പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകർക്കും : രാഹുൽ ഗാന്ധി

Posted by - Dec 10, 2019, 03:34 pm IST

ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന്  രാഹുൽ ഗാന്ധി. ബില്ലിനെ പിന്തുണച്ച് ലോക്‌സഭയില്‍ വോട്ട് ചെയ്ത ശിവസേനക്കെതിരെയും രാഹുല്‍ പരോക്ഷ വിമര്‍ശനം നടത്തി.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. രാഷ്ട്രതാത്പര്യം മുന്‍ നിര്‍ത്തിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍  ഭരണഘടനക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ്-രാഹുല്‍ ട്വീറ്റ് ചെയ്തു.

സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു

Posted by - Dec 10, 2019, 12:39 pm IST

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.  1955-ല്‍ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി തോമസ് അഭിഭാഷക ജീവിതം ആരംഭിച്ചത്.  1959ൽ എല്‍.എല്‍.എം. പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായി.  1960- ല്‍ സുപ്രിം കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. ചങ്ങനാശ്ശേരിയിലായിരുന്നു ജനനമെങ്കിലും വളര്‍ന്നത് തിരുവനന്തപുരത്തും പഠനം പൂര്‍ത്തിയാക്കിയത് മദ്രാസിലുമായിരുന്നു. അവിവാഹിതയാണ്. 

ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വഷിക്കും

Posted by - Dec 10, 2019, 11:25 am IST

തിരുവനന്തപുരം: വയലിന്‍ വാദകന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐക്ക്  വിട്ടു. ഇപ്പോൾ  ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പോലീസും എത്തിച്ചേര്‍ന്നത്‌. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്ത് വരികയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌.

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്  

Posted by - Dec 10, 2019, 10:34 am IST

ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം.  ആസ്സാമിൽ 12  മണിക്കൂർ ബന്ദ്  ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധ രാത്രിയോടെ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ അക്രമങ്ങള്‍ വ്യാപകമായത്.

പെൺകുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

Posted by - Dec 10, 2019, 10:25 am IST

വടക്കാഞ്ചേരി: നാലു വയസ്സുകാരി പെൺകുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ പാര്‍ളിക്കാട്  ലിനു (31) അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാന്‍ ഡ്രൈവറാണ് പ്രതി.  പീഡനത്തിനിരയായ കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി

Posted by - Dec 10, 2019, 10:19 am IST

ന്യൂഡല്‍ഹി:  വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ഏഴ് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടുകള്‍ക്കെതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.  രാജ്യസഭ കൂടി ബില്‍ പാസാക്കുകയാണെങ്കില്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.  48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ ഉള്‍പെടെയുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക്

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - Dec 9, 2019, 05:57 pm IST

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ ചാടിക്കയറാന്‍ ശ്രമിച്ചതോടെ  പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ്  വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.    വിദ്യാര്‍ഥികള്‍ക്കെതിരായ എല്ലാ പോലീസ് കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട്  രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേരത്തെ ഇമെയില്‍ അയച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ്  മാര്‍ച്ച് നടത്തിയത്. 

റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്

Posted by - Dec 9, 2019, 05:51 pm IST

മോസ്‌ക്കോ: റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന കാരണം  കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ്  റഷ്യയെ വിലക്കിയത്. ഇതിനെ തുടര്ന്ന്  അടുത്ത വര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിലും റഷ്യയ്ക്ക് മത്സരിക്കാനാവില്ല. എന്നാല്‍, ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനാവും.വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക്

ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നത് : നരേന്ദ്ര മോഡി 

Posted by - Dec 9, 2019, 03:56 pm IST

ന്യൂഡല്‍ഹി: ശക്തവും സ്ഥിരതയുമുള്ള  ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇനി തങ്ങളെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തി. അസ്ഥിരമായ സര്‍ക്കാരുകളിലേക്ക് നയിക്കുന്ന നീക്കുപോക്കുകള്‍ ഇനിമേല്‍ ഉണ്ടാകില്ല.  ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് "- ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.

