ജെഎൻയുവിൽ  ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർഥികൾ ബഹിഷ്കരിച്ചു  

Posted by - Nov 11, 2019, 01:39 pm IST

ന്യൂ ഡൽഹി :  ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രതിഷേധ സമരം. ഹോസ്റ്റലിലെ ഫീസ് വർധനയിലും സമയക്രമത്തിനുമെതിരായി  വിദ്യാർത്ഥികളുടെ സമരം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി സർവകലാശാലയിൽ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടയുള്ളവർ പങ്കെടുന്ന ബിരുദദാന ചടങ്ങ് വിദ്യാർഥികൾ ബഹിഷ്കരിച്ചു. സർവകലാശാലയിലെ പുതിയ വ്യവസ്ഥ അനുസരിച്ച് ഹോസ്റ്റലുകളിൽ രാത്രി കൃത്യ സമയത്ത് കയറണമെന്നും കോളേജിൽ പ്രത്യേക ഡ്രസ്സ് കോഡും ഏർപ്പെടുത്തുമെന്നുമാണ് അധികൃതർ പറയുന്നത്. പുതിയ വ്യവസ്ഥയിൽ അതൃപ്തി അറിയിച്ച് വിദ്യാർത്ഥികൾ രേഖാമൂലം വൈസ്

വിസ്താര എയർലൈൻസ് ഡൽഹി -തിരുവനന്തപുരം സര്‍വീസ് ആരംഭിച്ചു

Posted by - Nov 11, 2019, 10:23 am IST

തിരുവനന്തപുരം: ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്നുള്ള  സംരംഭമായ വിസ്താര എയർലൈൻസ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഉദ്ഘാടനം ചെയ്തു. ദിവസേന ഡല്‍ഹിയില്‍നിന്നും തിരികെയുമുള്ള നേരിട്ടുള്ള ഫ്‌ലൈറ്റാണിത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാര്‍ക്ക് അമൃത്സര്‍, ചണ്ഡിഗഡ്, ലക്‌നൗ, വാരാണസി എന്നിവിടങ്ങളിലേക്ക് ഡല്‍ഹി വഴി സൗകര്യപ്രദമായ വണ്‍സ്റ്റോപ് കണക്ഷനുകളും ലഭ്യമാണ്.

മഹാരാഷ്ട്രയിൽ  സര്‍ക്കാര്‍ രൂപീകരിക്കാന്‍  ഗവര്‍ണര്‍ ശിവ സേനയെ  ക്ഷണിച്ചു 

Posted by - Nov 11, 2019, 10:13 am IST

മുംബൈ: രാഷ്ട്രീയ  അനിശ്ചിതത്വങ്ങള്‍ തുടരവേ മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ചു.  സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എഴരയ്ക്ക് മുമ്പ് മറുപടി നല്‍കാനാണ് ഗവര്‍ണറുടെ നിര്‍ദേശിച്ചിരിക്കുന്നത്.  ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു.  

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു

Posted by - Nov 11, 2019, 10:00 am IST

ന്യൂഡല്‍ഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യം കണ്ടിട്ടുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു അദ്ദേഹം.  1933 മേയ് 15ന് പാലക്കാട് തിരുനെല്ലായി ഗ്രാമത്തിലായിരുന്നു ജനനം. 1955 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐ.എ.എസ്. ഓഫീസറാണ്. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ഡിസംബര്‍ 12നാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായത്. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ജനം അറിയുകയായിരുന്നു.

രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുന്നപ്രമേയം കോൺഗ്രസ് പാസാക്കി  

Posted by - Nov 10, 2019, 09:42 am IST

ന്യൂഡൽഹി: സുപ്രീംകോടതിവിധിയെ  മാനിക്കുന്നുവെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുന്നുവെന്നും കോൺഗ്രസ്. സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽചേർന്ന പ്രത്യേക പ്രവർത്തകസമിതിയോഗം ഇതിനെ അനുകൂലിച്  പ്രമേയം പാസാക്കി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും സൗഹാർദവും ഉൾക്കൊണ്ട്, സമാധാനം പാലിക്കണമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും പ്രമേയം അഭ്യർഥിക്കുന്നു. കാലങ്ങളായി പുലർത്തിപ്പോരുന്ന മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് പാർട്ടിവക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത

Posted by - Nov 10, 2019, 09:31 am IST

ന്യൂ ഡൽഹി : അയോദ്ധ്യ വിധിയുടെ സാഹചര്യത്തിൽ  രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത ഉണ്ടെന്ന്  മിലിട്ടറി ഇന്റലിജൻസും റോയും ഐബിയും മുന്നറിയിപ്പ് നൽകി. ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് ഡൽഹി, യുപി, ഹിമാചലുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെയാണ് അയോദ്ധ്യ കേസിലെ വിധി സുപ്രീം കോടതി പ്രസ്താവിച്ചത്. തർക്കഭൂമി ഹിന്ദുക്കൾക്കും പ്രദേശത്ത് തന്നെ അഞ്ചേക്കർ സ്ഥലത്തിൽ പകരം സ്ഥലം മുസ്ലിമുകൾക്കും നൽകാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.  

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചു 

Posted by - Nov 10, 2019, 09:20 am IST

മുംബൈ:  മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്നവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്. 288 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് ബി.ജെ.പിയ്ക്കുള്ളത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് 145 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. മുഖ്യമന്ത്രി പദവി പങ്കുവെയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ സഖ്യകക്ഷിയായ ശിവസേനയുമായി ഇനിയും യോജിപ്പിലെത്താന്‍ സാധിചിട്ടില്ല. 

അയോദ്ധ്യ കേസ് വിധിയിൽ തൃപ്തരല്ല,  പുനഃപരിശോധനാ ഹർജി പരിഗണയിൽ : സുന്നി വഖഫ് ബോർഡ്  

Posted by - Nov 9, 2019, 04:05 pm IST

ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ  സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ വഖഫ് ബോർഡിന്റെ വാദങ്ങൾ നിലനിൽക്കുന്നുവെന്ന് പറഞ്ഞ സുപ്രീം കോടതി എന്നാൽ ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ വഖഫ് ബോർഡിന് തെളിയിക്കാൻ കഴിഞ്ഞില്ല.  കോടതി വിധിയെ ബഹുമാനിക്കുന്നെവെന്നും  പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്ന കാര്യത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ സഫർയാബ് ജീലാനി പറഞ്ഞു.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

Posted by - Nov 9, 2019, 03:56 pm IST

മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സമയം ഇന്നവസാനിക്കും. സ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. നിലവിൽ ആരും മന്ത്രിസഭ രൂപീകരിക്കാനായി ആരും മുന്നോട്ട് വന്നട്ടില്ല. അതിനാൽ  സംസ്ഥാനം രാഷ്‌ട്രപതി ഭരണത്തിലേക്കാണ് പോകുന്നത് . ശിവസേനയെ പിന്തുണയ്ക്കണോ എന്ന വിഷയത്തിൽ എൻസിപിയും കോൺഗ്രസ്സും ഇന്ന് തീരുമാനമെടുത്തേക്കും. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണം എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ശിവസേന. ഈ വിഷയത്തിലാണ് ബിജെപിയും ശിവസേനയും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്.   

അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല: നരേന്ദ്ര മോദി 

Posted by - Nov 9, 2019, 03:06 pm IST

ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ല എന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവരുടെയും വാദങ്ങൾ കേട്ട് സുപ്രീം കോടതി നീതിപൂർവമായ വിധിയാണ് പ്രസ്താവിച്ചതെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.  രാമഭക്തിയോ റഹീം ഭക്തിയോ അല്ല രാഷ്ട്രപതിയാണ് നമ്മൾ ശക്തിപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ എല്ലാവരുടെയും വാദങ്ങൾ മുഖവിലയ്‌ക്കെടുത്ത കോടതിയുടെ നടപടി കാരണം ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം ഇരട്ടിയായിയെന്നും  അദ്ദേഹം ട്വി വിറ്ററിൽ കുറിച്ചു.

