Posted by - Dec 3, 2019, 10:15 am IST

മുംബൈ : തനിക്കൊപ്പം നിന്നാൽ മകൾക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തി എൻസിപി നേതാവ് ശരദ് പവാർ.  മഹാരാഷ്ട്രയിൽ ഒന്നിച്ച് പ്രവർത്തിക്കാമെന്നും മകൾ സുപ്രിയാ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാമെന്നുമാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. എന്നാൽ ഈ വാഗ്ദാനം താൻ നിരസിച്ചതായും ഒരു മറാഠി ചാനലിന് നൽകിയ അഭുമുഖത്തിൽ പവാർ പറയുന്നു. തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും കൂടിക്കാഴ്ചയിൽ നടന്നിട്ടില്ല. എന്നാൽ ബിജെപിയുമായി സഖ്യത്തിൽ ചേരാൻ താത്പര്യമില്ലെന്ന്  വ്യക്തമാക്കിയെന്നും പവാർ

വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Posted by - Dec 3, 2019, 10:11 am IST

ബംഗളുരു :  ഇന്ത്യൻ സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസാ. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനിടെ വിക്രം ലാൻഡറുമായുള്ള ബന്ധം ഐഎസ്ആർഒയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ലൂണാർ റിക്കണിസൻസ് ഓർബിറ്റർ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് ലാൻഡറിന്റെ അവശിഷ്ടങ്ങളും ക്രാഷ് ലാൻഡ് ചെയ്ത സ്ഥലവും കണ്ടെത്തിയത്.  21 കഷ്ണങ്ങളായി ചിതറി കിടക്കുന്ന നിലയിലാണ് വിക്രം ലാൻഡർ. നാസയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വദേശിയായ മെക്കാനിക്കൽ എൻജിനീയർ ഷണ്മുഖയാണ് ഇത് കണ്ടെത്തിയത്.

മാനസിക രോഗിയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു: ലിസി വടക്കേല്‍

Posted by - Dec 2, 2019, 04:08 pm IST

മൂവാറ്റുപുഴ: കന്യാസ്ത്രീയെ പിഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കേസിലെ സാക്ഷി ലിസി വടക്കേല്‍ ആരോപിച്ചു. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം നടത്തുന്നുവെന്നും മുഖ്യ സാക്ഷിയും കന്യാസ്ത്രീയുമായ അവർ  ആരോപിച്ചു. മൂവാറ്റുപുഴയിലെ കന്യാസ്ത്രീ മഠത്തില്‍ പോലീസ് സുരക്ഷയിലാണ് നിലവില്‍ ലിസി കഴിയുന്നത്. ഫോണിലൂടെയും നേരിട്ടും തനിക്ക് നിരന്തര സമ്മര്‍ദ്ദമുണ്ട്. മാനസിക രോഗിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. ഇതിലൂടെ താന്‍ കള്ളമൊഴിയാണ് നല്‍കിയതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ്

ബലാൽസംഗ കുറ്റവാളികളെ  പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന് ജയാബച്ചന്‍

Posted by - Dec 2, 2019, 03:59 pm IST

 ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത്  കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന് നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയമായ ജയാ ബച്ചന്‍.  രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജയാ ബച്ചന്‍. നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കണം. നിര്‍ഭയ കേസില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഇത്തരം ആളുകളെ തല്ലിക്കൊല്ലണമെന്നും അവര്‍ പറഞ്ഞു.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

Posted by - Dec 2, 2019, 03:51 pm IST

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിലാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മല്‍ ടൈറ്റസ് എന്നയാളാണ് മരിച്ചത്.ഇയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തില്‍ ദുരൂഹതയുള്ളതായി ദൃക്‌സാക്ഷികള്‍ പറയുന്നു.  ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. തീപിടിച്ച കാറ് റോഡരികിലെ കാനയിലിടിച്ച് നില്‍ക്കുകയായിരുന്നു. ഉടന്‍ പ്രദേശത്തുള്ളവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടൈറ്റസ് അപ്പോഴേക്കും മരിച്ചിരുന്നു.

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ പൈലറ്റായി സബ് ലെഫ്‌നന്റ് ശിവാംഗി ചുമതലയേറ്റു

Posted by - Dec 2, 2019, 03:36 pm IST

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ പൈലറ്റായി സബ് ലെഫ്‌നന്റ് ശിവാംഗി ചുമതലയേറ്റു. തിങ്കളാഴ്ച  കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ്  ശിവാംഗി ചുമതലയേറ്റത്. 'എനിക്കും മാതാപിതാക്കള്‍ക്കും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണ് ഇത്.സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ തികയുന്നില്ല. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്‌നമാണ്.പൈലറ്റ് ബാഡ്ജില്‍ കൈവച്ച് ശിവാംഗി പറഞ്ഞു.  ഔദ്യോഗികമായി സേനയുടെ ഭാഗമായതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശിവാംഗി. 

