുതടയാന്‍ ശ്രമിച്ചാലും സംസ്ഥാനത്തെ ശിവസേന നയിക്കും അദ്ദേഹം പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ ശിവസേനയുടെ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും; ഇന്ന് അവസാന പ്രവൃത്തി ദിവസം

Posted by - Nov 15, 2019, 10:33 am IST

ന്യൂ ഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസമാണ്. അയോദ്ധ്യ, ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പെടെ വളരെ സുപ്രധാനമായ ഉത്തരവുകൾ പ്രസ്താവിച്ചതിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ഇന്ന് വൈകുന്നേരം സുപ്രീം കോടതി അങ്കണത്തിൽ വെച്ച് അദ്ദേഹത്തിന് യാത്രയയപ്പ് നൽകും.

ശബരിമല വിധിയിൽ തീരുമാനമുണ്ടാകുന്നതുവരെ യുവതികളെ തടയും 

Posted by - Nov 15, 2019, 10:18 am IST

തിരുവനന്തപുരം : ശബരിമലയിൽ യുവതികളുടെ പ്രവേശനം അനിവദിച്ചുകൊണ്ടുള്ള വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ലെങ്കിലും  യുവതീപ്രവേശനം തടയാൻ സർക്കാർ ആലോചിക്കുന്നു. നട തുറക്കാൻ ഇനി അധികം ദിവസങ്ങൾ ഇല്ല. തുടർ നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. സ്റ്റേ ഇല്ലാത്തതിനാൽ ആക്ടിവിസ്റ്റുകൾ മല കയറാൻ സാധ്യത ഉണ്ട്. ഇവരെ പമ്പയിൽ വെച്ച് തന്നെ തടയാനാണ് സർക്കാർ തീരുമാനം. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനാണ് സർക്കാർ പ്രഥമ പരിഗണന കൊടുക്കുക.  

റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Posted by - Nov 14, 2019, 04:32 pm IST

കോയമ്പത്തൂര്‍:  റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സുലൂര്‍ റാവുത്തല്‍ പാലം റെയില്‍വേ മേല്‍പ്പാലത്തിനടുത്ത്  പാളത്തിലിരുന്ന വിദ്യാര്‍ഥികളെ ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനാണ്  ഇടിച്ചുതെറിപ്പിച്ചത്‌. സംഭവത്തില്‍ ഒരു വിദ്യാര്‍ഥി പരിക്കുകളോടെ രക്ഷപ്പെട്ടു. വിദ്യാര്‍ഥികള്‍ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറയുന്നു. അപകട സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഡിസ്‌പോസിബിള്‍ കപ്പുകളും കണ്ടെടുത്തിട്ടുണ്ട്.  

മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവെക്കില്ല: അമിത് ഷാ 

Posted by - Nov 14, 2019, 03:49 pm IST

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവയ്ക്കാനില്ലെന്ന് അമിത് ഷാ. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുന്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദേഹം തന്നെയായിരിക്കും  മുഖ്യമന്ത്രിയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിപദം പങ്കിടണമെന്നുള്ള ശിവസേനയുടെ ആവശ്യം പാര്‍ട്ടിക്ക് സ്വീകാര്യമല്ലാത്ത കാര്യമാണ്.  തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണ പരിപാടികളിലെല്ലാം  ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രസ്താവിച്ചത് . അന്ന് ഒരാളും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ പുതിയൊരു കാര്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍പ് എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോള്‍ നിലപാട്

2020ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ബ്രസീല്‍ പ്രസിഡന്റ് എത്തും   

Posted by - Nov 14, 2019, 02:45 pm IST

ബ്രസീലിയ: 2020ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യ അതിഥിയായി പങ്കെടുക്കാൻ  ബ്രസീല്‍ പ്രസിഡന്റ് ഹെയ്ര്‍ ബൊല്‍സൊനാരോ സമ്മതിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രസീല്‍ പ്രസിഡന്റ് സമ്മതിച്ചത്.  11ാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയില്‍ എത്തിയതിനോടനുബന്ധിച്ചാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. ഇത് രണ്ടാം തവണയാണ് ബ്രിക്‌സില്‍ പങ്കെടുക്കാനായി മോദി ബ്രസീലിലെത്തുന്നത്. കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലായിരുന്നു.  

ശബരിമല വിധിയിൽ സന്തോഷമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ

Posted by - Nov 14, 2019, 02:07 pm IST

തിരവനന്തപുരം: ശബരിമല യുവതി പ്രവേശന കേസ് 7 അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ  വളരെയേറെ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ.  അയ്യപ്പഭക്തൻമാരുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് അഞ്ചംഗ ബെഞ്ചിൽ നിന്ന് വളരെ വിശാലമായ ഏഴംഗ ബെഞ്ചിലേക്ക് മാറ്റുവാൻ സുപ്രീം കോടതി തീരുമാനിച്ചു. 2018 സെപ്തംബർ 28ന് സുപ്രീം കോടതി പ്രഖ്യാപിച്ച വിധി പുനപരിശോധിക്കണമെന്ന് തീരുമാനിച്ചതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ശശികുമാർ വർമ പറഞ്ഞു.

തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക്

Posted by - Nov 14, 2019, 01:58 pm IST

മുംബയ്: ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്തതുകൊണ്ട്  ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി പറഞ്ഞു . പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.  കഴിത്ത വർഷം ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ തൃപ്തി ദേശായി ശബരിമലയിൽ ദർശനം നടത്താനായി എത്തിയിരുന്നു. എന്നാൽ ജനരോഷം മൂലം വിമാനത്താവളത്തിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല

രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കി

Posted by - Nov 14, 2019, 01:49 pm IST

ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന്(ചൗക്കീദാര്‍ ചോര്‍ ഹേ)പറഞ്ഞുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി.രാഹുലിന്റെ മാപ്പ് കോടതി അംഗീകരിച്ചു. ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പിച്ചത്.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കും, കേസ് 7 അംഗ ബെഞ്ചിന് വിട്ടു 

Posted by - Nov 14, 2019, 11:24 am IST

ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ്  നിര്‍ണായക വിധി. ശബരിമല വിഷയം വിശാല 7 അംഗ ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും മതത്തിന് പ്രാധാന്യമുണ്ടെന്നും മതവിശ്വാസം പരിഗണിക്കണമെന്നും വിധി പ്രസ്‌താവിച്ചു . 

കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ

Posted by - Nov 14, 2019, 09:55 am IST

കൊച്ചി: കെ.ആർ. പ്രേംകുമാർ  കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ. വിവാദങ്ങൾക്കിടയിലും  കൊച്ചി കോർപ്പറേഷനിൽ മേയര്‍ സ്ഥാനം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. അതേസമയം രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 73 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 37 വോട്ടുകള്‍ നേടി. എല്‍ഡിഎഫിന് 34 വോട്ടുകൾ മാത്രമാണ് നേടാനായത്.