കേരളത്തിന്റെ പ്രമേയത്തിന് കടലാസിന്റെ വിലപോലുമില്ല 

Posted by - Dec 31, 2019, 04:06 pm IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ഗവണ്മെന്റ്  പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്ന്  ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പണ്ട് ബീഫിന്റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറും.  അദ്ദേഹം  ട്വീറ്ററിൽ കുറിച്ചു . "കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വിലപോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുറച്ചു മാസം കഴിയുമ്പോൾ ഇന്ത്യൻ മുസ്ളീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയുമില്ലെന്നും ആരും ഈ രാജ്യത്തുനിന്ന് പോകേണ്ടിവന്നിട്ടില്ലെന്നും തിരിച്ചറിയുമ്പോൾ പ്രമേയം പാസ്സാക്കിയവർ ലജ്ജിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയിൽ  പാസാക്കി

Posted by - Dec 31, 2019, 01:38 pm IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിയമനിര്‍മാണ സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിർത്തലാക്കിയതിനെതിരായും പ്രമേയം പാസാക്കിയതിനുശേഷം  നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പൗരത്വ നിയമദേഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതാണ്. നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക ഉളവാക്കുന്നു. മതേരത്വത്തെ തകര്‍ക്കുന്ന ഒരു നിയമത്തേയും അനുകൂലിക്കാനാവില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് തടങ്കല്‍പാളയങ്ങള്‍ ഉണ്ടാകില്ലെന്നും അതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Posted by - Dec 31, 2019, 10:08 am IST

പെരുമ്പാവൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്  തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി തീര്‍ത്ഥാടകന്‍ ധര്‍മലിംഗം മരിച്ചു. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.30ന് പെരുമ്പാവൂരില്‍ വെച്ചായിരുന്നു  അപകടം.ബസിലും കാറിലുമായി സഞ്ചരിച്ച 17 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. 12 പേര്‍ നിസാര പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. 

യു.എ ഖാദറിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരംസമ്മാനിച്ചു

Posted by - Dec 31, 2019, 09:22 am IST

കോഴിക്കോട്:  പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന് 2019 ലെ മാതൃഭൂമി പുരസ്‌കാരം സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന  ചടങ്ങില്‍ ടി.പത്മനാഭനാണ് സമര്‍പ്പിച്ചത്.

നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം തീപ്പിടിത്തം

Posted by - Dec 30, 2019, 09:33 pm IST

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം തീപ്പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. വൈകീട്ട് 7.25ന് ലോക് കല്യാണ്‍ മാര്‍ഗിലുള്ള എസ്പിജിയുടെ റിസപ്ഷന്‍ ഏരിയയിലാണ് തീപ്പിടിത്തമുണ്ടായത്‌. പ്രധാനമന്ത്രിയുടെ വീടിനെയോ, ഓഫീസിനെയോ തീപ്പിടിത്തം ബാധിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

യുപി പോലീസ് നടപ്പിലാക്കുന്നത്  യോഗി ആദിത്യനാഥിന്റെ പ്രതികാരം:  പ്രിയങ്ക ഗാന്ധി

Posted by - Dec 30, 2019, 07:05 pm IST

ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമായതെന്ന് പ്രിയങ്ക. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സര്‍ക്കാര്‍ പ്രതികാരം ചെയ്യുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനയെ പരാമര്‍ശിച്ചാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.  എന്റെ സുരക്ഷ വലിയ കാര്യമാക്കേണ്ട .  നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. 5,000  ഓളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ്  മനസ്സിലാക്കാന്‍ സാധിക്കുന്നത്. നിരവധിപേരെ ജയിലില്‍ അടച്ചു.  പോലീസും ഭരണകൂടവും അധാര്‍മിക പ്രവൃത്തികള്‍ തുടരുകയാണ്- പ്രിയങ്ക പറഞ്ഞു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു

Posted by - Dec 30, 2019, 06:04 pm IST

ന്യൂ ഡൽഹി: രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു. ബിപിൻ റാവത്ത് കരസേനാ മേധാവി സ്ഥാനത്ത് നിന്നും ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് തീരുമാനം. മൂന്നു വർഷമാണ് സംയുക്ത സേനാമേധാവിയുടെ കാലാവധി.  കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പുതിയ തസ്തിക രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

