പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരം   

Posted by - Dec 4, 2019, 02:39 pm IST

ന്യൂഡല്‍ഹി: പാകിസ്താന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. അടുത്ത ആഴ്ച ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതാണ്. ഹിന്ദു, കൃസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ,പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി ചെയ്യെണ്ടതായിട്ടുണ്ട് . ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ ബിജെപി എംപിമാരെല്ലാവരും ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രി അമിത്

ഐ.എന്‍.എക്‌സ്. മീഡിയ കേസിൽ പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Posted by - Dec 4, 2019, 02:29 pm IST

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചിദംബരം ഇതോടെ ജയില്‍ മോചിതനാകും. രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യത്തിലുമാണ്  പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ. അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും ജാമ്യം

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്

Posted by - Dec 4, 2019, 02:05 pm IST

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്ക ലഭിച്ചു. ക മ്മ്യൂണിസ്റ്റ് ഭീകരവാദ ഗ്രൂപ്പായ ത്രിത്വ സമ്മേളന്‍ പ്രസ്തുതി കമ്മിറ്റിയാണ് ഭീഷണി കത്ത് അയച്ചത്. ചൊവാഴ്ച്ചയാണ് ഭീഷണി കത്ത് രാജ്ഭവനില്‍ കിട്ടിയത്‌.  ആനന്ദിബെന്‍ പട്ടേല്‍  ഗവര്‍ണര്‍ സ്ഥാനം10 ദിവസത്തിനുള്ളില്‍  ഒഴിഞ്ഞില്ലെങ്കില്‍ രാജ്ഭവന്‍ ഡൈനാമൈറ്റ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തുന്നു. ഭീഷണി ഗൗരവമായി കാണണമെന്നും കത്തില്‍ പറയുന്നുണ്ട്. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് സംസ്ഥാന ആഭ്യന്തര വകുപ്പിന് അയച്ചിട്ടുണ്ട്.  

ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹന ഫാത്തിമയും സുപ്രീംകോടതിയില്‍

Posted by - Dec 4, 2019, 01:59 pm IST

ന്യൂദല്‍ഹി : ശബരിമലയില്‍ യുവതീപ്രവേശനം  അനുവദിക്കണം എന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹർജി നൽകി . ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി ഹര്‍ജി നല്‍കിയിരിക്കുന്നത്.  വിഷയം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ട പശ്ചാത്തലത്തില്‍ ഈ തീര്‍ത്ഥാടന കാലയളവില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെതിരയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.  ശബരിമലയിലെ പ്രായപരിശോധന തടയണം. ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടാണ്

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുള്ള വിശ്വാസിത തകർക്കാൻ അനുവദിക്കില്ല: ഗവർണ്ണർ 

Posted by - Dec 4, 2019, 01:51 pm IST

തിരുവനന്തപുരം: മന്ത്രി  കെ.ടി. ജലീല്‍ നിയമ വിരുദ്ധമായി ഇടപെട്ട് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടി തെറ്റാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  ഗവര്‍ണറുടെ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.  തോറ്റ വിദ്യാര്‍ത്ഥിക്കായി നിയമത്തെ മറികടന്ന് ഉത്തരക്കടലാസ് വീണ്ടും പുനപരിശോധന നടത്താന്‍ ഉത്തരവിടുകയും, വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുകയും ചെയ്ത നടപടി തെറ്റാണ്. ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.    വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിയമ വിരുദ്ധമായി വീണ്ടും

ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും

Posted by - Dec 4, 2019, 10:10 am IST

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാല  സി.ബി.ഐ  പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം പുനഃരന്വേഷിക്കാന്‍ ഒരുങ്ങുന്നു.  എന്‍സിപിയും കോണ്‍ഗ്രസും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരിച്ചത്. തുടര്‍ന്ന് പ്രത്യേക ജഡ്ജി എം.ബി. ഗോസാവി വാദം കേള്‍ക്കുകയും അമിത്ഷാ

ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും

Posted by - Dec 4, 2019, 10:00 am IST

ന്യൂ ഡൽഹി : ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച ചെന്നൈ എൻഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.  പ്രധാനമന്ത്രിയെ കാണാനായി കുടുംബം ന്യൂ ഡൽഹിയിലെത്തി. മകളുടെ ആത്മഹത്യയിൽ നടത്തുന്ന അന്വേഷണത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഫാത്തിമയുടെ മൊബൈലിൽ കണ്ട ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ 120 ബിജെ പി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കിയതായി അമിത് ഷാ  

Posted by - Dec 4, 2019, 09:54 am IST

ന്യൂഡല്‍ഹി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ  രൂക്ഷമായി വിമര്ശിച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കൊന്നുവെന്ന്  രാജ്യസഭയില്‍ എസ്പിജി ഭേദഗതി ബില്ലിന്മേല്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് എസ്പിജി ഭേദഗതി ബില്ലിലൂടെ കേന്ദ്രം നടപ്പിലാക്കുന്നതെന്ന്  പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. എന്നാല്‍, ഇടതു പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പകപ്പോക്കലിനെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി. കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ്