മഹാരാഷ്ട്രയിൽ  ഫഡ്‌നവിസ് മുഖ്യമന്ത്രിയായത്  40000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ

Posted by - Dec 2, 2019, 03:24 pm IST

ബെംഗളൂരു:മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാവശ്യമായ ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും പെട്ടന്ന്  ദേവേന്ദ്ര ഫഡ്നവിസിനെ  മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനായിരുന്നുവെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.   രണ്ടം ഊഴത്തില്‍ 80 മണിക്കൂറോളമാണ് ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 40,000 കോടിയുടെ കേന്ദ്ര ഫണ്ട് കേന്ദ്രത്തിന് തിരികെ കൈമാറുന്നതിന് ഫഡ്നവിസിന് 15 മണിക്കൂര്‍ ധാരാളമായിരുന്നെന്നും അദ്ദേഹം

മഞ്ജു വാരിയരുടെ പരാതിയിൽ  തെളിവെടുപ്പിന് ശ്രീകുമാർ മേനോൻ വന്നില്ല

Posted by - Dec 2, 2019, 10:31 am IST

തൃശ്ശൂർ: നടി മഞ്ജു വാരിയരുടെ പരാതിയിൽ തെളിവെടുപ്പിന്  ഞായറാഴ്‌ച ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയില്ല. തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്. ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും അന്വേഷണസംഘം ഒരാഴ്‌ചമുന്പ് റെയ്ഡ് നടത്തിയിരുന്നു. സ്ഥലത്തില്ലാതിരുന്ന ശ്രീകുമാർ മേനോനോട് ഞായറാഴ്‌ച ഹാജരാകണമെന്നു കാണിച്ച് നോട്ടീസും നൽകിയിരുന്നു. എന്നാൽ, അദ്ദേഹം ഞായറാഴ്‌ച എത്തിയില്ല. 

കാമുകന്‍ മുഖത്തടിച്ച യുവതി കുഴഞ്ഞു വീണ് മരിച്ചു

Posted by - Dec 2, 2019, 10:22 am IST

മുംബൈ: കാമുകന്‍ മുഖത്തടിച്ച യുവതി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവതി. ഇത് കണ്ട് നിന്ന  കാമുകൻ രാജു നേരെ ചെന്ന് സീതയുടെ മുഖത്തടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നു പോലീസ് അറിയിച്ചു.

വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ്  മേട്ടുപ്പാളയത്ത്‌  17 മരണം

Posted by - Dec 2, 2019, 10:15 am IST

കോയമ്പത്തൂര്‍: കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയില്‍ ആറരയടി ഉയരമുള്ള കരിങ്കല്‍ മതിലാണ് ഇടിഞ്ഞുവീണത്.കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചില്‍ തുടരുകയാണ്.

രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്‌ക്കെതിരെ നിര്‍മലാ സീതാരാമന്‍

Posted by - Dec 2, 2019, 10:08 am IST

ന്യൂഡല്‍ഹി: രാഹുല്‍ ബജാജിന്റെ പ്രസ്താവനയെ വിമര്‍ശിച്  ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന് മന്ത്രി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ്  മന്ത്രിയുടെ പ്രതികരണം. ബജാജ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ ഉത്തരം തേടുന്നതാണ് എല്ലായ്പ്പോഴും മികച്ച മാര്‍ഗമെന്നും അത് ഏറ്റുപിടിക്കുന്നതിലൂടെ ദേശീയ താത്പര്യത്തെ ദോഷകരമായി ബാധിക്കുമെന്നും നിര്‍മല ട്വിറ്റിറില്‍ കുറിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് കിരീടം  

Posted by - Dec 1, 2019, 05:20 pm IST

കാഞ്ഞങ്ങാട്:  സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ കപ്പ് പാലക്കാട് ജില്ലക്ക്. തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് ഈ നേട്ടം സ്വന്തമാക്കുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്. 951 പോയിന്റ് നേടിയാണ് പാലക്കാട്  സ്വർണ കപ്പ് നേടിയത്. തൊട്ടു പിന്നിൽ രണ്ടു പോയിന്റ് വ്യത്യാസത്തിൽ (949) കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശ്ശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അടുത്ത കലോത്സവം കൊല്ലത്ത് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വൈദികർക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര

Posted by - Dec 1, 2019, 05:05 pm IST

കൽപ്പറ്റ: വൈദികർക്കെതിരെ  വെളിപ്പെടുത്തലുമായി സന്യാസ സഭയിൽ നിന്നും പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുര. ഇവരുടെ 'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകൾ. വൈദികർ തന്നെ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും, വൈദികരുടെ ലൈംഗിക ചൂഷണത്തിൽ ഒരു സന്യാസിനി പ്രസവിച്ചതായും ആത്മകഥയിൽ പറയുന്നു. വൈദിക മുറികള്‍ മണിയറയാകുകയാണെന്നും ഇവർ കുറ്റപ്പെടുത്തി. എന്നാൽ കുറ്റാരോപിതനായ  വൈദികനെ സഭ സംരക്ഷിക്കുകയാണെന്നും സിസ്റ്റർ  പറയുന്നു. ഫാ. റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്നും പറയുന്നുണ്ട്. താല്‍പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി

തെലങ്കാന ഡോക്ടറുടെ കൊലപാതകം: മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു   

Posted by - Dec 1, 2019, 10:17 am IST

ഹൈദരാബാദ് : ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. വനിതാ ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് മൂന്ന് പേലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇന്നുമുതല്‍ പിന്‍സീറ്റ് യാത്രക്കാർക്കും ഹെല്‍മെറ്റ്  നിർബന്ധം  

Posted by - Dec 1, 2019, 10:11 am IST

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഞായറാഴ്ചമുതല്‍ ഹെല്‍മെറ്റ് നിർബന്ധം  . പുറകിലിരി ക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ വ്യാപകമായി പിഴചുമത്തില്ല. താക്കീതുനല്‍കി വിട്ടയയ്ക്കാനാണ് വാക്കാലുള്ള നിര്‍ദേശം. ഘട്ടംഘട്ടമായി പിഴചുമത്തല്‍ കര്‍ശനമാക്കും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്.