ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേൽക്കും  

Posted by - Dec 29, 2019, 10:05 am IST

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാര്‍ഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ് സോറന്‍ ചുമതലയേല്‍ക്കുക. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ചടങ്ങ്. ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും

സൂര്യസംഗീതം നാളെ വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ  

Posted by - Dec 28, 2019, 10:16 pm IST

ഇതിഹാസ ഗായിക  എം.എസ്  സുബ്ബലക്ഷ്മി അവശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിവുള്ള  യൂട്യൂബ് പ്രതിഭാസമായ 13 വയസ്സുകാരിയായ  സൂര്യഗായത്രി 2019 ഡിസംബർ 29 ന് രാവിലെ 10.00 മുതൽ നവി മുംബൈയിലെ സിഡ്കോ എക്സിബിഷൻ സെന്ററിൽ തത്സമയ സംഗീത പ്രകടനം നടത്തും. ചലച്ചിത്ര നിർമ്മാതാവും അഭിനേതാവുമായ മനോജ് മാളവികയാണ് സംവിധാനം. മാളവിക ഇവന്റ്  സംഘടിപ്പിക്കുന്ന പരിപാടി ആദായനികുതി ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐആർഎസ് ഉദ്ഘാടനം ചെയ്യും. എൽഐസി മാനേജിംഗ് ഡയറക്ടർ സുശീൽ കുമാർ മുഖ്യാതിഥിയാകും. എം.പി. രാമചന്ദ്രൻ, സിഎംഡി,

സ്വന്തം ജോലി ചെയ്താൽ മതി; കരസേനാ മേധാവിക്കെതിരെ പി ചിദംബരം

Posted by - Dec 28, 2019, 05:03 pm IST

തിരുവനന്തപുരം:  കരസേനാ മേധാവി ബിപിൻ റൗത് രാഷ്ട്രീയക്കാരെ പഠിപ്പിക്കാൻ വരരുതെന്നും, സ്വന്തം ജോലി മാത്രം ചെയ്താൽ മതിയെന്ന്  ചിദംബരം പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്ന കരസേനാ മേധാവിയുടെ നിലപാട് അപലപനീയമാണെന്നും ചിദംബരം കുറ്റപ്പെടുത്തി. നേരത്തെ കരസേനാ മേധാവിക്കെതിരെ നിരവധി പ്രവർത്തകരാണ് രംഗത്ത് വന്നത്. ഡിസംബര്‍ 31-ന് ബിപിൻ റാവത്ത് വിരമിക്കാനിരിക്കെയാണ് വിവാദ പരാമർശം.  പൗരത്വ ഭേദഗതി ബില്ലിനെതിരെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി

മാവേലിക്കര എസ്എൻഡിപി യോഗം യൂണിറ്റ് പിരിച്ചുവിട്ടു

Posted by - Dec 28, 2019, 04:57 pm IST

മാവേലിക്കര: എസ്എൻഡിപി യോഗം മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മാവേലിക്കര യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. നിലവിലെ തീരുമാനമനുസരിച്ച് സിനിൽ മുണ്ടപ്പള്ളിയാണ് പുതിയ അഡ്മിനിസ്ട്രേറ്റർ.  എന്നാൽ മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാലാണ് യൂണിറ്റ് പിരിച്ചുവിട്ടതെന്നാണ് എസ്എൻഡിപി നൽകുന്ന വിശദീകരണം.

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

Posted by - Dec 28, 2019, 04:52 pm IST

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നത്.   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്ലക്കാഡുകള്‍ ഉയര്‍ത്തി ചരിത്ര കോണ്‍ഗ്രസിനെത്തിയ പ്രതിനിധികള്‍ വേദിക്കരികില്‍ പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍, പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.  രാഷ്ട്രീയ വിഷയം പരാമര്‍ശിക്കാനുള്ള വേദിയല്ല, ചരിത്ര വിഷയം സംസാരിക്കാനുള്ള വേദിയാണ് എന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍

സൂര്യസംഗീതം 2019: സുവർണ്ണ ശബ്ദത്തിലൂടെ സന്തോഷം പരത്തുന്നു

Posted by - Dec 28, 2019, 03:48 pm IST

നവി മുംബൈ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങൾ കവരുന്ന  സുവർണ്ണ ശബ്ദമുള്ള സുന്ദരിയായ പെൺകുട്ടിയാണ് സൂര്യഗായത്രി. നിരവധി സോഷ്യൽ മീഡിയ സൈറ്റുകളിലെ വീഡിയോകൾ, ആത്മീയ സംഗീത പരമ്പരകൾ വിദേശ  രാജ്യങ്ങളിലും സ്വീകാര്യമാണ്. സൂര്യയുടെ ഭാവന  നിറഞ്ഞ, ആത്മാവ് നിറഞ്ഞ ആലാപനം സംഗീത സാമ്രാട്ട്  എം എസ് സുബ്ബലക്ഷ്മിയുടേതുമായി വളരെ സാമ്യമുണ്ട് . നോർത്ത് കേരളത്തിലെ വടകരയിലെ പുരാമേരി ഗ്രാമത്തിൽ നിന്നുള്ള ഗായികയാണ്  13 വയസുള്ള സൂര്യഗായത്രി. കർണാടക സംഗീതത്തിൽ ശ്രീമതി. ആനന്ദിയും ശ്രീ നിഷാന്ത് കുൽദീപ് എം

മുംബൈയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും റാലികള്‍ നടന്നു   

Posted by - Dec 28, 2019, 08:33 am IST

മുംബൈ: പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ചും പ്രതികൂലിച്ചും മുംബൈയില്‍ വ്യത്യസ്ത റാലികള്‍ നടന്നു . ആസാദ് മൈതാനത്താണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് നൂറുകണക്കിന് വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും അണിനിരന്ന റാലി നടന്നത്. ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും റാലി നടന്നു. സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ അടക്കമുള്ളവര്‍ റാലിക്കെത്തി. മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസിന്റെ നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള റാലി നടന്നത്.

ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം

Posted by - Dec 27, 2019, 08:17 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം.  പൗരത്വഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്. വിദ്യാര്‍ഥികളടക്കമുള്ള നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കസാഖ്സ്താനില്‍ വിമാനം തകര്‍ന്നുവീണു; 14 പേര്‍മരിച്ചു

Posted by - Dec 27, 2019, 04:29 pm IST

ബെക്ക് എയര്‍ വിമാനം കസാഖിസ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു.  വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്.വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാറ്റിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ശമ്പള അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചു 

Posted by - Dec 27, 2019, 04:00 pm IST

മുംബൈ: താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാന്‍ മേയര്‍ നരേഷ് മാസ്‌കെ നിര്‍ദേശിച്ചു. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ദേശസാല്‍കൃത ബാങ്കിലായിരിക്കണമെന്ന നിയമം നിലനിൽക്കുന്നതുകൊണ്ടാണ് ഈ നിര്‍ദേശമെന്ന്  മേയർ  വിശദീകരിച്ചു.  ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസും ശിവസേനയും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക്‌പോര് തുടരുന്നതിനിടെയാണ് ഈ തീരുമാനം. ആക്‌സിസ് ബാങ്കിലെ സീനിയർ  ഉദ്യോഗസ്ഥയാണ് അമൃത. 

പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം കവര്‍ന്നെടുക്കുമെന്ന് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുന്നു : അമിത് ഷാ 

Posted by - Dec 27, 2019, 03:50 pm IST

ഷിംല: പൗരത്വ ഭേദഗതി നിയമത്തില്‍ ആരുടേയും പൗരത്വം കവര്‍ന്നെടുക്കാന്‍ നിയമമില്ലെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ഈ രാജ്യത്തെ എല്ലാ പൗരന്മാരോടും  ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഈ നിയമത്തില്‍ എവിടെയും ന്യൂനപക്ഷങ്ങളടക്കം ആരുടെയും  പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല'അമിത് ഷാ പറഞ്ഞു. ഷിംലയില്‍ ബിജെപിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശ്, പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥ മാത്രമാണ് പൗരത്വഭേദഗതി നിയമത്തിലുള്ളത്.  ഈ നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം

മധുക്കരയിൽ  വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

Posted by - Dec 27, 2019, 08:59 am IST

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന രാജന്‍, ആതിര, നിരഞ്ജന്‍, വിപിന്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.

ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

Posted by - Dec 27, 2019, 08:54 am IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വലിയ തോതിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ബിജ്‌നോര്‍, ബുലന്ദ്ഷര്‍, മുസഫര്‍ നഗര്‍, ആഗ്ര, ഫിറോസാബാദ്, സംഭല്‍, അലീഗഢ്, ഗാസിയബാദ് തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്.  ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പോലീസ് വെടിവെപ്പിലാണ് മിക്കവരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

Posted by - Dec 26, 2019, 03:41 pm IST

ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം തന്റെ അഭിപ്രായങ്ങൾ ഗൗനിക്കുന്നില്ലെന്ന്  ആരോപിച്ചാണ് രാജി. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു.  കോണ്‍ഗസിനുള്ളില്‍ എന്റെ അഭിപ്രായത്തിന്‌  പ്രാധാന്യം ലഭിക്കുന്നില്ല, അതിനാല്‍ രാജിവെക്കുന്നു. ഞാന്‍ എന്റെ സ്വന്തം പാര്‍ട്ടി രൂപീകരിക്കും.-ഫൂലെ പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഭരണഘടന ലംഘനത്തിനെതിരെയും ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെയും പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഞാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇലക്ട്രോണിക്

മംഗളൂർ  വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം നല്‍കുമെന്ന് മമതാ ബാനര്‍ജി

Posted by - Dec 26, 2019, 03:33 pm IST

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് പശ്ചിമ ബംഗാള്‍ അവർ ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.