അയോദ്ധ്യ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക്; പകരം മുസ്ലീങ്ങള്‍ക്ക് 5 ഏക്കര്‍ ഭൂമി: സുപ്രീം കോടതി

Posted by - Nov 9, 2019, 11:46 am IST

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചു.തർക്ക ഭൂമി  ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ പകരം അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിനല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാന്‍ കോടതി നിശ്ചയിച്ചത്

സംയമനം പാലിക്കണം, അഭ്യര്‍ത്ഥനയുമായി ജില്ലാ കളക്ടര്‍മാര്‍  

Posted by - Nov 9, 2019, 09:34 am IST

കോഴിക്കോട്: അയോധ്യ കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മതേതരത്വമൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും ഉയര്‍ത്തിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ച് വിവിധ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍.  ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജില്ലാ കളക്ടര്‍മാരുടെ അഭ്യര്‍ത്ഥന. കോടതി വിധികളില്‍ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കണമെന്നും കളക്ടര്‍മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ചിലയിടങ്ങളിൽ നിരോധനാജ്ഞ  

Posted by - Nov 9, 2019, 09:26 am IST

കാസർഗോഡ് : അയോദ്ധ്യ കേസിൽ ഇന്ന് വിധി വരാനിരിക്കെ കേരത്തിലും ജാഗ്രതാ നിർദേശം. കാസർഗോഡിലെ ചില മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹോസ്ദുർഗ്, ചന്ദേര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ നവംബർ 11 വരെ തുടരും. അയോദ്ധ്യ വിധി വരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ടിരുന്നു.  

നെഹ്റു കുടുംബത്തിന് ലഭിച്ചിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം

Posted by - Nov 8, 2019, 05:54 pm IST

ന്യൂഡൽഹി: നെഹ്റു കുടുംബത്തിന് ലഭിച്ചിരുന്ന  സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം. കോൺഗ്രസ് അദ്ധ്യക്ഷൻ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നൽകി വന്നിരുന്ന സുരക്ഷയാണ് പിൻവലിക്കുന്നത്.  എസ്.പി.ജി സുരക്ഷ പിൻവലിക്കുന്നതോടെ ഇവർക്ക് ഇനി മുതൽ സെഡ് പ്ലസ് സുരക്ഷയായിരിക്കും നൽകുക. നിലവിൽ നെഹ്റു കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമാണ് എസ്.പി.ജി സുരക്ഷ നൽകിയിരുന്നത്. നേരത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്.പി.ജി സുരക്ഷയും കേന്ദ്രം

ദേവേന്ദ്ര ഫഡ്‌നാവിസ് രാജി ഗവർണർക്ക് കൈമാറി

Posted by - Nov 8, 2019, 05:20 pm IST

മുംബൈ:  ഭാരതീയ ജനതാ പാർട്ടി-ശിവസേന കൂട്ടുകെട്ട്  കഴിഞ്ഞ മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ശക്തമായ ഭൂരിപക്ഷം നേടി15 ദിവസത്തിന് ശേഷം വെള്ളിയാഴ്ച വൈകുന്നേരം നടന്ന യോഗത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണർ ഭഗത് സിംഗ് കോശ്യാരിക്ക് രാജി കൈമാറിയത്.  ഗവർണ്ണർക് ഔദ്യോഗിക കത്ത് കൈമാറിയ ശേഷം അദ്ദേഹം രാജി പ്രഖ്യാപിക്കാൻ ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ ഹാജരായി. മഹാരാഷ്ട്ര ജനങ്ങളെ സേവിക്കാനുള്ള അവസരത്തിന് തന്റെ പാർട്ടിക്കും അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഫഡ്‌നാവിസ് ആരംഭിച്ചത്.