വനിതകളുടെ രാത്രി യാത്രയില്‍ ആയിരങ്ങൾ പങ്കെടുത്തു

Posted by - Dec 30, 2019, 10:31 am IST

കോഴിക്കോട്: കേരളത്തിലെ വനിതകള്‍ നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പൊതുവിടം എന്റേതും- രാത്രി നടത്തം പരിപാടിയില്‍ മികച്ച വനിതാ പങ്കാളിത്തം. ഞായറാഴ്ച രാത്രി 11 മുതല്‍ രാവിലെ ഒരു മണി വരെയായിരുന്നു 'പൊതു ഇടം എന്റേതും' എന്ന പേരില്‍ നിര്‍ഭയ നടത്തം.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി

Posted by - Dec 30, 2019, 10:21 am IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ നിയമനമായ  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്.) തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി. 1954-ലെ സേനാ നിയമങ്ങൾ ഇതനുസരിച്ച് ഭേദഗതി ചെയ്തു.കര, നാവിക, വ്യോമസേനകളുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേശകനായിരിക്കുക എന്നതാണ് സി.ഡി.എസിന്റെ കർത്തവ്യം. ഈ തസ്തികയുണ്ടാക്കുന്നതിന്‌ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു.

ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Dec 30, 2019, 10:13 am IST

തിരുവനന്തപുരം:  ചരിത്ര കോണ്‍ഗ്രസില്‍ ഗവർണർ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയ നിലപാടിൽ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്നും, പാർലമെന്റ് പാസാക്കിയ നിയമം സംരക്ഷിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുതവണ ആക്രമിക്കപ്പെട്ടിട്ടുള്ളയാളാണ് താനെന്നും, ഇതിലും വലിയ സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തോട് യോജിപ്പില്ലെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതി  പ്രതിഷേധ പരിപാടികള്‍ക്ക് ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനം

Posted by - Dec 29, 2019, 03:19 pm IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി  പ്രതിഷേധ പരിപാടികള്‍ക്ക് ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് യോജിച്ച പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനമായത്. ഇതിനായി മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി.  പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്നായിരുന്നു യോഗത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും മത- സാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

പൗരത്വ നിയമത്തെ പിന്തുണച്ച ബിഎസ്പി എംഎല്‍എ രമാബായി പരിഹാറിനെപാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. 

Posted by - Dec 29, 2019, 03:14 pm IST

ലഖ്നൗ: പൗരത്വ നിയമത്തെ പിന്തുണച്ച ബിഎസ്പി എംഎല്‍എ രമാബായി പരിഹാറിനെപാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. ബിഎസ്പി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അത് തകര്‍ക്കുന്നത് പാര്‍ട്ടി എംപിയായാലും എംഎല്‍എ ആയാലും നടപടി എടുക്കുമെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും എംഎല്‍എക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Dec 29, 2019, 03:08 pm IST

റാഞ്ചി: ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ 11ാമത്തെ മുഖ്യമന്ത്രിയായിട്ടാണ്  സോറന്‍ സത്യപ്രതിജ്ഞ ചെയ്‍തത്. റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 47 സീറ്റുകളോടെയാണ് ജെ.എം.എം-കോണ്‍ഗ്രസ്-എല്‍ജെഡി സഖ്യം 81 അംഗ സഭയില്‍ അധികാരത്തിലേറുന്നത്.  

അസമിൽ പൗരത്വ നിയമത്തെ അനുകൂലിച് പതിനായിരങ്ങൾ പങ്കെടുത്ത റാലി    

Posted by - Dec 29, 2019, 10:32 am IST

മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വം നല്‍കിയ റാലിയില്‍ 50,000ല്‍ അധികം ആളുകള്‍ പങ്കെടുത്തു. അസമിലെ ജനങ്ങള്‍ക്ക് സമാധാനവും പുരോഗതിയും വേണമെന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി അറിയിച്ചു. പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുകയാണ് ചെയ്യുന്നത്.  അസമിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും സോനോവാള്‍ അറിയിച്ചു. 

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Posted by - Dec 29, 2019, 10:16 am IST

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടിയിൽ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ ആരോപണവുമായി രംഗത്തെത്തിയത്. "ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പ്രസംഗിക്കുന്നതിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകും". ഗോവെർണോരുടെ ഓഫീസ്