ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിൻവലിച്ചു 

Posted by - Nov 13, 2019, 06:28 pm IST

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചു.  ജെ.എന്‍.യു എക്സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മറ്റ് പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസിലേക്ക് മടങ്ങാന്‍ സമയമായെന്നും ആര്‍.സുബ്രഹ്മണ്യം തന്റെ ട്വീറ്ററ്റിലൂടെ അറിയിച്ചു.  

 മഹാരാഷ്ട്രയിൽ കോൺഗ്രസ്സും എന്‍സിപിയും ശിവസേനയുമായി ധാരണയിലായി   

Posted by - Nov 13, 2019, 05:10 pm IST

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച് രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടും , ഉപമുഖ്യമന്ത്രിസ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിന് എന്നുള്ള പുതിയ ധാരണയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.  പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രുപീകരിക്കുക എന്നതാണ് പൊതുധാരണ. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മൂന്ന് പാര്‍ട്ടികള്‍ക്കുമായി തുല്യമായി പങ്കിടും. സ്പീക്കര്‍ സ്ഥാനം ഏത് പാര്‍ട്ടിക്ക് എന്നുള്ളതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. സഖ്യസര്‍ക്കാര്‍ സംബന്ധിച്ച്

മണ്ഡലകാലത്ത്‌  നിലക്കല്‍, പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി

Posted by - Nov 13, 2019, 04:55 pm IST

പത്തനംതിട്ട: ശബരിമല നട മണ്ഡലകാല പൂജകൾക്കായി നവംബർ 16ന് തുറക്കും. മണ്ഡലകാലത്തുള്ള  കെഎസ്ആർടിസി സർവീസ്  നിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീനായി 10 ഇലക്ട്രിക്ക് ഉള്‍പ്പെടെ 300 ഓളം ബസ്സുകള്‍ ഇക്കുറി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നിലക്കല്‍, പമ്പ റൂട്ടില്‍ 40 രൂപ നിരക്കിലാകും കെഎസ്ആർടിസി ഇത്തവണയും സർവീസ് നടത്തുക.    മണ്ഡലകാലത്തെ അയ്യപ്പ ഭക്തരുടെ തിരക്ക് പരിഗണിച്  സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. നിസാമാബാദ്-കൊല്ലം സ്‌പെഷൽ

സുപ്രീം  കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ 

Posted by - Nov 13, 2019, 03:01 pm IST

ന്യൂഡല്‍ഹി: സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമെന്നു കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന വര്‍ഷങ്ങള്‍നീണ്ടു നിന്ന തര്‍ക്കത്തിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് ഇന്ന് തീര്‍പ്പുകല്‍പ്പിച്ചത്.

വെണ്മണി ദമ്പതിമാരുടെ കൊലപാതകം; പ്രതികൾ വിശാഖപട്ടണത്തിൽ പിടിയിൽ

Posted by - Nov 13, 2019, 01:41 pm IST

ആലപ്പുഴ : വെണ്മണിയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശികളെ വിശാഖപ്പട്ടണത്ത് നിന്ന് റെയിൽവെ സുരക്ഷാ സേന പിടികൂടി. ലബിലു, ജുവൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ചിത്രം പതിപ്പിച്ച നോട്ടീസ് ആർപിഎഫ് എല്ലായിടത്തും കൈമാറിയിരുന്നു. ഈ ചിത്രങ്ങൾ തിരിച്ചറിഞ്ഞാണ് റെയിൽവേ സുരക്ഷാ സേന ഇവരെ പിടികൂടിയത്. ചെന്നൈ-കോറമണ്ടൽ എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികളായ ഇരുവരും.  നവംബർ 12നാണ് വെണ്മണി കൊഴുവല്ലൂർ പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാനും ഭാര്യ ലില്ലിയും കൊല്ലപ്പെട്ടത്. ചെറിയാനെ വീട്ടിലെ സ്റ്റോർ മുറിയിലും ലില്ലിയെ അടുക്കളയിലമാണ്

ശബരിമല കേസിലെ  ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും

Posted by - Nov 13, 2019, 01:33 pm IST

ന്യൂഡല്‍ഹി: സുപ്രീം കോടതി ശബരിമ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍  വ്യാഴാഴ്ച വിധി പറയും.  രാവിലെ 10.30ന്  ഹര്‍ജികളില്‍ കോടതി വിധി പറയും . ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി വരുന്നത്.