എസ്പിജി സുരക്ഷ  നിയമഭേദഗതി ബിൽ  രാജ്യസഭ പാസാക്കി

Posted by - Dec 3, 2019, 05:38 pm IST

ന്യൂഡല്‍ഹി: വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി നിയമ ഭേദഗതി ബിൽ  രാജ്യ സഭ പാസാക്കി. 1988 ലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം പാസാക്കിയിരിക്കുന്നത്. ഇതു  പ്രകാരം ഇനിമുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. നേത്തെ ബില്‍ ലോക്‌സഭയും പാസാക്കിയിരുന്നു.  നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

താക്കറെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റങ്ങൾ തുടങ്ങി

Posted by - Dec 3, 2019, 04:05 pm IST

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമേറ്റ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റങ്ങൾ തുടങ്ങി. മഹാരാഷ്ട്ര ടൂറിസം വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘാടക  ചുമതലയുടെ കരാർ ഉദ്ധവ്  ചുമതലയേറ്റ ദിവസം റദ്ദാക്കി. അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആന്‍ഡ് സണ്‍സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കിയ 321 കോടിയുടെ കരാറാണ് റദ്ദാക്കിയത്. കരാറിന് പിന്നില്‍ വന്‍ അഴിമതിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

കര്‍ണാടകയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Posted by - Dec 3, 2019, 04:01 pm IST

ബെംഗളൂരു:  കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.   കഴിഞ്ഞദിവസം വളരെ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ യെല്ലപ്പയ്‌ക്കൊപ്പം കണ്ടതായി ചിലർ പറഞ്ഞത്.  കുട്ടി തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യം തനിക്കൊന്നുമറിയില്ലെന്നാണ് യെല്ലപ്പ പറഞ്ഞത്  പിന്നീട് പോലീസിന് കൈമാറിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ടുപ്പോയ ശേഷം ആളൊഴിഞ്ഞ

കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Posted by - Dec 3, 2019, 03:38 pm IST

കൊച്ചി: കോതമംഗലം ചെറിയപള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ  ഒഴിപ്പിച്ചശേഷം ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. യാക്കോബായ വിശ്വാസികളെ ഒഴിപ്പിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തശേഷം തോമസ് പോള്‍ റമ്പാന് പള്ളിക്കകത്ത് കയറി പ്രാര്‍ഥന നടത്താന്‍  സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. പള്ളിയില്‍നിന്ന് യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കണമെന്നും ഏറ്റവും വേഗത്തില്‍ അക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

കേന്ദ്ര ഫണ്ട് ധൂർത്തടിച് പിണറായി ഗവണ്മെന്റ് 

Posted by - Dec 3, 2019, 02:14 pm IST

തിരുവനന്തപുരം: പോലീസ് നവീകരണത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് ധൂര്‍ത്തടിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍.  മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങി അധിക ധൂർത്തിനാണ്  സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ടെന്‍ഡര്‍ വിളിക്കാതെ വാങ്ങുന്ന ജപ്പാന്‍ കമ്പനിയുടെ ഈ കാറുകള്‍ക്ക് ഒന്നരക്കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. ഈ തുക കേന്ദ്ര ഫണ്ടില്‍ നിന്ന് വിനിയോഗിക്കാനാണ് കേരള സര്‍ക്കാരിന്റെ നീക്കം. ഇപ്പോൾ തന്നെ  നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ സംസ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷമാണ് 1.10 കോടി ചെലവില്‍ രണ്ട് ബുള്ളറ്റ്

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Posted by - Dec 3, 2019, 02:04 pm IST

ന്യൂദല്‍ഹി:കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹവാല ഇടപാടിലൂടെ കോടികളുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെയാണ് ആദായനികുതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൈമാറിയത്. ഹൈദ്രാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ ഇന്‍ഫാസ്ട്രക്ചര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും പാര്‍ട്ടി കോടികള്‍ സ്വീകരിച്ചെന്നും എന്നാല്‍ ഇതിന്റെ രേഖയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്.  ഇതിൽ  വിശദീകരണം നല്‍കാന്‍ നവംബര്‍ നാലിന് നേരിട്ട് ഹാജരാകണമമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ആരും

വിമർശനങ്ങൾ കേൾക്കാൻ  സർക്കാർ താത്പര്യപ്പെടുന്നില്ല: കിരൺ മജൂംദാർ ഷാ

Posted by - Dec 3, 2019, 10:26 am IST

മുംബൈ: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്കുപേടിയാണെന്നും ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞതിനുപിന്നാലെ കേന്ദ്രസർക്കാരിനെതിരേ ബയോകോൺ എം.ഡി. കിരൺ മജൂംദാർ ഷാ വിമർശനങ്ങൾ കേൾക്കാൻ  സർക്കാർ താത്പര്യപ്പെടുന്നില്ലെന്ന് അവർ ‘ട്വിറ്ററി’ൽ കുറിച്ചു. “രാജ്യത്തെ ഉപഭോഗവും സാമ്പത്തികവളർച്ചയും വീണ്ടെടുക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ ഇന്ത്യയിലെ കമ്പനികളോടുചേർന്നു പ്രവർത്തിക്കണം. ഇതുവരെ ഞങ്ങളെ താഴ്ന്നവരായാണ് കണ്ടത്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരുവിമർശനവും അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല” -അവരുടെ കുറിപ്പിൽ പറയുന്നു.