166 മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - Dec 9, 2019, 03:47 pm IST

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസ്  പ്രവര്‍ത്തനം തടസപ്പെടുത്തിയ 166 തൊഴിലാളികളെ മനേജ്‌മെന്റ് പിരിച്ചുവിട്ടു. സംസ്ഥാനത്തെ 43 ശാഖകളില്‍നിന്നാണ് ഇത്രയും പേരെ കമ്പനി പിരിച്ചുവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ പുറത്താക്കിയതായി ഇ-മെയില്‍ അറിയിപ്പ് ലഭിക്കുന്നത്. ഇതിനു പുറകെ  ജോലിചെയ്ത കാലയളവ് കണക്കാക്കി നഷ്ടപരിഹാരത്തുകയും ഇവരുടെ അക്കൗണ്ടിലേക്കും കമ്പനി നല്‍കി.  പിരിച്ചുവിടല്‍ നടപടിക്കെതിരെ  സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ജനുവരി രണ്ടുമുതല്‍

സുപ്രീം കോടതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്

Posted by - Dec 9, 2019, 03:42 pm IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ  എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. സുപ്രീംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇടപ്പെടല്‍ ബി.ജെ.പിക്ക്  തെരഞ്ഞെടുപ്പില്‍ അനുകൂലമായെന്ന്  വിഷ്ണുനാഥ്‌. കര്‍ണാടകയിലേത് ഒരുപാട് വെല്ലുവിളികളുള്ള തിരഞ്ഞെടുപ്പായിരുന്നു. വ്യത്യസ്തമായ ഫലമുണ്ടാകുമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.

കൂടുതല്‍ ബലാത്സംഗം ചെയ്തിട്ടുള്ളത്‌ നെഹ്‌റു: സാധ്വി പ്രാച്ചി

Posted by - Dec 9, 2019, 02:52 pm IST

മീററ്റ്: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി. ഏറ്റവും കൂടുതല്‍ ബലാത്സംഗം നടത്തിയത്‌ നെഹ്‌റുവായിരുന്നുവെന്നും അദ്ദേഹമാണ് രാമന്റെയും കൃഷ്ണന്റെയും രാജ്യമായ ഇന്ത്യയുടെ സംസ്‌കാരം നശിപ്പിച്ചതെന്നും സാധ്വി പ്രാച്ചി പറഞ്ഞു. നമ്മുടെ രാജ്യം രാമന്റെയും കൃഷ്ണന്റെയും രാജ്യമാണ്. രാമന്റെയും കൃഷ്ണന്റെയും സംസ്‌കാരം നശിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്തിട്ടുള്ളത്‌. ബലാത്സംഗവും തീവ്രവാദവും നക്‌സലിസവും അഴിമതിയുമെല്ലാം നെഹ്‌റു കുടുംബത്തിന്റെ സമ്മാനങ്ങളാണെന്നും സാധ്വി പ്രാച്ചി പറഞ്ഞു. 

പൗരത്വ ഭേദഗതി ബില്‍ ഹിന്ദു-മുസ്ലിം വിഭജനത്തിന് വഴിവെക്കും : ശിവസേന

Posted by - Dec 9, 2019, 02:43 pm IST

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന പാര്‍ട്ടി പത്രം. ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍  വിഭജനമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.  രാജ്യതാത്പര്യം മുന്‍നിര്‍ത്തിയില്ല ബില്‍ അവതരിപ്പിക്കുന്നത്, ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനുപിന്നിലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയില്‍  പൗരത്വ ഭേദഗതി ബില്ലിലൂടെ പുതിയ പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ഒരു വിഭജനമാണ് കേന്ദ്രം ഈ ബില്ലിലൂടെ നടപ്പാക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഹിന്ദുസ്ഥാന്‍ അല്ലാതെ മറ്റു രാജ്യമില്ലെന്നത് ശരിയാണ്. പക്ഷേ, അനധികൃത കുടിയേറ്റക്കാരില്‍നിന്ന് ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് രാജ്യത്തെ

മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്റെ ആവശ്യമില്ലായിരുന്നു: അമിത് ഷാ   

Posted by - Dec 9, 2019, 02:32 pm IST

ന്യൂഡല്‍ഹി: ലോക്സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍, ബില്‍ .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നായിരുന്നു ഇതിനുള്ള അമിത് ഷായുടെ മറുപടി. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കാമെന്നും ഇറങ്ങിപ്പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനം

കര്‍ണാടകത്തില്‍ ബിജെപി 11 സീറ്റില്‍ മുന്നില്‍; ആഘോഷം തുടങ്ങി

Posted by - Dec 9, 2019, 10:51 am IST

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിൽ  വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍  ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു.  ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു . പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ഇപ്പോള്‍ തന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്.