വിമത കര്‍ണാടക  എം.എൽ.എമാർ അയോഗ്യർ,  തിരഞ്ഞെടുപ്പിൽ  മത്സരിക്കാം: സുപ്രീംകോടതി    

Posted by - Nov 13, 2019, 11:11 am IST

ന്യൂഡല്‍ഹി:  കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അവര്‍ക്ക് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍  സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ധാര്‍മികതയുണ്ട്. കോടതി പറഞ്ഞു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം 

Posted by - Nov 12, 2019, 06:01 pm IST

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു.  ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കേന്ദ്രത്തിന് നല്‍കിയിരുന്നു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് അംഗീകരിച് കൊണ്ട് കേന്ദ്രമന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തു

Posted by - Nov 12, 2019, 03:49 pm IST

ന്യൂഡല്‍ഹി:  മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിലപാടറിയിക്കാന്‍ എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് 20 ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയില്‍ ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. 

മാര്‍ബിള്‍ ഇറക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ മരിച്ചു

Posted by - Nov 12, 2019, 02:02 pm IST

പാലക്കാട്: കോട്ടായിയിൽ  ലോറിയില്‍നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിളിനിടയില്‍പ്പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു.  ചെറുകുളം സ്വദേശികളായ വിശ്വനാഥന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ചത്.  കണ്ടെയ്‌നര്‍ ലോറിയിലെത്തിച്ച മാര്‍ബിള്‍ പുറത്തേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്  സംഭവം. മാര്‍ബിളിന് ഇടയില്‍ കുരുങ്ങിയ ഇരുവരും തത്സമയം മരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ പാളികള്‍ നീക്കിയതിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല

Posted by - Nov 12, 2019, 01:43 pm IST

തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  ഇങ്ങനെ തീരുമാനിച്ചത്. നവംബർ 15നാണ് ശബരിമല നട തുറക്കുന്നത്.  നിലയ്ക്കലും പമ്പയിലുമായി 150 വനിതാ പൊലീസുകാരെ വിന്യസിക്കും. സന്നിധാനത്ത് വിന്യസിച്ചിരിക്കുന്ന പൊലീസുകാരുടെ എണ്ണം  4000 പേരിൽ നിന്ന് 2500 ആക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

മഹാരാഷ്‌ട്രയിൽ ഗവർണർ എൻ.സി.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു 

Posted by - Nov 12, 2019, 09:58 am IST

മുംബയ്/ന്യൂഡൽഹി: കോൺഗ്രസിന്റെ പിന്തുണ ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ  മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിംഗ് കോശിയാരി തള്ളുകയും എൻ.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്‌ട്രയിൽ സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ എല്ലാ ശ്രമവും പൊളിഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയിലാണ് എൻ.സി.പിയെ ഗവർണർ ക്ഷണിച്ചത്. കോൺഗ്രസ് -എൻ.സി.പി നിർണായക ചർച്ച ഇന്ന് മുംബയിൽ നടക്കും.

കശ്മീരിലെ  ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും  

Posted by - Nov 12, 2019, 09:35 am IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ  നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിന് തൊട്ടുമുമ്പാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 30 പേർക്ക് പരിക്ക്

Posted by - Nov 11, 2019, 02:25 pm IST

ഹൈദരാബാദ്: കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. നിരവധിപേര്‍ക്ക് പരിക്ക് പറ്റി . എം.എം.ടി.എസ്. ട്രെയിനും കൊങ്കു എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെയാണ്  സംഭവം നടന്നത്. പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന കൊങ്കു എക്‌സ്പ്രസിന് നേരെ എം.എം.ടി.എസ് ട്രെയിന്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി, 2  മരണം 

Posted by - Nov 11, 2019, 01:43 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.