കര്‍ണാടകത്തിൽ  വോട്ടെണ്ണല്‍ തുടങ്ങി,ആദ്യ ലീഡ് ബിജെപിക്ക്‌  

Posted by - Dec 9, 2019, 09:40 am IST

15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 15 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമാണ്.  

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച  61കാരന്‍ അറസ്റ്റില്‍

Posted by - Dec 8, 2019, 07:52 pm IST

കൊല്ലം:  വള്ളിക്കീഴില്‍ പതിനൊന്നുകാരിയെ അറുപത്തൊന്നുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്.  പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സോണിയ  ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവച്ചു  

Posted by - Dec 8, 2019, 06:16 pm IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും ഡല്‍ഹിയിലെ തീപ്പിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെയും കാരണത്താലാണ്  സോണിയ പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചത്. തിങ്കളാഴ്ചയാണ് സോണിയയുടെ 73-ാം പിറന്നാള്‍. 

ടി. പത്മനാഭന്  വൈക്കം മുഹമ്മദ് ബഷീർ അവാർഡ്   

Posted by - Dec 8, 2019, 06:08 pm IST

സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ നൽകുന്ന അവാർഡ് ടി. പത്മനാഭന്. മരയ എന്ന കഥാസമാഹാരത്തിനാണ് പത്മനാഭന് അവാർഡ് ലഭിച്ചത്. 50,000 രൂപയും  പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വെച്ച് അവാർഡ് നൽകും.

ഐപിസി, സിആർപിസി ചട്ടങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യത : അമിത് ഷാ 

Posted by - Dec 8, 2019, 06:01 pm IST

ന്യൂ ഡൽഹി : ഐപിസി, സിആർപിസി ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ  സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയിൽ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ബലാത്സംഗ കേസുകളിലും കൊലപാതക കേസുകളിലും വിചാരണ നടപടികൾ വേഗത്തിലാക്കാൻ സഹായകമാകുന്ന രീതിയിൽ ഐപിസിയും സിആർപിസിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ത്രിപുരയില്‍ യുവതിയെ  കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

Posted by - Dec 8, 2019, 10:27 am IST

അഗര്‍ത്തല: യുവതിയെ  ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിര്‍ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തും അയാളുടെ അമ്മയും ചേര്‍ന്നാണ് തീയിട്ടത്.  

ഡൽഹി  ഫാക്ടറിയിൽ തീപിടുത്തം; 43 പേർ മരിച്ചു 

Posted by - Dec 8, 2019, 10:20 am IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 50 ലധികം പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. 

ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി

Posted by - Dec 7, 2019, 12:21 pm IST

തിരുവനന്തപുരം: ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി.ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു . വിദേശ സന്ദർശനം ഏതൊക്കെ ഘട്ടങ്ങളിൽ നടത്തിയോ അതിന്റെ ഗുണം ചെയ്തിട്ടുണ്ട്.  ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെ കുറിച്ച് നല്ല മതിപ്പാണെന്നും സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തക്ഷത്തിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ കൂടുതൽ നിക്ഷപം നടത്തുമെന്നും തോഷിബ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടുമെന്നും അദ്ദേഹം പറ‌ഞ്ഞു. "ജപ്പാനും കൊറിയയുമാണ് ഈയടുത്ത ദിവസങ്ങളിൽ സന്ദർശിച്ചത്. അടിസ്ഥാന

എന്നെ ആര്‍ക്കും തൊടാനാകില്ല:  നിത്യാനന്ദ

Posted by - Dec 7, 2019, 10:21 am IST

ന്യൂഡല്‍ഹി: തന്നെ ആര്‍ക്കും തൊടാനാകില്ലെന്നും ഒരു കോടതിക്കും  പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന  ആള്‍ദൈവം നിത്യാനന്ദ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.  ' സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഒരു ദിവസം  ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല.  ഞാന്‍ പരമ ശിവനാണ്.' –

ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted by - Dec 7, 2019, 09:48 am IST

റാഞ്ചി: ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 20 മണ്ഡലങ്ങളിലേക്കാണ്  രണ്ടാംഘട്ട വോട്ടെടുപ്പ്.  ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ജംഷേദ്പുർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളിലെ പോളിങ്സമയം. മറ്റിടങ്ങളിൽ മൂന്നുമണിക്ക് അവസാനിക്കും. 

സ്വദേശാഭിമാനി-കേസരി പുരസ്‌കാരം എം.എസ്. മണിക്ക്

Posted by - Dec 7, 2019, 09:42 am IST

തിരുവനന്തപുരം:  ഈ വര്‍ഷത്തെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം.  

ഉന്നാവ് പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

Posted by - Dec 7, 2019, 09:34 am IST

ന്യൂഡല്‍ഹി:  ഉന്നാവില്‍ പീഡനത്തിനിരയായ പൊള്ളലേറ്റ യുവതി  മരിച്ചു.  ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍വെച്ചാണ് 23 വയസ്സുള്ള യുവതി മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് യുവതി മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. ഷലാബ് കുമാര്‍ പറഞ്ഞു.   

കീഴടങ്ങാന്‍ ആവശ്യപ്പെട്ടു, എന്നാൽ അവര്‍ പോലീസിനെ ആക്രമിച്ചു, പിന്നെ സ്വയം രക്ഷക്ക് ഞങ്ങള്‍ വെടിവെച്ചു- കമ്മീഷണര്‍ വി.സി. സജ്ജനാര്‍

Posted by - Dec 6, 2019, 04:36 pm IST

ഹൈദരാബാദ്: പോലീസ് വെടിവെച്ചുകൊന്ന നാലുപേരും ഡോക്ടറെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളാണെന്ന് സെറാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. മുഹമ്മദ് ആരിഫ്, ശിവ,നവീന്‍, ചെല്ല കേശവലു എന്നീ പ്രതികളാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.പ്രതികള്‍ പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു.  പ്രതികളെ വെടിവെയ്ക്കുന്നതിന് മുമ്പ് അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു.  കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അതിന് കൂട്ടാക്കാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്. മാത്രമല്ല പോലീസിന്റെ കൈവശമുള്ള തോക്കുകള്‍ തട്ടിയെടുക്കുകയും വെടിവെക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് തങ്ങള്‍ വെടിവെച്ചുവെന്നും

ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭ തീരുമാനം 

Posted by - Dec 6, 2019, 04:21 pm IST

തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ  സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് മരണപ്പെട്ട ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനില്‍ സന്തോഷിന്‍റെ മകന്‍ നവനീതിന്‍റെ കുടുംബത്തിനും പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. 

നിർഭയ കേസിലെ പ്രതിയുടെ  ദയാഹർജി തള്ളണമെന്ന് രാഷ്ടപതിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ

Posted by - Dec 6, 2019, 04:12 pm IST

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി വിനയ് ശർമ സമർപ്പിച്ച ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയതിന്റെ ശുപാർശ. ദയാഹർജി ലഭിച്ച സമയത്ത് രാഷ്ട്രപതി ഡൽഹി സർക്കാരിനോടും കേന്ദ്രസർക്കാരിനോടും കേസിന്റെ വിശദാംശങ്ങൾ അന്വേഷിച്ചിരുന്നു. ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം പ്രതിയുടെ ദയാഹർജി തള്ളിയിരുന്നു. ഡൽഹി സർക്കാരിന്റെ ശുപാശ അംഗീകരിച്ച് കേന്ദ്രസർക്കാരും സമാന നിലപാടെടുത്തിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് പ്രതികളുടെ ദയാഹർജിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത്.